Thursday, February 28, 2013

ശാസ്ത്രത്തിന്റെ രീതി


ശാസ്ത്രത്തിന്റെ രീതിയുടെ സവിശേഷതകൾ ഇവയാണ്.

1. അവ പരീക്ഷണത്തിലും യുക്തിചിന്തയ്ക്കും പുറമേ പരീക്ഷണങ്ങളിൽ അടിയുറച്ചതാണ്.

2. പരീക്ഷണത്തിലൂടെ തെറ്റാണോ ശരിയാണോ എന്നു കൃത്യമായി പരിശോധിക്കാവുന്ന പ്രമേയങ്ങൾ മാത്രമെ  ശാസ്ത്രത്തിന്റെ പരിധിയിൽ വരൂ. ( ഉദാഹരണം : ഈ പ്രപഞ്ചം സൃഷ്ടിച്ചത്  സർവ്വജ്ഞനും സർവ്വശക്തനും സർവ്വവ്യാപിയുമായ ദൈവമാണ് എന്ന പ്രസ്താവന നോക്കൂ. ഇത് തെറ്റാണെന്ന് തെളിയിക്കാവുന്ന ഒരു പരീക്ഷണവും നമുക്ക് നിലവിൽ നടത്താനാവില്ല. ശരിയാണെന്നും പരീക്ഷണത്തിലൂടെ തെളിയിക്കാനാവില്ല. അതുകൊണ്ടു തന്നെ ഇതൊരു ശാസ്ത്രീയമായ പ്രസ്താവനയല്ല. എന്നാൽ പ്രപഞ്ച സൃഷ്ടി നടന്നത് 4004 ബി സി യിൽ ആയിരുന്നു എന്ന പ്രസ്താവമോ ? അതു തെറ്റാണെന്ന് തെളിയിക്കാവുന്ന എത്രയോ പരീക്ഷണങ്ങൾ ഉണ്ട്.  അതുപോലെ തന്നെ ആദ്യം മനുഷ്യനെ സൃഷ്ടിച്ചു, പിന്നെ മറ്റു ജീവജാലങ്ങളെ സൃഷ്ടിച്ചു എന്ന പ്രസ്താവവും തെറ്റാണെന്ന് തെളിയിക്കാൻ കഴിയും.  വിശ്വാസത്തിന്റെ മേഖലയിലെ പല സിദ്ധാന്തങ്ങളും തെറ്റാണെന്ന് തെളിയിക്കാൻ കഴിയാത്തവയാകയാലാണ് അവ നിലനിൽക്കുന്നത് )

3. ഒരു സിദ്ധാന്തത്തിലും അത് എത്ര കാലം നിലനിന്നു എന്നോ ആര് സ്ഥാപിച്ചതാണെന്നോ എത്ര പേർ അതിനെ മുറുകെ പിടിക്കുന്നു എന്നോ നോക്കിയല്ല ആധികാരികത ലഭിക്കുന്നത്; മറിച്ച് പരീക്ഷണങ്ങളെ അതിജീവിക്കാൻ അതിനു കഴിയുന്നുണ്ടോ എന്നുള്ളതിനെ ആശ്രയിച്ചാണ്.

4. പരീക്ഷണത്തിൽ തെറ്റെന്നു തെളിഞ്ഞാൽ ഏതു സിദ്ധാന്തവും തിരുത്തിയേ പറ്റൂ.

5. ഏതു സിദ്ധാന്തത്തിനെയും അവിശ്വസിക്കാനും ചോദ്യം ചെയ്യാനും തിരുത്താനും ആർക്കും അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് ശാസ്ത്ര ലോകത്തെ രീതി. ഇതിന്റെ മറുവശമാണ് ഒന്നിനെയും ചോദ്യം ചെയ്യാതെ അംഗീകരിക്കാതിരിക്കുക എന്നതും. ആരോഗ്യകരമായ സംശയ ദൃഷ്ടി (  a healthy skepticism)  ശാസ്ത്ര രീതിയുടെ അനുപേക്ഷണീയമായ ഘടകമാണ്.

6. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ നാമെത്തുന്ന സിദ്ധാന്തം അന്തിമമോ ശാശ്വതമോ ആയ സത്യം ആകണമെന്നില്ല. പുതിയ വസ്തുതകളോ പരീക്ഷണങ്ങളോ അതുമായി യോജിക്കാതെ വന്നാൽ അതു തിരുത്തപ്പെടാം. ഈ തിരിച്ചറിവ് ശാസ്ത്രജ്ഞർക്ക് വിനയവും  പുതിയ കാര്യങ്ങളെ ഉൾക്കൊള്ളാനുള്ള തുറന്ന മനസ്സും നൽകുന്നു. അതേ സമയം നേരത്തേ സൂചിപ്പിച്ച സംശയദൃഷ്ടിയും ചോദ്യം ചെയ്യുന്ന ബുദ്ധിയും ചേരുമ്പോഴേ ശാസ്ത്രമനസ്സ് പൂർണ്ണമാകൂ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രത്തിന്റെ രീതിയുപയോഗിച്ച് പ്രപഞ്ചപ്രതിഭാസങ്ങളെ പറ്റി നമുക്ക് ഇന്നു രൂപീകരിക്കാൻ കഴിയുന്ന അറിവാണു ശാസ്ത്രം.

 കടപ്പാട് : ആർ.വി. ജി മേനോൻ

Wednesday, January 16, 2013

പങ്കാളിത്ത പെൻഷൻ സമരം. താത്വികമായ അവലോകനം, നിരീക്ഷണം, പ്രവചനം ( എല്ലാം ഇവിടെ കിട്ടും )





ആദ്യമേ പറയട്ടെ, ഒരിടതുപക്ഷക്കാരനാണെന്ന് സ്വയം വിശ്വസിക്കാനാണിഷ്ടം. നിങ്ങൾ എങ്ങനെ കാണുന്നതിലും വിരോധമില്ല.

സമരം എന്തിനായിരുന്നു ?

1. ഇടതുപക്ഷ സർവീസ് സംഘടനകളെ സംബന്ധിച്ചിടത്തോളം, സമരം അനിവാര്യമായ ഒരു ഘട്ടമായിരുന്നു. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ 2013 ഏപ്രിൽ മുതൽ ജോലിക്ക് കയറുന്ന ഉദ്യോഗാർത്ഥികൾക്ക്  പങ്കാളിത്ത പെൻഷൻ ബാധകമാക്കി ഉത്തരവിറങ്ങി കഴിഞ്ഞിരിക്കുന്നു. സൂചനാ പണിമുടക്കുൾപ്പെടെയുള്ള പ്രതിഷേധങ്ങളും ചർച്ചകളും നടത്തിയിട്ടും ഫലമൊന്നുമുണ്ടായില്ല. ജോലിയ്ക്ക് കയറാൻ തയ്യാറായി നിൽക്കുന്ന ചെറുപ്പക്കാർ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും പകരം  ‘എത്രയും വേഗം ഒരു ജോലി കിട്ടിയാൽ മതി’ എന്ന ചിന്തയ്ക്കാണ് ഊന്നൽ കൊടുക്കുക എന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ.പങ്കാളിത്ത പെൻഷൻ ജീവനക്കാരെ  സംബന്ധിച്ചിടത്തോളം ഭീമമായ നഷ്ടമാണ്, കിട്ടുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുന്നതോടെ ഈ മേഖലയിലെ സംഘടനാ ശേഷി തകരും എന്ന തിരിച്ചറിവുള്ളവർക്ക് ഈ സമരം  അനാവശ്യമായല്ല, അനിവാര്യമായ  ഒന്നായാണ് ബോധ്യപ്പെടുക. അനിവാര്യമാണ് എന്നു ബോധ്യപ്പെട്ടാൽ, പിന്നെ വിജയസാധ്യതയും പരാജയസാധ്യതയുമൊന്നും പരിശോധിച്ചല്ല യുദ്ധത്തിനിറങ്ങുക.  ഇറങ്ങുക തന്നെയേ പോം വഴിയുള്ളു. ഒപ്പം,  മനസ്സിനുള്ളിൽ പരാജയപ്പെടും എന്നാണെങ്കിലും, അണികളുടെ മനസാനിദ്ധ്യം നഷ്ടപ്പെടാതിരിക്കാൻ സമരം വിജയിക്കും എന്നൊരു ആത്മവിശ്വാസം പകർന്നു കൊണ്ടിരിക്കുകയേ നേതാക്കൾക്ക് നിവൃത്തിയുള്ളു. ജീവനക്കാരുടെ പൾസ് അറിയാവുന്ന,  സ്വന്തം സംഘടനയിൽ ദീർഘകാലപ്രവർത്തിപരിചയമുള്ള നേതാക്കൾ, സർക്കാരിനെ കൊണ്ടു പങ്കാളിത്ത പെൻഷൻ  പിൻവലിപ്പിച്ചേ പിൻവാങ്ങുകയുള്ളൂ എന്ന ദൃഡനിശ്ചയത്തോടെയാണ് സമരത്തിനിങ്ങിയത് എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ‘പുതുതായി സർവീസിൽ വരുന്നവരെ ഒറ്റുകൊടുക്കാൻ നമുക്കാവില്ല.അവരുടെ പെൻഷൻ സംരക്ഷണത്തിനായി നമുക്ക് ആഗസ്റ്റ് 21 ലെ ( 2012 ) പണിമുടക്കിൽ പങ്കെടുക്കാം’ എന്ന് ആഹ്വാനം ചെയ്ത ഭരണപക്ഷാനുകൂല സർവീസ് സംഘടന, ഭാവിയിൽ ജോലിയിൽ കയറാൻ പോകുന്ന ജീവനക്കാർക്കു വേണ്ടി നിലവിലുള്ളവർ വലിയ ത്യാഗസന്നദ്ധതയൊന്നും കാണിക്കാനിടയില്ല എന്ന ധാരണയിൽ തന്നെയായിരിക്കണം അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിൻമാറിയതും.

