Sunday, October 14, 2012

ബ്ലോഗർ സംഗമം


റീജ്യണൽ തീയറ്ററിലെ ബ്ലോഗർ സംഗമം അഥവാ ഒരു മോഡേൺ ആർട്ട് നാടകം..
( 2012 ഒക്ടോബർ 13 ന് തൃശ്ശൂരിൽ നടന്ന ബ്ലോഗർസൗഹൃദസംഗമം അനുസ്മരണം )

അപ്പൊ എവിടെയാണു പറഞ്ഞു നിർത്തിയത് ? ഓ..പറഞ്ഞില്ലല്ലൊ അല്ലെ..
അതു തന്നെ.. കാലത്തു പത്തേമുക്കാലോടെ റീജ്യണൽ തിയ്യറ്ററിനു മുന്നിലെത്തിയപ്പോൾ തുറക്കാത്ത  ബാർഗേറ്റിനുമുന്നിൽ കൈവിറയോടെ കാത്തു നിൽക്കുന്ന കുടിയന്മാരെ പോലെ നാലു പേർ. അരുൺ, പ്രജിൽ, നന്ദൻ, ഷാജി ഷാ. അവിടെത്തന്നെ ഒന്നു ചുറ്റിത്തിരിഞ്ഞ് കോമ്പൗണ്ടിലെ ഒരു മരത്തണലിലിരുന്നു. അഞ്ചു മിനിറ്റനകം ദാ വരുന്നു ഒരു സുന്ദര, സൗമ്യ, സിക്സ് പാക്ക്, യുവകോള..ച്ഛെ ..യുവകോമളൻ.. അതായിരുന്നത്രെ ശ്രീമാൻ നിസാർ..വന്നയുടനെ തന്നെ നായകൻ സ്ഥാനം ഏറ്റെടുത്തു. നാവു കൊണ്ടുള്ള കളരിപ്പയറ്റ്..ഞങ്ങളൊക്കെ അടിയറവ് പറഞ്ഞ് ശിഷ്യത്വം സ്വീകരിച്ചു.
 
വന്നയുടനെ, ബി ബി സിയിൽ വന്ന ഒരു ഫ്ലാഷ് ന്യൂസ്സ് നായകൻ അനൗൺസ് ചെയ്തു. 2012 ഒക്ടോബർ 13ന് കേരളത്തിലുള്ള ചില ബ്ലൊഗേഴ്സിന് ഒരജ്ഞാതരോഗം പിടിപെട്ടുവത്രെ. തമാശ എന്താണെന്നു വച്ചാൽ, ആ രോഗം അന്നു തന്നെ തങ്ങളെ പിടികൂടുമെന്ന് അവർക്കൊക്കെ അറിയുകയും ചെയ്യാം. മറ്റ് പ്രതിവിധിയൊന്നുമില്ല, വീട്ടിലിരുന്ന് കഞ്ഞി കുടിക്കുകമാത്രമാണത്രെ പോംവഴി. രോഗികൾക്കെല്ലാം ഇപ്പോൾ സുഖമായിട്ടുണ്ടാവുമെന്ന് കരുതുന്നു.

. കുറച്ചു കഴിഞ്ഞപ്പോൾ തീയറ്ററിന്റെ ഹാളിനുള്ളിൽ നിന്ന് ഒരനൗൺസ്മെന്റ് കേട്ടു..കൂർക്കഞ്ചേരി അനാമിക തിയ്യറ്റേഴ്സിന്റെ ഒന്നാമത് നാടകം അടുത്ത ബെല്ലോടു കൂടി ആരംഭിക്കും നിസാറിന്റെ ഫോൺ ബെല്ലടിച്ചു. ! പിന്നാലെ , തട്ടമിട്ട ഒരു ഓട്ടോറിക്ഷ ഉരുണ്ട് വന്ന് ഞങ്ങൾക്കു മുന്നിൽ നാടകം ആരംഭിച്ചു. അങ്ങനെ എല്ലാവരും കൂടി നാവങ്കം തുടങ്ങി ഒരു പത്തു മുപ്പതു മിനിറ്റായി കാണും, അതാ ഒരു കൈലിമുണ്ടുടുത്ത സംവിധായകൻ ! ‘എന്ത്യേരാ ശവി’ എന്ന റോള്.

‘എന്തുട്ടാ നിങ്ങടെ ഉദ്ദേശ്യം ?’

കൂട്ടത്തിൽ കള്ളലക്ഷണം ഉള്ള ഒരേയൊരാളുടെ കഴുത്തിൽ പിടിച്ച് ഒറ്റച്ചോദ്യം..നായകനു അടിപതറി എന്നു പറഞ്ഞാൽ മതിയല്ലൊ..
 
“അല്ല ചേട്ടാ..ഞങ്ങള്..ഇവടെ..ഇങ്ങനെ..” ബ ബ ബ

ചേട്ടൻ ഒന്നു കൂടി മസിലു പെരുപ്പിച്ചു.. “ ഇതൊന്നും ഇവടെ നടക്കില്ല്യാട്ടാ.. ബാബുട്ടൻ  ഇത്  കൊറെ കണ്ട്ട്ടൊള്ളതാ..”
 
