Sunday, May 05, 2013

ഇരിപ്പിടം ഉയർത്തുന്ന ചോദ്യങ്ങൾ


രു ജനാധിപത്യ സമൂഹത്തിൽ, മറയത്തിരുന്നു പ്രസിദ്ധപ്പെടുത്തുന്ന നിരൂപണങ്ങൾ ആ സമൂഹത്തിനു ആത്യന്തികമായി ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നത് ? ഓരോ സമൂഹത്തിന്റെയും ജനാധിപത്യസ്വഭവത്തിനനുസരിച്ച് അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ടോ ? ബ്ലോഗർമാരുടെ ഒരു സമൂഹത്തിൽ, ഏതാനും ബ്ലോഗർമാർ മറഞ്ഞിരുന്ന് പ്രസിദ്ധീകരിക്കുന്ന നിരൂപണങ്ങൾ ബ്ലോഗർ സമൂഹത്തിനു മൊത്തത്തിൽ ഗുണകരമാണോ ?

പറഞ്ഞു വരുന്നത് ‘ഇരിപ്പിടം’ ബ്ലോഗ് അവലോകന  ദ്വൈവാരികയെ കുറിച്ചാണ്. ബ്ലോഗറും പത്രപ്രവർത്തകനുമായ ശ്രീ. രമേശ് അരൂർ ആണ് പ്രസ്തുക ബ്ലോഗിന്റെ ഉടമ എന്ന് മനസ്സിലാക്കുന്നു.  2011 ജൂലൈ     മുതൽ ബ്ലോഗ് അവലോകനങ്ങൾ എഴുതി തുടങ്ങിയ ഇരിപ്പിടം, ഏതാനും ലക്കങ്ങൾ കൊണ്ടു തന്നെ (ആദ്യകാലത്ത് മാസികയായിരുന്നു) ബ്ലോഗർമാർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. ശ്രീ, രമേഷ് അരൂർ,  ചന്തു നായർ, ശ്രീ. വി എ കൊടുങ്ങല്ലൂർ,ശ്രീമതി ലിപി രഞ്ജു, തുടങ്ങിയവരാണ് ആരംഭകാലത്ത് അവലോകനങ്ങൾ എഴുതിയിരുന്നത്. പിന്നീട്, പ്രശസ്തരും  അപ്രശസ്തരുമായ പല ബ്ലോഗർമാരും ഇരിപ്പിടത്തിൽ അവലോകനങ്ങൾ എഴുതി. ഓരോ ലക്കത്തിലും, ആ ലക്കത്തിന്റെ നിരൂപണം തയ്യാറാക്കിയ വ്യക്തിയുടെ പേരും അയാളുടെ ബ്ലോഗ് വിലാസവും ഇരിപ്പിടത്തിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. അവലോകനം എഴുതാൻ ബ്ലോഗർമാരെ കിട്ടാതായി തുടങ്ങിയതോടെ, ഇരിപ്പിടത്തിന്റെ പ്രസിദ്ധീകരണം പ്രതിസന്ധിയിലകപ്പെടുകയും 2012 ജൂലൈ  അവസാനത്തോടെ ഇരിപ്പിടം പ്രസിദ്ധീകരണം അവസാനിപ്പിക്കുകയും ചെയ്തു.

( ഇരിപ്പിടത്തിൽ നിന്നു തന്നെ മനസ്സിലാക്കിയ കാര്യങ്ങളാണ്. തെറ്റു ചൂണ്ടി കാണിച്ചാൽ തിരുത്താം )