2. പങ്കാളിത്ത പെൻഷൻ ഫണ്ട് ഓഹരിവിപണി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിക്ഷേപിക്കാനാണ് നിലവിലുള്ള നിർദേശം.  ഓഹരിവിപണിയിൽ ഇനിയൊരിക്കലും വിലത്തകർച്ച ഉണ്ടാവില്ലെന്നും നിക്ഷേപിക്കുന്നവർക്കെല്ലാം അതിലധികം തുക നൽകാനാവുമെന്നും ഉറപ്പ് നൽകാൻ സർക്ക
ാർ തയ്യാറാകുമോ ? അമേരിക്കയടക്കമുള്ള ചില രാജ്യങ്ങളിൽ പെൻഷൻ ഫണ്ട് ഓഹരിവിപണിയിലാണ് നിക്ഷേപിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ ആദ്യം തകർന്നതും പെൻഷൻ ഫണ്ടു തന്നെ. ഫലം, അവിടത്തെ പെൻഷൻകാർക്ക് പെൻഷൻ നഷ്ടപ്പെട്ടു. ഈ ഒരു അനുഭവം കൂടി മുന്നിലുണ്ടായിട്ട്  സർക്കാർ ജീവനക്കാർ തങ്ങളുടെ പെൻഷൻ ഫണ്ട് ഓഹരിവിപണിയിൽ തന്നെ നിക്ഷേപിക്കണമെന്ന നിർദേശത്തെ എതിർക്കാതിരിക്കുന്നതെങ്ങിനെ ?

3. നിലവിലുള്ളവർക്ക് കുഴപ്പമൊന്നുമുണ്ടാകുകയില്ലല്ലൊ പിന്നെന്തിന് സമരം എന്ന് ചോദിച്ചിരുന്നവരുമുണ്ട്. അതിന്റെ ആന്തരികാർത്ഥം തന്നെ വരാൻ പോകുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാവും എന്നാണ്.അവിടെയാണു ചോദ്യവും.  അങ്ങനെ വരാൻ പോകുന്ന തലമുറകൾക്ക്  ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മുൻകൂട്ടി കാണുന്നതുകൊണ്ടല്ലേ നാം പുഴകളും കാടുകളും മലകളുമെല്ലാം സംരക്ഷിക്കാൻ ശ്രമിക്കുന്നത് ? എന്തിന്, സ്വത്ത് സമ്പാദിക്കുന്നതും സൂക്ഷിച്ച് ചിലവഴിക്കുന്നതുമെല്ലാം വരാൻ പോകുന്ന തലമുറ സുഖമായി ജീവിക്കട്ടെ എന്നു കരുതിയല്ലേ ? അല്ലെങ്കിൽ പിന്നെ  സ്വയമാർജ്ജിച്ചതും പാരമ്പര്യമായി കിട്ടിയതുമെല്ലാമെടുത്ത് അടിച്ചു പൊളിച്ചു ജീവിച്ചു തീർക്കുകയല്ലേ വേണ്ടത് ? പകരം നാം, നമുക്കും ജീവിക്കണം, അവർക്കും ജീവിക്കണം എന്നൊരു നിലപാട് സ്വീകരിക്കുന്നു. ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടുകയും പൊതുവിദ്യാലയത്തിൽ കുട്ടികളെ പഠിപ്പിക്കുയും ചെയ്യുന്ന ഒരു പാവപ്പെട്ടവൻ, ചുരുങ്ങിയത്    സൗകര്യങ്ങളെങ്കിലും  തന്റെ ഭാവി തലമുറയ്ക്കും ലഭിക്കണമെന്നാണോ കരുതുക , എല്ലാ ആനുകൂല്യങ്ങളും തനിക്കു ശേഷം ഇല്ലാതായാലും പ്രശ്നമില്ല എന്നാണോ കരുതുക ?  തങ്ങൾക്കു ലഭിക്കുന്ന സൗകര്യങ്ങളെല്ലാം ഭാവിയിൽ ജോലിയിൽ കയറുന്നവർക്കും വേണം എന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ് ? അതിനു വേണ്ടി പണിമുടക്കുന്നതിലെ   നന്മ എന്തുകൊണ്ടു കാണുന്നില്ല ?

നേട്ടമോ കോട്ടമോ ?

1.സാങ്കേതികാർത്ഥത്തിൽ സമരം അമ്പേ പരാജയമാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കണം എന്നായിരുന്നു ആവശ്യം. അതംഗീകരിക്കപ്പെട്ടില്ല. സംഘടനയിൽ പെട്ടവരെ ഒന്നിച്ച് സമരത്തിന് അണി നിരത്താനും ഇടതുപക്ഷ സംഘടനകൾക്കായില്ല.

2. തങ്ങൾക്കു   വേണ്ടിയല്ല, ഭാവിയിൽ തൊഴിൽ ചെയ്യാൻ പോകുന്നവർക്ക് വേണ്ടിയായിരുന്നു സമരം എന്നുള്ളതുകൊണ്ട്, ഒരു കാക്കത്തൂവൽ പോലും നേടിയെടുക്കാൻ കഴിഞ്ഞാൽ അതൊരു നേട്ടം തന്നെയാണ്. ഇങ്ങനെ പണിമുടക്കിയിരുന്നില്ലെങ്കിൽ ഈ നാലു വ്യവസ്ഥകൾ സ്വയം ആകാശത്തു നിന്ന് പൊട്ടിമുളച്ച് വീഴാനൊന്നും പോകുന്നില്ല. റിലയൻസിനെ പോലുള്ള കൊള്ളക്കാർക്ക് ഭീമമായൊരു തുക അടിച്ചുമാറ്റാനവസരം നൽകുന്നതിനു പകരം, പെൻഷൻ ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കാനായാൽ അതു തന്നെയായിരിക്കും കേരളസമൂഹത്തിന് ഈ സമരം നൽകിയ ഏറ്റവും വിലയേറിയ സമ്മാനം.



നിരീക്ഷണങ്ങൾ

1. നവമുതലാളിത്ത കാലത്തെ തൊഴിലാളി സമരം എന്ന രീതിയിൽ, സർവീസ് സംഘടനകൾക്കു മാത്രമല്ല ഇടതുപക്ഷത്തിനും  നിരീക്ഷിക്കാനും പഠിക്കാനും പലതുമുണ്ട് ഈ സമരത്തിൽ.
സമരങ്ങൾ ഏറ്റെടുക്കുന്നതിലും അതിലെ രാഷ്ട്രീയം ഉൾക്കൊള്ളുന്നതിനും ആവാത്ത ഒരാൾക്കൂട്ടമെംബർഷിപ്പ്   ആളെണ്ണത്തിനും ഫണ്ട് വർദ്ധനയ്ക്കും മാത്രമേ ഉപയോഗപ്പെടൂ എന്ന് കൂടുതൽ വ്യക്തമാവുകയാണ്.  അദ്ധ്യയന രംഗത്തും മറ്റ് സർക്കാർ ജോലികളിലും വർദ്ധിച്ചു വരുന്ന സ്ത്രീസാനിദ്ധ്യവും  അവരുടെ ആകുലതയും ചാപല്യവും മനശാസ്ത്രവുമെല്ലാം പഠിക്കാതെയും ഉൾക്കൊള്ളാതെയും ഇനിയും  സർവീസ്സ് സംഘടനകൾക്ക് മുന്നോട്ടു പോകാനാവില്ല എന്നുള്ളതാണ് രണ്ടാമത്തെ പാഠം.

2. നഷ്ടപ്പെടാൻ ഒന്നുമില്ലാവത്തരെ പോലെയല്ല നഷ്ടപ്പെടാൻ പലതുമുള്ളവർ പ്രതികരിക്കുന്നത് എന്ന് സമരം വ്യക്തമാക്കി തരുന്നു. ‘മറ്റാർക്കോ വേണ്ടിയാണല്ലൊ’ എന്ന സ്വാർത്ഥത തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. ചില പരിസ്ഥിതി സമരങ്ങളും രാഷ്ട്രീയ സമരങ്ങളും ഒഴിച്ചുനിർത്തിയാൽ, മറ്റുള്ളവർക്കും/മറ്റുള്ളവയ്ക്കും വേണ്ടി എത്ര സമരങ്ങൾ  നടക്കുന്നുണ്ട് കേരളത്തിൽ ? സമൂഹം, ‘ഞാൻ’ എന്നതിലേക്ക് ചുരുങ്ങുക  തന്നെയാണ്.

3. സർക്കാർ ജീവനക്കാർക്ക് പൊതുജനപിന്തുണ എന്നുള്ളത് ഒരു നടക്കാത്ത സ്വപ്നം മാത്രമാണ്. അധികാരമുള്ളവൻ അതെപ്പോഴും പ്രയോഗിക്കാൻ ആഗ്രഹിക്കുന്നു, മറ്റുള്ളവർ അവരോടുള്ള വെറുപ്പ് എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. ഇവർ രണ്ടുകൂട്ടരും തോളിൽ കയ്യിട്ട് നടക്കണമെങ്കിൽ ഇരുവരേയും ഒരു പോലെ ഭരിക്കുന്ന മൂന്നാമതൊരു കൂട്ടർ വരണം.