തലേ ദിവസം തന്നെ ലൊക്കേഷൻ സന്ദർശിച്ച് ഓ കെ  പറഞ്ഞിരുന്ന മ്മടെ ഒറിജിനൽ സംവിധായകന് അരിശം കയറി. “ എടോ ബാബൂട്ടാ താനെന്താ വിചാരിച്ചേ.താൻ ബാബുട്ടൻ ആണെങ്ങെ ഞാൻ ബാബുതൗസന്റ് ആടാ.. പ്രജിൽ അമാൻ ആടാ...ഞങ്ങളൊക്കെ ആരാന്നാ തന്റെ വിചാരം..പുലികളാടോ പുലികൾ..ഒറ്റച്ചവിട്ടിന് തന്റെ അണ്ഡകടാഹം കലങ്ങും ! (ഇത്രയും സ്വയം കേൾക്കാൻ മാത്രമായാണു പറഞ്ഞത് ). പിന്നെ അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞ് ഗർജിച്ചു.. “ പാക്കപ്പ് ഗഡീസ് പാക്കപ്പ്..മ്മളോടാ കളി..പുലീരെ വായേ കയ്യിട്ടു കളിക്ക്ണ മ്മളോട്..!”

ചെമ്മരിന്മേൽ പന്തടിച്ച പോലെ എല്ലാവരും പെരുവഴിയിൽ..
 
മൃഗശാലയിൽ വരുന്ന തമിഴത്തികളുടെ മുന്നിൽ കൂതറ നമ്പറുകൾ അടിച്ച് പരിചയമുള്ള നായകൻ അവസരം പാഴാക്കിയില്ല. “ ഗോ റ്റു സൂ..!”. അരുണും നന്ദനും കാറിൽ വന്നതുകൊണ്ട് ലൊക്കേഷൻ ഷിഫ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല.
 
സോഷ്യലിസത്തോട് താല്പര്യമുള്ളതുകൊണ്ട് പാർക്കിങ്ങ് ഫീ, എൻട്രൻസ് ഫീ, ഫോട്ടോ എടുക്കൽ ഫീ തുടങ്ങിയ നിസ്സാരസംഭവങ്ങളൊക്കെ  നമ്മൾ പുല്ലു പോലെ അവഗണിച്ചു. മുതലാളിത്ത വ്യവസ്ഥയോട് താല്പര്യമുള്ളതുകൊണ്ട് അരുണും നന്ദനുമൊക്കെ ലജ്ജയില്ലാതെ അതെല്ലാം കൊടുത്തു. വർഗ്ഗശത്രുക്കൾ !
 
അങ്ങനെ കുറച്ചു നടന്നും ഇരുന്നും നടന്നും  ഇരുന്നും   പറ്റിയ സ്പോട്ടെരെണ്ണം കണ്ടെത്തി. അജിത്തേട്ടൻ സഹധർമ്മിണിയുമൊത്ത് കാലടിയിൽ എത്തിയിട്ടുണ്ടെന്ന് അറിയിപ്പ് വന്നു. ശനിയാഴ്ച്ച ദിവസം ജോലിയോട് കൂടുതൽ ആത്മാർത്ഥത കാണിക്കുന്ന   സക്കീനയുടെ ഫോൺ വന്നു. വരാത്ത എല്ലാവരെയും തെറി വിളിച്ചു കൊണ്ട് ആദ്യപ്രമേയം കൈയ്യടിയോടെ പാസാക്കി. കൂട്ടായ്മയ്ക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ഗ്രൂപ്പിൽ നടന്ന ഡിസ്കഷന്റെ പ്രസക്തഭാഗങ്ങൾ അരുൺ പ്രിന്റെടുത്ത് കൊണ്ടു വന്നിട്ടുണ്ടായിരുന്നു. ഓരോരുത്തം ഊഴം വച്ച് അതു വായിച്ച് കോട്ടുവായിട്ടു. ഹും..ഇതുപോലെ നൂറ് പ്രസ്താവന  ദിവസവും അടിച്ചിറക്കുന്ന മ്മളോടാണ് കളി..

നായകനോട് മ്മളോട് എന്തൊ പ്രത്യേക മമതയുണ്ടായിരുന്നു. ചാൻസ് കിട്ടുമ്പോഴെല്ലാം തോക്കെടുത്ത് മ്മടെ മേത്ത് ഓരോന്ന് പൊട്ടിക്കും. വെടി പൊട്ടിച്ച് അനുഭവല്ല്യാണ്ട് എങ്ങന്യാ ഉന്നം പിടിക്ക്യാന്ന്ണ് നായകന്റെ ചോദ്യം.. ഉണ്ടയില്ലാ വെടിയെ കുറിച്ച് ഡാ ഗോപാലകൃഷ്ണാ നിനക്കൊരു ചുക്കുമറിയില്ല !
 

