Wednesday, December 19, 2012

പങ്കാളിത്ത പെൻഷൻ സംവാദം ഭാഗം - 1


 പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച് ശ്രീ എം കെ എം അഷ്രഫുമായി 'ത്രിശ്ശൂർക്കാർ' ഫേസ് ബുക്ക് ഗ്രൂപ്പിൽ നടന്ന സംവാദത്തിന്റെ ഒന്നാം ഭാഗം
 
Mkm Ashraff
"പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി" എന്താണ് വി എസ് അച്യുതാനന്ദന്റെ ഈ വാക്കുകളുടെ അര്‍ത്ഥം? ജനങ്ങളെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നോ അതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമേ അദ്ദേഹം ജനങ്ങളായി കരുതുന്നുള്ളൂ എന്നോ?
Top of Form
Like · · Unfollow Post · August 10 at 7:05pm
·          
  • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man സർക്കാർ ഉദ്യോഗസ്ഥരും ജനങ്ങളല്ലെ ?
  • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff ജനം എന്നാല്‍ മുഴുവന്‍ ജനങ്ങളുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് ഉദ്ദേശിച്ചതെങ്കില്‍ അങ്ങിനെ തന്നെ പറയണം.
  • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man ഡീസൽ വില വർദ്ധന ജനങ്ങളോടുള്ള വെല്ലുവിളി എന്നു പറഞ്ഞാൽ ആ നിലയ്ക്ക് സാങ്കേതികമായി ശരിയാവുമോ ? യന്ത്രവാഹനം ഉപയോഗിക്കുന്നവരോടുള്ള വെല്ലുവിളി എന്നു പറയേണ്ടി വരില്ലേ ?
  • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff ഡീസല്‍ വില കൂടിയാല്‍ ആനുപാതികമായെങ്കിലും ചരക്കു നീക്കത്തിനുള്ള ചിലവേറും. അപ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെതടക്കം എല്ലാറ്റിന്റെയും വിലകൂടും; യാത്രക്കൂലി കൂടും. ഡീസല്‍ വില വര്‍ധന അങ്ങിനെയങ്ങിനെ പലതരം ബുദ്ധിമുട്ടുകള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും വരുത്തിവെക്കും. അതുപോലെയാണോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്ത പെന്ഷന്റെ കാര്യം?
  • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man പങ്കാളിത്ത പെൻഷൻ വരുന്നതോടു കൂടി ഇനി ജോലിയിൽ കയറുന്ന എല്ലാ യുവാക്കളുടെയും പെൻഷനെ കുറിച്ച് അത്ര ഉറപ്പൊന്നുമുണ്ടാവില്ല.. ഇത് അവരുടെ മാത്രമല്ല, അവരുടെ കുടുംബത്തിനെയും ബാധിക്കും..മാറ്റി വെക്കപ്പെട്ട ശമ്പളം ആണ് പെൻഷൻ എന്ന് സുപ്രീം കോടതി തന്നെ വിശദീകരിച്ചിട്ടുണ്ട്. വാർദ്ധക്യ കാലത്ത് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് വയോജനങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കും. പ്രായമാവുമ്പോൾ അവർ അവർ ഉപേക്ഷിക്കപ്പെട്ടെന്ന സ്ഥിതി വരാം.. ( പലപ്പോഴും, പെൻഷൻ കിട്ടുന്നു എന്ന ഒറ്റക്കാരണം കൊണ്ട് വീടുകളിൽ നിന്ന് പുറത്താക്കപ്പെടാതെ എത്രയോ വയോധികർ ജീവിക്കുന്നു..) യുവാക്കളുടെയും വൃദ്ധരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കുമ്പോൾ അത് ജനങ്ങളോടുള്ള വെല്ലുവിളി തന്നെയല്ലെ ?
  • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff സമൂഹത്തില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ വെറും ഒന്നര ശതമാനമാണ്. അവര്‍ മാത്രമാണ് ജനങ്ങള്‍ എന്നാണു താങ്കള്‍ പറയുന്നതിന്റെ ആന്തരാര്‍ത്ഥം.

മാറ്റി വെക്കപ്പെട്ട ശമ്പളമാണ് പെന്‍ഷന്‍ എങ്കില്‍ ആ ശമ്പളം സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും ഒക്കെ ജോലിചെയ്യുന്നവര്‍ക്ക് നിഷേധിക്കുന്നത് എന്തുകൊണ്ടാണ്?