4. കൈക്കൂലിയും അലസതയും കള്ളത്തരങ്ങളും സർക്കാർ ജീവനക്കാരന്റെ മാത്രം ദു:സ്വാഭവങ്ങളല്ല. സമൂഹം മൊത്തത്തിൽ അതെല്ലാം പ്രകടിപ്പിക്കുന്നുണ്ട്. അധികാരമുള്ളതുകൊണ്ട് ജീവനക്കാരന് ചോദിച്ചു വാങ്ങിക്കാനും ഒളിപ്പിച്ചു വയ്ക്കാനുമെല്ലാം കൂടുതൽ എളുപ്പമുണ്ട്. അത്രമാത്രം. ഇഷ്ടം പോലെ ഉദാഹരണങ്ങൾ ചൂണ്ടികാണിക്കാം. ചെയ്ത ജോലിക്കുള്ള കൃത്യമായ കൂലിക്കുപരിയായി മറ്റെന്തോ കൂടി ആഗ്രഹിക്കുന്നു, എന്നുള്ളതാണല്ലൊ കൈകൂലിയ്ക്കുള്ള ഏറ്റവും ലളിതമായ നിർവചനം.  ചുമട്ടു തൊഴിലാളികൾ തൊട്ട്  വാറന്റി  സമയത്ത് വീടുകളിൽ ഇലക്ട്രോണിക് സാമഗ്രികൾ റിപ്പയർ ചെയ്യാൻ വരുന്നവർ വരെ, അങ്ങനെ ചിലതാഗ്രഹിക്കുന്നു.പലരും സന്തോഷപൂർവം കൊടുക്കുന്നു. സംഘടിത ശേഷിയുള്ളിടത്ത് ചോദിച്ചു വാങ്ങുക പോലും ചെയ്യുന്നു. കൃത്യമായ മേൽനോട്ടമില്ലെങ്കിൽ കൂലി തൊഴിലാളികൾ തൊട്ട് സോഫ്റ്റ് വെയർ എഞ്ചിനീയർമാർ വരെ  പണി ചെയ്യാൻ മടിക്കുന്നു. (അതിപ്പോൾ വിദേശത്തായാലും മാറ്റമുണ്ടെന്ന് കരുതുന്നില്ല.) തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്നവരെ നോക്കൂ. ഞങ്ങളുടെ നാട്ടിലൊക്കെ, പുരയിടത്തിലെ പണികൾ ചെയ്യണമെങ്കിൽ അവർക്ക് ആ വീട്ടുകാർ കാലത്തും  വൈകീട്ടും ലഘുഭക്ഷണം കൊടുക്കേണ്ടത്, നിർബന്ധമുള്ള ഒരു നാട്ടുനടപ്പായി തീർന്നിരിക്കുന്നു, അങ്ങനെയൊന്നും ഒരിടത്തും നിയമമില്ലെങ്കിലും.
ഇനി സത്യസന്ധതയിലേക്ക് വരാം. ഒരു ആനുകൂല്യം നേടുന്നതിനുവേണ്ടി നിങ്ങളുടെ കുട്ടിക്ക് ഒരു വരുമാന സർട്ടിഫിക്കറ്റ് വേണ്ടി വരുന്നു എന്ന് കരുതുക. നിങ്ങളിൽ എത്ര പേർ സത്യസന്ധമായി അപേക്ഷയിൽ വരുമാനം കാണിക്കും ? പ്രവാസികളായ എത്ര പേർ ശരിയായ മാർഗ്ഗത്തിലൂടെ നാട്ടിലേക്ക് പൈസ അയക്കുന്നുണ്ട് ? എത്ര പേർ സത്യസന്ധമായി നികുതി ഒടുക്കുന്നുണ്ട് ? ഇനിയിപ്പോൾ ഇതെല്ലാം കൃത്യമായി കണ്ടു പിടിക്കാനും നടപടിയെടുക്കാനുമാണ് സർക്കാർ ജീവനക്കാരെ നിയമിച്ചിരിക്കുന്നത് എന്ന് വാദിക്കാം. പക്ഷെ, ‘ ഞങ്ങൾ ഇഷ്ടം പോലെ കള്ളത്തരം കാണിക്കും, അതെല്ലാം പിടികൂടുകയാണ് നിങ്ങളുടെ ജോലി’ എന്നു പറഞ്ഞാൽ അത് ധാർമ്മികമായി ശരിയാണോ ? ( മറ്റുള്ളവർ കൈകൂലി  വാങ്ങുന്നവരും അലസരുമാണ്. അതുകൊണ്ട് സർക്കാർ ജീവനക്കാരും അങ്ങനെയാവുന്നതിൽ തെറ്റല്ല എന്നു സ്ഥാപിക്കാനല്ല ഇതു പറയുന്നത്. ഒരു നിരീക്ഷണം മാത്രം )

ഇങ്ങനെ ചെറുകിട കൈമടക്കല്ലാതെ, ലക്ഷങ്ങളും  കോടികളും സർവീസ് കാലത്ത് സമ്പാദിക്കുന്നവരുമുണ്ട്. അഴിമതിയും കൈക്കൂലിയുമെല്ലാം വളരെ വേഗത്തിൽ നിയമത്തിനു മുമ്പിൽ കൊണ്ടു വരികയും കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും വേണം.. പക്ഷെ ഒരു പ്രശ്നമുണ്ട്, പെൻഷൻ, ജോലിഭാരം കുറവ്, തെറ്റില്ലാത്ത ശമ്പളം ( വളരെ മികച്ചത് എന്നൊരിക്കലും പറയാൻ കഴിയില്ല ) തുടങ്ങിയവയാണല്ലൊ സർക്കാർ  സർവീസിന്റെ  മറ്റ് ആകർഷണങ്ങൾ. ( കൈക്കൂലിയും ഒരാകർഷണമാണല്ലൊ ) . മറ്റുള്ള ആകർഷണങ്ങളെല്ലാം കാലക്രമേണ ഇല്ലാതാവുന്നതോടെ സർക്കാർ ജോലിക്കു തന്നെ ആരും മിനക്കെടില്ല.


പ്രവചനങ്ങൾ

1  ഒരു കാര്യം ഉറപ്പാണ്. ‘പഴയകാലമല്ല. പങ്കാളിത്ത പെൻഷനാ..ഇതു പോര കാർന്നോരേ’ എന്ന ചില  അടക്കിപ്പറച്ചിലുകൾ സർക്കാർ ചുമരുകൾ പുതുതായി കേട്ടു തുടങ്ങും.

2. ഈ  ഡയസ്നോൺ കാലം ഇനിവരുന്ന കാലത്തെ ഇടതുപക്ഷ സർക്കാർ അവധിയായി പരിഗണിക്കും. ( ക്രെഡിറ്റിൽ നിന്ന് 6 ലീവ് നഷ്ടപ്പെടും എന്ന് സാരം ) . അച്ചടക്ക നടപടികളെല്ലാം   ആ സർക്കാർ പിൻവലിക്കും.

3. ധാർമ്മിക ബാധ്യതയുണ്ടെങ്കിലും, ഇനി അധികാരത്തിലെത്തുന്ന ഇടതുപക്ഷ സർക്കാരും പങ്കാളിത്ത പെൻഷൻ  പിൻവലിക്കില്ല. സമരത്തിനു പിന്തുണ നൽകിയ സി പി എം നേതാക്കളാരും അങ്ങനെ പ്രസ്താവിച്ചതായി കേട്ടില്ല.  സി പി ഐ  സെക്രട്ടറി അങ്ങനെ പറഞ്ഞെങ്കിലും, മുഖ്യമന്തി സ്ഥാനവും ധനമന്ത്രി സ്ഥാനവും കൈയ്യേൽക്കാൻ പോകുന്ന സി പി എമ്മിനൊരു ചെറിയ ആപ്പു വെച്ചതായി കണക്കാക്കിയാൽ മതി.  നടപ്പാക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും, ഇടതുപക്ഷ സർക്കാർ അധികാരത്തിലേറി കഴിഞ്ഞും സി പി ഐ യും  ജോയിന്റ്  കൗൺസിലും  ഇങ്ങനെയൊരാവശ്യം ഉന്നയിക്കാനിടയുണ്ട്. പക്ഷെ  സി പി  എമ്മും എൻ ജി ഒ യൂണിയനും മൗനം കൊണ്ട് അതിനെ നേരിടും.

3. സമൂഹത്തെ മൊത്തം കൊള്ളയടിച്ച് ആ ധനമെല്ലാം സ്വകാര്യ, ആഗോള കുത്തകകൾക്ക് അടിയറ വെക്കുമ്പോൾ, ആ സമൂഹത്തിനു ഗുണത്തിനു വേണ്ടി ഉപയോഗിക്കാവുന്ന ധനത്തിന്റെ അളവു ഇനിയും  കുറയും. ആ കുറവു ചൂണ്ടിക്കാട്ടി, സമൂഹത്തിൽ താരതമ്യേന മെച്ചപ്പെട്ടവരുടെ കൈയ്യിൽ നിന്ന് തട്ടിപ്പറിക്കാൻ
 ദരിദ്രവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ജനവിഭാഗത്തോട് ആഹ്വാനം ചെയ്യുന്ന ഭരണകൂടങ്ങൾ ഇനിയും ശക്തിപ്പെടും. ( സമൂഹത്തിലെ എല്ലാവരും ദരിദ്രരായി, ഊറ്റിയെടുക്കാനിവിടെയൊന്നും ബാക്കിയില്ലാതാവുന്നതുവരെ അത്തരം നടപടികൾ ശക്തമായി അവർ തുടരുകയും ചെയ്യും. എന്നാലോ, അതിവേഗം അതിസമ്പന്നരാവുന്നവരേയും കുത്തകകളേയുമെല്ലാം പിന്നേയും പിന്നേയും ധനം സമ്പാദിക്കാനും ആവോളം നികുതിയിളവുകൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അപ്പോഴൊന്നും ഈ സാമ്പത്തിക പ്രശ്നമോ കടബാധ്യതകളൊ പ്രശ്നമാവില്ല.). ഇതിന്റെയെല്ലാം ഫലമായി,സർക്കാർ മേഖലയിൽ കരാർ നിയമനങ്ങൾ വ്യാപകമാകും, ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കപ്പെടും.. എല്ലാത്തിനും ‘ജനപിന്തുണ’ ആവോളം ലഭിക്കുകയും ചെയ്യും.

3. പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം, 2013 ജനുവരി നു മുമ്പ്  സർവീസിൽ കയറിയവർക്കും പങ്കാളിത്ത പെൻഷൻ ബാധകമാക്കി ഉത്തരവിറങ്ങും. ഒരു എക്സിക്യൂട്ടീവ് ഉത്തരവിന്, അതിനെ റദ്ദാക്കുന്ന മറ്റൊരു എക്സിക്യൂട്ടീവ് ഉത്തരവ് വരെയെ ആയുസ്സും പ്രാബല്യവുമുള്ളു. അന്ന് സമരത്തിലൂടെയുണ്ടായേക്കാവുന്ന ചെറുത്തു നില്പും വളരെ ദുർബലമായിരിക്കും. ഒന്നാമത്തെ കാരണം, സംഘടനാശേഷിയുടെ കുറവ് തന്നെയായിരിക്കും.രണ്ടാമത്, പങ്കാളിത്ത പെൻഷൻ അംഗീകരിച്ച് ജോലിയിൽ കയറിയവരായിരിക്കും അന്ന് നല്ലൊരു  പങ്കും ( ഒരു വർഷം 15,000 പേർ റിട്ടയർ ചെയ്യുന്നതായി കണക്കാക്കിയാൽ ഒന്നര ലക്ഷത്തിലധികം പേർ ). തങ്ങൾക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാകാത്ത കാര്യത്തിനു വേണ്ടി അവർ പണിമുടക്കാൻ തയ്യാറാകുമെന്നൊന്നും കരുതുക വയ്യ.