അങ്ങനെയിരിക്കെ കൂടും കുടുക്കയും കുലുങ്ങുന്ന ഒരു ഗംഭീര  അലർച്ച..എല്ലാവരും ഒന്നു പേടിച്ചു. നോക്കിയപ്പോൾ ശ്രീനന്ദനെ മാത്രം കാണാനില്ല. ഒരു മരത്തിന്റെ കൊമ്പിലെത്തിയിരിക്കുന്നു. ബഹറിനിൽ മയില്പീലി, മയിലെണ്ണ ഇത്യാദികൾ വിറ്റ് ഉപജീവനം കണ്ടെത്തുന്ന ഷാജി ഷാ ആശ്വസിപ്പിച്ചു.. “ പേടിക്കണ്ട..മയിലാണ്.. മ്മള് കൊറെ കണ്ട്ട്ടൊള്ളതാ..” .. നന്ദൻ താഴേക്കിറങ്ങി.   “ ഏയ് അതൊന്നുമല്ല, ഞാനവിടെയൊരു കാട്ടു പൂച്ചയെ കണ്ടു.. എനിക്കീ പുലിവർഗത്തെ ഭയങ്കരാ ക്രേസാ..കണ്ടാ അപ്പോ  ഒന്നു തൊട്ടുതലോടണം.. അതാ.. അല്ലാതെ ..”

മൃഗശാല കാണാനെത്തിയ തമിഴത്തികളെ കണ്ടപ്പോൾ നായകൻ വീണ്ടും ഉഷാറായി അരുണിന്റെ കാമറ തട്ടിപ്പറിച്ച് ഇരുന്നും കിടന്നുമെല്ലാം പടം പിടുത്തം തുടങ്ങി. വീരനായകന്റെ അഭ്യാസപ്രകടനം കണ്ടാവണം അണ്ണാച്ചികളും അണ്ണാച്ചിനികളും തൊട്ടപ്പുറത്ത് ടിക്കറ്റെടുത്ത് ഇരിപ്പും തുടങ്ങി. ദോഷം പറയരുതല്ലോ ഒരണ്ണന് ഉഷ്ണം കൂടുതലായിരുന്നതുകൊണ്ട് എവിടെയും ദേഹത്തെവിടേയും കാറ്റെത്തുന്ന രീതിയിലാണ് ഇരുന്നത്.. ഹും നമ്മളോടാണങ്കം..കാറ്റു വീശുന്ന ദിശയിൽ നിന്നൊന്ന് മാറിയിരുന്ന് നമ്മളയാളെ അവഗണിച്ചു.

അതിനിടയ്ക്ക് അനാമിക ലഘുഭക്ഷണം ഓഫർ ചെയ്തു. പഫ്സ് ആണത്രെ പഫ്സ്.. ചൂടുണ്ട്..പക്ഷെ സംഭവം , മൂന്നുമാസം പഴക്കാവുമ്പോ ജയാ ബേക്കറീന് ചുളുവെലയ്ക്ക്  കിട്ട്ണതാന്ന് മ്മൾ തൃശ്ശൂക്കാർക്കല്ലെ അറിയൂ.

ഇടയ്ക്ക് അജിത്തേട്ടൻ ഒല്ലൂർ എത്തിയിട്ടുണ്ടെന്ന് ഫോൺ വന്നു. ചർച്ച വീണ്ടും ബ്ലോഗുകൾ കേന്ദ്രീകരിച്ചായി.മാർക്കറ്റിങ്ങ്, എഴുത്ത്, അവലോകനം, കമന്റുകൾ ബ്ലോഗർമാർ, ബ്ലോഗടി, ഗ്രൂപ്പടി..എല്ലാം ചർച്ചാ വിഷയമായി.
ഇതൊക്കെയായിരുന്നു പ്രധാന വിഷയങ്ങൾ
കണ്ണൂരാന്റെയും അബസ്വരം ഡോക്ടറുടെയും ബ്ലോഗ്‌ മാര്‍ക്കറ്റിംഗ് .
 സാമൂഹ്യ വിഷയങ്ങളില്‍ ഉള്ള ഇടപെടല്‍
ഷബീറും ഗിലുവും കൂടെയുള്ള കണ്ടു മുട്ടല്‍
പ്രവീണിനെ കാളി പിടിച്ചത്
മോഹിയും ഇന്ദുവും
ഗ്രൂപ്പിന്റെ ആരംഭവും അതിലേക്കു നയിച്ച സംഭവങ്ങളും
മികച്ച ചില ബ്ലോഗ്ഗുകള്‍
ഗ്രൂപ്പിലെ സ്ത്രീസാന്നിധ്യം
ശ്രീകുട്ടന്റെ FB പോസ്റ്റുകള്‍
ഇ-മഷി
റിയാസിന്റെ വര
കൊമ്പൻ ( അത്രേ ഉള്ളൂ.. കൊമ്പൻ തന്നെ !!)
ഗ്രൂപ്പിനെ രാത്രിയും ആക്റ്റിവ് ആക്കി നിര്‍ത്തുന്ന ചിലര്‍ ( മുബി, നാച്ചി, വിഗ്നേഷ് , സാബു )
പുലിയും മേരിയും. ( ഹോ അത് കേട്ട് കേട്ട് അവസാനം പുലി കൂട് പോളിക്കുമോ എന്ന് പേടിച്ചു )

