Sunday, March 10, 2013

പർദ്ദ - സംവാദം


പർദ്ദ  സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകും എന്ന് പ്രസ്താവിച്ച ശ്രീ അബ്സാർ മുഹമ്മദുമായി മലയാളം ബ്ലോഗേഴ്സ് ഫേസ്ബുക്ക് ഗ്രുപ്പിൽ  നടന്ന സംവാദം.
Absar Mohamed
ഹിഹി... ഓണ്‍ ലൈന്‍ താത്വികാചാര്യ പുണ്യാളന്‍മാരുടെ ഒരു കാര്യം !!!

"ശരീര പ്രദര്‍ശനം സ്ത്രീ സുരക്ഷിതത്വത്തിന് ഹാനികരം അഥവാ പൂട്ടില്ലാതെ വാതില്‍ തുറന്നിട്ട വീട്ടില്‍ കള്ളന്‍ കയറാനുള്ള സാധ്യത കൂടും." - എന്ന് ഞാന്‍ പറഞ്ഞതിനെ വളച്ചൊടിച്ച് ചില ആധുനിക സാമൂഹിക ബുദ്ധിജീവികള്‍ "മാന്യമായ വസ്ത്രധാരണം എല്ലാ പീഡനങ്ങളേയും തടയും എന്നും, മാന്യമല്ലാത്ത വസ്ത്രധാരണം നടത്തിയവര്‍ പീഡിപ്പിക്കപ്പെട്ടാല്‍ അത് തെറ്റല്ല എന്നും, മാന്യമായ വസ്ത്രം ധരിക്കാത്തവര്‍ മാത്രമേ പീഡിപ്പിക്കപ്പെടൂ" എന്നും ഞാന്‍ പറഞ്ഞതായി താത്വിക അവലോകനം നടത്തിയിരിക്കുന്നു !!!

മാന്യമായ വസ്ത്രധാരണം സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും, പീഡനങ്ങള്‍ കുറക്കാന്‍ സഹായിക്കുകയും ചെയ്യും എന്ന എന്റെ കാഴ്ചപ്പാടിനെ വളച്ചൊടിച്ച് കൃമികടി മാറ്റുന്നു.

കണ്ണടച്ചിരുട്ടാക്കുന്ന ആധുനിക യുഗത്തിലെ പ്രിയ മണ്ണുണ്ണിമാരേ...
സ്ത്രീ പീഡനത്തിന് പല കാരണങ്ങള്‍ ഉണ്ട്. മദ്യം, മയക്കുമരുന്ന്, പീഡനങ്ങളേയും അവിഹിത ബന്ധങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍, സീരിയലുകള്‍, അത്തരത്തിലുള്ള മറ്റു രചനകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍. അത്തരം ഘടകങ്ങളില്‍ ഒന്നാണ് ശരീര പ്രദര്‍ശനവും.

പുകവലിച്ചാല്‍ കാന്‍സര്‍ വരാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞാല്‍, പുകവലി മാത്രമാണ് കാന്‍സര്‍ ഉണ്ടാക്കുന്നത് എന്നോ, പുകവലിക്കാത്തവരില്‍ കാന്‍സര്‍ ഉണ്ടാവില്ല എന്നോ, എല്ലാ പുകവലിക്കാരും കാന്‍സര്‍ രോഗികള്‍ ആവും എന്നോ അര്‍ത്ഥം ഉണ്ടോ ?

പറഞ്ഞത് എന്താണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം അഭിനവ താത്വികാചാര്യന്മാര്‍ക്ക് ഇല്ലാതെ പോയോ ?

അബസ്വരം :
കഴുതകള്‍ക്ക് സാരസ്വതാരിഷ്ടവും, ബ്രഹ്മീ ഘൃതവും കൊടുത്താലും ബുദ്ധി തെളിയില്ല.


Absar Mohamed അതൊക്കെ ഉണ്ട് കുഞാക്കാ...

ഫസലുൽ കുഞ്ഞാക്ക plus status vallomaanoo.. ningakkavidaanallo pani kooduthal kittunne..

Absar Mohamed പ്ലസ്സിലുല്‍ ഫെസ് ബുക്കിലും ഒക്കെയുണ്ട്... എല്ലാം ഞമ്മിന്റെ യോഹം ..

UTto Pian ദശമൂലാരിഷ്ട്ടം ഒന്നു try cheyth നോക്കിയാലോ അബ്സറിക്കാ?




Absar Mohamed ചൂരലോണ്ട് തച്ചാ നേരാവാത്തോന്‍ ഈര്‍ക്കിലി കൊണ്ട് തച്ചാ നേരാവുമോ

ഫസലുൽ കുഞ്ഞാക്ക സാരല്ല. നമ്മൾ ഇനി അതിന്റെ പിന്നാൽ പോകണ്ട. മാന്യമായ ചർച്ചകൾക്ക് കഴിവില്ലാത്തവരാണു ഒളിച്ചോടുന്നത്

Absar Mohamed ആന്ദ്ര ഡി ജി പി പറയുന്നത് കേള്‍ക്കൂ...

http://www.femo.tv/provocative-dress-invites-rape-says-andhra-dgp.html

http://news.outlookindia.com/items.aspx?artid=746452

Andhra Pradesh police chief has sparked a controversy by attributing increase in rape cases to women provoking men by wearing
Absar Mohamed ലെംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള വസ്തുതകള്‍ വിശകലനം ചെ‡ുമ്പോള്‍ അക്രമത്തിനിരയാകുന്ന സ്ത്രീകളുടെ ഭാഗത്തുനിന്നു പോലും ചില വീഴ്ച സംഭവിക്കുന്നതായി കാണാനാകു മെന്ന് ഡോ. വര്‍ഗീസ് പുന്നൂസ് പറഞ്ഞു. സ്ത്രീകള്‍ സ്വയം സംരക്ഷിതരാകണം. അടിസ്ഥാനമായുള്ള ലക്ഷ്മണരേഖ ലം¸ിക്കാന്‍ സ്ത്രീകള്‍ തയാറാകരുത്. പരപുരുഷന്‍മാരുടെ ശരീര സ്പര്‍ശന ത്തിന് സ്ത്രീകള്‍ പരിധി തീരുമാനിക്കണം. നിയമനിര്‍മാണം കൊണ്ട് ലെംഗിക അതിക്രമങ്ങള്‍ തടയാനാകില്ല. നിഷ്കളങ്കതയ്ക്കൊപ്പം സ്ത്രീകള്‍ക്ക് ജാഗ്രതയും ഉണ്ടാകണമെന്നും ഡോ. വര്‍ഗീസ് പുന്നൂസ് പറഞ്ഞു.
Viddi Man ഡോക്ടർ പിന്നേയും തുടങ്ങിയോ ? ആദ്യം തന്നെ എനിക്ക് ആര്യോഗ്യത്തിനുള്ള എന്തെങ്കിലും വാങ്ങി തരണം..എന്നിട്ട് വീണ്ടും തുടങ്ങാം.
Absar Mohamed തുടങ്ങിയതല്ല ഭായീ.. ചിലരുടെ ചൊറിച്ചില്‍ കണ്ടാല്‍ പറയാതിരിക്കാന്‍ കഴിയില്ല. പറയാനുള്ളത് മുഖത്ത് നോക്കി പറയാതെ എനിക്ക് ഉറക്കം വരില്ല. ഉറക്കം ജീവിതത്തിന്റെ ഒരു അടിസ്ഥാന ഘടകം ആണല്ലോ..

