Tuesday, June 26, 2012

നിങ്ങൾ

നിങ്ങൾ മദ്യത്തെ പ്രകീർത്തിക്കുകയും സ്നേഹിക്കുകയും ചെയ്യും..എന്നാലോ എല്ലാം കൊണ്ടും നല്ലതായ ഈ സംഭവം സ്വന്തം ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും നിഷേധിക്കുകയും ചെയ്യും..
നിങ്ങൾ അക്രമങ്ങളെയും കൊലപാതകങ്ങളെയും അപലപിക്കുകയും ആക്രോശിക്കുകയും ചെയ്യും. എന്നാൽ, നല്ലൊരു വിഭാഗം അക്രമികളും കൊലപാതകികളും വാഹനാപകടം ഉണ്ടാക്കുന്നവരും മദ്യപിച്ചാണ് അത് ചെയ്തതെന്ന് മറക്കുകയും ചെയ്യും.
നിങ്ങൾ മദ്യത്തോടുള്ള നിങ്ങളുടെ കണ്ട്രോളിനെ കുറിച്ച് വീമ്പിളിക്കും. എന്നാൽ നിങ്ങളുടെ മദ്യപാനത്തിന്റെ ഇടവേളകൾ കുറഞ്ഞു വരികയും, ഗ്ലാസുകളുടെ എണ്ണം കൂടി വരികയും ചെയ്യും..

നിങ്ങൾ ഒരു വിരോധാഭാസം തന്നെ ..!!!

3 comments:

  1. ഒരു ഗ്രൂപ്പിലെ ചർച്ചയ്ക്ക് മറുപടി:
    മദ്യപാനത്തെ അത്ര ലഘുവായി കാണാനും അതിൽ വരുന്ന കമന്റുകളെ തമാശയായി കാണാനും എനിക്ക് കഴിയുന്നില്ല.
    അതൊരു വ്യക്താധിഷ്ഠിതമോ വികാരപരമൊ ആയ പ്രശ്നമല്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. എന്തുകൊണ്ടെന്നാൽ മദ്യപാനികളെകൊണ്ട് വ്യക്തിപരമായ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല (.എന്നുമാത്രമല്ല, എന്നെപ്പോലുള്ള സർക്കാർ ജീവനക്കാർക്ക് ശമ്പളം അല്ലല്ലില്ലാതെ കിട്ടുന്നതിൽ ഒരു പ്രധാന സ്രോതസ്സ് , സർക്കാരിന് മദ്യവില്പനയിൽ നിന്ന് ലഭിക്കുന്ന നികുതിയാണെന്നും അറിയാം.)
    നമ്മുടെ സമൂഹത്തിലെ മദ്യപാനശീലം നിരീക്ഷിക്കുന്നതുകൊണ്ടുണ്ടായ ഒരു അവബോധമായിരിക്കാം ഇതിനു പിന്നിലെന്ന് കരുതുന്നു.
    മദ്യപാനത്തിന് സാമൂഹ്യപരമായ സ്വീകാര്യത ഉയർന്നു വരുന്നുണ്ട് എന്നാണ് ഞാൻ കാണുന്നത്.വിവാഹവീടുകളിൽ, ദേഹാദ്ധ്വാനം നടത്തുന്നവർക്ക് രഹസ്യമായി വിളമ്പിയിരുന്ന മദ്യം, ഇപ്പോൾ കുഞ്ഞിന്റെ പേരുവിളി പോലുള്ള ചെറുചടങ്ങുകൾക്ക് പോലും ഒഴിവാക്കാനാവത്ത ഒന്നായിരിക്കുന്നു. തുറന്നു വച്ചിരിക്കുന്ന ഒരു കുപ്പിക്കു ചുറ്റുമിരുന്നാണ് സൗഹൃദം പങ്കിടേണ്ടതെന്ന് ചെറിയ കുട്ടികൾ പോലും കരുതുന്നു..തരം കിട്ടുമ്പോൾ അത് പ്രാവർത്തികമാക്കുന്നു. ആദ്യമായി മദ്യം നുണയുന്ന പ്രായം കുറഞ്ഞ് വരുന്നു.മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു..മദ്യപാനം മൂലം തകരുന്ന കുടുംബബന്ധങ്ങളുടെ എണ്ണം വർദ്ധിക്കുന്നു, അക്രമങ്ങൾ, വാഹനാപകടങ്ങൾ വർദ്ധിക്കുന്നു.ഇതൊക്കെ നല്ല കാര്യമാണൊ എന്ന് വ്യക്തമാക്കാൻ അഭ്യർത്ഥിക്കുന്നു..അല്ല എന്നാണ് അഭിപ്രായമെങ്കിൽ, എന്താണ് ചെയ്യേണ്ടത് എന്നു കൂടി വ്യക്തമാക്കണം..

    എന്റെ കാഴ്ച്ചപ്പാടിൽ, മദ്യപാനത്തിനു വന്നിരിക്കുന്ന ഈ സാമൂഹ്യ അംഗീകാരത്തിനു ഒരു തിരിച്ചു പോക്കുണ്ടാകണം.. അതുകൊണ്ടു തന്നെ, അതൊരു നേരമ്പോക്കാണ്, ആതിഥ്യമര്യാദയാണ്, സൗഹൃദവർദ്ധിനിയാണ് തുടങ്ങിയ നിലപാടുകളൊക്കെ വിമർശിക്കപ്പെടണം, എതിർക്കപ്പെടണം..

    അതാണ് ചെയ്യുന്നതും.

    ReplyDelete
  2. നമ്മള്‍ ഒരു വിരോധാഭാസം തന്നെ .
    പറയുന്നത് ചെയ്യുന്നില്ല.
    നല്ല പോസ്റ്റ്‌

    ReplyDelete
  3. പോയിന്റാണു... മദ്യം മനുഷ്യനെ കണ്ട്രോൾ ചെയ്യാൻ തുടങ്ങിയാൽ പിന്നെ അന്തവും കുന്തവുമില്ല

    ReplyDelete