  എഴുത്തുകാരൻ പുസ്തകം ഇറക്കുന്നത് , ആനുകാലികങ്ങളിൽ എഴുതി പേരെടുത്ത ശേഷമാവുന്നതാണ് നല്ലതെന്ന് നായകൻ പറഞ്ഞു. നമ്മൾ അതിനെ പിന്താങ്ങി.  ( നായകാ എന്നും ഇതു തന്നെ പറഞ്ഞോളണം ! )

അല്പം കഴിഞ്ഞ് അജിത്തേട്ടനും സഹധർമ്മിണിയും എത്തി. അജിത്തേട്ടൻ വരുന്ന വഴിക്ക് ഒന്നു ശർദ്ദിച്ചുവത്രെ. നാലഞ്ചു മണിക്കൂർ കഴിഞ്ഞിട്ടും ഡ്രൈവിങ്ങ് അല്ലാത്തെ അനക്കമൊന്നുമില്ലെന്നു കണ്ടപ്പോൾ  അനു ചേച്ചി വായിലൊന്ന് വിരലിട്ടു നോക്കിയതാണത്രെ. അഞ്ചുപത്തു മിനിറ്റിനകം അജിത്തേട്ടന്റെ ലൈൻ മനസ്സിലായി. അടൂരിന്റെ ലൊക്കേഷനിൽ നിന്നിറങ്ങി വന്നതുപോലെയാണ്. കൈമുദ്രയാണു പഥ്യം. അഥവാ പിന്നെയെന്തെങ്കിലും പറയാനുണ്ടെങ്കിൽ കമന്റെഴുതി കാണിക്കും !

പിന്നെ എല്ലാവരും ചേർന്നൊരു ഫോട്ടൊയെടുപ്പ്..നായകൻ തനിച്ചിരുന്നു ഫോട്ടൊ എടുത്തു. മിനുക്കുപണികൾ നടത്തണമല്ലൊ. 


സമയം നോക്കിയപ്പോൾ രണ്ടുമണി ! വയറ്റിൽ നിന്നൊരു വിളി.. മോനേ ദിനേശാ നീയെന്നെ മറന്നോടാ ? വെറുതെയൊന്ന് പറഞ്ഞു നോക്കി.. ഗഡ്യേളൊക്കെ വീട്ടീന്ന് നല്ല പൂശു പൂശീട്ടാ വന്നതെന്ന് മനസ്സിലായി – ആർക്കും ഒരു മൈന്റില്ല. നന്ദൻ മാത്രം കൂടെയൊന്ന് ഞരങ്ങി സപ്പോർട്ട് ചെയ്തു. പാവം നമ്മൾ ഓസിനൊരു ബിരിയാണിയടിക്കാമെന്നു കരുതി കാലത്തേ ഒന്നും കഴിക്കാതിറങ്ങിയത് വെറുതെയായി.

അപ്പൊ എല്ലാവർക്കും ഒരാഗ്രഹം ഇവിടം വരെയെത്തിയിട്ട് പുലിയെ ഒന്നു കാണാതെങ്ങനെ ?  (സത്യം പറയാലോ മ്മക്ക് പുലീനെയല്ല, മേരീനെ  കണ്ടാമതീന്നായ്ര്ന്നു ആഗ്രഹം.) അങ്ങനെ എല്ലാരും കൂടി പുലീനെ തപ്പിയിറങ്ങി. പോകുന്ന വഴിക്കതാ മ്മടെ കഥാതന്തു ! രണ്ട് പീരങ്കികൾ ! ഹൗ..മ്മക്ക് രോമാഞ്ചണ്ടായി..അയിന്റെടയ്ക്ക് നായകൻ മ്മടീം ഒരു പോട്ടം പൂശി.

നടന്ന് നടന്ന് ഒരു ചെരിഞ്ഞ മരം കണ്ടപ്പൊ നായകൻ വെള്ളം കണ്ട  പോത്തിന്റെ പോലെ ഒരമറൽ ! പ്രജിലിന്റെ കണ്ണട തട്ടിപ്പറിച്ച് ചാഞ്ഞും ചെരിഞ്ഞും നില്പായി. ആരു പോട്ടം പിടിച്ചിട്ടും നായകനു തൃപ്തി പോരാ.കാണാൻ ഒരു ഗുമ്മില്ല്യാത്രെ.ഒടുവിൽ പഴേപോലെ ഫോട്ടോഷോപ്പ് വച്ച് ഒപ്പിക്കാന്ന് തീരുമാനായി.

അതിന്റെടയ്ക്ക് പുലിക്കുട് തുറന്ന് പുലിക്ക് സവാരിക്കുള്ള സംവിധാനമൊരുക്കി ജീവനക്കാർ. ‘പുലി’യെ നോക്കി കുറെ നേരം വായപൊളിച്ചു നിന്ന ശേഷം അരുണിന്റെ ദു:ഖം നിറഞ്ഞ ആത്മഗതം .. “ മദ്രാസിലൊക്കെ ഈ മൃഗത്തിനെ  ബംഗാൾ ടൈഗർ എന്നാണു പറയുക. കഷ്ടം !.കേരളം വല്ലാതെ മാറിപ്പോയിരിക്കുന്നു !”