പിന്നെ ഞമ്മളെ ഒരു സ്പെഷ്യല്‍ മരുന്നുണ്ട്. തരട്ടേ... ?? പിന്നെ ഒരിക്കലും ആരോഗ്യത്തിനു ഇങ്ങള് മരുന്ന് കഴിക്കേണ്ടി വരില്ല
Viddi Man ലിങ്ക് മരുന്ന് വേണ്ടേ വേണ്ട..
Absar Mohamed ലിങ്ക് മരുന്നല്ല.. കുപ്പി മരുന്ന്.. കഴിക്കുന്നതിനു മുന്പ് ധാരാളം മുദ്രപത്രങ്ങളില്‍ ഒപ്പിടെണ്ടി വരും. ഈ ഓപ്പറേഷന് കൊണ്ട് പോകുന്നതിനു മുന്പ് ഒപ്പ് ഇടുന്ന പോലെ എന്ന് കരുതിയാല്‍ മതി
Viddi Man ഡോക്ടർ ഇപ്പുറം നിന്ന് ഒരു സ്ത്രീയുടെ പക്ഷത്തു നിന്ന് ആലോചിച്ചു നോക്കൂ. ഡോക്ടറുടെ ആവശ്യം അവർക്ക് സ്വാതന്ത്ര്യമോ അസ്വാതന്ത്ര്യമോ നൽകുന്നത് ?
Absar Mohamed സാംസ്കാരികമായും മാന്യമായും ജീവിക്കുമ്പോള്‍ അവിടെ കുറച്ച് അസ്വാതന്ത്ര്യങ്ങള്‍ ഉണ്ടാവും. അത് തീര്‍ച്ചയാണ്. എന്നാല്‍ മാന്യമായ വസ്ത്രം ധരിക്കുമ്പോള്‍ അത് സുരക്ഷിതത്വം നല്‍കുന്നു. ശരീരം പ്രദര്‍ശിപ്പിക്കണം എങ്കില്‍ സുരക്ഷിതത്വത്തില്‍ അയവ് വരുത്തേണ്ടി വരും.അതുപോലെ സുരക്ഷിതത്വം വേണമെങ്കില്‍ സ്വാതന്ത്ര്യത്തിലും. ഒരേ സമയം രണ്ടു തോണിയില്‍ കാലിടാന്‍ കഴിയില്ല.
Viddi Man ഡോക്ടറുടെ തന്നെ ഒരു പഴയ പോസ്റ്റിൽ ഒരു പീടിക്കക്കാരൻ കാർന്നോരെ കുറിച്ച് പറയുന്നില്ലേ ? ആൺകുട്ടികളെ ഉപദ്രവിക്കാറുള്ള ? അദ്ദേഹത്തിന്റെ സ്വഭാവം തിരുത്തുന്നതിനു പകരം, ആൺകുട്ടികളെല്ലാം അരയ്ക്കു ചുറ്റും പാള ധരിച്ച് അതിലും മേലെ പാന്റിട്ട് കടയിൽ പോയാൽ മതി എന്നൊരു നിർദ്ദേശം തന്നാൽ അത് സ്വീകരിക്കുമോ ?
Absar Mohamed ഞാന്‍ അതിനു പീടിപ്പിക്കുന്നവ്ര്‍ കുറ്റക്കാര്‍ അല്ല എന്നോ അവരെ കൈകാര്യം ചെയ്യരുത് എന്നോ പറഞ്ഞിട്ടുണ്ടോ ? പാള ധരിച്ചാലേ സുരക്ഷിതത്വം ഉള്ളൂ വെങ്കില്‍ അത് ധരിക്കേണ്ടി വരും. ഒപ്പം അയാള്‍ക്ക് എതിരെയുള്ള മറ്റു മാര്‍ഗ്ഗങ്ങളെ കുറിച്ചും നോക്കേണ്ടി വരും. രണ്ടും ചെയ്യാതെ വീണ്ടും ചെന്നാല്‍ വീണ്ടും ഉപദ്രവിക്കപ്പെടുകതന്നെ ചെയ്യും.
Viddi Man സാംസ്കാരികമായും മാന്യമായും ജീവിക്കുമ്പോള്‍ അവിടെ കുറച്ച് അസ്വാതന്ത്ര്യങ്ങള്‍ ഉണ്ടാവും. അത് തീര്‍ച്ചയാണ്. എന്നാല്‍ മാന്യമായ വസ്ത്രം ധരിക്കുമ്പോള്‍ അത് സുരക്ഷിതത്വം നല്‍കുന്നു. ശരീരം പ്രദര്‍ശിപ്പിക്കണം എങ്കില്‍ സുരക്ഷിതത്വത്തില്‍ അയവ് വരുത്തേണ്ടി വരും. >...See More
Absar Mohamed പിന്നെ സമൂഹം എന്നത് ഒരാള്‍ ചേര്‍ന്നത് അല്ല.ആര് എപ്പോള്‍ പീഡിപ്പിക്കും എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയും എങ്കില്‍ അയാളുടെ മുന്നില്‍ പോകുമ്പോള്‍ കുറച്ച് സുരക്ഷിതമായി പോകാം. എന്നാല്‍ ഇന്നത്തെ ലോകത്ത് അത് പറയാന്‍ കഴിയുമോ ? മാ
Absar Mohamed ഈ സ്വാതന്ത്ര്യവും സുരക്ഷിതത്വവും നൽകേണ്ടത് തിരിച്ചെടുക്കേണ്ടതിനെ കുറിച്ചുമെല്ലാം തീരുമാനിക്കേണ്ടത് പുരുഷനാണോ ?
##
പുരുഷന്‍ ആയി എന്നത് കൊണ്ട് ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ പാടില്ലേ ? പുരുഷന്‍ അഭിപ്രായം പറയേണ്ട വിഷയങ്ങള്‍ സ്ത്രീ അഭിപ്രായം പറയേണ്ട വിഷയങ്ങള്‍ എന്നിങ്ങനെ വേര്‍ത്തിരിവ് ഉണ്ടോ ?
Absar Mohamed എന്തുകൊണ്ട് പീഡിപ്പിക്കാൻ തയ്യാറായി നിൽകുന്ന പുരുഷനെ താങ്കൾ കാണുന്നില്ല ? അയാളല്ലേ കൂടുതൽ കുറ്റവാളി ?
##
അയാള്‍ തീര്‍ച്ചയായും കുറ്റവാളി ആണ് ഒരു സംശയവും ഇല്ല. ഞാന്‍ പറയുന്നത് അത്തരം കുറ്റവാളികളില്‍ നിന്നും എങ്ങിനെ ഒക്കെ രക്ഷപ്പെടാം എന്നതിനെ പറ്റിയാണ്. എ...See More
Viddi Man പിന്നെ സമൂഹം എന്നത് ഒരാള്‍ ചേര്‍ന്നത് അല്ല.ആര് എപ്പോള്‍ പീഡിപ്പിക്കും എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയും എങ്കില്‍ അയാളുടെ മുന്നില്‍ പോകുമ്പോള്‍ കുറച്ച് സുരക്ഷിതമായി പോകാം. എന്നാല്‍ ഇന്നത്തെ ലോകത്ത് അത് പറയാന്‍ കഴിയുമോ >> അതെ. ആ പീടികക്കാരൻ കാർന്നോരെ പോലെ...See More
Absar Mohamed അതെ. ആ പീടികക്കാരൻ കാർന്നോരെ പോലെ കുറെ പേർ ഉണ്ടെന്ന് കരുതൂ. അപ്പോഴും സുരക്ഷിതത്വം മുന്നിൽ കണ്ട് പാളയും അതിനുപുറമേ പാന്റും ധരിക്കാൻ ആവശ്യപ്പെട്ടാൽ അത് താങ്കളംഗീകരിക്കുമോ ?
###
അതിനു മാത്രമേ സമൂഹത്തില്‍ എനിക്ക് സംരക്ഷണം നല്‍കാന്‍ കഴിയൂ എങ്കില്‍ ഞാന്‍ അത് ധരിക്കേണ്ടി വരും. എനിക്ക് അത് ഇഷ്ടം ആണോ അല്ലയോ എന്നതല്ല കാര്യം. എന്റെ സുരക്ഷിതത്വം എനിക്ക് പ്രധാനം ആകുമ്പോള്‍ അത് ചെയ്യേണ്ടി വരും. സീറ്റ് ബെല്‍റ്റ്‌ ധരിക്കുന്ന പോലെ .
Viddi Man സ്വയം സംരക്ഷണം പറഞ്ഞു കൊടുക്കുന്നത് ഇരയാകാന്‍ സാധ്യതയുള്ള വ്യക്തിക്ക് ആണ്. അല്ലാതെ അക്രമം ചെയ്യുന്ന വ്യക്തിക്ക് അല്ല. അയാളെ ശിക്ഷിക്കുകയാണ് വേണ്ടത്. >> താങ്കൾ കൂടുതൽ ഊന്നൽ നൽകേണ്ടത്, കൂടുതൽ ഉച്ചത്തിൽ പറയേണ്ടത് എന്താണ്, അക്രമം ചെയ്യുന്നവരെ ശിക്ഷിക്കണമെന്നല്ലേ
Absar Mohamed സുരക്ഷിതത്വം മുന്നിൽ കണ്ട് അംഗീകരിക്കാൻ നിർബന്ധിതനായാൽ തന്നെ താങ്കളുടെ ഉള്ളിലുള്ള വികാരം എന്തായിരിക്കും ?
###
എന്റെ വികാരം എന്താണ് എന്നതല്ല വിഷയം. എന്റെ വികാരത്തേക്കാള്‍ ഞാന്‍ സുരക്ഷിതത്തിനു ആണ് പ്രാധാന്യം നല്‍കുന്നത് എങ്കില്‍ അത് ഞാന്‍ ചെയ്യണ്ടി വരും. മറ്റുള്ളവരെ പൂര്‍ണ്ണമായി തിരുത്താന്‍ കഴിഞ്ഞു , മറ്റുള്ളവര്‍ സ്വഭാവം നന്നാക്കി എന്ന് എനിക്ക് ബോധ്യപ്പെടുന്നത് വരെ.
Absar Mohamed ഇതുപോലുള്ള കാമവെറിയൻ വൃദ്ധന്മാരെ നിയന്ത്രിക്കുന്നതിനു പകരം എന്നെ പോലുള്ള ആൺപിള്ളേരെ പാളയുടുക്കാൻ നിർബന്ധിക്കുന്നു.
###
ഏതൊക്കെ വൃധന്മാര്‍ക്ക് ആണ് ഈ വെറി ഉള്ളത് എന്ന് മുന്‍ക്കൂട്ടി അറിയാന്‍ കഴിയുമെങ്കില്‍ അവരെയെല്ലാം ജയിലില്‍ അടക്കാംയിരുന്നു. എന്നാല്‍ കൃത്യം കഴിഞ്ഞ ശേഷം ആണ് അയാളിലെ ഹീന സ്വഭാവം നാട്ടുകാര്‍ അറിയുന്നത്. അപ്പോഴേക്കും ഇരക്ക് പലതും നഷ്ടപ്പെട്ടു കഴിഞ്ഞു. സൂക്ഷിച്ചാല്‍ ധുക്കിക്കെണ്ടാ
Viddi Man എന്റെ വികാരം എന്താണ് എന്നതല്ല വിഷയം. എന്റെ വികാരത്തേക്കാള്‍ ഞാന്‍ സുരക്ഷിതത്തിനു ആണ് പ്രാധാന്യം നല്‍കുന്നത് എങ്കില്‍ അത് ഞാന്‍ ചെയ്യണ്ടി വരും. മറ്റുള്ളവരെ പൂര്‍ണ്ണമായി തിരുത്താന്‍ കഴിഞ്ഞു , മറ്റുള്ളവര്‍ സ്വഭാവം നന്നാക്കി എന്ന് എനിക്ക് ബോധ്യപ്പെടുന്നത് ...See More
Absar Mohamed താങ്കൾ കൂടുതൽ ഊന്നൽ നൽകേണ്ടത്, കൂടുതൽ ഉച്ചത്തിൽ പറയേണ്ടത് എന്താണ്, അക്രമം ചെയ്യുന്നവരെ ശിക്ഷിക്കണമെന്നല്ലേ
##
അക്രമം ചെയ്യുന്നവരെ ശിക്ഷിക്കണം. അത് പ്രധാനപ്പെട്ടതും നിര്‍ബന്ധിതവും ആയ കാര്യം തന്നെയാണ്. എന്നാല്‍ അക്രമം ചെയ്ത് കഴിഞ്ഞു ശിക്ഷിച്ചാല്‍ ആ ഇരക്ക് തനിക്ക് നഷ്ടപ്പെട്ടത് എല്ലാം തിരിച്ചു കിട്ടുമോ ? പ്രിവെന്‍ഷന്‍ ഈസ്‌ ബെറ്റര്‍ ദാന്‍ ക്യൂര്‍ എന്നല്ലേ ചൊല്ല്.
Viddi Man അക്രമം ചെയ്യുന്നവരെ ശിക്ഷിക്കണം. അത് പ്രധാനപ്പെട്ടതും നിര്‍ബന്ധിതവും ആയ കാര്യം തന്നെയാണ്. എന്നാല്‍ അക്രമം ചെയ്ത് കഴിഞ്ഞു ശിക്ഷിച്ചാല്‍ ആ ഇരക്ക് തനിക്ക് നഷ്ടപ്പെട്ടത് എല്ലാം തിരിച്ചു കിട്ടുമോ ? പ്രിവെന്‍ഷന്‍ ഈസ്‌ ബെറ്റര്‍ ദാന്‍ ക്യൂര്‍ എന്നല്ലേ ചൊല്ല്. >> അതെ. സമൂഹം അങ്ങനെ അക്രമികളെ നേരിടാൻ ഒന്നായി മുന്നോട്ട് പോകുന്നതല്ലേ നല്ലത് ?
Absar Mohamed സുരക്ഷിതത്വത്തിനായി പാളയുടുത്തു നടക്കുക എന്നാണ്. താങ്കൾക്ക് എന്നാണ് പാളയുടുക്കുന്നത് നിർത്താൻ കഴിയുക ?
##
ഒരു സമൂഹത്തില്‍ സുരക്ഷിതത്വത്തിനു ഇത് മാത്രമാണ് പ്രായോഗികം എന്ന് വരുമ്പോള്‍ അത് ചെയ്യേണ്ടി വരും. വ്യക്തി എന്ന നിലക്ക് നമുക്ക് ഇഷ്ടം ഉണ്ടെങ്കിലും ഇ...See More
Absar Mohamed സമൂഹം അങ്ങനെ അക്രമികളെ നേരിടാൻ ഒന്നായി മുന്നോട്ട് പോകുന്നതല്ലേ നല്ലത് ?
###
തീര്‍ച്ചയായും മുന്നോട്ട് പോകണം. വേണ്ട എന്ന് ആര് പറഞ്ഞു. എന്നാല്‍ ഈ അക്രമം പൂര്‍ണ്ണമായി ഒതുങ്ങി എന്ന് ബോധ്യപ്പെടുന്നത് വരെ സ്വയം സുരക്ഷക്ക് പ്രാധാന്യം ഇല്ലേ ?
Viddi Man ഈ അക്രമം പൂര്‍ണ്ണമായി ഒതുങ്ങി എന്ന് ബോധ്യപ്പെടുന്നത് വരെ സ്വയം സുരക്ഷക്ക് പ്രാധാന്യം ഇല്ലേ ? >> എങ്ങനെയാണ് അക്രമം പൂർണ്ണമായി ഒതുങ്ങുന്നത് ? അക്രമികൾ സ്വയം വേണ്ടെന്നു വയ്ക്കുമോ ?
Absar Mohamed എങ്ങനെയാണ് അക്രമം പൂർണ്ണമായി ഒതുങ്ങുന്നത് ? അക്രമികൾ സ്വയം വേണ്ടെന്നു വയ്ക്കുമോ ?
###
എങ്ങിനെ ഒതുക്കിയാലും കുഴപ്പം ഇല്ല. ഒതുക്കുന്നത് വരെ സ്വയം സുരക്ഷക്ക് പ്രാധാന്യം ഉണ്ട്. അത് മനസിലാക്കുക. എങ്ങിനെ ഒതുക്കും എന്നതു വേറെ വിഷയം ആണ്. വിഷയത്തില്‍ നിന്ന് ചര്‍ച്ചിക്കൂ. ഈ പോസ്റ്റിലെ വിഷയം എന്താണ് എന്ന് നോക്കുക. ഇവിടെ ക്ലിക്കിയാല്‍ ചിലത് മനസ്സിലാവും.
http://absarmohamed.blogspot.com/2011/09/blog-post.html
absarmohamed.blogspot.com
ഈ ലേഖനത്തിലെ ആശയത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.മനുഷ്യസ്നേഹം ഉണ്ടാകേണ്ടത് കൊലപാതകികളോടല്ല, മറിച്ച് അകാരണമായി കൊല്ലപ്പെട്ടവരോട് ആണ് "..
Viddi Man ലിങ്കിലേക്ക് ഞാനില്ല..