തുടർന്ന്, ഇരിപ്പിടം പുനരുജ്ജീവിപ്പിക്കുന്നതിനെ സംബന്ധിച്ച് ശ്രീ നാമൂസ് പെരുവല്ലൂർ എന്ന ബ്ലോഗറുടെ നേതൃത്വത്തിൽ ചില ചർച്ചകൾ നടത്തുകയും ചില ബ്ലോഗർമാർ ചേർന്ന് ‘ഇരിപ്പിടം ടീം’ എന്ന പേരിൽ ബ്ലോഗ് അവലോകനം എഴുതി വരികയുമാണ് ഇപ്പോൾ ചെയ്യുന്നത്. ( ഈ ‘ടീമിൽ’ ആരൊക്കെയാണ് ഉൾപ്പെടുന്നത് എന്ന് ശ്രീ നാമൂസ് പെരുവല്ലൂരിനും  ഇതിൽ ഉൾപ്പെട്ടവർക്കും അവരുടെ ചില സുഹൃത്തുക്കൾക്കും അറിയാമെന്നാണ് മനസ്സിലാക്കുന്നത് )

പേരു വയ്ക്കാതെ നിരൂപണം എഴുതുന്നതിലെ അനൗചിത്യം, ഇരിപ്പിടത്തിന്റെ ആദ്യകാല സാരഥികളിലൊരാളായ ശ്രീ ചന്തുനായർ, ഇരിപ്പിടം 51 ആം ലക്കത്തിൽ തന്റെ ഒരു കമന്റിലൂടെ ചൂണ്ടി കാട്ടുകയും ഇതെഴുതുന്നയാൾ അതിനെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നത്.

“ഇരിപ്പിടത്തിന്റെ പിന്നിലുള്ള വ്യക്തികള്‍ക്ക് യാതൊരു പ്രാധാന്യവും ഇല്ല എന്നതും, ടീം എന്ന നിലയില്‍ അത് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്കാണ് പ്രാധാന്യം എന്നതും മാന്യവായനക്കാര്‍ തിരിച്ചറിയുക. വ്യക്തികളെ അന്വേഷിക്കുന്നതില്‍ നിന്നും പിന്മാറി കുറേക്കൂടി ക്രിയാപരവും ജനാധിപത്യപരവുമായ ആശയസംവാദത്തിന്റെ വഴികളിലൂടെ നാളത്തെ ബ്ലോഗെഴുത്തിന് ശക്തി പകരാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു”.

എന്ന ഇരിപ്പിടത്തിന്റെ നിലപാടിനു മറുപടിയായി നൽകിയ

“ഇരിപ്പിടം മുന്നോട്ടു വയ്ക്കുന്ന ഈ അഭിപ്രായത്തോട് വിയോജിപ്പുണ്ട്. അതൊരു അഭിനയത്തിന് ആ ഗ്രൂപ്പിലുള്ള മുപ്പതു പേർക്കും അവസരം നൽകുന്നു എന്നതു തന്നെ കാരണം.