4. ഇത്രയൊക്കെയേ കവിടി നിരത്തിയപ്പോൾ തെളിയുന്നുള്ളു..ഗുരു,  മഹാജോതിഷി കുക്കുടാനന്ദനെ മനസ്സിൽ  ധ്യാനിച്ച്, പത്തമ്പതു വർഷങ്ങൾക്കു ശേഷമുള്ള സിവിൽ സർവീസിനെ ഗണിച്ചു നോക്കിയപ്പോൾ നാലഞ്ച് കവിടികൾ  നിന്നനിൽപ്പിൽ പുകഞ്ഞു പോയി. സുകൃതക്ഷയം !!..ദാ പല്ലി ചിലച്ചു. സത്യം !!



ലേബൽ : സമരത്തിന്റെ ഹാങ്ങ് ഓവർ
   

Wednesday, December 19, 2012

പങ്കാളിത്ത പെൻഷൻ സംവാദം ഭാഗം - 7

പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച് ശ്രീ എം കെ എം അഷ്രഫുമായി 'ത്രിശ്ശൂർക്കാർ' ഫേസ് ബുക്ക് ഗ്രൂപ്പിൽ നടന്ന സംവാദത്തിന്റെ അവസാന ഭാഗം
വിശ്രമവേതനം എന്ന് താങ്കൾ അത്ഭുതപ്പെടേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ഒരു തൊഴിലാളിയായി ജോലി ചെയ്താൽ താങ്കളും മിക്കവാറും വിശ്രമിക്കുന്ന സമയത്തും (പെൻഷൻ അല്ല ) വേതനം പറ്റിയിട്ടുണ്ടാകും - ലീവ് സമയത്ത് താങ്കൾ തൊഴിലുടമയ്ക്ക് വേണ്ടി പണി എടുക്കുകയാ
യിരുന്നില്ലല്ലൊ..
വേതനം (എത് പേരിലായാലും ) എന്നത് കൂലി ആണ്, കൊടുത്തേ തീരു. ഇനാം എന്നത് അങ്ങനെയല്ല. കൊടുക്കുന്ന ആൾക്ക് ഇഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതി. പെൻഷനെ താങ്കൾ ബോണസ് എന്നു വിളിക്കുമ്പോൾ അത് മുതലാളിക്ക് ഇഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതി എന്ന അർത്ഥം വരുന്നു. ഏത് രീതിയിൽ പരിശോധിച്ചാലും അതൊരു തൊഴിലാളി വിരുദ്ധ കാഴ്ച്ചപ്പാടാണെന്നു മാത്രമെ കാണാൻ കഴിയൂ.. ഒരു തൊഴിലാളിയായതുകൊണ്ട് തൊഴിലാളിത്തകാഴ്ച്ചപ്പാട് ഉണ്ടാവണമെന്ന് യാതൊരു നിർബന്ധവുമില്ല. എല്ലാ തൊഴിലാളികളും ഒന്നൊഴിയാതെ അനുകൂലിക്കുകയും പങ്കെടുക്കുകയും ചെയ്ത ചരിത്രം ഏതെങ്കിലും തൊഴിലാളി സമരങ്ങൾക്ക് ഉണ്ടായിരിക്കുമോ എന്നുള്ളത് സംശയമാണ്.

സർക്കാർ പെൻഷൻ കൊടുക്കുന്നു എന്ന് സാങ്കേതികമായി ശരിയാണ്.. പക്ഷെ അതാത് തൊഴിലാളി ഷേമനിധി ബോർഡിലേക്ക് തൊഴിലുടമകൾ വിഹിതം കൊടുക്കുന്നുണ്ട്. നിശ്ചിത ഏക്കറിൽ ( 5 ഏക്കർ എന്നാണോർമ്മ ) കൂടുതൽ കൃഷിഭൂമിയുള്ള ഭൂവുടമ , ഭൂനികുതിയോടൊപ്പം കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് വിഹിതം കൊടുക്കണം. ട്രാൻസ്പോർട്ട് വാഹന ഉടമകൾ, സർക്കാർ കോണ്ട്രാക്ടർമാർ ഇവരൊക്കെ അവർക്ക് കീഴിൽ വരുന്ന തൊഴിലാളികൾക്ക് വേണ്ടി അതാത് ക്ഷേമനിധി ബോർഡിൽ വിഹിതം അടയ്ക്കുന്നുണ്ട്. ആ തുകയോടൊപ്പം സർക്കാർ അനുവദിക്കുന്ന ഗ്രാന്റും കൂടി ചേർത്താണ് സർക്കാർ പെൻഷൻ കൊടുക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

വളരെ നിഷ്ക്കളങ്കമാണ് താങ്കളുടെ ചിന്തയും ചോദ്യവും.. പക്ഷെ, താങ്കൾക്ക് നേട്ടമില്ല എന്നുള്ളതുകൊണ്ട് താങ്കളുടെ കാഴ്ച്ചപ്പാട് നിഷ്പക്ഷമാണെന്ന് അംഗീകരിക്കാൻ വയ്യ. ഞാൻ ആദ്യമേ പറഞ്ഞല്ലോ, നേട്ടം ഉണ്ടായാലും ഇല്ലെങ്കിലും പക്ഷം എന്നൊന്നുണ്ട്.. താങ്കൾ ഏത് പക്ഷത്തു നിന്ന് ചിന്തിക്കുന്നു എന്നുള്ളതിന് പ്രാധാന്യം ഉണ്ട്.പെട്ടന്ന് തോന്നിയ ഒരുദാഹരണം പറയാം..അമേരിക്ക ഇറാക്കിൽ നടത്തിയ ഇടപാടുകളെ, തനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവുമില്ലെങ്കിലും ചിലർ അനുകൂലിക്കുന്നുണ്ടാവും. ഒപ്പം, തങ്ങൾക്ക് കോട്ടമൊന്നുമില്ലെന്നറിഞ്ഞിട്ടും അതിനെ അതിർക്കുന്ന നിലപാട് സ്വീകരിക്കുന്നവരിൽ അമേരിക്കക്കാരുമുണ്ടാവും.വ്യക്തിപരമായ നേട്ട കോട്ടങ്ങൾക്കപ്പുറം, ഓരോ പക്ഷത്തു നിന്നുള്ള ചിന്തയും ഇവിടെ വ്യക്തികളെ സ്വാധീനിക്കുന്നുണ്ട്.

പങ്കാളിത്ത പെൻഷൻ കൊണ്ടു വരുന്നതോടെ, കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് നേട്ടമുണ്ടായേക്കാം, ഒപ്പം തന്നെ മറ്റൊരു വിഭാഗം ജനങ്ങൾക്ക് നഷ്ടമുണ്ടാവുകയും ചെയ്യും.
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റാര്‍ക്കും ഇല്ലാത്ത കുറെ അനുകൂലഘടകങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അതിനു നിങ്ങള്‍ വ്യാഖ്യാനിക്കുന്ന അര്‍ത്ഥമൊന്നും ഇല്ല. അങ്ങിനെയായിരുന്നെങ്കില്‍ സമരം ചെയ്യേണ്ടത് തന്നെയില്ലല്ലോ? ആ ഘടകങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമാണ
് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമരങ്ങളെല്ലാം വിജിയിച്ചതെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. മറ്റാരും സമരം ചെയ്തു വിജയിച്ചിട്ടില്ല എന്നും ഞാന്‍ പറഞ്ഞിട്ടില്ല.

സംഘടിച്ചു സമരം ചെയ്താണ് നുര്സ്മാരുടെ സമരം വിജയിച്ചതെന്ന് താങ്കള്‍ മുംബെഴുതിയിരുന്നല്ലോ. അങ്ങിനെ വ്യക്തമായ പ്ലാനിംഗ് നടത്തി സംഘടിച്ചു ശക്തി സംഭരിച്ചുകൊണ്ടുള്ള ഒരു സമരത്തിന്റെ വിജയമൊന്നും ആയിരുന്നില നേഴ്സുമാരുടെ കാര്യത്തില്‍ സംഭവിച്ചത്. നിസ്സഹായതയുടെ പാരമ്യതയിലെത്തി നില്‍ക്കുന്ന അവസ്ഥയിലെ ഒരു സ്പാര്‍ക്ക് ആയിരുന്നു ബോംബെയില്‍ ആ നേഴ്സ് ആത്മഹത്യ ചെയ്ത സംഭവം. അടച്ചിട്ട മുറിയില്‍ വെച്ചു പൂച്ചയെ തള്ളിയാലുള്ള അവസ്ഥ.

'പെന്‍ഷന്‍ എന്നാല്‍ അടുത്തൂണ്‍, വാധക്യ കാല ശമ്പളമെന്നൊക്കെയാണ് നിഘണ്ടുവിലുള്ള അര്‍ത്ഥവും സാമാന്യ ജീവിതത്തിലുള്ള അനുഭവവും' എന്ന് താങ്കള്‍ എഴുതിയതിനു മറുപടിയായാണ് പെന്ഷന് വിശ്രമവേതനം എന്നും ഒരര്‍ത്ഥമുണ്ടെന്നു ഞാന്‍ എഴുതിയത്. പെന്ഷനെ ഒരു ബോണസ് ആയെ എനിക്ക് കാണാനാവൂ. അതവിടെ നില്‍ക്കട്ടെ. ഒരു തൊഴിലാളിക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍, അതിന്റെ പേരെന്താണ് എന്നത് പ്രശ്നമല്ല, അതെല്ലാം നല്ലത് തന്നയാണ്. തൊഴിലുടമക്ക്‌ കൊടുക്കാന്‍ കഴിയുന്നതെല്ലാം കൊടുക്കുകയും വേണം.

നമ്മുടെ ചര്‍ച്ച വിഷയത്തില്‍ നിന്നും തെന്നിമാറിയിരിക്കുന്നു. പങ്കാളിത്ത പെന്‍ഷനാണ് വിഷയം. പങ്കാളിത്ത പെന്‍ഷന്‍ അനിവാര്യമാണോ, അതോ ഇന്നത്തെ സ്റ്റേട്ട്യുട്ടറി പെന്‍ഷന്‍ എല്ലാകാലത്തേക്കും തുടരാനാവുമോ എന്നതാണ് നമ്മുടെ വിഷയം. പങ്കാളിത്ത പെന്‍ഷന്‍ അനിവാര്യമാണ്, സ്റ്റേട്ട്യുട്ടറി പെന്‍ഷന്‍ എന്നത്തേക്കും തുടരുന്നത് അപ്രായോഗികമാണ് എന്ന് തന്നെയാണ് ഇപ്പോഴും എന്റെ അഭിപ്രായം.