എങ്ങനെ ഒതുക്കും എന്നതിന് പ്രാധാന്യമുണ്ട്. അതിന്റെ വേഗത, കൃത്യനിഷ്ഠ എല്ലാത്തിനും. ഒതുങ്ങുന്നതിനനുസരിച്ച് അത്രയും പെട്ടന്ന് താങ്കൾക്ക് പാള ഊരിയെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിക്കാമല്ലൊ.
Absar Mohamed എങ്ങനെ ഒതുക്കും എന്നതിന് പ്രാധാന്യമുണ്ട്.
##
അതിനു പ്രാധാന്യം ഉണ്ട്. പക്ഷെ ഞാന്‍ ഇട്ട പോസ്റ്റിലെ വിഷയം അതല്ല. ആദ്യം മനസിലാക്കുക. അത് മറ്റൊരു പോസ്റ്റ്‌ ആയി നിങ്ങള്‍ ഇട്ടോളൂ . അതില്‍ കഴിയുമെങ്കില്‍ ചര്‍ച്ചയ്ക്ക വരുകയും ചെയ്യാം.
Absar Mohamed ഒതുങ്ങുന്നതിനനുസരിച്ച് അത്രയും പെട്ടന്ന് താങ്കൾക്ക് പാള ഊരിയെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിക്കാമല്ലൊ.
##
ഒതുങ്ങി കഴിഞു എന്ന് ബോധ്യമായാല്‍ വേണ്ടവര്‍ക്ക് അങ്ങിനെ ചെയ്യാം. പിന്നെ ഒതുങ്ങി കഴിഞ്ഞു എന്നത് തെറ്റിധാരണ ആയിരുന്നു എന്ന് പിന്നീട ബോധ്യപ്പെട്ടാല്‍ ഇതെല്ലാം ആവര്‍ത്തിക്കുകയും ചെയ്യാം.
Viddi Man താങ്കളോട് മറ്റുള്ളവർ പറയുന്നത് ഇതാണ് : " ചില കിളവന്മാർക്ക് നിന്നെപോലുള്ള പിള്ളാരെ കണ്ടാൽ കാമവെറിയുണ്ടാകും അതുകൊണ്ട് നീ പാളയും അതിന്റെ മേലെ പാന്റും ധരിക്കുക. അല്ലെങ്കിൽ. നിന്നെ ഉപയോഗിക്കും. അവർ ആരൊക്കെയാണ്, എവിടൊക്കെയാണ് എന്ന് ആർക്കുമറിയില്ല "