നിസാരന്‍ എന്ന നിസാറിന്റെ നിസർഗം ബ്ലോഗിലെ 'തളിരിലവര്‍ണ്ണങ്ങള്‍ ' എന്ന രചനയുടെ തുടക്കത്തില്‍ നാം കാണുന്ന സൂക്ഷ്മ നിരീക്ഷണപാടവവും എഴുത്തിലെ ഏകാഗ്രതയും ഭാഷയുടെ മികവും പിന്നീട് നഷ്ടമാവുന്നു. രണ്ടാം ലോകമഹായുദ്ധരംഗവും, കട്ടന്‍ ചായയും പട്ടാളക്യാമ്പുകളും ഉത്തരേന്ത്യയിലെ വര്‍ണവെറിയുമൊക്കെ ഒന്നിനുപിറകെ ഒന്നായി, അവ്യക്തങ്ങളായ ചെറുരംഗങ്ങളായി വായനക്കാര്‍ക്കു മുന്നിലെത്തുമ്പോള്‍ ഏകാഗ്രത നഷ്ടമാവുന്ന വായന എങ്ങുമെത്താതെ പോവുന്നു. എന്നാല്‍ 'ഈ എഴുത്തിലെ ദൃശ്യ ഭാഷക്ക് സ്നേഹ സലാം....' എന്നും 'ഹോ അപാരമായ എഴുത്ത്.....' എന്നും മറ്റും പല വായനക്കാരും ഈ പോസ്റ്റ് ചൂണ്ടിക്കാട്ടി കൈയ്യടിക്കുമ്പോള്‍ മുമ്പെ ഗമിച്ചീടിന ഗോവു തന്റെ പിമ്പെ ഗമിക്കും ബഹുഗോക്കളെല്ലാം എന്ന പ്രമാണം ബ്ലോഗെഴുത്തിലെ കമന്റുകളുടെ കാര്യത്തിലാണ് ഏറ്റവും അനുയോജ്യമാവുക എന്നു തോന്നിപ്പോവും. 'ഒരു ചായയുണ്ടാക്കിയ കഥ' എന്ന് ഒറ്റവരിയില്‍ വിളിക്കാവുന്ന ഈ പോസ്റ്റ് വായിച്ച ചിലർക്കെങ്കിലും അവരുടെ വായനയുടെ പരിമിതികളെക്കുറിച്ച് ആശങ്കയും തോന്നാം." എന്ന് ഇരിപ്പിടം 'ടീം' അഭിപ്രായപ്പെട്ട നിസാരന്റെ ബ്ലോഗ് തന്നെ പരിശോധിക്കാം.

അതിൽ ഇരിപ്പിടം ഈ നിരൂപണം നടത്തുന്നതിനു മുമ്പും ശേഷവുമായി 79 കമന്റുകൾ ഇന്നു വരെ കാണാനുണ്ട്. അതിൽ വിമർശനം എന്നൊക്കെ പറയാവുന്നത് ( മനസ്സിലായില്ല എന്നതുൾപ്പെടെ ) പത്തോളം കമന്റുകൾ. ബാക്കിയുള്ള 69 എണ്ണവും അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ചുള്ളവ. ഇങ്ങനെ അഭിനന്ദിക്കുകയും ആശംസിക്കുകയും ഒക്കെ ചെയ്ത 69 പേരിൽ ഈ 'ഇരിപ്പിടം ടീം'ഇൽ നിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ലെന്ന് ഇരിപ്പിടത്തിനു ഉറപ്പ് തരാനാവുമോ ? ഇരിപ്പിടം ടീമിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന പലരും അങ്ങനെ അഭിനന്ദിക്കുകയോ ആശംസിക്കുകയോ ചെയ്തവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നു.( ഇരിപ്പിടം ലക്കങ്ങളും നിസാരനു കിട്ടിയ കമന്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ചില വ്യക്തികളെയെങ്കിലും തിരിച്ചറിയാനാവും ) സ്വന്തം മുഖത്തിൽ വന്ന് ഒരഭിപ്രായവും , ഒരു കൂട്ടമായി മറഞ്ഞു നിന്ന് അതിൽ നിന്ന് മറ്റൊരു അഭിപ്രായവും ഒരാൾ പ്രകടിപ്പിക്കുമ്പോൾ അയാൾ ഒരിടത്ത് നാടകം കളിക്കുകയാണ് എന്ന് വ്യക്തം. അത്തരം നാടകക്കാരെ കൊണ്ട് സമൂഹത്തിനു എന്ത് പ്രയോജനം ?”

എന്ന ചോദ്യത്തിന് ഇതുവരെ ഇരിപ്പിടം മറുപടി നൽകിയിട്ടില്ല.

മറുപടി ലഭിക്കാതായതിനെ തുടർന്ന് ഇതേ ചോദ്യം ഇരിപ്പിടം ഫേസ് ബുക്ക് ഗ്രൂപ്പിൽ ഉന്നയിച്ചു. അവിടെ നിന്നും മറുപടി കിട്ടാതായപ്പോൾ ഇതേ പ്രശ്നം ചില ഗ്രൂപ്പുകളിൽ ചർച്ചയ്ക്കു വച്ചു. പ്രധാനമായും മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലും മലയാളം ബ്ലൊഗേർസ് ഗ്രൂപ്പിലും ആണ് ചർച്ച നടന്നത്.

