Thursday, October 02, 2014

മോഡിയുടെ ഗാന്ധിജയന്തി

ഗാന്ധി വധത്തെ തുടർന്ന് ഗോഡ്സെ കോടതിയിൽ സ്വയം ഉന്നയിച്ച വാദങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് : ആ തീരുമാനത്തിനു പിന്നിൽ താൻ മാത്രമായിരുന്നു എന്ന് വാദിക്കാനാണ് അയാൾ ശ്രമിച്ചിട്ടുള്ളത്. ഒരു ആശയത്തോട് കടുത്ത പ്രതിപത്തിയുള്ള ഒരാൾ, തന്റെ കൂടെയുള്ളവരെയും അതേ ആശയം പ്രചരിപ്പിക്കുന്ന സംഘടനകളേയുമെല്ലാം രക്ഷിക്കാൻ ശ്രമിക്കുന്നതും സ്വാഭാവികമാണ്. കോടതിക്ക് പലകാര്യങ്ങളിലും പരിമിതി ഉണ്ട് എന്നുള്ളതുകൊണ്ടു തന്നെ, കോടതിവിധികളിലും ആ പരിമിതി കടന്നുകൂടാറുണ്ട്. കോടതി പറയുന്നതാണ് പരമമായ സത്യം എന്നല്ല, കോടതിയുടെ മുമ്പിൽ വന്ന തെളിവുകൾ വച്ച് , കാണപ്പെടുന്ന സത്യം ഇതാണ് എന്ന് വിധിക്കാൻ സമൂഹം അനുവദിക്കുകയാണ് ചെയ്യുന്നത്, അതും, ന്യായാധിപന്റെ കാഴ്ച്ചപ്പാടുകളാൽ സ്വാധീനിക്കപ്പെടും എന്നതുമെല്ലാം ഒരു പരിമിതിയായി അംഗീകരിച്ചു കൊണ്ട്. അതുകൊണ്ടു തന്നെ, ഗാന്ധിവധം മറ്റാരുടേയും പിന്തുണയില്ലാതെ താൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്ന ഗോഡ്സെയുടെ വാദവും പരമമായ സത്യമായി സ്വീകരിക്കാൻ നിർവാഹമില്ല.
"നെഹ്രുവിൻറെ പാകിസ്താൻ അനുകൂല നിലപാടിനെ പിന്തുണച്ച് കൊണ്ട് ഗാന്ധി ഉപവാസത്തിൽ ഏർപ്പെട്ടപ്പോൾ ഈ പ്രക്രിയയിലൂടെ തന്നെ തന്നെ അദ്ദേഹം ജനരോഷത്തിന് പാത്രമാക്കി.നാഥുറാം ഗോഡ്സേ ജനങ്ങളെ പ്രതിനിധീകരിക്കുകയാണ്.ജനങ്ങളുടെ രോഷപ്രകടനമാണ് ഗോഡ്സെ നിർവഹിച്ചത്." എന്ന ഓർഗനൈസറിലെ അക്കാലത്തെ പത്രാധിപക്കുറിപ്പ് ആർ എസ് എസ്സിന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കുന്നുണ്ട്.
രാഷ്ട്രസേവനം മുഖമുദ്രയായി അവകാശപ്പെടുന്ന ആർ എസ് എസ് രാഷ്ട്രപിതാവ് എന്ന രീതിയിൽ ഗാന്ധിയെ സ്വീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ടോ ? ആ രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സേസേയും അയാളുടെ മതഭ്രാന്ത് നിറഞ്ഞ ആശയങ്ങളേയും ശാഖകളിലൂടെയും അല്ലാതെയും തള്ളിപ്പറയാറുണ്ടോ ?
ഇനിയിപ്പോൾ മോഡിയ്ക്ക് 'ഗാന്ധിയാണു ശരി' എന്ന് മാനസാന്തരം വന്നു എന്നു തന്നെ കരുതുക. അദ്ദേഹം ഗോഡ്സെയെയും അയാൾ പ്രചരിപ്പിച്ച ആശയത്തെയും തള്ളിപ്പറഞ്ഞു കൊണ്ടാണോ അത് ചെയ്യുന്നത് എന്നൊരു പരിശോധനയെങ്കിലും വേണ്ടേ ? ഭരണത്തിൽ, നയങ്ങളിൽ ഗാന്ധിജിയുടെ കാഴ്ച്ചപ്പാട് നടപ്പാക്കുന്നുണ്ടോ എന്ന ചോദ്യങ്ങളുയരണ്ടേ ?