...See More

Absar Mohamed (ഒരു കാര്യം താങ്കൾ സമ്മതിച്ചു,
പാള ധരിക്കുന്നത് താങ്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. )
###
തീര്‍ച്ചയായും ബുദ്ധിമുട്ടു ഉണ്ട്. എന്നാല്‍ എനിക്ക് വലുത് എന്റെ സുരക്ഷിതത്വം ആണ്.
Suni Thomas ഇത് വീണ്ടും തുടങ്ങിയോ......
Absar Mohamed താങ്കളടക്കമുള്ള കുട്ടികളോട് മറ്റുള്ളവർ ഇത് പറയുന്നത് പൊതുമധ്യത്തിൽ വച്ചാണ്. അത് കേൾക്കുന്ന ആ വൃദ്ധന്മാർക്ക് എന്താണ് തോന്നുക ? 1. പിള്ളാരെ കണ്ടാൽ കാമവെറി തോന്നുന്നത് അത്ര അസ്വാഭാവികമൊന്നുമല്ല. എനിക്കു മാത്രമല്ല, പല കിളവന്മാർക്കും അത് തോന്നുന്നുണ്ട്. അതു...See More
Anwar Hussain പ്രിയ അബ്സര്‍ ഈ വിഷയം നിര്‍ത്തുക പ്ലീസ് ......
Anwar Hussain അധികമായാല്‍ അമൃതും വിഷം
Absar Mohamed ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ലിക്കാന്‍ ഒരു മഹത്തായ ലിങ്ക്...
ബാക്കി ലിങ്കുകള്‍ ഈ ലിങ്കില്‍ നിന്നും കിട്ടുന്നതാണ്...
ലിങ്കിലാബ് ലിങ്കാബാദ്..
http://absarmohamed.blogspot.in/p/welcome.html
absarmohamed.blogspot.com
Viddi Man അപ്പൊ ഇതിവിടെ നിർത്തിയോ ?

നമ്മടെ കാര്യം കഷ്ടായല്ലൊ ഡോക്ടറേ..
Absar Mohamed ഇനി വേറെ വല്ല പോസ്റ്റിലും കാണാം
Amjath A Postive ഒരേ പാലത്തിലൂടെ ഇരുവശങ്ങളില്‍ നിന്നുവരുന്ന വ്യത്യസ്ത വാഹനങ്ങള്‍ ..!
Absar Mohamed ഇനി വേറെ വല്ല പോസ്റ്റിലും കാണാം
Viddi Man വാ ഡോക്ടറേ .. നമുക്ക് തർക്കേഴ്സ് ഐക്യം വിളിക്കാം.. തോറ്റില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല... തർക്കേഴ്സ് ഐക്യം സിന്ദാബാദ്,,
Absar Mohamed ഈ ചര്‍ച്ച് എതിരെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിയ അന്‍വര്‍ക്കക്ക്യുടെ നടപടി ചോദ്യം ചെയ്തു ഒരു പോസ്റ്റ്‌ ഇട്ടു ചര്‍ച്ചിചാലോ Viddi Man
Viddi Man ഹ ഹ.. വേണ്ടതാണ്.. നമുക്ക് പി എസ് സി യെ തെറിവിളിച്ച് ഒരു പോസ്റ്റിടാം.. അൻവറിക്ക ഇളകും..
Viddi Man അപ്പോ ശരി.കിടക്കാൻ സമയമായി. ശുഭരാത്രി.
Anwar Hussain പി എസ സി ക്ക് പി ഡബ്ലിയു ഡി നിയമനത്തില്‍ ഒരു അബദ്ധം പിണഞ്ഞു...അതിനാല്‍ ആയുര്‍വേദത്തില്‍ ശ്രദ്ധിച്ചു അത് ഒഴിവാക്കി ithu vare ....
Absar Mohamed അല്ലങ്കിലും ഈ പി എസ് സി ക്കാര്‍ക്ക് ഒരു കൊമ്പ് കൂടുതലാ... എല്ലാവര്‍ക്കും ജോലി കൊടുക്കന്നത് അവരാണ് എന്നൊരു തോന്നല്‍. പരീക്ഷ തോന്നിയ പോലെ നടത്തും. ഒരു ഉത്ത്രവാധിത്വവും ഇല്ല.

അബസ്വരം :
ഞാന്‍ ഓടി ഓടി
Rasiya Sulthana nikkano atho pono
UTto Pian പൊടേ..പോടേ..
Anju Jose ഇത് കലക്കി Absar Mohamed
Absar Mohamed thankoo


Thursday, February 28, 2013

ശാസ്ത്രത്തിന്റെ രീതി


ശാസ്ത്രത്തിന്റെ രീതിയുടെ സവിശേഷതകൾ ഇവയാണ്.