അവിടെ നടന്ന ചർച്ചയിൽ നിന്ന്  വ്യക്തമായ കാര്യങ്ങൾ :

1. ക്രിയാത്മകവിമർശനം നടത്തുകയും നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന, ഉത്തരവാദിത്തപ്പെട്ട ഒരു  ഓൺലൈൻ ബ്ലോഗ് അവലോകനമാസികയെ പൊതുവെ എല്ലാ ബ്ലോഗർമാരും സ്വാഗതം ചെയ്യുന്നു.

2. ഇരിപ്പിടം ടീം മറഞ്ഞിരുന്നെഴുതുന്നതിനെ അംഗീകരിക്കുന്നവരും, അതിൽ അസ്വസ്ഥതയും അവിശ്വാസവും പ്രകടിപ്പിക്കുന്നവരും ബ്ലോഗേഴ്സിനിടയിൽ ഉണ്ട്.

3.ഇരിപ്പിടം ടീമിൽ അംഗമായവർ പലരും  മലയാളം ബ്ലൊഗേർസ്ഗ്രൂപ്പിലും അംഗമാണ്.

4. ഇരിപ്പിടം ടീമിൽ ഉൾപ്പെടുന്നത് ആരൊക്കെയാണ്, ഓരോ ലക്കവും തയ്യാറാക്കുന്നത് ആരൊക്കെയാണ്   തുടങ്ങിയ വിവരങ്ങൾ ഇരിപ്പിടം വെളിപ്പെടുത്താൻ തയ്യാറല്ല.

5.ഇരിപ്പിടം ടീം രഹസ്യസ്വഭാവം പുലർത്തിക്കോട്ടെ എന്ന് അവിടെ അഭിപ്രായപ്പെട്ടവരിൽ ഭൂരിഭാഗത്തിനും അവർ ആരൊക്കെയാണ് എന്നറിയാം. മുൻപൊരിക്കൽ, മറഞ്ഞിരുന്ന് വിമർശിക്കുന്നത് ഇരുട്ടത്തിരുന്ന് കല്ലെറിയലായും തന്റേടമില്ലായ്മയായും വിശേഷിപ്പിച്ച വ്യക്തികൾ പോലും ഇപ്പോൾ ഇരിപ്പിടം ടീം പുലർത്തുന്ന രഹസ്യസ്വഭാവത്തെ പിന്താങ്ങുന്നു.

 അവിടെ ചർച്ചയിൽ പങ്കെടുത്തവർ, ‘ഇരിപ്പിടത്തിന്റെ തീരുമാനത്തിൽ മാറ്റമില്ല’ എന്ന നിലപാട് പ്രഖ്യാപിച്ച് പിൻവാങ്ങുകയും കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന സംശയത്തിനു വ്യക്തമായ മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതോടെ , ഇതു സംബന്ധിച്ച ചർച്ചകൾ ബ്ലോഗിലേക്ക് മാറ്റുകയാണ് ഉചിതം എന്ന ചിന്തയോടെ വിഷയം ഇവിടെ അവതരിപ്പിക്കുകയാണ്.
ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങൾ  ഇതെല്ലാമാണ്.

1. മറഞ്ഞിരുന്ന് ബ്ലോഗ് നിരൂപണം  എഴുതുന്നതുകൊണ്ട് ബ്ലോഗ് സമൂഹത്തിന് എന്തു ഗുണമാണ് പ്രത്യേകമായി ലഭ്യമാവുന്നത് ?