അതിനിടയ്ക്ക് ഡോ.അബ്സാറിന്റെ ഫോൺ.. ‘വരാതിരുന്നത് നഷ്ടമായി.. പക്ഷെ വരാതിനുന്നാൽ മെഡിക്കൽ ക്യാമ്പെന്ന പേരിൽ പോക്കറ്റടിക്കാനുള്ള ചാൻസ് പോകും..അതാ വരാതിരുന്നത്. കോഴിക്കോടാവുമ്പൊ രണ്ടും കൂടി ഒത്തു പോകും..നമുക്കിവിടെയൊന്ന് കൂടണം.’.  

മയിലുകളുടെ കൂട്ടനിലവിളി കേട്ടാണ് എല്ലാവരും അങ്ങോട്ട് തിരിഞ്ഞത്. ഷാജി ഷാ കവിത ചൊല്ലിക്കൊടുത്തതാണ്..പാവങ്ങൾ .. ആ മിണ്ടാപ്രാണികൾ എന്തു തെറ്റു ചെയ്തു !
  

പിന്നെയും കുറച്ച് നടന്നപ്പോൾ അജിത്തേട്ടൻ ഒറ്റ അലർച്ച ! പുലിക്കൂടിനു മുന്നിലാണ്. പാവം പുള്ളിപ്പുലി..പേടിച്ചു വിറച്ച് അതിനുള്ളിൽ ചുരുണ്ടുകൂടികിടന്നു. ‘പേടിക്കാനില്ല’ ചേച്ചി പറഞ്ഞു.  ഇപ്പോ പുലി എന്നു കേട്ടാൽ അപ്പൊ അജിത്തേട്ടന്റെ കൺട്രോൾ പോകുമത്രെ!          
           
നടന്നു നടന്നു തിരിച്ചിറങ്ങാറായപ്പോൾ സമയം മൂന്നര. നായകൻ പാമ്പിൻ കൂടുകൾക്കടുത്തേക്ക് വന്നില്ല. പേടിയായിട്ടല്ല.. വെറുപ്പ്..പക്ഷെ നാട്ടുകാരും വീട്ടുകാരും അതിനെ പേടി എന്നു തന്നെയാണത്രെ പറയുക – വിവരമില്ലാത്തവർ.

മലയാളിയുടെ ദേശീയജീവിയെ കണ്ട്  അവസാനം എല്ലാവരും ഒന്ന് ഒത്തു ചേർന്നിരുന്നപ്പോൾ സമയം നാലോടടുത്തു. വെറുതെയിങ്ങനെ കത്തിയടിച്ചാൽ പോരല്ലൊ..എന്തെങ്കിലും ഒരു തീരുമാനം.. ?

ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കണം, ഡിസംബറിൽ ബ്ലോഗേഴ്സ് മീറ്റ് നടത്തണം, അന്ന്  അനാഥാലയത്തിലൊ മറ്റൊ അവരോടൊപ്പം ചേർന്ന് ഒരു ദിവസത്തെ ഭക്ഷണം കഴിക്കണം.. അവർക്ക് ഉപകാരപ്രദമായ എന്തെങ്കിലും സമ്മാനങ്ങൾ കൊടുക്കണം..എല്ലാവരും യോജിച്ചു. അവസാനം നായകൻ മ്മളെ ഒറ്റക്കുത്ത് – നാട്ടിലുള്ളതുകൊണ്ട് അബ്സാർ ഡോക്ടറും വിഡ്ഡിമാനും ചുമതലയെടുക്കണം ! ചതി .. ചതി
കൊലച്ചതി !  നടന്നതു തന്നെ..അങ്ങനെയെന്തെങ്കിലും നീക്കമുണ്ടായാൽ നമ്മൾ ഗ്രൂപ്പിൽ നിന്നു തന്നെ സ്കൂട്ടാവും നായകാ.. വാചകമടിയല്ല ജീവിതം !