1. അവ പരീക്ഷണത്തിലും യുക്തിചിന്തയ്ക്കും പുറമേ പരീക്ഷണങ്ങളിൽ അടിയുറച്ചതാണ്.

2. പരീക്ഷണത്തിലൂടെ തെറ്റാണോ ശരിയാണോ എന്നു കൃത്യമായി പരിശോധിക്കാവുന്ന പ്രമേയങ്ങൾ മാത്രമെ  ശാസ്ത്രത്തിന്റെ പരിധിയിൽ വരൂ. ( ഉദാഹരണം : ഈ പ്രപഞ്ചം സൃഷ്ടിച്ചത്  സർവ്വജ്ഞനും സർവ്വശക്തനും സർവ്വവ്യാപിയുമായ ദൈവമാണ് എന്ന പ്രസ്താവന നോക്കൂ. ഇത് തെറ്റാണെന്ന് തെളിയിക്കാവുന്ന ഒരു പരീക്ഷണവും നമുക്ക് നിലവിൽ നടത്താനാവില്ല. ശരിയാണെന്നും പരീക്ഷണത്തിലൂടെ തെളിയിക്കാനാവില്ല. അതുകൊണ്ടു തന്നെ ഇതൊരു ശാസ്ത്രീയമായ പ്രസ്താവനയല്ല. എന്നാൽ പ്രപഞ്ച സൃഷ്ടി നടന്നത് 4004 ബി സി യിൽ ആയിരുന്നു എന്ന പ്രസ്താവമോ ? അതു തെറ്റാണെന്ന് തെളിയിക്കാവുന്ന എത്രയോ പരീക്ഷണങ്ങൾ ഉണ്ട്.  അതുപോലെ തന്നെ ആദ്യം മനുഷ്യനെ സൃഷ്ടിച്ചു, പിന്നെ മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചു എന്ന പ്രസ്താവവും തെറ്റാണെന്ന് തെളിയിക്കാൻ കഴിയും.  വിശ്വാസത്തിന്റെ മേഖലയിലെ പല സിദ്ധാന്തങ്ങളും തെറ്റാണെന്ന് തെളിയിക്കാൻ കഴിയാത്തവയാകയാലാണ് അവ നിലനിൽക്കുന്നത് )

3. ഒരു സിദ്ധാന്തത്തിലും അത് എത്ര കാലം നിലനിന്നു എന്നോ ആര് സ്ഥാപിച്ചതാണെന്നോ എത്ര പേർ അതിനെ മുറുകെ പിടിക്കുന്നു എന്നോ നോക്കിയല്ല ആധികാരികത ലഭിക്കുന്നത്; മറിച്ച് പരീക്ഷണങ്ങളെ അതിജീവിക്കാൻ അതിനു കഴിയുന്നുണ്ടോ എന്നുള്ളതിനെ ആശ്രയിച്ചാണ്.

4. പരീക്ഷണത്തിൽ തെറ്റെന്നു തെളിഞ്ഞാൽ ഏതു സിദ്ധാന്തവും തിരുത്തിയേ പറ്റൂ.

5. ഏതു സിദ്ധാന്തത്തിനെയും അവിശ്വസിക്കാനും ചോദ്യം ചെയ്യാനും തിരുത്താനും ആർക്കും അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് ശാസ്ത്ര ലോകത്തെ രീതി. ഇതിന്റെ മറുവശമാണ് ഒന്നിനെയും ചോദ്യം ചെയ്യാതെ അംഗീകരിക്കാതിരിക്കുക എന്നതും. ആരോഗ്യകരമായ സംശയ ദൃഷ്ടി (  a healthy skepticism)  ശാസ്ത്ര രീതിയുടെ അനുപേക്ഷണീയമായ ഘടകമാണ്.

6. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ നാമെത്തുന്ന സിദ്ധാന്തം അന്തിമമോ ശാശ്വതമോ ആയ സത്യം ആകണമെന്നില്ല. പുതിയ വസ്തുതകളോ പരീക്ഷണങ്ങളോ അതുമായി യോജിക്കാതെ വന്നാൽ അതു തിരുത്തപ്പെടാം. ഈ തിരിച്ചറിവ് ശാസ്ത്രജ്ഞർക്ക് വിനയവും  പുതിയ കാര്യങ്ങളെ ഉൾക്കൊള്ളാനുള്ള തുറന്ന മനസ്സും നൽകുന്നു. അതേ സമയം നേരത്തേ സൂചിപ്പിച്ച സംശയദൃഷ്ടിയും ചോദ്യം ചെയ്യുന്ന ബുദ്ധിയും ചേരുമ്പോഴേ ശാസ്ത്രമനസ്സ് പൂർണ്ണമാകൂ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രത്തിന്റെ രീതിയുപയോഗിച്ച് പ്രപഞ്ചപ്രതിഭാസങ്ങളെ പറ്റി നമുക്ക് ഇന്നു രൂപീകരിക്കാൻ കഴിയുന്ന അറിവാണു ശാസ്ത്രം.

 കടപ്പാട് : ആർ.വി. ജി മേനോൻ

Wednesday, January 16, 2013

പങ്കാളിത്ത പെൻഷൻ സമരം. താത്വികമായ അവലോകനം, നിരീക്ഷണം, പ്രവചനം ( എല്ലാം ഇവിടെ കിട്ടും )





ആദ്യമേ പറയട്ടെ, ഒരിടതുപക്ഷക്കാരനാണെന്ന് സ്വയം വിശ്വസിക്കാനാണിഷ്ടം. നിങ്ങൾ എങ്ങനെ കാണുന്നതിലും വിരോധമില്ല.

സമരം എന്തിനായിരുന്നു ?

1. ഇടതുപക്ഷ സർവീസ് സംഘടനകളെ സംബന്ധിച്ചിടത്തോളം, സമരം അനിവാര്യമായ ഒരു ഘട്ടമായിരുന്നു. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ 2013 ഏപ്രിൽ മുതൽ ജോലിക്ക് കയറുന്ന ഉദ്യോഗാർത്ഥികൾക്ക്  പങ്കാളിത്ത പെൻഷൻ ബാധകമാക്കി ഉത്തരവിറങ്ങി കഴിഞ്ഞിരിക്കുന്നു. സൂചനാ പണിമുടക്കുൾപ്പെടെയുള്ള പ്രതിഷേധങ്ങളും ചർച്ചകളും നടത്തിയിട്ടും ഫലമൊന്നുമുണ്ടായില്ല. ജോലിയ്ക്ക് കയറാൻ തയ്യാറായി നിൽക്കുന്ന ചെറുപ്പക്കാർ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും പകരം  ‘എത്രയും വേഗം ഒരു ജോലി കിട്ടിയാൽ മതി’ എന്ന ചിന്തയ്ക്കാണ് ഊന്നൽ കൊടുക്കുക എന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ.പങ്കാളിത്ത പെൻഷൻ ജീവനക്കാരെ  സംബന്ധിച്ചിടത്തോളം ഭീമമായ നഷ്ടമാണ്, കിട്ടുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുന്നതോടെ ഈ മേഖലയിലെ സംഘടനാ ശേഷി തകരും എന്ന തിരിച്ചറിവുള്ളവർക്ക് ഈ സമരം  അനാവശ്യമായല്ല, അനിവാര്യമായ  ഒന്നായാണ് ബോധ്യപ്പെടുക. അനിവാര്യമാണ് എന്നു ബോധ്യപ്പെട്ടാൽ, പിന്നെ വിജയസാധ്യതയും പരാജയസാധ്യതയുമൊന്നും പരിശോധിച്ചല്ല യുദ്ധത്തിനിറങ്ങുക.  ഇറങ്ങുക തന്നെയേ പോം വഴിയുള്ളു. ഒപ്പം,  മനസ്സിനുള്ളിൽ പരാജയപ്പെടും എന്നാണെങ്കിലും, അണികളുടെ മനസാനിദ്ധ്യം നഷ്ടപ്പെടാതിരിക്കാൻ സമരം വിജയിക്കും എന്നൊരു ആത്മവിശ്വാസം പകർന്നു കൊണ്ടിരിക്കുകയേ നേതാക്കൾക്ക് നിവൃത്തിയുള്ളു. ജീവനക്കാരുടെ പൾസ് അറിയാവുന്ന,  സ്വന്തം സംഘടനയിൽ ദീർഘകാലപ്രവർത്തിപരിചയമുള്ള നേതാക്കൾ, സർക്കാരിനെ കൊണ്ടു പങ്കാളിത്ത പെൻഷൻ  പിൻവലിപ്പിച്ചേ പിൻവാങ്ങുകയുള്ളൂ എന്ന ദൃഡനിശ്ചയത്തോടെയാണ് സമരത്തിനിങ്ങിയത് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ‘പുതുതായി സർവീസിൽ വരുന്നവരെ ഒറ്റുകൊടുക്കാൻ നമുക്കാവില്ല.അവരുടെ പെൻഷൻ സംരക്ഷണത്തിനായി നമുക്ക് ആഗസ്റ്റ് 21 ലെ ( 2012 ) പണിമുടക്കിൽ പങ്കെടുക്കാം’ എന്ന് ആഹ്വാനം ചെയ്ത ഭരണപക്ഷാനുകൂല സർവീസ് സംഘടന, ഭാവിയിൽ ജോലിയിൽ കയറാൻ പോകുന്ന ജീവനക്കാർക്കു വേണ്ടി നിലവിലുള്ളവർ വലിയ ത്യാഗസന്നദ്ധതയൊന്നും കാണിക്കാനിടയില്ല എന്ന ധാരണയിൽ തന്നെയായിരിക്കണം അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിൻമാറിയതും.