ആ ഒന്നര ശതമാനം കഴിച്ച് ബാക്കി തൊണ്ണൂറ്റി എട്ടര ശതമാനം ആളുകള്‍ മനുഷ്യരല്ലേ? താങ്കള്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍ ഒന്നും അവര്‍ക്ക് ബാധകമല്ലേ? കേരളത്തിലെ മഹാഭൂരിപക്ഷത്തിന്റെയും നിത്യജീവിതം തന്നെ മേല്പറഞ്ഞ ഒന്നര ശതമാനതെക്കാളും എത്രയോ മോശമാണ്. വലിയൊരു വിഭാഗം നിത്യപട്ടിണിയിലുമാണ്. അവരൊക്കെ അങ്ങിനെ തുടര്‍ന്നോട്ടെ; ഒന്നര ശതമാനത്തിനെ കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി എന്നൊക്കെയാണോ താങ്കള്‍ പറയുന്നത്? വരുമാനത്തിന്റെ 95 ശതമാനം ശമ്പളത്തിനും, പെന്‍ഷനും, പലിശക്കുമായാണ് ഇപ്പോള്‍തന്നെ സംസ്ഥാനം ചിലവിടുന്നത്‌. കേരളത്തിനെ പൊതുകടം 880000000000 (എണ്‍പത്തി എട്ടായിരം) രൂപ. അതിനിയും കൂട്ടിക്കൊണ്ടു വരാം, ഇനിയും എത്രവേണമെന്കിലും കടം കിട്ടും എന്നൊക്കെയാണോ സഹൃത്ത് വിചാരിക്കുന്നത്?
August 15 at 4:26pm · Unlike · 2
  • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man അവർ മാത്രമാണ് ജനങ്ങൾ എന്നല്ല ഞാൻ പറഞ്ഞത്, അവരും ജനങ്ങളാണ് എന്നാണ്.. പ്രവാസികൾ, സംരഭകർ, സ്വയം തൊഴിൽ ചെയ്യുന്നവർ, കൂലിപ്പണിക്കാർ എന്നിവരെയൊക്കെ പോലെ ജനങ്ങളിലെ ഒരു വിഭാഗമാണ് സർക്കാർ ജീവനക്കാർ എന്നുള്ളത് അംഗീകരിക്കാം..
ഇവിടെ ആരും സർക്കാർ ജീവനക്കാരനായി ജനിക്കുന്നില്ല. നിശ്ചിത യോഗ്യതയുള്ള ആർക്കും ടെസ്റ്റെഴുതി സർക്കാർ ജീവനക്കാരാൻ അവസരമുണ്ട്.ജനങ്ങൾക്കിടയിൽ നിന്നാണ് ഓരോരുത്തർക്കും സർക്കാർ ജോലി ലഭിക്കുന്നതും.

സർക്കാർ ജീവനക്കാർ അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ക്ഷേമരാഷ്ട്രം എന്ന സങ്കല്പത്തിൽ നിന്നുടലെടുത്തതാണ് എന്നാണ് ഞാൻ കരുതുന്നത്. സർക്കാർ ഒരു മാതൃകാ തൊഴിൽദാതാവാണ്.കേരളത്തിലും ഇന്ത്യയിലും ഇത്രയെങ്കിലും കൂലിയും ആനുകൂല്യങ്ങളും സ്വകാര്യമേഖലയിൽ ലഭിക്കുന്നത്, സർക്കാർ മേഖലയിൽ താരതമ്യേന മെച്ചപ്പെട്ട ഒരു കൂലി സമ്പ്രദായമുള്ളതുകൊണ്ടാണ്.കരാർ നിയമനവും തോന്നുമ്പോൾ പിരിച്ചുവിടുകയും വല്ലപ്പൊഴും ശംബളം കൊടുക്കുകയും ചെയ്യുന്ന ഒരു സർക്കാർ സംവിധാനമാണ് നാട്ടിലുണ്ടായിരുന്നതെങ്കിൽ അതിനേക്കാൾ പതിന്മടങ്ങ് മോശമായിരുന്നേനെ സ്വകാര്യമേഖലയിലെ സേവന വേതന വ്യവസ്ഥകൾ. ഒരു മുതലാളിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കു, താങ്കൾ ഒരു ജീവനക്കാരനാണെങ്കിൽ, എന്തിനാണിയാൾക്കു ലീവ്,( പണിയെടുത്തതിനുള്ള കൂലി പോരെ ? ) എന്തിനാണു മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ( സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ നടന്നതിന് എന്തിനു മറ്റുള്ളവർ പൈസ ചിലവാക്കണം ? ), എന്തിനാണു ഗ്രാറ്റുവിറ്റി, ബോണസ് ( എന്തിനാണു ലാഭവിഹിതം ജോലിക്കാരന് ) എന്നെല്ലാം തോന്നില്ലേ ? .അതായത്, ഒരു തൊഴിലാളിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കുമ്പോൾ ന്യായമാണെന്നു തോന്നുന്ന പലതും ഒരു മുതലാളിയുടെ ഭാഗത്തു നിന്നു ചിന്തിച്ചാൽ തീർത്തും അനാവശ്യമാണെന്ന് തോന്നും..അതുകൊണ്ടു തന്നെ താങ്കൾ ഏതു ഭാഗത്തു നിന്ന് ചിന്തിക്കുന്നു എന്നുള്ളത് വലിയ പ്രാധാന്യം അർഹിക്കുന്നു..