2. തങ്ങൾ നിഷ്പക്ഷരാണ് എന്നൊരു ഗ്രൂപ്പ് അവകാശപ്പെട്ടാൽ അത് അവർക്കു മാത്രം ബോധ്യപ്പെട്ടാൽ മതിയോ ? മറ്റുള്ളവരെ നിഷ്പക്ഷത ബോധ്യപ്പെടുത്താൻ അങ്ങനെയൊരവകാശവാദം മാത്രം                 മതിയോ ?

3.
ബ്ലോഗുകളിൽ 'അടിപൊളി, കൊള്ളാം, കിടിലൻ, സൂപ്പർ' തുടങ്ങിയ പുറം ചൊറിയൽ ( പുറം ചൊറിയാതെയും ) കമന്റുകളുണധികവും എന്നത് ബ്ലോഗുകളുടെ ആരംഭകാലം മുതലേ കേൾക്കുന്ന വിമർശനമാണ്. ക്രിയാത്മകമായ വിമർശനം വളരെ കുറവാണ് എന്നാണല്ലൊ അതിന്റെ സൂചന. എന്നാൽ തൂപ്പുകാരിയും ഇരിപ്പിടവുമെല്ലാം  വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ ബ്ലോഗർമാരിൽ നിന്ന് അതിനെല്ലാം വമ്പിച്ച സ്വീകരണം ലഭിക്കുകയും ചെയ്യുന്നു. അതിൽ നിന്ന് മനസ്സിലാക്കാവുന്നതായി  തോന്നിയത്, ‘വിമർശനം വേണം, പക്ഷെ ഞാനായിട്ടത് ചെയ്യില്ല. ചെയ്താൽ എനിക്കു കിട്ടുന്ന കമന്റുകൾ കുറയും, എന്നോട് വിദ്വേഷമുള്ളവർ കൂടും’ എന്ന് ബ്ലോഗർമാരിൽ ഭൂരിഭാഗവും ഉള്ളിൽ കരുതുന്നുണ്ട് എന്നാണ്. ( ഇതാണു ഇരിപ്പിടത്തിലും ബ്ലോഗർമാർ മറഞ്ഞിരുന്നെഴുതുന്നതിനു പ്രധാനകാരണം എന്ന് വിശ്വസിക്കുന്നു )  

ഇതിന് മാറ്റം വരണമെങ്കിൽ, ബ്ലോഗർമാർ പരസ്പരം ക്രിയാത്മക വിമർശനത്തിനു തയ്യാറാവേണ്ടതുണ്ട്. അത്, സ്വന്തം സൃഷ്ടികളെയും വിമർശനാത്മകമായി സമീപിക്കാൻ ബ്ലോഗർമാരെ പ്രേരിപ്പിക്കുകയും തദ്വാരാ, ക്രിയാത്മകമായ ഒരു മാറ്റം ബ്ലോഗ് രചനകളിൽ സൃഷ്ടിക്കാൻ ഇടയാക്കുയും ചെയ്യും .( മറ്റുള്ളവരുടെ സൃഷ്ടികളിൽ അക്ഷരത്തെറ്റ് ആരോപിക്കുന്ന ഒരാൾ, സ്വന്തം സൃഷ്ടികളിൽ  അക്ഷരത്തെറ്റുണ്ടോ എന്ന് ആയിരം വട്ടം പരിശോധിക്കും.) പക്ഷെ ഇത് സ്വന്തം മുഖത്തോടെ ചെയ്യേണ്ടതുണ്ട്. പകരം, അവരിൽ കുറച്ചു പേർ മറഞ്ഞിരുന്ന് വിമർശിച്ചാൽ വിമർശനമേൽക്കുന്നവരിൽ ചിലപ്പോൾ മാറ്റമുണ്ടായേക്കാം. പക്ഷെ മറഞ്ഞിരിക്കുന്നവർ സ്വയം തിരുത്താനുള്ള സാധ്യത വിരളമാണ്. അവർ സ്വയം തിരുത്തുന്നുണ്ടോ എന്ന് മറ്റുള്ളവർക്കു പരിശോധിക്കാനും കഴിയില്ല. മാത്രമല്ല, ഇങ്ങനെ മറഞ്ഞിരുന്ന് വിമർശിക്കുന്ന പ്രവണത മറ്റുള്ളവരിലേക്ക് പടരാനും സാധ്യതയുണ്ട്. ഫലത്തിൽ, മറഞ്ഞിരുന്നുള്ള വിമർശനം കൊണ്ട് ചിലർക്ക് ഗുണം ഉണ്ടാക്കിയേക്കാമെങ്കിലും ബ്ലോഗെഴുത്തുകാർക്കിടയിൽ അസ്വസ്ഥതയും പരസ്പരവിശ്വാസമില്ലായ്മയും വർദ്ധിപ്പിക്കാനും അത് ഇടവരുത്തുന്നുണ്ട്.( ബ്ലോഗ് ആസ്വാദന കമന്റുകളെ വിമർശിച്ച തൂപ്പുകാരിയ്ക്ക് എത്രമാത്രം അനോണി കമന്റുകളാണ് ലഭിച്ചതെന്ന് നോക്കുക.)

