നമുക്കൊരാളുടെ ഒരു കഥ ഏറ്റവും
ഇഷ്ടമായെന്നിരിക്കട്ടെ.. ആ കഥ വച്ചാണ് അയാളുടെ മറ്റു കഥകൾ നമ്മിൽ 99 %
പേരും വിലയിരുത്തുന്നത്. അത് അച്ചടിലോകത്തെ പ്രമുഖരുടേതായാൽ പോലും.
അങ്ങിനെയല്ല വേണ്ടതെങ്കിലും, ഞാനതിൽ അത്ര അസ്വാഭാവികതയൊന്നും കാണുന്നില്ല.
ഒരാൾ കുളിച്ച് കുറി തൊട്ട്
സുന്ദരക്കുട്ടപ്പനായി നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു എന്നു കരുതുക.
നമുക്കയാളെ ഇഷ്ടം തോന്നും. അതെ ആൾ തന്നെ മുടി ചീകാതെ, മുഷിഞ്ഞു നാറിയ
വേഷവുമിട്ടു വന്നാൽ നാം അനിഷ്ടം പ്രകടിപ്പിക്കും.. അയാൾക്ക് ഏതു വേഷത്തിലും
പ്രത്യക്ഷപ്പെടാൻ അവകാശമുണ്ട് എന്നോർക്കാതെ..അതൊക്കെയാണല്ലൊ മനുഷ്യസ്വഭാവം.. :)
ഇതിനു തന്നെ മറ്റൊരു വശം ചൂണ്ടിക്കാണിക്കാം..നാം ഒരാളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥ അയാളുടെ മറ്റു കഥകൾക്ക് ശേഷമാണ് വായിക്കുന്നതെന്ന് കരുതുക. മിക്കവാറും ആ കഥകൾ നമുക്കത്ര മോശമായി തോന്നില്ല..അതായത്, നമ്മുടെ വായനയിൽ ഉണ്ടായ ഒരു ക്രമമാറ്റം കൊണ്ടു പോലും നമ്മുടെ അഭിപ്രായം മാറുന്നു..