നമുക്കൊരാളുടെ ഒരു കഥ ഏറ്റവും
ഇഷ്ടമായെന്നിരിക്കട്ടെ.. ആ കഥ വച്ചാണ് അയാളുടെ മറ്റു കഥകൾ നമ്മിൽ 99 %
പേരും വിലയിരുത്തുന്നത്. അത് അച്ചടിലോകത്തെ പ്രമുഖരുടേതായാൽ പോലും.
അങ്ങിനെയല്ല വേണ്ടതെങ്കിലും, ഞാനതിൽ അത്ര അസ്വാഭാവികതയൊന്നും കാണുന്നില്ല.
ഒരാൾ കുളിച്ച് കുറി തൊട്ട്
സുന്ദരക്കുട്ടപ്പനായി നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു എന്നു കരുതുക.
നമുക്കയാളെ ഇഷ്ടം തോന്നും. അതെ ആൾ തന്നെ മുടി ചീകാതെ, മുഷിഞ്ഞു നാറിയ
വേഷവുമിട്ടു വന്നാൽ നാം അനിഷ്ടം പ്രകടിപ്പിക്കും.. അയാൾക്ക് ഏതു വേഷത്തിലും
പ്രത്യക്ഷപ്പെടാൻ അവകാശമുണ്ട് എന്നോർക്കാതെ..അതൊക്കെയാണല്ലൊ മനുഷ്യസ്വഭാവം.. :)
ഇതിനു തന്നെ മറ്റൊരു വശം ചൂണ്ടിക്കാണിക്കാം..നാം ഒരാളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥ അയാളുടെ മറ്റു കഥകൾക്ക് ശേഷമാണ് വായിക്കുന്നതെന്ന് കരുതുക. മിക്കവാറും ആ കഥകൾ നമുക്കത്ര മോശമായി തോന്നില്ല..അതായത്, നമ്മുടെ വായനയിൽ ഉണ്ടായ ഒരു ക്രമമാറ്റം കൊണ്ടു പോലും നമ്മുടെ അഭിപ്രായം മാറുന്നു..
ഇതിനു തന്നെ മറ്റൊരു വശം ചൂണ്ടിക്കാണിക്കാം..നാം ഒരാളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥ അയാളുടെ മറ്റു കഥകൾക്ക് ശേഷമാണ് വായിക്കുന്നതെന്ന് കരുതുക. മിക്കവാറും ആ കഥകൾ നമുക്കത്ര മോശമായി തോന്നില്ല..അതായത്, നമ്മുടെ വായനയിൽ ഉണ്ടായ ഒരു ക്രമമാറ്റം കൊണ്ടു പോലും നമ്മുടെ അഭിപ്രായം മാറുന്നു..
കഥ നല്ലതാണെങ്കില്‍ ഇഷ്ടപ്പെടും, മോശമാണെങ്കില്‍ ഇഷ്ടപ്പെടില്ല. അതാണെന്റെ രീതി. അതിനെ എഴുത്തുകാരന്റെ മറ്റു രചനകളുമായി താരതമ്യപ്പെടുത്തി ചിന്തിക്കാറില്ല. എങ്കിലും ഒരാളുടെ മാസ്റ്റര്‍ പീസ് രചനയുടെ പേരിലാവും അയാള്‍ നമ്മുടെ മനസ്സില്‍ ഇടം നേടുക. ഈ വിഷയത്തില്‍ ചര്ച്ചയുണ്ടാവട്ടെ... ആശംസകള്‍...
ReplyDeleteഒരു എഴുത്തുകാരന്റെ ഓരോ സൃഷ്ടിയും വ്യത്യസ്തമായിരിക്കും ,അതുകൊണ്ടുതന്നെ താരതമ്യം ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല .തീര്‍ച്ചയായും അയാളുടെ നല്ല രചനയോടുള്ള ഇഷ്ടം നമുടെ മനസ്സില്‍ എന്നും തങ്ങി നില്ക്കും തീര്‍ച്ച !
ReplyDeleteഎല്ലാവരുടെയും ചിന്തകള്‍ വ്യത്യസ്തമല്ലേ അത് കൊണ്ട് തന്നെ അവരുടെ എഴുത്തില്‍ അത് എന്തായാലും പ്രതിഫലിക്കും. എന്നും ഒരു പോലെ എഴുതുന്ന, എന്നും ഒരു പോലെ നടക്കുന്ന, എന്നും ഒരു പോലെ പെരുമാറുന്ന ആരും തന്നെ ഇല്ല എന്നാണ് എന്റെ വിശ്വാസം..
ReplyDelete