2. പങ്കാളിത്ത പെൻഷൻ ഫണ്ട് ഓഹരിവിപണി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിക്ഷേപിക്കാനാണ് നിലവിലുള്ള നിർദേശം.  ഓഹരിവിപണിയിൽ ഇനിയൊരിക്കലും വിലത്തകർച്ച ഉണ്ടാവില്ലെന്നും നിക്ഷേപിക്കുന്നവർക്കെല്ലാം അതിലധികം തുക നൽകാനാവുമെന്നും ഉറപ്പ് നൽകാൻ സർക്ക
ാർ തയ്യാറാകുമോ ? അമേരിക്കയടക്കമുള്ള ചില രാജ്യങ്ങളിൽ പെൻഷൻ ഫണ്ട് ഓഹരിവിപണിയിലാണ് നിക്ഷേപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ ആദ്യം തകർന്നതും പെൻഷൻ ഫണ്ടു തന്നെ. ഫലം, അവിടത്തെ പെൻഷൻകാർക്ക് പെൻഷൻ നഷ്ടപ്പെട്ടു. ഈ ഒരു അനുഭവം കൂടി മുന്നിലുണ്ടായിട്ട്  സർക്കാർ ജീവനക്കാർ തങ്ങളുടെ പെൻഷൻ ഫണ്ട് ഓഹരിവിപണിയിൽ തന്നെ നിക്ഷേപിക്കണമെന്ന നിർദേശത്തെ എതിർക്കാതിരിക്കുന്നതെങ്ങിനെ ?

3. നിലവിലുള്ളവർക്ക് കുഴപ്പമൊന്നുമുണ്ടാകുകയില്ലല്ലൊ പിന്നെന്തിന് സമരം എന്ന് ചോദിച്ചിരുന്നവരുമുണ്ട്. അതിന്റെ ആന്തരികാർത്ഥം തന്നെ വരാൻ പോകുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാവും എന്നാണ്.അവിടെയാണു ചോദ്യവും.  അങ്ങനെ വരാൻ പോകുന്ന തലമുറകൾക്ക്  ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുൻകൂട്ടി കാണുന്നതുകൊണ്ടല്ലേ നാം പുഴകളും കാടുകളും മലകളുമെല്ലാം സംരക്ഷിക്കാൻ ശ്രമിക്കുന്നത് ? എന്തിന്, സ്വത്ത് സമ്പാദിക്കുന്നതും സൂക്ഷിച്ച് ചിലവഴിക്കുന്നതുമെല്ലാം വരാൻ പോകുന്ന തലമുറ സുഖമായി ജീവിക്കട്ടെ എന്നു കരുതിയല്ലേ ? അല്ലെങ്കിൽ പിന്നെ  സ്വയമാർജ്ജിച്ചതും പാരമ്പര്യമായി കിട്ടിയതുമെല്ലാമെടുത്ത് അടിച്ചു പൊളിച്ചു ജീവിച്ചു തീർക്കുകയല്ലേ വേണ്ടത് ? പകരം നാം, നമുക്കും ജീവിക്കണം, അവർക്കും ജീവിക്കണം എന്നൊരു നിലപാട് സ്വീകരിക്കുന്നു. ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടുകയും പൊതുവിദ്യാലയത്തിൽ കുട്ടികളെ പഠിപ്പിക്കുയും ചെയ്യുന്ന ഒരു പാവപ്പെട്ടവൻ, ചുരുങ്ങിയത്  ആ  സൗകര്യങ്ങളെങ്കിലും  തന്റെ ഭാവി തലമുറയ്ക്കും ലഭിക്കണമെന്നാണോ കരുതുക , എല്ലാ ആനുകൂല്യങ്ങളും തനിക്കു ശേഷം ഇല്ലാതായാലും പ്രശ്നമില്ല എന്നാണോ കരുതുക ?  തങ്ങൾക്കു ലഭിക്കുന്ന സൗകര്യങ്ങളെല്ലാം ഭാവിയിൽ ജോലിയിൽ കയറുന്നവർക്കും വേണം എന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ് ? അതിനു വേണ്ടി പണിമുടക്കുന്നതിലെ   നന്മ എന്തുകൊണ്ടു കാണുന്നില്ല ?

നേട്ടമോ കോട്ടമോ ?

1.സാങ്കേതികാർത്ഥത്തിൽ സമരം അമ്പേ പരാജയമാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കണം എന്നായിരുന്നു ആവശ്യം. അതംഗീകരിക്കപ്പെട്ടില്ല. സംഘടനയിൽ പെട്ടവരെ ഒന്നിച്ച് സമരത്തിന് അണി നിരത്താനും ഇടതുപക്ഷ സംഘടനകൾക്കായില്ല.

2. തങ്ങൾക്കു   വേണ്ടിയല്ല, ഭാവിയിൽ തൊഴിൽ ചെയ്യാൻ പോകുന്നവർക്ക് വേണ്ടിയായിരുന്നു സമരം എന്നുള്ളതുകൊണ്ട്, ഒരു കാക്കത്തൂവൽ പോലും നേടിയെടുക്കാൻ കഴിഞ്ഞാൽ അതൊരു നേട്ടം തന്നെയാണ്. ഇങ്ങനെ പണിമുടക്കിയിരുന്നില്ലെങ്കിൽ ഈ നാലു വ്യവസ്ഥകൾ സ്വയം ആകാശത്തു നിന്ന് പൊട്ടിമുളച്ച് വീഴാനൊന്നും പോകുന്നില്ല. റിലയൻസിനെ പോലുള്ള കൊള്ളക്കാർക്ക് ഭീമമായൊരു തുക അടിച്ചുമാറ്റാനവസരം നൽകുന്നതിനു പകരം, പെൻഷൻ ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കാനായാൽ അതു തന്നെയായിരിക്കും കേരളസമൂഹത്തിന് ഈ സമരം നൽകിയ ഏറ്റവും വിലയേറിയ സമ്മാനം.