കേരളത്തിലെ മൊത്തം ജനങ്ങളുടെയും പക്ഷത്തോടൊപ്പമാണ് എന്റെ ചിന്ത. നിഷ്പക്ഷം എന്നൊരു അവസ്ഥയില്ല എന്ന താങ്കളുടെ വാദത്തെ ആ അര്‍ത്ഥത്തില്‍ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍, സ്വന്തം താല്പര്യങ്ങള്‍ ചിന്തയെ സ്വാധീനിക്കാന്‍ ഞാന്‍ അനുവദിച്ചിട്ടില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നു.

പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവരുന്നത് ആര്‍ക്കും നഷ്ടം ഉണ്ടാക്കില്ല. എന്നാല്‍ മൊത്തം കേരളത്തിനു ഗുണമാവുകയും ചെയ്യും.
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
ദേ പിന്നേം അതു തന്നെ പറയുന്നു.. :)

പങ്കാളിത്ത പെൻഷൻ കൊണ്ടു വരുന്നത് ആർക്കും നഷ്ടം ഉണ്ടാക്കില്ല എന്നു പറഞ്ഞ താങ്കൾ തന്നെ കുറച്ചു മുമ്പ് സമ്മതിച്ചതാണ് അത് സർക്കാർ ജീവനക്കാർക്ക് ഗുണകരമല്ല എന്ന്..മാത്രമല്ല, ഭൂരിപക്ഷതീരുമാനങ്ങൾ എപ്പോഴും ശരിയാ
വണമെന്നില്ല എന്നും മുമ്പ് സമ്മതിച്ചതാണ്.
കേരളത്തിലെ ജനങ്ങൾ ഭൂരിപക്ഷവും പങ്കാളിത്ത പെൻഷനു പിന്തുണ പ്രഖ്യാപിക്കുന്നവരായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ഇനിയിപ്പോൾ സർക്കാർ ജീവനക്കാർക്ക് പെൻഷനേ കൊടുക്കണ്ട എന്നു സർക്കാർ തീരുമാനിച്ചാലും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും അതിനൊപ്പമായിരിക്കും എന്നതിലും എനിക്ക് തർക്കമില്ല. ഞാൻ പറഞ്ഞത് ഇത്രേയുള്ളു ; ആ തീരുമാനം
ഒരു മുതലാളിത്തപക്ഷ കാഴ്ച്ചപ്പാടാണ്.

. ഒരു മുതലാളിക്ക് പ്രായോഗികമായി തോന്നുന്നത് ഒരു തൊഴിലാളിക്ക് തീർത്തും അപ്രായോഗികമായി തോന്നിയേക്കാം.. അനിവാര്യമാണ് എന്ന് ഭരണകർത്താവിന് തോന്നുന്നത്, ഭരിക്കപ്പെടുന്നവന് ഒട്ടും ബോധ്യപ്പെട്ടില്ലെന്നു വരാം..പക്ഷെ, അനിവാര്യത, പ്രായോഗികത തുടങ്ങിയവയെല്ലാം നാം ഏത് പക്ഷത്ത് നിൽക്കുന്നു എന്നതിനനുസരിച്ച് മാറി കൊണ്ടിരിക്കും.

ഇതെല്ലാം ഞാൻ മുമ്പു പറഞ്ഞതാണ്. താങ്കൾക്കും പറഞ്ഞത് ആവർത്തിക്കേണ്ടി വരുന്നു..പുതിയതായി ഒന്നും പറയാനില്ലെങ്കിൽ, നാമിത് അവസാനിപ്പിക്കുകയാണ് നല്ലതെന്ന് തോന്നുന്നു..
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
എന്റെ വാക്കകള്‍ക്ക് താങ്കള്‍ ആഗ്രഹിക്കുന്ന അര്‍ത്ഥം വ്യഖ്യാനിച്ചെടുത്ത് അതിനനുസരിച്ചാണ് കമന്റുകള്‍ എഴുതുന്നത്‌. പലപ്പോഴും അതാവര്‍ത്തിക്കുകയും ഞാന്‍ തിരുത്തുകയും ചെയ്തതാണ്. ഇപ്പോള്‍ ചെയ്യുന്നതും മറ്റൊന്നല്ല. 'പങ്കാളിത്ത പെന്‍ഷന്‍, സ്റ്റേട
്ട്യുട്ടറി പെന്‍ഷന്‍ സമ്പ്രദായത്തെ വെച്ച് നോക്കുമ്പോള്‍ ജീവനക്കാര്‍ക്ക് നഷ്ടമാണ്' എന്ന സ്റ്റേറ്റ്മെന്റിനെ അംഗീകരിക്കുകയാണ് ഞാന്‍ ചെയ്തത്. ആ നിലപാടില്‍ മാറ്റമൊന്നും ഇല്ല. നിലവിലെ ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകമാക്കിയാലെ അത്തരം നഷ്ടത്തിന്റെ പ്രശ്നം ഉദിക്കുന്നുള്ളൂ. നിലവിലെ സേവന വേതന വ്യവസ്ഥകള്‍ക്ക് അനുസരിച്ചാണ് അവരെല്ലാം സര്‍ക്കാര്‍ ജോലിക്ക് തയ്യാറായിട്ടുള്ളത്‌. അതുകൊണ്ട് ആ വ്യവസ്ഥകളില്‍ ഏതു തരാം കുറവ് വരുത്തിയാലും അതവര്‍ക്ക് നഷ്ടമാണെന്ന് മാത്രമല്ല അത് അനീതുയുമാണ്. അടുത്തവര്ഷം ഏപ്രില്‍ മുതല്‍ ജോലിക്ക് കയറുന്നവര്‍ക്ക് പെന്‍ഷന്‍ ഉണ്ടാവില്ല. തങ്ങള്‍ക്ക് പങ്കാളിത്ത പെന്ഷനെ ഉണ്ടാവൂ എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്‌ അവര്‍ ജോലിക്ക് കയറാന്‍ പോകുന്നത്. അതുകൊണ്ട് അവരുടെ കാര്യത്തില്‍ അതൊരു നഷ്ടമല്ല.

ജീവനക്കാരെ സംബന്ധിച്ചിടത്തോളം സ്റ്റേട്ട്യുട്ടറി പെന്‍ഷന്‍ തന്നെയാണ് നല്ലതെന്ന അഭിപ്രായത്തില്‍ മാറ്റമൊന്നും ഇല്ല. സംസ്ഥാനത്തിന് അത് എന്നത്തേക്കും കൊടുത്തുകൊണ്ടിരിക്കാന്‍ സാധിക്കില്ല എന്നത് കൊണ്ടാണ് അത് നിര്‍ത്തണം എന്ന് പറയുന്നത്. അല്ലാതെ പങ്കാളിത്ത പെന്‍ഷന്‍ മറ്റെതിനെക്കാലും മെച്ചമാണെന്നത് കൊണ്ടൊന്നുമല്ല.

ഭൂരിപക്ഷ അഭിപ്രായങ്ങള്‍ എപ്പോളും ശരിയായിക്കൊള്ളണമെന്നില്ല എന്ന അഭിപ്രായത്തിനും മാറ്റമില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് ഭൂരിപക്ഷ അഭിപ്രായത്തെ, അത് ശരിയായാലും തെറ്റായാലും, നിര്‍ബന്ധമായും അംഗീകരിച്ചേതീരൂ.

പെന്‍ഷന്‍ എന്നത് ഒരു ബോണസ്സായെ ഞാന്‍ കാണുന്നുള്ളൂ. ഒരു തൊഴിലുടമ ബോണസ് കൊടുക്കുന്നത് തെറ്റാണെന്നോന്നും ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. സ്റ്റേട്ട്യുട്ടറി പെന്‍ഷന്‍ ഒരിക്കലും പ്രായോഗികമല്ല. അതുകൊണ്ടുതന്നെയാണ് ലോകത്ത് ഒരിടത്തും സ്വകാര്യ മേഖലയില്‍ അത്തരം പെന്‍ഷന്‍ ഇല്ലാത്തത്. നികുതി പിരിക്കാന്‍ അധികാരമുള്ളത് കൊണ്ട്, എന്നത്തേക്കും സാധ്യമാണെന്ന നിഗമനത്തില്‍ സര്‍ക്കാരുകള്‍ പെന്‍ഷന്‍ കൊടുത്ത് തുടങ്ങി. അതിന്റെ അപ്രായോഗികത മനസ്സിലായി തുടങ്ങിയപ്പോള്‍ അതിനനുസരിച്ച മാറ്റങ്ങള്‍ അനിവാര്യമായി. അതാണിപ്പോള്‍ കേരളത്തിലും സംഭവിക്കുന്നത്‌)

നിലവിലെ ജീവനക്കാര്‍ പങ്കാളിത്ത പെന്ഷനെ എതിര്‍ക്കുന്നതിനു അവര്‍ പറയുന്ന പ്രധാന കാരണങ്ങള്‍ (ഞാന്‍ മനസ്സിലാക്കിയവ) ഇവയാണ് : 1) അമേരിക്കയുടെയും മറ്റു മുതലാളിത്ത രാജ്യങ്ങളുടെയും സമ്മര്‍ദ്ധത്തിനു വഴങ്ങി സ്വകാര്യകുത്തകകളുടെ താല്‍പര്യാര്‍ത്ഥം ഷെയര്‍ മാര്‍ക്കറ്റിലേക്ക് ജീവനക്കാരുടെ പണം ഒഴുക്കാനുള്ള പദ്ധതിയാണിത്. 2) ഒരു സര്‍ക്കാര്‍ ഓര്‍ഡറിലൂടെ ഏതു നിമിഷവും പങ്കാളിത്ത പെന്‍ഷന്‍ തങ്ങള്‍ക്കും ബാധകമാക്കിയെക്കാം 3) ഭാവിയില്‍ ജോലിക്ക് കയറുന്നവര്‍ക്ക് വലിയ നഷ്ടം വരുത്തിവെക്കും.
Saturday at 5:34pm · Unlike · 2
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
താങ്കൾ ആവർത്തിക്കുന്നതുകൊണ്ട് എനിക്കും ആവർത്തിക്കേണ്ടി വരുന്നു.. പാടു തന്നെ..എന്നാലും പറയാതെ വയ്യ... :)