എല്ലാം കഴിഞ്ഞു. ഫുഡ് അടിക്കാൻ തീരുമാനമായി. അനാമിക ബുദ്ധിപൂർവം ഒഴിവായി. വീട് തൊട്ടടുത്താണത്രെ..അല്ലാതെ ബില്ലടക്കേണ്ടി വരും എന്ന ഭയം കൊണ്ടല്ല. അജിത്തേട്ടനും ചേച്ചിയും മുമ്പെ ഗോൾ അടിച്ചിരുന്നു. അവർ ഉച്ചഭക്ഷണം കഴിച്ചാണു വന്നത്. അങ്ങനെ അതൊരു തീരുമാനമായി. അജിത്തേട്ടൻ തിരിച്ചു പോകുന്ന വഴിക്ക് അനാമികയെ വീട്ടിലെത്തിക്കും. പിന്നെ ഞങ്ങൾ ആറു പേർ. സഫയറിലേക്ക് വച്ചടിച്ചു. അവിടെ ചെന്നപ്പോൾ പൂരത്തിന്റെ തിരക്ക്. തൊട്ടപ്പുറത്ത് കുന്നംകുളത്തുകാരൻ നടത്തുന്ന ഡ്യൂപ്ലീക്കേറ്റ് സഫയറിൽ കയറി. മ്മൾക്കൊരു മനശ്ചാല്ല്യം അപ്പോഴേ ഉണ്ടായിരുന്നു. “ ഡാ പോത്തേ നിൻക്ക് ഡയറ്റിങ്ങാന്ന് പറഞ്ഞ് നേരത്തെ സ്കൂട്ടാവായ്ര്ന്നില്ല്യേ. റീജ്യണൽ തീയറ്ററിലെ കാന്റീനിന്ന് ഇരുപത്തഞ്ച് രുപേരെ ഊണ് വെല്യകാര്യത്തില് സ്പോൺസർ ചെയ്യാന്ന് വിചാരിച്ച്ര്ന്ന നിൻക്കിപ്പോ എന്തുപറ്റി ? .ഇനിപ്പോ നീയൊരു തൃശ്ശൂക്കാരനും സർക്കാർ ജോലിക്കാരനുമൊക്കെയായിട്ട് ബില്ലടയ്ക്കാണ്ടിര്ന്നാ മോശാവില്ല്യെ ?” മനസ്സിലെ ബുദ്ധിമാൻ ചീത്ത വിളിച്ചു. വിഡ്ഡിമാൻ തലതല്ലിക്കരഞ്ഞു. വര്ണത് വരട്ടെ.. ഇനി ഏതെങ്കിലും വിശാലമനസ്ക്കൻ ഉണ്ടായാലോ ? യേത് ?
ഫുഡടിച്ചു..ആ കള്ളപ്പന്നി വെയ്റ്റര് കൃത്യം മ്മടെ മുന്നീ തന്നെ വിഷപ്പൊതി കൊണ്ടു വച്ചു. ഹൗ ! കാര്യം ബ്ലോഗർമാരൊക്കെയണങ്കിലും പടിച്ച  കള്ളമ്മാരാ.. ഒരാളും തിരിഞ്ഞ് നോക്ക്ണിൽല്യ..തുറന്നു നോക്കി..കണ്ണടയ്ക്കുള്ളിലായ കാരണം കണ്ണുകൾ പുറത്തേയ്ക്ക് തള്ളിയില്ല. ഏന്തിവലിഞ്ഞ് ആയിരത്തിന്റെ പടം ഒരെണ്ണം എടുത്തുവച്ചു..ശോകഗാനം പാടി..ദുഷ്ടന്മാർ. നീയായി നിന്റെ പാടായി എന്ന ലൈനിലിരുന്ന് എന്തോ ചർച്ചിക്കുകയാണ്. . നിർത്തി.. ഈ  പരിപാടി നിർത്തി..

‘എത്രയായി ?” അരുൺ ബിൽപുസ്തകം തുറന്നു..പ്രതീക്ഷയുടെ ആശാകിരണം !

“ ഓ..അത് ഞാൻ കൊടുത്തോളാം..” ആരും തെറ്റിദ്ധരിക്കരുത്. വെറുതെ പറഞ്ഞതാണ്. സമ്മതിച്ചു തരരുത് !

സമ്മതിച്ചില്ല ! മസ്സിലു പിടിത്തം.. നിർത്തണ്ടേടത്തെത്തിയപ്പോൾ നമ്മൾ നിർത്തി. ആയിരത്തിന്റെ പടം വീണ്ടും പോക്കറ്റിൽ..

അരുൺ..ഉമ്മാസ്..നിങ്ങളാണിഷ്ടാ ചങ്ങാതി.. അരുൺജി വാഴ്കെ ! അരുൺജി വാഴ്കെ! അരുൺജി വാഴ്കെ!

അവസാനനിമിഷം നായകനും അരുണും തമ്മിൽ ബില്ലിനെ ചൊല്ലി വീണ്ടും കശപിശ..നമ്മൾ ശ്രദ്ധിക്കാൻ പോയില്ല. എന്തെങ്കിലുമാവട്ടെ..നമ്മളുടെ റോൾ നമ്മൾ ഭംഗിയാക്കി..

സമയമായി. മംഗളം പാടി പലവഴിക്ക് പിരിഞ്ഞു.

ബ്ലോഗേഴ്സ് സമ്മേളനം സിന്ദാബാദ് !
മലയാളം ബ്ലോഗേഴ്സ് സിന്ദാബാദ് !
ഇങ്ക്വിലാബ്  ഇങ്ക്വിലാബ്  ഇങ്ക്വിലാബ്  സിന്ദാബാദ് !!




26 comments:

  1. ഈ മീറ്റിനും ഈറ്റിനും, കൂട്ടിനും എല്ലാ ആശംസകളും
    ഇനിയും ഉണ്ടാവട്ടെ

    ReplyDelete
  2. നല്ല രസികന്‍ അവലോകനം .

    എല്ലാര്‍ക്കും സ്നേഹാശംസകള്‍

    ReplyDelete
  3. ആദ്യാവസാനം മുതലുള്ള കൂടിക്കാഴ്ച വിശേഷങ്ങള്‍ രസകരമായി എഴുതി !! മീറ്റില്‍ എടുത്ത തീരുമാനങ്ങള്‍ എത്രയും വേഗം നടത്താന്‍ സാധിക്കട്ടെ ,എല്ലാ ആശംസകളും പിന്തുണയും !!