നിരീക്ഷണങ്ങൾ

1. നവമുതലാളിത്ത കാലത്തെ തൊഴിലാളി സമരം എന്ന രീതിയിൽ, സർവീസ് സംഘടനകൾക്കു മാത്രമല്ല ഇടതുപക്ഷത്തിനും  നിരീക്ഷിക്കാനും പഠിക്കാനും പലതുമുണ്ട് ഈ സമരത്തിൽ.
സമരങ്ങൾ ഏറ്റെടുക്കുന്നതിലും അതിലെ രാഷ്ട്രീയം ഉൾക്കൊള്ളുന്നതിനും ആവാത്ത ഒരാൾക്കൂട്ടമെംബർഷിപ്പ്   ആളെണ്ണത്തിനും ഫണ്ട് വർദ്ധനയ്ക്കും മാത്രമേ ഉപയോഗപ്പെടൂ എന്ന് കൂടുതൽ വ്യക്തമാവുകയാണ്.  അദ്ധ്യയന രംഗത്തും മറ്റ് സർക്കാർ ജോലികളിലും വർദ്ധിച്ചു വരുന്ന സ്ത്രീസാനിദ്ധ്യവും  അവരുടെ ആകുലതയും ചാപല്യവും മനശാസ്ത്രവുമെല്ലാം പഠിക്കാതെയും ഉൾക്കൊള്ളാതെയും ഇനിയും  സർവീസ്സ് സംഘടനകൾക്ക് മുന്നോട്ടു പോകാനാവില്ല എന്നുള്ളതാണ് രണ്ടാമത്തെ പാഠം.

2. നഷ്ടപ്പെടാൻ ഒന്നുമില്ലാവത്തരെ പോലെയല്ല നഷ്ടപ്പെടാൻ പലതുമുള്ളവർ പ്രതികരിക്കുന്നത് എന്ന് സമരം വ്യക്തമാക്കി തരുന്നു. ‘മറ്റാർക്കോ വേണ്ടിയാണല്ലൊ’ എന്ന സ്വാർത്ഥത തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. ചില പരിസ്ഥിതി സമരങ്ങളും രാഷ്ട്രീയ സമരങ്ങളും ഒഴിച്ചുനിർത്തിയാൽ, മറ്റുള്ളവർക്കും/മറ്റുള്ളവയ്ക്കും വേണ്ടി എത്ര സമരങ്ങൾ  നടക്കുന്നുണ്ട് കേരളത്തിൽ ? സമൂഹം, ‘ഞാൻ’ എന്നതിലേക്ക് ചുരുങ്ങുക  തന്നെയാണ്.

3. സർക്കാർ ജീവനക്കാർക്ക് പൊതുജനപിന്തുണ എന്നുള്ളത് ഒരു നടക്കാത്ത സ്വപ്നം മാത്രമാണ്. അധികാരമുള്ളവൻ അതെപ്പോഴും പ്രയോഗിക്കാൻ ആഗ്രഹിക്കുന്നു, മറ്റുള്ളവർ അവരോടുള്ള വെറുപ്പ് എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. ഇവർ രണ്ടുകൂട്ടരും തോളിൽ കയ്യിട്ട് നടക്കണമെങ്കിൽ ഇരുവരേയും ഒരു പോലെ ഭരിക്കുന്ന മൂന്നാമതൊരു കൂട്ടർ വരണം.

4. കൈക്കൂലിയും അലസതയും കള്ളത്തരങ്ങളും സർക്കാർ ജീവനക്കാരന്റെ മാത്രം ദു:സ്വാഭവങ്ങളല്ല. സമൂഹം മൊത്തത്തിൽ അതെല്ലാം പ്രകടിപ്പിക്കുന്നുണ്ട്. അധികാരമുള്ളതുകൊണ്ട് ജീവനക്കാരന് ചോദിച്ചു വാങ്ങിക്കാനും ഒളിപ്പിച്ചു വയ്ക്കാനുമെല്ലാം കൂടുതൽ എളുപ്പമുണ്ട്. അത്രമാത്രം. ഇഷ്ടം പോലെ ഉദാഹരണങ്ങൾ ചൂണ്ടികാണിക്കാം. ചെയ്ത ജോലിക്കുള്ള കൃത്യമായ കൂലിക്കുപരിയായി മറ്റെന്തോ കൂടി ആഗ്രഹിക്കുന്നു, എന്നുള്ളതാണല്ലൊ കൈകൂലിയ്ക്കുള്ള ഏറ്റവും ലളിതമായ നിർവചനം.  ചുമട്ടു തൊഴിലാളികൾ തൊട്ട്  വാറന്റി  സമയത്ത് വീടുകളിൽ ഇലക്ട്രോണിക് സാമഗ്രികൾ റിപ്പയർ ചെയ്യാൻ വരുന്നവർ വരെ, അങ്ങനെ ചിലതാഗ്രഹിക്കുന്നു.പലരും സന്തോഷപൂർവം കൊടുക്കുന്നു. സംഘടിത ശേഷിയുള്ളിടത്ത് ചോദിച്ചു വാങ്ങുക പോലും ചെയ്യുന്നു. കൃത്യമായ മേൽനോട്ടമില്ലെങ്കിൽ കൂലി തൊഴിലാളികൾ തൊട്ട് സോഫ്റ്റ് വെയർ എഞ്ചിനീയർമാർ വരെ  പണി ചെയ്യാൻ മടിക്കുന്നു. (അതിപ്പോൾ വിദേശത്തായാലും മാറ്റമുണ്ടെന്ന് കരുതുന്നില്ല.) തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്നവരെ നോക്കൂ. ഞങ്ങളുടെ നാട്ടിലൊക്കെ, പുരയിടത്തിലെ പണികൾ ചെയ്യണമെങ്കിൽ അവർക്ക് ആ വീട്ടുകാർ കാലത്തും  വൈകീട്ടും ലഘുഭക്ഷണം കൊടുക്കേണ്ടത്, നിർബന്ധമുള്ള ഒരു നാട്ടുനടപ്പായി തീർന്നിരിക്കുന്നു, അങ്ങനെയൊന്നും ഒരിടത്തും നിയമമില്ലെങ്കിലും.
ഇനി സത്യസന്ധതയിലേക്ക് വരാം. ഒരു ആനുകൂല്യം നേടുന്നതിനുവേണ്ടി നിങ്ങളുടെ കുട്ടിക്ക് ഒരു വരുമാന സർട്ടിഫിക്കറ്റ് വേണ്ടി വരുന്നു എന്ന് കരുതുക. നിങ്ങളിൽ എത്ര പേർ സത്യസന്ധമായി അപേക്ഷയിൽ വരുമാനം കാണിക്കും ? പ്രവാസികളായ എത്ര പേർ ശരിയായ മാർഗ്ഗത്തിലൂടെ നാട്ടിലേക്ക് പൈസ അയക്കുന്നുണ്ട് ? എത്ര പേർ സത്യസന്ധമായി നികുതി ഒടുക്കുന്നുണ്ട് ? ഇനിയിപ്പോൾ ഇതെല്ലാം കൃത്യമായി കണ്ടു പിടിക്കാനും നടപടിയെടുക്കാനുമാണ് സർക്കാർ ജീവനക്കാരെ നിയമിച്ചിരിക്കുന്നത് എന്ന് വാദിക്കാം. പക്ഷെ, ‘ ഞങ്ങൾ ഇഷ്ടം പോലെ കള്ളത്തരം കാണിക്കും, അതെല്ലാം പിടികൂടുകയാണ് നിങ്ങളുടെ ജോലി’ എന്നു പറഞ്ഞാൽ അത് ധാർമ്മികമായി ശരിയാണോ ? ( മറ്റുള്ളവർ കൈകൂലി  വാങ്ങുന്നവരും അലസരുമാണ്. അതുകൊണ്ട് സർക്കാർ ജീവനക്കാരും അങ്ങനെയാവുന്നതിൽ തെറ്റല്ല എന്നു സ്ഥാപിക്കാനല്ല ഇതു പറയുന്നത്. ഒരു നിരീക്ഷണം മാത്രം )