മേല്പറഞ്ഞ ആനുകൂല്യങ്ങളെപ്പോലെ, കാലാന്തരത്തിൽ സർക്കാർ ജീവനക്കാരന് ലഭ്യമായ ഒരാനു കൂല്യമാണ് പെൻഷനും. കേരളീയരുടെ ആയുർദൈർഘ്യം കൂടുന്നതിനനുസരിച്ച് പെൻഷനും കൂടുതൽ തുക ചിലവഴിക്കേണ്ടി വരുന്നുണ്ട് എന്നുള്ളത് സത്യം തന്നെ..റിട്ടയർമെന്റ് പ്രായം ഉയർത്തുകയും പെൻഷൻ പറ്റിയവരെ ജനസേവനത്തിനുതകുന്ന രീതിയിൽ ( അവരുടെ ആരോഗ്യം കൂടി പരിഗണിച്ച് ) ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്.

മറ്റൊന്ന് സർക്കാരിന്റെ വരുമാനവും ചിലവഴിക്കലും തമ്മിലുള്ള ബന്ധമാണ്. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള എന്തെങ്കിലും നടപടികൾ ആത്മാർത്ഥതയോടെ സർക്കാർ സ്വീകരിക്കുന്നുണ്ടോ ? നികുതികൾ കൃത്യമായി പിരിച്ചപ്പോൾ തന്നെ, വരുമാനത്തിൽ കാര്യമായി വർദ്ധനയുണ്ടായി എന്നുള്ളത് കഴിഞ്ഞ മന്ത്രിസഭയിലെ ധനകാര്യമന്ത്രി കാണീച്ചു തന്നിരുന്നല്ലൊ.. എന്തുകൊണ്ട് വരുമാന വർദ്ധനയ്ക്കുള്ള അത്തരം നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ല. അത്തരം നടപടികൾ സ്വീകരിക്കാതെ, ചിലവ് വർദ്ധിക്കുന്നു, അത് വെട്ടിച്ചുരുക്കണം എന്ന് മുറവിളീ കൂട്ടുന്നത് അപ്രായോഗികമല്ലെ..