 4. മറ്റൊന്ന്, ആരാണ് തന്നെ വിമർശിച്ചത് എന്നറിയാനുള്ള ഒരാളൂടെ അവകാശത്തെ സംബന്ധിച്ചാണ്. ഒരു പൗരനെന്ന നിലയിൽ അങ്ങനെയൊരു ജനാധിപത്യാവകാശം എല്ലാവർക്കുമുണ്ട് എന്ന് കരുതുന്നു. സുസ്മേഷ് ചന്ദ്രോത്താണോ അതോ ആനന്ദൻ മത്തങ്ങാതലയിൽ ആണൊ എന്റെ കഥയെ അഭിനന്ദിച്ചത്/വിമർശിച്ചത്  എന്നറിയാൻ എനിക്കവകാശമുണ്ട്. ഇനി, സുസ്മേഷ് ചന്ദ്രോത്തും ആനന്ദൻ മത്തങ്ങാതലയിലും അനസൂയ ദിവാകരനും ചേർന്ന ഒരു ഗ്രൂപ്പിന്റേതാണ് ആ അഭിപ്രായമെങ്കിൽ, അവർ മൂന്നുപേരും ആ ഗ്രൂപ്പിലുണ്ട് എന്നെങ്കിലും  എനിക്ക് അറിയാൻ അവകാശമുണ്ട്.

5. ബൂലോഗത്തെ ഒരു ബ്ലോഗർ എന്ന നിലയ്ക്ക്  ബ്ലോഗർമാർക്കിടയിലുള്ള  സമത്വം ലംഘിച്ചു കൊണ്ട്, എനിക്ക് നിങ്ങളെ മറഞ്ഞിരുന്ന് വിമർശിക്കാൻ അവകാശമുണ്ട് എന്ന അധികാരത്തിലേക്ക് ചിലർ സ്വയം പ്രതിഷ്ഠിക്കുന്നതിലെ ജനാധിപത്യവിരുദ്ധതയാണ് മറ്റൊന്ന്. വിമർശനം,  വാക്കും പ്രവൃത്തിയും തമ്മിലുള്ള  ബന്ധം പരിശോധിക്കൽ ഇതെല്ലാം നല്ല ജനാധിപത്യം പുലരുന്നതിന് അത്യാവശ്യമാണ്.   വെളിച്ചത്തിലിരിക്കുന്ന ഒരാളെ ഇരുട്ടത്തിരിക്കുന്ന മറ്റൊരാൾക്ക് വിമർശിക്കാൻ എളുപ്പമാണ്. പക്ഷെ അവിടെ ജനാധിപത്യത്തിനു പൂർണ്ണത ലഭിക്കണമെങ്കിൽ, ഇരുട്ടത്തിരിക്കുന്നയാൾ വെളിച്ചത്തിലേക്ക് വരികയും വിമർശനത്തിനു വിധേയനാവുകയും  ചെയ്യേണ്ടതുണ്ട്.
Wednesday, May 01, 2013