ഇങ്ങനെ ചെറുകിട കൈമടക്കല്ലാതെ, ലക്ഷങ്ങളും  കോടികളും സർവീസ് കാലത്ത് സമ്പാദിക്കുന്നവരുമുണ്ട്. അഴിമതിയും കൈക്കൂലിയുമെല്ലാം വളരെ വേഗത്തിൽ നിയമത്തിനു മുമ്പിൽ കൊണ്ടു വരികയും കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും വേണം.. പക്ഷെ ഒരു പ്രശ്നമുണ്ട്, പെൻഷൻ, ജോലിഭാരം കുറവ്, തെറ്റില്ലാത്ത ശമ്പളം ( വളരെ മികച്ചത് എന്നൊരിക്കലും പറയാൻ കഴിയില്ല ) തുടങ്ങിയവയാണല്ലൊ സർക്കാർ  സർവീസിന്റെ  മറ്റ് ആകർഷണങ്ങൾ. ( കൈക്കൂലിയും ഒരാകർഷണമാണല്ലൊ ) . മറ്റുള്ള ആകർഷണങ്ങളെല്ലാം കാലക്രമേണ ഇല്ലാതാവുന്നതോടെ സർക്കാർ ജോലിക്കു തന്നെ ആരും മിനക്കെടില്ല.


പ്രവചനങ്ങൾ

1  ഒരു കാര്യം ഉറപ്പാണ്. ‘പഴയകാലമല്ല. പങ്കാളിത്ത പെൻഷനാ..ഇതു പോര കാർന്നോരേ’ എന്ന ചില  അടക്കിപ്പറച്ചിലുകൾ സർക്കാർ ചുമരുകൾ പുതുതായി കേട്ടു തുടങ്ങും.

2. ഈ  ഡയസ്നോൺ കാലം ഇനിവരുന്ന കാലത്തെ ഇടതുപക്ഷ സർക്കാർ അവധിയായി പരിഗണിക്കും. ( ക്രെഡിറ്റിൽ നിന്ന് 6 ലീവ് നഷ്ടപ്പെടും എന്ന് സാരം ) . അച്ചടക്ക നടപടികളെല്ലാം   ആ സർക്കാർ പിൻവലിക്കും.

3. ധാർമ്മിക ബാധ്യതയുണ്ടെങ്കിലും, ഇനി അധികാരത്തിലെത്തുന്ന ഇടതുപക്ഷ സർക്കാരും പങ്കാളിത്ത പെൻഷൻ  പിൻവലിക്കില്ല. സമരത്തിനു പിന്തുണ നൽകിയ സി പി എം നേതാക്കളാരും അങ്ങനെ പ്രസ്താവിച്ചതായി കേട്ടില്ല.  സി പി ഐ  സെക്രട്ടറി അങ്ങനെ പറഞ്ഞെങ്കിലും, മുഖ്യമന്തി സ്ഥാനവും ധനമന്ത്രി സ്ഥാനവും കൈയ്യേൽക്കാൻ പോകുന്ന സി പി എമ്മിനൊരു ചെറിയ ആപ്പു വെച്ചതായി കണക്കാക്കിയാൽ മതി.  നടപ്പാക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും, ഇടതുപക്ഷ സർക്കാർ അധികാരത്തിലേറി കഴിഞ്ഞും സി പി ഐ യും  ജോയിന്റ്  കൗൺസിലും  ഇങ്ങനെയൊരാവശ്യം ഉന്നയിക്കാനിടയുണ്ട്. പക്ഷെ  സി പി  എമ്മും എൻ ജി ഒ യൂണിയനും മൗനം കൊണ്ട് അതിനെ നേരിടും.

3. സമൂഹത്തെ മൊത്തം കൊള്ളയടിച്ച് ആ ധനമെല്ലാം സ്വകാര്യ, ആഗോള കുത്തകകൾക്ക് അടിയറ വെക്കുമ്പോൾ, ആ സമൂഹത്തിനു ഗുണത്തിനു വേണ്ടി ഉപയോഗിക്കാവുന്ന ധനത്തിന്റെ അളവു ഇനിയും  കുറയും. ആ കുറവു ചൂണ്ടിക്കാട്ടി, സമൂഹത്തിൽ താരതമ്യേന മെച്ചപ്പെട്ടവരുടെ കൈയ്യിൽ നിന്ന് തട്ടിപ്പറിക്കാൻ
 ദരിദ്രവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ജനവിഭാഗത്തോട് ആഹ്വാനം ചെയ്യുന്ന ഭരണകൂടങ്ങൾ ഇനിയും ശക്തിപ്പെടും. ( സമൂഹത്തിലെ എല്ലാവരും ദരിദ്രരായി, ഊറ്റിയെടുക്കാനിവിടെയൊന്നും ബാക്കിയില്ലാതാവുന്നതുവരെ അത്തരം നടപടികൾ ശക്തമായി അവർ തുടരുകയും ചെയ്യും. എന്നാലോ, അതിവേഗം അതിസമ്പന്നരാവുന്നവരേയും കുത്തകകളേയുമെല്ലാം പിന്നേയും പിന്നേയും ധനം സമ്പാദിക്കാനും ആവോളം നികുതിയിളവുകൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അപ്പോഴൊന്നും ഈ സാമ്പത്തിക പ്രശ്നമോ കടബാധ്യതകളൊ പ്രശ്നമാവില്ല.). ഇതിന്റെയെല്ലാം ഫലമായി,സർക്കാർ മേഖലയിൽ കരാർ നിയമനങ്ങൾ വ്യാപകമാകും, ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കപ്പെടും.. എല്ലാത്തിനും ‘ജനപിന്തുണ’ ആവോളം ലഭിക്കുകയും ചെയ്യും.

3. പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം, 2013 ജനുവരി നു മുമ്പ്  സർവീസിൽ കയറിയവർക്കും പങ്കാളിത്ത പെൻഷൻ ബാധകമാക്കി ഉത്തരവിറങ്ങും. ഒരു എക്സിക്യൂട്ടീവ് ഉത്തരവിന്, അതിനെ റദ്ദാക്കുന്ന മറ്റൊരു എക്സിക്യൂട്ടീവ് ഉത്തരവ് വരെയെ ആയുസ്സും പ്രാബല്യവുമുള്ളു. അന്ന് സമരത്തിലൂടെയുണ്ടായേക്കാവുന്ന ചെറുത്തു നില്പും വളരെ ദുർബലമായിരിക്കും. ഒന്നാമത്തെ കാരണം, സംഘടനാശേഷിയുടെ കുറവ് തന്നെയായിരിക്കും.രണ്ടാമത്, പങ്കാളിത്ത പെൻഷൻ അംഗീകരിച്ച് ജോലിയിൽ കയറിയവരായിരിക്കും അന്ന് നല്ലൊരു  പങ്കും ( ഒരു വർഷം 15,000 പേർ റിട്ടയർ ചെയ്യുന്നതായി കണക്കാക്കിയാൽ ഒന്നര ലക്ഷത്തിലധികം പേർ ). തങ്ങൾക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാകാത്ത കാര്യത്തിനു വേണ്ടി അവർ പണിമുടക്കാൻ തയ്യാറാകുമെന്നൊന്നും കരുതുക വയ്യ.

4. ഇത്രയൊക്കെയേ കവിടി നിരത്തിയപ്പോൾ തെളിയുന്നുള്ളു..ഗുരു,  മഹാജോതിഷി കുക്കുടാനന്ദനെ മനസ്സിൽ  ധ്യാനിച്ച്, പത്തമ്പതു വർഷങ്ങൾക്കു ശേഷമുള്ള സിവിൽ സർവീസിനെ ഗണിച്ചു നോക്കിയപ്പോൾ നാലഞ്ച് കവിടികൾ  നിന്നനിൽപ്പിൽ പുകഞ്ഞു പോയി. സുകൃതക്ഷയം !!..ദാ പല്ലി ചിലച്ചു. സത്യം !!



ലേബൽ : സമരത്തിന്റെ ഹാങ്ങ് ഓവർ