മറ്റുമേഖലയിലുള്ള തൊഴിലാളികളുടെ കാര്യം വളരെ കഷ്ടത്തിലാണ്, അതുകൊണ്ട് നിങ്ങളുടെ കൂലിയും കുറക്കണം എന്നല്ല തൊഴിലാളി പക്ഷത്തു നിൽക്കുന്നവർ പറയുക. നിങ്ങൾക്ക് നല്ല കൂലി ലഭിക്കുന്നുണ്ട്, അതുകൊണ്ട് മറ്റുള്ളവർക്കും അതു വേണം എന്നാണ്. ആ ബോധം കേരളത്തിൽ ശക്തമായതുകൊണ്ടാണ്, എല്ലാ വിഭാഗം തൊഴിലാളികൾക്കും കേരളത്തിൽ ഉയർന്ന കൂലി ലഭിക്കുന്നതും. മാത്രമല്ല, നിർമ്മാണ തൊഴിൽ അടക്കമുള്ള മിക്ക തൊഴിലുകൾക്കും ക്ഷേമനിധി ബോർഡ് നിലവിലുണ്ട്. ഇപ്പോൾ നിക്ഷേപം നടത്തിയാൽ ഭാവിയിൽ പെൻഷൻ ലഭിക്കാവുന്?
  • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff 'യുവാക്കളുടെയും വൃദ്ധരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കുമ്പോള്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിതന്നെയല്ലേ' എന്ന് ചോദിച്ചുകൊണ്ടാണ് താങ്കളുടെ കഴിഞ്ഞ കമന്റ്‌ അവസാനിപ്പിച്ചിരിക്കുന്നത്.എന്റെ കഴിഞ്ഞ കമന്റില്‍ അത്രയൊക്കെ വിശദീകരിച്ചിട്ടും സര്‍ക്കാര്‍ ഒന്നര ശതമാനത്തിനു വേണ്ടി നിലകൊള്ളണം എന്നാണല്ലോ താങ്കള്‍ ഭംഗ്യന്തരേണ പറഞ്ഞു വെച്ചിരിക്കുന്നത്. സര്‍ക്കാര്‍ നീക്കം ഒരു വെല്ലുവിളിയാണെങ്കില്‍ അത് സമൂഹത്തിലെ ഒന്നരശതമാനത്തോട് മാത്രമുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ ഇപ്പോളെങ്കിലും അങ്ങിനെ ചെയ്യാതിരിക്കുന്നത് ബാക്കി തൊണ്ണൂറ്റി എട്ടര ശതമാനം ആളുകളോടുള്ള വെല്ലുവിളിയായിരിക്കും. അപ്പോള്‍ എതുവേല്ലുവിളിക്കാണ് സര്‍ക്കാര്‍ തയ്യാരാവേണ്ടത്. (ഇപ്പോളെങ്കിലും അങ്ങിനെ ചെയ്തില്ലെങ്കില്‍ ഉണ്ടാവാവുന്ന ഭവിഷ്യത്തുകള്‍ ആവര്‍ത്തിക്കുന്നില്ല)
  • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man ലഭിക്കാവുന്ന പദ്ധതികൾ നിലവിലുണ്ട്. തൊഴിലാളികൾ അതുപയോഗപ്പെടുത്താത്തത് ജീവനക്കാരന്റെ കുറ്റമാണോ ?

ഇത്രയൊക്കെ ആനുകൂല്യങ്ങൾ പറ്റുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാരൻ ഇതുവരെ ഒരു മാതൃകാ തൊഴിലാളിയായില്ല എന്നുള്ളതാണ് അവരുടെ ഭാഗത്തുനിന്നുള്ള വീഴ്ച്ച..
  • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff "ലഭിക്കാവുന്ന പദ്ധതികള്‍ നിലവിലുണ്ട്". ഭാവിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അതിലേക്കു മാറ്റുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മാറ്റിയാലും ഇല്ലെങ്കിലും ഇന്നത്തെ അവസ്ഥ തടരുക തീര്‍ത്തും അസാധ്യമാണ്. കാരണം വീണ്ടും വിശദീകരിക്കുന്നില്ല (എന്റെ വീട്ടില്‍ പെന്‍ഷന്‍കാര്‍ ഇല്ലാത്തതുകൊണ്ടുള്ള അഭിപ്രായമല്ല ഇത്. ഉമ്മ ഒരു പെന്ഷന്കാരിയാണ്)
  • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man അതിനെയാണെതിർക്കുന്നതും..പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയ കേന്ദ്രസർവീസിലും മറ്റ് പല സംസ്ഥാന സർവീസുകളിലും കേരളത്തിലെ ജീവനക്കാരെക്കാൾ ഉയർന്ന ശമ്പളമുണ്ട്. അതുകൊണ്ടു തന്നെ, ശമ്പളത്തിൽ നിന്ന് 12.5 % തുക മാറ്റി വച്ചാലും അവർക്ക് ശമ്പളത്തിൽ മിച്ചമുണ്ടാകും. അതല്ല കേരളത്തിലെ ജീവനക്കാരുടെ സ്ഥിതി.
  • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man മാത്രമല്ല, ഇത് ലാഭകരമല്ല എന്നു തോന്നുന്ന സർക്കാരിന് നാളെ ഉഗ്യോഗസ്ഥർക്ക് ലീവ് അനുവദിക്കുന്നതും ലീവ് സറണ്ടർ അനുവദിക്കുന്നതും ഒന്നും ലാഭ്കരമല്ല എന്നു തോന്നില്ല എന്നുള്ളതിന് എന്താണുറപ്പ് ? അപ്പോഴും ഇതേ വരുമാന ചിലവ് കണക്കുകൾക്കൊണ്ട് സർക്കാർ ഈ ന്യായങ്ങളുന്നയിക്കില്ലേ ?
  • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff പങ്കാളിത്ത പെന്‍ഷന്‍ സ്വകാര്യ മേഘലയിലെ ജോലിക്കാര്‍ക്കാവാം, സര്‍ക്കാര്‍ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ആയിക്കൂടാ; നല്ല ന്യായം.

