Wednesday, April 25, 2012

കമന്റ്

പുകഴ്ത്തൽ ഇഷ്ടപ്പെടാത്ത ആരെങ്കിലും ബൂലോകത്തല്ല ; ഭൂലോകത്തു പോലും ഉണ്ടെന്ന് തോന്നുന്നില്ല. അതെ സമയം പൊള്ളയായ പുകഴ്ത്തലുകൾ ഒരുവിധം ജീവിതാനുഭവമുള്ളവർക്കെല്ലാം എളുപ്പം പിടി കിട്ടുകയും ചെയ്യും. അത്തരക്കാർ വിമർശനങ്ങളെയും അതെ അർത്ഥത്തിൽ ഉൾക്കൊള്ളും. യഥാർത്ഥത്തിൽ കമന്റ്, ബൂലോകത്തെ എഴുത്തുകാരനും വായനക്കാരനും വീണു കിട്ടിയ ഏറ്റവും വലിയ വരദാനമാണ്.. തന്റെ എഴുത്ത്  എങ്ങനെ വായിക്കപ്പെട്ടു എന്നറിയാൻ എഴുത്തുകാരനും താൻ എങ്ങനെ വായിച്ചു എന്നഭിപ്രായപ്പെടാൻ വായനക്കാരനും അവസരം നൽകുന്ന വേദി..അഭിപ്രായം പറയുമ്പോൾ, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും സത്യസന്ധത പാലിക്കാൻ ശ്രദ്ധിച്ചാൽ മതി.ബൂലോകത്ത്, വായനക്കാരിലധികവും എഴുത്തുകാർ ആണെന്നുള്ളതു കൊണ്ട്, ആ സത്യസന്ധത സ്വയം പാലിച്ചില്ലെങ്കിൽ, എല്ലാവരും പുറംചൊറിയൽ കമന്റുകൾ സൃഷ്ടിക്കുന്ന മൂഢസ്വർഗ്ഗത്തിൽ മുഴുകി  എഴുത്തുജീവിതം നരകമാക്കാനിടയുണ്ട്..

2 comments:

  1. കമെന്റ് കൊടുത്ത് കമെന്റ് തിരികെ വാങ്ങി .. നമ്മള്‍ ഇപ്പോള്‍ എന്താ ചെയ്യുന്നേ..സത്യസന്ധമായ അഭിപ്രായത്തിലും ഉപരി ആത്മാര്‍ഥമായ വിലയിരുത്തലുകള്‍ ആയിരിക്കണം ഓരോ കമെന്റും..അത് വിമര്‍ശനമാനെങ്കില്‍ കൂടി.. മറ്റുള്ളവരോട് അങ്ങനെ ചെയ്യണം എന്ന് നിര്‍ബന്ധിക്കാന്‍ ഞാന്‍ ആളല്ല എന്നത് കൊണ്ട് ഞാന്‍ അങ്ങനെ മാത്രമേ കമെന്റ് ചെയ്യാറുള്ളൂ.

    ReplyDelete
  2. എല്ലാവരും അങ്ങിനെ തീരുമാനിച്ചിരുന്നെങ്കിൽ..

    ReplyDelete