അപ്രത്യക്ഷമാകുന്ന കമന്റുകൾമലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ അവസാനം നൽകിയ കമന്റുകൾ അവസാനം നൽകിയ ഈ രണ്ട് കമന്റുകൾ  അപ്രത്യക്ഷമായതിനെ തുടർന്ന് സംവാദം ഇവിടെ തുടരുന്നു.

ചർച്ച ഈ പോസ്റ്റിലാണ് നടന്നിരുന്നത് : http://www.facebook.com/groups/malayalamblogers/permalink/599497383394096/


· 
Viddi Man ഇരിപ്പിടം ടീമിലെ ബ്ലോഗർമാർ അനോണിയായിരുന്ന് വിമർശിക്കുന്നതിലെയും അതിലെ അപകടത്തെയുമാണ് അത് സംബന്ധിച്ച ർച്ചകളിൽ ആരംഭം മുത ചൂണ്ടി കാണിച്ചിട്ടുള്ളത്.

"
ഇരിപ്പിടം ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നു എന്ന് വിഡ്ഢി മാന്റെ മാരത്തോണ്കമന്റുകളി നിന്നും മനസ്സിലാക്കുന്നു.

ഇരിപ്പിടം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് എന്നത് വളരെ ദിവസങ്ങളായി ഇതിന്റെ പിറകെയുള്ള അദ്ദേഹത്തിന്റെ ശ്രമത്തി നിന്നും വ്യക്തമാണ് .

ചിലരെയെങ്കിലും അസ്വസ്ഥരാക്കാനാണ് കുറെ പേരുടെ കഠിനാദ്വാനം ഉപകരിക്കുന്നതെങ്കി പിന്നെ എന്തിനു അത് തുടരണം

ആയതിനാ ഇരിപ്പിടം ടീം ഇത് പരിഗണിച്ചു ഇരിപ്പിത്തിന്റെ തുട പോസ്റ്റുക നിർത്തി വെക്കുന്നതിനെ പറ്റി ഒരു ആലോചന ഇരിപ്പിടത്തി ഉടനെ നടക്കും

എല്ലാ "നല്ല വാക്കുകക്കും ഇരിപ്പിടത്തിനു നല്കിയ പ്രോത്സാഹനത്തിനും" നന്ദി മനോജ്‌. .,

താങ്കളുടെ മാത്രം സംതൃപ്തിക്കായി ഇരിപ്പിടത്തി ഒരു ർച്ചക്ക് സമയം തരൂ."

എന്ന് മറുപടി പറഞ്ഞ അക്ബ ഭായ്ക്ക് ഒമ്പതു മിനിറ്റിനു ശേഷം മനംമാറ്റം ഉണ്ടായത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല.

പരിപ്പിന്റെ വെള്ളം തിളപ്പിക്കാം എന്നു പറഞ്ഞ് കൊതിപ്പിച്ച ശേഷം അത് മറിച്ചു കളയുന്നത് ശരിയോ ?
25 minutes ago · Like
· 
Viddi Man വിഡ്ഢിമാ ഇരിപ്പിടത്തിലെ ഒരു അംഗം ആണ് എന്ന് വെക്കുക. ചാലിയാ ബ്ലോഗിലെ ഒരു പോസ്റ്റി പോയി താങ്കള് ഒരു നല്ല കമന്റ് (എഴുത്തിലെ മികവുക മാത്രം കമന്റായി) ഇട്ടു എന്നും വെക്കുക. വെച്ചല്ലോ. ഇനി ആണ് പോയിന്റു.