ഭാവിയിൽ ജോലിയിൽ കയറാൻ പോകുന്നവർ അതംഗീകരിച്ചാണ് ജോലിയിൽ കയറുന്നത് എന്ന താങ്കളുടെ വാദം അംഗീകരിക്കുന്നു. എന്റെ കാഴ്ച്ചപ്പാടിൽ അവർ അതംഗീകര
ിക്കാൻ നിർബന്ധിക്കപ്പെടുകയാണ്. അല്ലാതെ, നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കുള്ള മെച്ചപ്പെട്ട ആനുകൂല്യം തങ്ങൾക്ക് ലഭ്യമാവാതിരിക്കുന്നത് അവർ സന്തോഷത്തോടെ സ്വീകരിക്കും എന്നു കരുതാൻ വയ്യ.( അത്തരം വ്യതാസം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വേറേയുമുണ്ട് ) അതുകൊണ്ട്, ഇനി സർക്കാർ ജോലിയിൽ കയറുന്ന എല്ലാ യുവജനങ്ങൾക്കും അതൊരു നഷ്ടം തന്നെയാണ്.
മാത്രമല്ല, ഇതേ കാഴ്ച്ചപ്പാട് പ്ലസ്റ്റൂറ്റു വിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിച്ചപ്പോൾ താങ്കൾ എന്തുകൊണ്ടു പുലർത്തുന്നില്ല എന്നു വ്യക്തമാവുന്നില്ല. അവർ തങ്ങളുടെ ശമ്പളവും ജോലി സമയവും എല്ലാം അംഗീകരിച്ചല്ലേ ജോലിയിൽ കയറിയത് ? ഹോണറേറിയം കൈപ്പറ്റുന്നവർക്കും ഇത് ബാധമല്ലെ..?പിന്നെയെന്തിന് അവരെയൊക്കെയോർത്ത് താങ്കൾ വ്യാകുലപ്പെടുന്നു ?
Saturday at 5:57pm · Edited · Like · 1
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
ഇതില്‍ ഒന്നാമത്തെ കാരണത്തില്‍ കഴമ്പുണ്ട് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. രണ്ടാമത്തെ കാരണത്തില്‍ കഴമ്പില്ല. നിലവിലെ ജീവനക്കാര്‍ക്ക് ഇന്നത്തെ രീതിയിലുള്ള പെന്‍ഷന്‍ സമ്പ്രദായം തന്നെ തുടരും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ
പെന്‍ഷന്‍ സമ്പ്രദായം നിലനിര്‍ത്തിക്കിട്ടാന്‍ ഏത് തരം ഉറപ്പുകള്‍ നേടിയെടുക്കാനും അവര്‍ക്ക് അവകാശമുണ്ടെന്ന എന്റെ അഭിപ്രായം മുമ്പേ വ്യക്തമാക്കിയതുമാണ്. മൂന്നാത്ത കാരണം സത്യമാണെങ്കിലും, ഇന്നത്തെ ജീവനക്കാര്‍ അത് ഉന്നയിക്കുന്നതില്‍ ആത്മാര്‍ത്ഥതയില്ല. പെന്‍ഷന്‍ പോയിട്ട്, പുറത്തു പറയാന്‍ പോലും കൊള്ളാത്ത വേതനത്തിന് സര്‍കാരില്‍ തന്നെ ജോലിചെയ്യുന്നവര്‍ ഇന്നുമുണ്ട്. നിലവിലുള്ള സഹജോലിക്കാരുടെ പ്രശ്നത്തില്‍ തീര്‍ത്തും നിഷ്ക്രിയരായി ഇരുന്നവര്‍ നാളത്തെ സഹജോലിക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും സമരം ചെയ്യുകയും ചെയ്യുമെന്ന് പറയുന്നത് എത്രമാത്രം അപഹാസ്യമാണ്? പങ്കാളിത്ത പെന്ഷനെ കുറിച്ച് ചര്ച്ചചെയ്യുന്നതിന്നിടയില്‍ തങ്ങളുടെ പെന്‍ഷന്‍ പ്രായം അറുപതു ആക്കിക്കിട്ടാനുള്ള ആവശ്യം മുന്നോട്ടുവെക്കുന്നതും സംശയത്തിന് ഇടം നല്‍കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നത് തുടരാന്‍ ഇനിയും പുതിയതോ വര്‍ദ്ധിപ്പിച്ചതോ ആയ നികുതികള്‍ പൊതുജനത്തിന്റെ ചുമലില്‍ അടിച്ചേല്‍പ്പിക്കുന്നതും അവരെ വീണ്ടും വീണ്ടും കടത്തിന്റെ പടുകുഴിയിലേക്ക് താഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥ അവസാനിപ്പിച്ചേ തീരൂ. ഈ അഭിപ്രായം ഉള്ളതിന്റെ പേരില്‍ ഞാന്‍ ഒരു മുതലാളിത്ത കാഴ്ച്ചപ്പാടുകാരനാണ് എന്ന് ആക്ഷേപിക്കപ്പെട്ടാലും അതിന്റെ കൂടെ നില്‍ക്കാനേ എനിക്കാവൂ. ഒന്നര ശതമാനം പൌരന്മാരുടെ ഗുണത്തിന് വേണ്ടി ബാക്കി തൊണ്ണൂറ്റിഎട്ടു ശതമാനത്തോട് അനീതി കാണിക്കണം എന്നതിനോട് ഒരുകാലത്തും എനിക്ക് യോജിക്കാനാവില്ല.

ചര്‍ച്ച നിര്‍ത്താറായെന്നു തന്നെയാണ് എനിക്കും തോന്നുന്നത്. താങ്കള്‍ എഴുതിയപോലെ, നാം ആവര്‍ത്തിക്കുകയാണ്. ഞാന്‍ മുംബെഴുതിയ പലതും മരന്നുകൊണ്ടോ ശ്രദ്ധിക്കാതെയോ ആണ് താങ്കളുടെ കമന്റുകള്‍ എന്ന് തോന്നുന്നത് കൊണ്ട്, എന്റെ നിലപാടുകള്‍ക്ക് ഒരു sum up
ആവശ്യമാണെന്ന് തോന്നി. അതുകൊണ്ട് ഇത് പൂര്‍ണമായും ആവര്‍ത്തനങ്ങളാണ്. ഇത്തരം ഒരു sum up താങ്കളുടെ ഭാഗത്ത് നിന്നുംകൂടി പ്രതീക്ഷിക്കുന്നു. പങ്കാളിത്ത പെന്ഷനെ കുറിച്ച് പല ടി വി ചര്‍ച്ചകളും കേട്ടു, ജനയുഗത്തിലടക്കം പല പത്രങ്ങളിലെയും ലഖനങ്ങള്‍ വായിച്ചു. നാം രണ്ടുപേരും ദിവസങ്ങളോളം ദീര്‍ഘമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇത്രയൊക്കെയായിട്ടും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയാല്‍ നിലവിലെ ജീവനക്കാര്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടാവുമെന്ന് വിശ്വസിക്കാന്‍ എനിക്കാവുന്നില്ല. അതിനൊരു നിവാരണം താങ്കളുടെ sum up നല്‍കിയെങ്കിലോ എന്നൊരു ആഗ്രഹം കൂടി ഈ പ്രതീക്ഷയില്‍ ഉണ്ട്.

ഇത്രയും കൂടി ഞാന്‍ നേരത്തെ പോസ്റ്റ്‌ചെയ്ത കമന്റില്‍ ഉണ്ടായിരുന്നു. ഒന്നിച്ച് പോസ്റ്റ്‌ ചെയ്യാന്‍ കഴിയാതിരുന്നപ്പോള്‍ രണ്ടു ഭാഗങ്ങളാക്കാന്‍ ശ്രമിച്ചു. ആദ്യ ഭാഗം പോസ്റ്റ്‌ ചെയ്ത ശേഷം രണ്ടാമത്തെ ഭാഗം അബദ്ധത്തില്‍ ഡിലിറ്റ് ആയിപ്പോയി. അത് വീണ്ടു എഴുതിയുണ്ടാക്കേണ്ടി വന്നു. അതിന്നിടയില്‍ ആദ്യ ഭാഗത്തിനുള്ള താങ്കളുടെ കമന്റ്‌ വന്നു കഴിഞ്ഞു. അതിനുള്ള മറുപടി പിന്നീടെഴുതാം.
Saturday at 6:39pm · Unlike · 2
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
താങ്കൾക്ക് പെൻഷനെ ബോണസ്സായോ ദാനം കൊടുക്കുന്നതായോ എങ്ങനെ വേണമെങ്കിലും സങ്കല്പിക്കാം. അതൊക്കെ താങ്കളുടെ ഇഷ്ടം.. അത് സമൂഹവും അംഗീകരിക്കണം എന്ന നിലപാടിലാണ് പ്രശ്നം.

സ്റ്റാറ്റ്യൂട്ടറി പെൻഷൻ പ്രായോഗികമല്ലാത്തതുകൊണ്ടല്ല സ്വകാര്യമേഖലയിൽ അത് വരാത്
തത്, അവർക്ക് എപ്പോഴും ഊന്നൽ ലാഭം വർദ്ധിപ്പിക്കുക എന്നുള്ളതിലായതുകൊണ്ടാണ്.

