Thursday, January 08, 2015

ആരാധന

. ആരാധന ജന്മസിദ്ധമല്ലെന്നും, അത് ജന്മസിദ്ധമായ മറ്റു ചില വികാരങ്ങൾ സൃഷ്ടിക്കുന്നതുമാണ് എന്നാണ് എന്റെ തോന്നൽ.

ഭയം മനുഷ്യനു ജന്മസിദ്ധമാണ്. ഭയവും ബുദ്ധിയും ചേർന്ന് ആശങ്കകൾ ഉണ്ടാക്കുന്നു. ആ ആശങ്ക മറികടക്കാൻ, താൻ ഭയപ്പെടുന്നതി
നെ മെരുക്കാൻ, അല്ലെങ്കിൽ അതിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയെ ( അങ്ങനെയൊന്നുണ്ടെന്ന് വിശ്വസിച്ചു കൊണ്ട് ) മെരുക്കാൻ മനുഷ്യബുദ്ധി ശ്രമിക്കുന്നു. ആ ശ്രമം ശക്തമാവുന്തോറും, ആ ശക്തി താനുമായി ചങ്ങാത്തത്തിലാണെന്ന വിശ്വാസവും ശക്തമാവുന്നു അതാണ് ദൈവാരാധനയുടെ അടിസ്ഥാനം.

ഇഷ്ടം/സ്നേഹം വളർന്ന് വളർന്ന് ആരാധനയാവുന്ന സന്ദർഭങ്ങളും ഉണ്ട്. ( അവിടെ ആരാധനയെ ശക്തിപ്പെടുത്തുന്ന വികാരം സ്നേഹമാണ് ). താരാരാധനയെന്നൊക്കെ നാം പറയുന്നത് ഇതിനെയാണ്. അവിടെയും, താരം താനുമായി ചങ്ങാത്തത്തിലാണെന്ന വിശ്വാസം അബോധത്തിൽ ശക്തമാവുന്തോറും ഒരാളുടെ ആരാധനയുടെ തീവ്രതയും കൂടി വരുന്നത് കാണാൻ കഴിയും.

ഇതിലേതു തരത്തിലുള്ള ആരാധനയായാലും, അത് ശക്തമാവുന്തോറും ഒരാൾക്ക് ചുറ്റുപാടിനെയും തന്നെ തന്നെയും യുക്തിപൂർവ്വം നിരീക്ഷിക്കാനും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നു.

അതേ സമയം അത് വളരെ ദുർബലമാണെങ്കിൽ, കുറച്ചു കൂടി കൂടിയ അളവിലാണെങ്കിലും അയാളിൽ നില നിൽക്കുന്നത് ഭയമോ സ്നേഹമോ ഒക്കെ തന്നെയായിരിക്കും. അതുകൊണ്ടു തന്നെ അയാളുടെ യുക്തിചിന്തയും മറ്റു 'ആരാധകരേ'ക്കാൾ ഉയർന്നിരിക്കും. ' അവളെന്നെ കൊന്നാലും അവളെ ഞാൻ സ്നേഹിക്കും' എന്ന ഒരു പ്രണയിയുടെ നിലപാട് പോലെയായിരിക്കും അത്.

3 comments:

  1. ഒരു തരം മാനസിക രോഗം?

    ReplyDelete
  2. പക്ഷെ ഇത് ചിലപ്പോഴൊക്കെ വല്ലാത്ത ആശ്വാസവുമാണ്.

    ReplyDelete
  3. സ്വപ്നം കാണുക, കലാസൃഷ്ടി ആസ്വദിക്കുക, ഭയം തോന്നുക, സ്നേഹം പ്രകടിപ്പിക്കുക എന്നതൊക്കെ പോലെ ചില വസ്തുക്കളോടും സംഭവങ്ങളോടും സർവ്വ യുക്തികൾക്കും അപ്പുറമുള്ള ആരാധാനാഭാവം ഉണ്ടാവുക എന്നത് മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്....

    ഇതിനെയൊക്കെ പാടെ നിരാകരിച്ച സാമൂഹ്യ സിദ്ധാന്തങ്ങൾ പ്രയോഗതലത്തിൽ അമ്പേ പരാജയപ്പെട്ടു പോയത് നാം ലോകചരിത്രത്തിൽ കണ്ടതാണല്ലോ....

    ReplyDelete