    ReplyDelete
  4. നല്ല അവതരണം മനോജ്‌ ബായി ... എല്ലാവര്ക്കും ആശംസകള്‍

    ReplyDelete
  5. നല്ല അവതരണം... അറിയാന്‍ പറ്റിയില്ല... അറിഞ്ഞിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലതാനും... എല്ലാവിധ ആശംസകളും...

    ReplyDelete
  6. ഹഹ.. അവതരണം കലക്കി... എല്ലാം നേരിട്ട് കണ്ടപോലെ... കാറ്റിന്റെ ദിശയില്‍ നിന്ന് മാറി ഇരുന്നത് കൊണ്ട് മാത്രം എന്തോ ഒന്ന് കാണാന്‍ കഴിഞ്ഞില്ല.. :)

    ReplyDelete
  7. കുറെ ബ്ളോഗ്‌ മീറ്റുകളെ കുറിച്ചുള്ള പോസ്റ്റുകള്‍ വായിച്ചിട്ടുണ്‌ട്‌ പക്ഷെ ഇത്‌, ഒന്നൊന്നര വിവരണമായി മനോജ്‌... ബില്ലടക്കാന്‍ നേരത്തെ വെപ്രാളം ഞാന്‍ മനസില്‍ കണ്‌ടു. അഭിനന്ദനങ്ങള്‍

    ReplyDelete
  8. ബംഗ്ലാവിലാണ് മീറ്റ് എന്ന് കേട്ടിരുന്നു
    പക്ഷെ കാഴ്ചബംഗ്ലാവ് ആണെന്നറിഞ്ഞില്ല !
    (അംഗങ്ങള്‍ ശുഷ്കമായിരുന്നെന്കിലും വിവരണം രസകരമായി )

    ReplyDelete
  9. ബൂലോകത്ത് വീണ്ടു, ഒരു വ്യത്യസ്തമായ മീറ്റും നടന്നു അല്ലെ...."സൂവില്‍ സൊറ പറഞ്ഞു നടക്കുന്ന "ആദ്യത്തെ ബ്ലോഗേഴ്സ് മീറ്റ്‌" നന്നായി കേട്ടാ അവതരണവും ഫോട്ടോസും അതെന്നെ..

    ReplyDelete
  10. നന്നായി വിവരണം ,വിഡ്ഢിമാന്‍ എമ്മാതിരി തമാശ്യാനിഷ്ടാ ?ഒരു ജാതി സാധനം ...

    ReplyDelete
  11. നല്ല അവതരണം , സൂപ്പര്‍ , അടിപൊളി

    ReplyDelete


  12. സംഭവം കലക്കി എന്നറിയാന്‍ കഴിഞ്ഞതില്‍ പെരുത്ത സന്തോഷം. എന്തായാലും ഇത് വായിച്ചപ്പോള്‍ ഒപ്പം കൂടിയതുപോലൊരു തോന്നല്‍ അല്ല അനുഭവം
    യെങ്കിലും അല്‍പ്പം അല്ല പെരുത്ത നഷ്ടബോധം അനുഭവപ്പെടുന്നു, പഞാബിന്റെ പ്രാന്തപ്രേദേശ ങ്ങളിലെക്കൊരു പ്രയാണത്തിന്റെ തിരക്കിലായിരുന്നതിനാല്‍ ഇത് നഷ്ടമായി. ബ്ലോഗു സംഗമ വിവരണം ഇവിടെ പകര്തിയത്തില്‍ വിഡ്ഢിമാന് പ്രത്യക നന്ദി :-)

    ReplyDelete
  13. Pinne oru group photoyude kuravu thonnikkunnu
    aduthathil kooduthal chithrangal cherkkuka
    Nanni
    Namaskaaram

    ReplyDelete
  14. മനോഹരമായ അവതരണം.. ഒരു സൗഹൃദ കൂടിച്ചേരല്‍ എത്ര രസകരമായി വാക്കുകളിലേക്ക് ആവാഹിക്കാം എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. എല്ലാം അനുഭവിച്ചറിഞ്ഞതായതിനാല്‍ കൂടുതല്‍ മിഴിവോടെ വായിക്കാന്‍ കഴിയുന്നു. ഈ എഴുത്തിനെന്റെ സ്നേഹസലാം. വീണ്ടും വീണ്ടും വായിച്ചു . സ്നേഹത്തോടെ - നായകന്‍ :)

    ReplyDelete
  15. അങ്ങനെ ഒന്ന് നടന്നു അല്ലെ.
    മീറ്റാന്‍ തെരഞ്ഞെടുത്ത സ്ഥലം വളരെ ഇഷ്ടപ്പെട്ടു.
    മീറ്റിയ ആളുകള്‍ക്ക് പറ്റിയത്.