ലോകമെമ്പാടും, സോഷ്യലിസത്തോടുള്ള ആഭിമുഖ്യം ഉയർന്നു വന്നതിനോടൊപ്പം, ക്ഷേമരാഷ്ട്രം എന്ന സങ്കല്പം നിലവിൽ വന്നതോടെയാണ് ക്ഷേമപെൻഷനുകൾ എന്ന ആശയം ശക്തിപ്രാപിച്ചതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഒപ്പം തൊഴിലാളി മുന്നേറ്റവും തങ്ങൾക്ക് ആവശ്യമായ പല ആനുകൂല്യങ്ങളും അനുവദിച്ചെടുപ്പിക്കുന്നതിൽ ഭരണകൂടങ്ങളെ സ്വാധീനിച്ചു.
നികുതി പിരിവും ഒരു ക്ഷേമസങ്കല്പമാണ്. ഉള്ളവനും ഇല്ലാത്തവനും ഉള്ള ഒരു രാജ്യത്തിൽ ഉള്ളവനിൽ നിന്ന് ഇല്ലാത്തവനിലേക്ക് ആനുകൂല്യങ്ങളും എത്തിക്കുന്നതിനുള്ള ഉപാധി. സ്വാഭാവികമായും അതിന്റെ അടിസ്ഥാനകാഴ്ച്ചപ്പാടു തന്നെ, ഇല്ലാത്തവനിൽ നിന്ന് പിഴിഞ്ഞെടുക്കുക എന്നല്ല, ഉള്ളവനിൽ നിന്നും, കൂടുതൽ ധനം ഉണ്ടാക്കുന്നവനിൽ നിന്നും വരുമാനം കണ്ടെത്തുക എന്നുള്ളതാവേണ്ടതാണ്. എന്നാൽ വലതുപക്ഷ കാഴ്ച്ചപ്പാടുള്ള ഭരണകൂടങ്ങൾ, ഉള്ളവരോട് ഉദാരമായ സമീപനം പുലർത്തുന്നു, നികുതി പിരിക്കാൻ വിമുഖത കാട്ടുന്നു എന്നുള്ളത് പോട്ടെ, പല നികുതികളും വിമുക്തമാക്കി കൊടുക്കുന്നു. (,കേരളത്തിലാവട്ടെ, ഇന്ത്യയിലാവട്ടെ, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരികയാണെന്നും വളരെ കുറഞ്ഞ ശതമാനമുള്ള ധനികരിലേക്ക് സമ്പത്ത് കുമിഞ്ഞു കൂടുകയാണെന്നുമുള്ള വസ്തുത താങ്കളും അംഗീകരിക്കുമെന്ന് കരുതുന്നു )സ്വാഭാവികമായും ഗവണ്മെന്റിന്റെ വരുമാനം കുറയുന്നു. അടുത്ത പടി, ചിലവ് ചുരുക്കുക എന്നുള്ളതാക്കുന്നു. കൂടുതൽ ആനുകൂല്യം ലഭിക്കുന്നവരെ കുറഞ്ഞ ആനുകൂല്യം ലഭിക്കുന്നവരെ കൊണ്ട് എതിരിടീപ്പിക്കുന്നു..
ഇതു തന്നെയാണ് മുതലാളിത്ത കാഴ്ച്ചപ്പാടുള്ള എല്ലാ ലോകരാഷ്ടങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്..
    • http://profile.ak.fbcdn.net/hprofile-ak-ash4/372177_100000053604397_383444530_q.jpg
ഞാന്‍ ഇടക്കുകയറി ഒന്ന് പറഞ്ഞോട്ടെ.. ഈയിടെ എന്റെ ഒരു സുഹുര്‍ത്ത് പറഞ്ഞതാണ്. അതായത് ഓരോ അഞ്ചു വര്ഷം കൂടുമ്പോളും ഭരണം മാറി മാറി വരുന്നു എന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ കളിയാണ്. സര്‍ക്കാര്‍ മാറിമാറി വരുന്നതുകൊണ്ട് ഓരോ സര്‍ക്കാരില്‍ നിന്നും മാക്
സിമം മുതലെടുത്ത് അടുത്ത ഭരണം അടുത്ത പാര്‍ടിക്ക് കൊടുക്കുന്നു. അങ്ങനെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മല്സരബുട്ടിയോടെ ആനുകൂലിയ്ങ്ങള്‍ കൊടുക്കുന്നു. അങ്ങനെ പലര്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്ത അത്ര ശംബളം ഇന്നു ലഭിക്കുന്നു. ഞാന്‍ ഇതിനോട് യോജിക്കുന്നില്ല. വെറും അഞ്ചു ശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ഒരു deciding factor ആവാന്‍ പറ്റുമോ?
Saturday at 10:06pm · Unlike · 2
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
ഒന്നാമത്തെ കാരണത്തിൽ കഴമ്പുണ്ടെന്നു പറഞ്ഞ നിലയ്ക്ക് അതു വിടുന്നു. :)
രണ്ടാമത്തെ കാരണം : കഴമ്പുണ്ട് . കാരണം. 1. പങ്കാളിത്ത പെൻഷൻ ഉള്ള ജീവനക്കാർ കൂടി സർവീസിൽ വരുന്നതോടെ ഒരേ ജോലി ചെയ്യുന്നവർക്ക് രണ്ടു തരം ആനുകൂല്യം എന്ന സ്ഥിതി വരും. ഈ അസമത്വം
ചോദ്യം ചെയ്യപ്പെടാൻ സർവസാധ്യതയുണ്ട്.ഒപ്പം നിലവിൽ സ്റ്റാറ്റ്യൂട്ടറി പെൻഷനു വേണ്ടി നല്ലൊരു ശതമാനം തുക ചിലവഴിക്കേണ്ടി വരുന്നു എന്ന് അല്പകാലം കഴിഞ്ഞ് വരുന്ന സർക്കാർ പറയും. പരിണത ഫലം, നിലവിലുള്ളവർക്കും പങ്കാളിത്ത പെൻഷൻ തന്നെയായിരിക്കും. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാലും അനുകൂല വിധിയുണ്ടാവാനുള്ള സാധ്യത കുറവാണ്. അതിനുള്ള നിയമങ്ങൾ ഇപ്പോഴെ നിലവിൽ വന്നു കഴിഞ്ഞിരിക്കുന്നു.
മൂന്നാമത്തെ കാരണം :ആത്മാർത്ഥതയുണ്ട്. കാരണം, ഭാവിയിൽ ജോലിയിൽ കയറാൻ പോകുന്നത്, തങ്ങളും, തങ്ങളുടെ തന്നെ സുഹൃത്തുക്കളൂം ബന്ധുക്കളും സഹജീവികളും ആണെന്നുള്ള ബോധ്യവും പ്രതീക്ഷയും. താങ്കളുടെ മറ്റൊരു ചിന്ത തെറ്റാണ്. ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും സർവീസ് സംഘടനകൾ അത് ഭരണാനുകൂലമായവയായാൽ പോലും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കിട്ടാറൊന്നുമില്ല. ചിലതൊന്ന് പരിഗണനയ്ക്കെടൂക്കുക കൂടിയില്ല. ഓരോ ശമ്പള പരിഷ്ക്കരണം വരുമ്പോഴും പല വിഭാഗങ്ങളും കടുത്ത അവഗണന നേരിടാറുണ്ട്.ശ്രദ്ധയിൽ പെടൂത്തിയാ ൽ തന്നെ പലതും പരിഗണിക്കപ്പെടാറില്ല.
( കേരളാ സർവീസ് റൂ ൾ അനുസരിച്ച് നിയമിക്കപ്പെടൂന്നവരെയാണ് സർക്കാർ ജീവനക്കാരായി കണക്കാക്കി വരുന്നത്..പുറത്ത് പറയാൻ പറ്റാത്ത വിധ ം കൂലി കുറവുള്ള സഹപ്രവർത്തകരെ കുറിച്ചറീയാൻ ആകാംഷയുണ്ട്.. വെല്ല്ലുവിളിയല്ല, അറിയാനാണ് )
പെൻഷൻ പ്രായം ഉയർത്തണമെന്ന് ഇപ്പോഴല്ല, അതിനെത്രയോ വർഷങ്ങൾക്കു മുമ്പെ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു തുടങ്ങിയതാണ്. ഒരൊറ്റ ആവശ്യവുമായി സമരം സംഘടിപ്പിക്കുന്ന പതിവ് ഒരു സർവീസ് സംഘടനകൾക്കുമില്ല. പല ആവശ്യങ്ങളും ഉന്നയിക്കും, ചിലത് നേടിയെടുക്കാനാവും, ചിലത് പരിഗണനയ്ക്കെടൂക്കില്ല. പ്രധാനമായും പങ്കാളിത്ത പെൻഷനെതിരെയാണ് സമരമെങ്കിലും, ഒപ്പം, ജീവനക്കാർക്ക് അനുകൂലമായ മറ്റ് ആവശ്യങ്ങൾക്കു വേണ്ടിയും മുദ്രാവാക്യം ഉയർത്തും. ഞാനതിലൊരു തെറ്റും കാണുന്നില്ല. പെൻഷൻ പ്രായം ഉയർത്തണം എന്ന ആവശ്യം കൂടിയ ജീവിതദൈർഘ്യം എന്നതുമായി ബന്ധപ്പെടുത്തിയാണുന്നയിക്കുന്നത്. പങ്കാളിത്ത പെൻഷനു വേണ്ടി ലോകരാഷ്ട്രങ്ങളെയും മറ്റ് സംസ്ഥാനങ്ങളെയും ഉദ്ധരിക്കുന്ന താങ്കൾ, , കേരളത്തെക്കാൾ കുറഞ്ഞ ശരാശരി ആയുർദൈർഘ്യമുള്ള സംസ്ഥാനങ്ങളിൽ പോലും പെൻഷൻ പ്രായം ഇവിടത്തെക്കാൾ ഉയർന്നതാണ് എന്നുള്ളത് എന്തുകൊണ്ടു കാണുന്നില്ല ?
Sunday at 9:49am · Edited · Like · 1
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
ഇനി മുമ്പ് പറഞ്ഞ മറ്റൊരു കാരണം കൂടി ആവർത്തിക്കാം. സിവിൽ സർവീസിനെ അനാകർഷകമാക്കാനും ജീവനക്കാരുടെ സംഘടിത ശേഷിയെയും നശിപ്പിക്കാനുള്ള നടപടീയു ടേ ആദ്യകാൽവയ്പാണ് പങ്കാളിത്ത പെൻഷൻ എന്നാണ് ഞാൻ കാണൂന്നത്.അടുത്തത് പങ്കാളിത്ത പെൻഷൻ നിലവിലെ ജീവനക്കാർക്ക
ും ബാധകമാക്കുകയെന്നതായിരിക്കും. പിന്നെ, കരാർ നിയമനങ്ങൾ വ്യാപകമാക്കും.. ( ഇപ്പോഴെ അത് നടന്നു കൊണ്ടീരിക്കുന്നു..)