കട : മലയാളം വിക്കി, അറയ്ക്കൻ കഥകൾ ( ബ്ലോഗ്)

9 comments:

  1. ഉം..
    മനുഷ്യരുടെ മനോഗതങ്ങള്‍ ആര്‍ക്കറിയാം..?

    ReplyDelete
  2. ചോദ്യങ്ങള്‍ ഉയരുന്നില്ല എന്നതല്ല, ഉത്തരങ്ങള്‍ വിഴുങ്ങുന്നു എന്നതാണ് നമ്മുടെ ശാപം.

    ReplyDelete
  3. Time will answer the questions!

    ReplyDelete
  4. വായിക്കുന്നു.....

    ReplyDelete
  5. രാഷ്ട്ര സേവനം നടത്താൻ ഗാന്ധിയുടെ പാരമ്പര്യം ആവശ്യമാണോ? ഗാന്ധി പറഞ്ഞ ലാളിത്യവും ശുചിത്വവും സ്വീകരിയ്ക്കാനും നടപ്പാക്കാനും ഗാന്ധിയുടെ , ഇന്ത്യാ വിഭജനം ഉൾപ്പടെയുള്ള എല്ലാ പ്രവൃത്തികളെയും അംഗീകരിയ്ക്കണം എന്നുണ്ടോ?

    ReplyDelete
  6. Viddimaan thakarthallo!!!

    ReplyDelete
  7. പ്രതീക്ഷയില്ല ...കാരണം 'വിചാര ധാരകള്‍ 'വികാര ധാരകളുടെ കാളമൂത്രം ചുരത്തുന്നു !

    ReplyDelete
  8. ചോദ്യങ്ങള്‍ ഉയരുന്നില്ല എന്നതല്ല,
    ഉത്തരങ്ങള്‍ വിഴുങ്ങുന്നു എന്നതാണ് നമ്മുടെ ശാപം

    ReplyDelete
  9. മനുഷ്യന്ടെ ചിന്തകളെക്കുറിച്ചു ഒന്നും പറയാൻ കഴിയില്ല. ഒരു കാര്യം പറയാനുള്ളത് അന്ന് ഹിന്ദു എന്ന ജാതിക്കു ഐക്യമൊ പ്രബലമായ രാഷ്ട്രീയചിന്തയോ ഉണ്ടായിരുന്നില്ല. തന്ടെ ഈ പ്രവർത്തി എല്ലാ ഹിന്ദുക്കൾക്കും ബോധിക്കും എന്നാ അബദ്ധ ധാരണയിൽ ചിലപ്പോൾ അയാൾ തന്നത്താനെ ചെയ്ത മഹാപാതമായിരിക്കും. പിന്നെ മോഡി,ടിയാൻ രാഷ്ട്രപിതാവിനെക്കുറിച്ചു പറഞ്ഞാലും ഇല്ലെങ്കിലും അദ്ദേഹത്തിണ്ടെ പ്രാധാന്യം ഇല്ലാതാവുമോ? മോഡി ഇന്ത്യയുടെ പല പ്രധാനമാന്ത്രിമാരിൽ ഒരാൾ മാത്രം. അങ്ങനെയാണോ ഗാന്ധിജി?

    ReplyDelete