Thursday, April 19, 2012

സ്വാതന്ത്ര്യം

അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യം നേടുമ്പോൾ ഭരിച്ചവർ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം മാത്രമല്ല, ദു:സ്വാതന്ത്ര്യം കൂടി അവരിൽ വന്നു ചേരും, അത് സ്വാഭാവികമാണ്. അതാണ് സ്വാതന്ത്ര്യത്തിലെ മന:ശാസ്ത്രം. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന പുരുഷന്മാർ ധാരാളമുള്ള നാട്ടിൽ, വളർന്ന് വലുതാവുമ്പോൾ അതു കൂടി ചെയ്താലെ തങ്ങളുടെ സ്വാതന്ത്ര്യത്തിനു പൂർണ്ണതയുള്ളു എന്നു കുട്ടികൾ കരുതും.അങ്ങിനെ ചെയ്യുകയും ചെയ്യും. നേരെ മറിച്ച്, ഉയരമുള്ള ഒരു തെങ്ങിൽ കയറുകയാണ് പുരുഷനായതിന്റെ ലക്ഷണം എന്നു കരുതുന്ന സമൂഹത്തിൽ , കുട്ടികൾ ( സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ ) തെങ്ങിൽ കയറാൻ പരിശ്രമിച്ചു കൊണ്ടിരിക്കും.

അതുകൊണ്ട് സ്ത്രീകൾ ദു:സ്വാതന്ത്ര്യമെടുക്കുന്നു എന്ന് പരിഭവമുള്ള പുരുഷന്മാർ, ആദ്യം തങ്ങളാസ്വദിക്കുന്ന ദു:സ്വാതന്ത്ര്യങ്ങൾ വേണ്ടെന്നു വെക്കുകയാണു വേണ്ടത്..

3 comments:

  1. സ്വതന്ത്രചിന്തകള്‍ കുറച്ചു വാക്കുകളില്‍ ചുരുക്കിയോ ?

    ReplyDelete
  2. സ്വാതന്ത്ര്യത്തിനു അതിരില്ല എന്നതാണ് സത്യം..ഒരിക്കലും ഒരു കാലത്തും മനുഷ്യന്‍ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണത അനുഭവിക്കില്ല. ഓരോ തവണ സ്വാന്തന്ത്ര്യം നേടുന്ന സമയത്തും നമ്മള്‍ വീണ്ടും പാരതന്ത്ര്യത്തിലൂടെ യാത്ര ചെയ്യുകയാണെന്ന തോന്നല്‍ ഉടലെടുക്കുന്നു..

    ReplyDelete