    ReplyDelete
  16. വിവരണം കലക്കി മനോജ്‌..,. വരികള്‍ക്കിടയില്‍ നര്‍മ്മം വേണ്ടുവോളം. ശരിക്കും മീറ്റില്‍ പങ്കെടുത്തപോലെ തോന്നിച്ച അവതരണം.

    ReplyDelete
  17. അവതരണംസൂപ്പര്‍ ,എല്ലാവിധ ആശംസകളും..

    ReplyDelete
  18. അക്ഷര സംഗമം എന്‍റെ ആദ്യ മീറ്റ്‌ മൃഗശാലയില്‍ ആയതു ഞാന്‍ അഭിമാനിക്കുന്നു :) ഒരു സങ്കടെ ഉള്ളൂ പീലിയില്ലാത്ത മയിലുകളെ അവിടെ കാണാന്‍ കാണാന്‍ കഴിഞ്ഞുള്ളു ..എങ്കിലും ഒത്തിരി ഇഷ്ടമായി . അക്ഷരങ്ങളെ നിങ്ങള്ക്ക് നന്ദി അക്ഷരങ്ങള്‍ തീര്‍ത്ത ഈ സൗഹൃദത്തിന്റെ തണലിലെ നല്ല നിമിഷങ്ങള്‍ ഹൃദയമാകുന്ന എന്‍റെ കുഞ്ഞു മയില്‍പീലിയില്‍ നിറങ്ങള്‍ മായാതെ ഞാന്‍ സൂക്ഷിക്കും . അവതരണ ഭംഗി ഇഷ്ടായി മനോജേട്ടാ എല്ലാ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  19. ബില്ലടക്കാന്‍ വച്ച വിഡ്ഢിമാന്റെ ആയിരം പിന്‍വലിപ്പിച്ചു ബില്ലിന്റെ കൂടെ കാര്‍ഡ്‌ വച്ചപ്പോള്‍ അവിടെ കാര്‍ഡ് എടുക്കില്ല എന്ന് നല്ല പ്രതീക്ഷയായിരുന്നു. കൂടെ നന്നായി പ്രാര്‍ഥിക്കുകയും ചെയ്തപ്പോള്‍ ആ അരുളിപ്പാട് വന്നു "വല്‍സാ! ക്ഷമിക്കണം ഇവിടെ കാര്‍ഡ്‌ എടുക്കില്ല!". അപ്പോള്‍ ഒന്ന് സന്തോഷിച്ചു പക്ഷെ ചുറ്റും നോക്ക്യപ്പോ ഒരാളെയും കാണാനില്ല. ഒടുവില്‍ പന്തികേട്‌ മണത്ത നായകന്‍ തന്നെ സഹായത്തിനായി രംഗത്തെത്തി, രണ്ടുപേരും കൂടി ബില്ലടച്ചു.

    ReplyDelete
    Replies
    1. പിന്നേ..പിന്നീം തല വെച്ചു തരാൻ മാത്രം വിഡ്ഡിമാനല്ല മ്മള്..

      Delete
  20. ആ നഷ്ടബോധം കൊണ്ട്വാവോ നിസാരൻ നെഞ്ചത്തടിച്ചു നിലവിളിച്ചു ബ്ലോഗും ഗ്രൂപ്പുമെല്ലാം വിട്ടത് ?

    ReplyDelete
  21. അവിസ്മരണീയമായൊരു മീറ്റ്
    അതിസുന്ദരമായൊരു വിവരണം

    ReplyDelete
  22. മൃഗശാലയിലെ മീറ്റ് നന്നായിട്ടുണ്ട് ട്ടോ ..!
    മനോഹരമായ അവതരണം..
    അല്ല മനോജേ വരാത്ത ആള്‍ക്കാരെ ഒക്കെ നിങ്ങള്‍ അവിടിട്ടു കൊന്നാ ....

    ReplyDelete
  23. അആഹാ ഇവിടെ ഇങ്ങനെ ഒരു സംഗതി ഉണ്ടായിരുന്നോ ...?
    ഞാന്‍ ഇപ്പഴാ കാണുന്നത് ഉഷാറായി എന്റെ പേര് പറഞ്ഞത് കൊണ്ട് വീണ്ടും ഉഷാറായി

    ReplyDelete
  24. മയിലുകളുടെ കൂട്ടനിലവിളി കേട്ടാണ് എല്ലാവരും അങ്ങോട്ട് തിരിഞ്ഞത്. ഷാജി ഷാ കവിത ചൊല്ലിക്കൊടുത്തതാണ്..പാവങ്ങൾ .. ആ മിണ്ടാപ്രാണികൾ എന്തു തെറ്റു ചെയ്തു ! - ഇതെനിക്കു വല്ലാതങ്ങ് ഇഷ്ടമായി.....

    അപ്പോൾ ഒട്ടും ഔപചാരികതകളില്ലാതെ നിങ്ങളൊന്നു കൂടി അല്ലെ....
    ഇപ്പോഴാണ് അറിഞ്ഞത്...
    ബ്ലോഗേഴ്സ് മീറ്റുകൾ ഔപചാരികമല്ലാതെ കൂടുമ്പോഴാണ് അതിന്റെ ത്രിൽ ആസ്വദിക്കാനാവുന്നത്....

    ReplyDelete