ഇരിപ്പിടത്തി പ്രസ്തുത പോസ്റ്റ്പരാമർശിക്കുന്നു. അപ്പോ അവിടെ കമന്റിട്ട താങ്കളുടെ മുമ്പി പോസ്റ്റിലെ പോരായ്മക കൂടി മറ്റൊരു ഇരിപ്പിടം അംഗം അല്ലെങ്കി കൂടുത അംഗങ്ങ പറയുന്നു. അത് താങ്കളെ ബോധ്യപെടുത്തുന്നു. എന്നിട്ട് അതിലെ മികവും പോരായ്മയും, ഇരിപ്പിടത്തിന്റെ വീക്ഷണമായി ഇരിപ്പിടത്തി നല്കുന്നു. ഇതാണ് രീതി.

ഇതി എവിടെയാണ് അപാകത എന്ന് വിഡ്ഢി മാ ഞങ്ങളെ ബോധ്യപ്പെടുത്തിയാ തിരുത്താ തയാ. >>

വിഡ്ഡിമാ നല്ല കമന്റ് ൽകിയത് ബുദ്ധിമാ എന്നയാൾക്കാണെന്ന് കരുതുക. ഇനി ഇരിപ്പിടം ബുദ്ധിമാന്റെ അതേ പോസ്റ്റിലെ പോരായ്മക ചൂണ്ടി കാട്ടി എന്നും കരുതുക. ഇരിപ്പിടത്തി ആരൊക്കെയാണ്, അതിലാരാണ് കമന്റിയത് എന്നൊന്നും ബുദ്ധിമാനറിയില്ല എന്ന് വ്യക്തമാണല്ലൊ.

അതുകൊണ്ട് ബുദ്ധിമാനുണ്ടായേക്കാവുന്ന സംശയങ്ങ ഇതൊക്കെയാണ്. : 1. തന്നെ വിമർശിച്ചയാ , സ്വന്തം പോസ്റ്റുകളി ഇതേ പോരായ്മകളൊ മറ്റു പോരായ്മകളോ വരുത്തുന്നയാളാണോ ? അതാരും തിരിച്ചറിയാതിരിക്കാനാണോ അയാ മറഞ്ഞിരുന്നെഴുതുന്നത് ? മന്തുള്ള രണ്ടു കാലും മണ്ണി പൂഴ്ത്തി ഒരു കാലി മന്തുള്ളവനെ മന്താ എന്നു വിമർശിക്കുന്നവനാണോ അയാ ? എങ്കി അയാൾക്ക് മന്താ എന്നു കളിയാക്കാ എന്തവകാശം ?

2.
വിഡ്ഡിമാനു തിരിച്ചും നല്ല കമന്റ് കിട്ടാ വേണ്ടി സ്വന്തം പേരി വന്ന് നല്ല കമന്റും ( ബ്ലോഗെഴുത്തുകാർക്കിടയിലെ പുറം ചൊറിച്ചി കുപ്രസിദ്ധമാണല്ലൊ ). ഇരിപ്പിടത്തി മറഞ്ഞിരുന്ന് യഥാർത്ഥ അഭിപ്രായവും പറഞ്ഞതാണോ ?

3.
ഇരിപ്പിടത്തി മറഞ്ഞിരുന്ന് എഴുതുന്നയാ തന്നോടെന്തെങ്കിലും വ്യക്തിവിരോധം ഉള്ളയാളാണോ ? വിഡ്ഡിമാനെ പോലെ ചില നല്ല അഭിപ്രായം പറഞ്ഞപ്പോളും അജ്ഞാതനെന്തിനാ മോശം അഭിപ്രായം പറഞ്ഞത് ?

ബുദ്ധിമാന്റെ ന്യായമായ സംശയങ്ങൾക്കൊന്നും ഇരിപ്പിടത്തിലുള്ളവ മറഞ്ഞിരുന്നെഴുതുന്നിടത്തോളം കാലം ഉത്തരം കിട്ടില്ല.
Unable to post comment. · Edited · Like