താങ്കൾക്ക് പറ്റിയതു പോലെ ഒരു തവണ എനിക്കും പറ്റിയതാ.. പല്ല് കടീച്ചു പിടീച്ചിരുന്ന് രണ്ടാമതു ം ടൈപ്പ് ചെയ്തു..ഹൊ !
Sunday at 9:52am · Edited · Like · 1
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man സുഹൃത്ത് പറഞ്ഞതിൽ യാതൊരു ന്യായവുമില്ല, രാമേട്ടാ.. സർക്കാർ ജീവനക്കാർ വോട്ട് ചെയ്യാൻ പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ കേൾക്കുമോ ? നല്ല കഥ ! പണ്ടേ കണ്ടു കൂടാത്തവരാണ്..അടിച്ചോടിക്കും ജീവനക്കാരെ ..
Sunday at 10:53am · Like · 1
    • http://profile.ak.fbcdn.net/hprofile-ak-snc7/369172_100002259062178_639029841_q.jpg
Rajeev Edamuttam അങ്ങനെ ''കണ്ടു കൂടാത്തവര്‍'' ആയതിനു കാരണം ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയല്ലേ...?
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man ഒരു വിഭാഗം അല്ല, നല്ലൊരു വിഭാഗം എന്നു പറയേണ്ടി വരും, രാജീവ് ഭായ്..പക്ഷെ ഇവിടത്തെ ചർച്ചാ വിഷയം അതല്ലാത്തതുകൊണ്ടാണ് പറയാഞ്ഞത്..
Sunday at 11:03am · Like · 1
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
ഭാവിയില്‍ ജോലിക്ക് കയറാന്‍ സാധ്യതയുള്ളവര്‍ക്ക് എങ്ങിനെയെങ്കിലും ഒരു സര്‍ക്കാര്‍ജോലി കിട്ടിയാല്‍ മതി എന്ന ചിന്തയെ ഇപ്പോളുള്ളൂ. അതുകൊണ്ടാണ് പങ്കാളിത്ത പെന്ഷനെ ഒരു യുവജന സംഘടനയും (അവരാണല്ലോ നാളെ ജോലിക്ക് കയറെണ്ടവര്‍) എതിര്‍ക്കാത്തത്. മാത്രമല്
ല, പങ്കാളിത്ത പെന്ഷന്റെ പേരുംപറഞ്ഞ് നിലവിലുള്ളവര്‍ക്ക് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചു കൊടുത്ത് ഇപ്പോഴുള്ള തൊഴിലന്വേഷകരുടെ അവസരത്തിന് സര്‍ക്കാര്‍ കുറവ് വരുത്തുമോ എന്നപേടി അവര്‍ മറച്ചു വെക്കുന്നുമില്ല. (ജോലി കിട്ടിക്കഴിഞ്ഞാല്‍ പെന്‍ഷനുവേണ്ടി അവര്‍ മുറവിളി കൂട്ടും എന്നത് മറ്റൊരു കാര്യം)

ഗസ്റ്റ് ലക്ചറര്‍ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ മുംബെഴുതിയത് അതുപോലെ കോപ്പി ചെയ്യുന്നു.

" ജോലി ചെയ്യുന്ന കാലയളവില്‍ കിട്ടുന്ന ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കും പുറമേ തന്റെയും തന്റെ ജീവിത പങ്കാളിയുടെയും ജീവിതാവസാനംവരെ പെന്‍ഷന്‍ കൊടുക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ് എന്നതിനോട് എനിക്ക് യോജിപ്പില്ല എന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ആര്‍ക്കെങ്കിലും പെന്‍ഷന്‍ കൊടുക്കുന്നില്ലെങ്കില്‍ അതൊരു നിഷേധമായോ ചൂഷണമായോ ഞാന്‍ കാണുന്നില്ല; ആര്‍ക്കെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അതൊരു ബോണസാണ്. ഒരേ ജോലി ചെയ്യുന്നവര്‍ക്ക് ഒരു തരത്തിലും താരതമ്യം സാധ്യമല്ലാത്ത രണ്ടുത്തരം വേതനം ഒരു തൊഴിലുടമ, അത് സര്‍ക്കാരായാലും മറ്റാരെങ്കിലും ആയാലും, നല്‍കുന്നുണ്ടെങ്കില്‍ അത് ചൂഷണം തന്നെയാണ്. ഗസ്റ്റ് ലക്ചരര്‍മാരെയും മറ്റും നമ്മുടെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകതന്നെയാണ്. മുമ്പ് സൂചിപ്പിച്ച ത്രാണിയാല്ലായ്മ കൊണ്ടുതന്നെയാണ് അവര്‍ക്ക് ഇത്ര തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യേണ്ടി വരുന്നത്. ബോണസ്സായി കിട്ടുന്നതും ശമ്പളമായി കിട്ടുന്നതും രണ്ടാണ്. തങ്ങള്‍ക്കു പെന്‍ഷന്‍ എന്ന ബോണസ് സര്‍ക്കാരില്‍ നിന്നു കിട്ടില്ലെന്നറിഞ്ഞുകൊണ്ട്‌ ജോലിക്ക് കയറാന്‍ തയ്യാറാവുന്നവരെ കുറിച്ചാണ് ഞാന്‍ മുമ്പ് പരാമര്‍ശിച്ചത്. അല്ലാതെ, നിവര്‍ത്തികേട്‌കൊണ്ട്, കിട്ടുന്ന ശമ്പളത്തിന് ജോലിക്ക് കയറുന്ന നിസ്സഹായരെ കുറിച്ചല്ല."

എന്റെ അഭിപ്രായങ്ങളോട് താങ്കള്‍ യോജിച്ചാലും ഇല്ലെങ്കിലും, ഗസ്റ്റ് അധ്യാപകരെ പോലെയുള്ള നിസ്സഹായരെ കുറിച്ചുള്ള എന്റെ നിലപാട് ഇതില്‍കൂടുതല്‍ വ്യക്തമാക്കിത്തരാന്‍ എനിക്ക് കഴിവില്ല.

പെന്‍ഷന്‍ ഒരു ബോണസ്സാണ് എന്ന സ്വന്തം അഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ അത് സമൂഹം അംഗീകരിക്കണം എന്ന നിലപാടാവുമോ? ഞാനോ താങ്കളോ പറയുന്ന ഒരു കാര്യം സമൂഹം അംഗീകരിക്കണം എന്ന് വാശിപിടിച്ചാല്‍ സമൂഹം അതംഗീകരിച്ചു തരുമോ? എന്റെ അഭിപ്രായം താങ്കളുടെതില്‍ നിന്ന് വിഭിന്നമായത്കൊണ്ടോ താങ്കള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രയമായത്കൊണ്ടോ ആയിരിക്കും അങ്ങിനെ തോന്നുന്നത്.

ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ എത്തിയ ഈ ചര്‍ച്ച തുടരുന്നതില്‍ വലിയ കഴമ്പില്ല എന്ന അഭിപ്രായം രണ്ടു പേര്‍ക്കും ഉള്ളത് കൊണ്ട് താങ്കളുടെ മാറ്റ് കമെന്റുകള്‍ക്കൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല.
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ എത്തിയ ഈ ചര്‍ച്ച തുടരുന്നതില്‍ വലിയ കഴമ്പില്ല എന്ന അഭിപ്രായം രണ്ടു പേര്‍ക്കും ഉള്ളത് കൊണ്ട് താങ്കളുടെ മാറ്റ് കമെന്റുകള്‍ക്കൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല. എങ്കിലും താങ്കള്‍ ഉന
്നയിച്ച ഒരു സംശയം തീര്‍ത്തു തെരെണ്ടാതുണ്ടല്ലോ. പുറത്തു പറയാന്‍ പോലും കൊള്ളാത്ത വേതനത്തിന് ജോലി ചെയ്യുന്നവര്‍ എന്ന് ഞാന്‍ വിവക്ഷിച്ചത്‌ ഗസ്റ്റ് ലക്ചറര്‍, അംഗന്‍വാടി വര്‍ക്കര്‍ തുടങ്ങിയവരെയാണ്. കെ എസ് ആറിന്റെ പരിധിയില്‍ വന്നാലും ഇല്ലെങ്കിലും അവര്‍ ചെയ്യുന്ന ജോലിയും സര്‍ക്കാര്‍ ജോലിയാണ്. (ആവര്‍ത്തനമായത് കൊണ്ടാണ് കഴിഞ്ഞ തവണ വ്യക്തമാക്കഞ്ഞത്)
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
എങ്ങനെയെങ്കിലും ജോലി കിട്ടിയാൽ മതി എന്ന ചിന്തയല്ലേ ഗസ്റ്റ് ആയി നിയമനം കിട്ടിയവർക്കും അംഗൻവാടി വർക്കർമാർക്കും ഉണ്ടായിരിക്കുക. ? ആ വികാരത്തെ ചൂഷണം ചെയ്യുകയല്ലെ സർക്കാർ ചെയ്യുന്നത്. അതേ അവസ്ഥ തന്നെയല്ലെ പങ്കാളിത്ത പെൻഷൻ അംഗീകരിച്ച് ജോലിയിൽ കയറ
ാൻ പോകുന്ന യുവജനങ്ങൾക്കും. അംഗീകരിക്കാൻ നിർബന്ധിതരാവുന്നു എന്നുള്ളതും സന്തോഷപൂർവം അംഗീകരിക്കുന്നതും രണ്ടായി തന്നെ കാണണ്ടെ ?

ശരിയാണ്.എനിക്കു തെറ്റി. പെൻഷൻ എന്നുള്ളത് ബോണസ്സ് ആയി കണ്ടാൽ മതി എന്നുള്ളത് സമൂഹം അംഗീകരിക്കണം എന്ന് ഒരിടത്തും താങ്കൾ ആവശ്യപ്പെട്ടിട്ടില്ല. അതൊരു വ്യക്തിപരമായ അഭിപ്രായം മാത്രമായി കാണുന്നു.

അംഗൻവാടി സർക്കാർ ശമ്പളം പറ്റുന്നുണ്ടെങ്കിലും അവർ സർക്കാർ ജീവനക്കാർ എന്ന വിഭാഗത്തിൽ പെടില്ല.കേരള സർവീസ് റൂൾസ് അനുസരിച്ചല്ല അവർ നിയമിക്കപ്പെടുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. തികച്ചും പ്രാദേശികമായ അടിസ്ഥാനത്തിൽ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഴിയാണ് അവർക്ക് നിയമനം ലഭിക്കുന്നത് ( പി.എസ്. സി വഴി അല്ല ) എങ്കിലും അവർക്ക് മതിയായ വേതനം ലഭ്യമാക്കണമെന്ന് ഉന്നയിച്ച് നടത്തുന്ന സമരങ്ങൾക്ക് ഇടതുപക്ഷ സർവീസ് സംഘടനകൾ പിന്തുണ നൽകിയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff രാമചന്ദ്രന്‍ : അസംബന്ധം, എന്നെ താങ്കളുടെ സുഹൃത്തിന്റെ അഭിപ്രായത്തെ വിശേഷിപ്പിക്കാനാവൂ. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണം
Bottom of Form