സംസ്ഥാന സര്‍വീസില്‍ ശമ്പളം കുറവാണെങ്കില്‍, ആര്‍ക്കും ടെസ്റ്റ്‌ എഴുതി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാവാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന താങ്കളുടെ ന്യായം ഇവര്‍ക്ക് ബാധകമല്ലേ? സുഹൃത്തെ, ഇത് ലാഭനഷ്ടങ്ങളുടെ കാര്യമല്ല. പ്രായോഗികതയുടെ കാര്യമാണ്. സ്റ്റാട്ട്യുട്ടറി പെന്‍ഷന്‍ അത്ര ഉറപ്പുള്ള സംഗതിയൊന്നുമല്ല. ഇന്ത്യയില്‍ തന്നെ ബീഹാറിലും മറ്റും അത് പലവട്ടം മുടങ്ങിയിട്ടുണ്ട്.
  • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man എങ്കിൽ അത് വിടാം..ഒരു ചോദ്യം ഉയർത്തട്ടെ ? താങ്കൾക്ക് ലഭിക്കുന്ന ലീവ് എന്ന ആനുകൂല്യത്തെ എങ്ങനെ കാണുന്നു ?
  • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man സംസ്ഥാന ജീവനക്കാർക്ക് ശമ്പളം കുറവാണെങ്കിൽ കേന്ദ്രസർവീസ് തിരഞ്ഞെടുക്കാം എന്ന ന്യായം ചിരിപ്പിക്കുന്നു. അതൊരു മാടമ്പി ന്യായമാണ്. ഞാൻ ഇത്രയേ കൂലി തരൂ, വേണമെങ്കിൽ നിന്നാൽ മതി എന്ന ന്യായം. മനുഷ്യത്തം ഉള്ളവർക്ക് അത്തരം ന്യായവാദങ്ങളോടൊപ്പം നിൽക്കാൻ കഴിയില്ല.
  • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man സ്റ്റാറ്റ്യൂട്ടറി പെൻഷൻ അല്ല, ശമ്പളം വരെ മുടങ്ങിയിട്ടുണ്ട് കേരളത്തിലെ ജീവനക്കാർക്കും. എന്നു കരുതി ശമ്പളവും വേണ്ട എന്നു പറയുമോ ?
  • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff ലീവ് എന്ന ആനുകൂല്യത്തെ എങ്ങിനെ കാണുന്നു എന്നുള്ള താങ്കളുടെ ചോദ്യത്തിന്റെ പ്രസക്തി എനിക്ക് മനസ്സിലായില്ല. 'സുഹൃത്തേ, ഇത് ലാഭ നഷ്ടങ്ങളുടെ കാര്യമല്ല, പ്രായോഗികതയുടെ കാര്യമാണ്' എന്ന് ഞാന്‍ വ്യക്തമാക്കിയതാണല്ലോ. ജോലിക്കാര്‍ക്ക്, സര്‍ക്കാര്‍ മേഖലയിലെതായാലും സ്വകാര്യ മേഖലയിലെതായാലും, ലീവ് മാത്രമല്ല മറ്റെന്തൊക്കെ ആനുകൂല്യം നല്‍കുന്നതിനും ഞാന്‍ എതിരല്ല. എതിര്‍ത്തിട്ടുമില്ല.

'സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കുറവാണെങ്കില്‍ കേന്ദ്രസര്‍വീസ് തിരഞ്ഞെടുക്കാം എന്ന ന്യായം ചിരിപ്പിച്ചു അല്ലെ? അതൊരു മാടമ്പി ന്യായമാണ് എന്ന് തോന്നുകയും ചെയ്തു? താങ്കളുടെ ന്യായവാദം കടമെടുത്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞതെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. 'ഇവിടെ ആരും സര്‍ക്കാര്‍ ജീവനക്കാരനായി ജനിക്കുന്നില്ല. യോഗ്യതയുള്ള ആര്‍ക്കും ട്ടെസ്റ്റെഴുതി സര്‍ക്കാര്‍ ജീവനക്കാരനാവാന്‍ അവസരമുണ്ട്' എന്നൊക്കെ താങ്കള്‍തന്നെ എഴുതിയിരുന്നത് മറന്നുപോയോ?
  • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man ആനുകൂല്യം നൽകുന്നതിനെ എതിർക്കാത്ത താങ്കൾ, ഉള്ള ഒരാനുകൂല്യം പിൻവലിക്കുമ്പോൾ ജീവനക്കാർ എതിർക്കുന്നതിനെ അപലപിക്കുന്നത് എന്തിനാണെന്നാണെന്ന് മനസ്സിലാവുന്നില്ല.
പ്രായോഗീകതയുടെ കാര്യം താങ്കൾ പറഞ്ഞല്ലോ..നികുതി പിരിവ് ശരിയാം വണ്ണം നടത്തിയും മറ്റു നൂതന മാർഗ്ഗങ്ങളിലൂടെയും സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിച്ച് കാണിച്ചു തന്ന ഒരു മാതൃകയുണ്ടായിട്ടും, അത്തരം നടപടികൾ സ്വീകരിക്കാതിരിക്കുന്നത് അപ്രായോഗീകമായ ഒരു സമീപനമായി തോന്നുന്നില്ലെ..? മാത്രമല്ല, ഇനിയിപ്പോൾ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പിൻവലിച്ചു എന്നു തന്നെ കരുതു. അപ്പോഴും പാർട്ടിസിപ്പേറ്ററി പെൻഷനും ശമ്പളത്തിനുമായി നല്ലൊരു തുക മാറ്റി വെക്കേണ്ടി വരും സർക്കാറിന്.. അപ്പോഴും ഇതേ 'പ്രായോഗീക സമീപനം' ഉയർന്നു വരില്ല എന്നു താങ്കൾക്കുറപ്പ് നൽകാൻ കഴിയുമോ ? പെൻഷനേ അനാവശ്യമാണ്, ശമ്പളം വെട്ടിക്കുറക്കണം, ആനുകൂല്യങ്ങൾ ഇല്ലാതാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇനി ഉയർന്നു കേൾക്കാൻ സാധ്യത ...

യോഗ്യതയുള്ളവർക്ക് ആർക്കും ടെസ്റ്റെഴുതി സർക്കാർ ജീവനക്കാരനാവാൻ അവസരമുണ്ട് എന്നു ഞാനെഴുതിയത്, സർക്കാർ ജീവനക്കാർ ജനങ്ങളല്ല, എന്ന രീതിയിൽ താങ്കൾ അഭിപ്രായപ്പെട്ടപ്പോഴാണ്. ' പ്രവാസികൾ, സംരഭകർ, സ്വയം തൊഴിൽ ചെയ്യുന്നവർ, കൂലിപ്പണിക്കാർ എന്നിവരെയൊക്കെ പോലെ ജനങ്ങളിലെ ഒരു വിഭാഗമാണ് സർക്കാർ ജീവനക്കാർ എന്നുള്ളത് അംഗീകരിക്കാം.' എന്നുള്ളതും ഞാനപ്പോൾ പറഞ്ഞിരുന്നു. അത് ജനം എന്ന ആശയവുമായി ബന്ധപ്പെട്ട് പറഞ്ഞതാണ് എന്നുള്ളത് വ്യക്തമാണ്.

രണ്ടാമത്, ശമ്പളം എന്ന കൺസപ്റ്റിനു കീഴിൽ കേന്ദ്രസർക്കാർ ജീവനക്കാരെയും സംസ്ഥാന സർക്കാർ ജീവനക്കാരെയും ബന്ധപ്പെടുത്തി പറഞ്ഞതാണെന്നും ആ കമന്റ് വായിച്ചാൽ വ്യക്തമാണ്.
August 17 at 7:40pm · Like ·

രണ്ടാം ഭാഗം  >> http://vidivayaththam.blogspot.in/2012/12/2.html

2 comments:

 1. തുടക്കത്തിലുള്ള വാക്കൂകളുടെ ബാ‍ലിശമായ പൊരുള്‍ തേടലൊഴിച്ചാല്‍ നല്ലൊരു ചര്‍ച്ച തന്നെ നടന്നിട്ടുണ്ടല്ലൊ പെന്‍ഷന്‍ വിഷയത്തില്‍ .പെന്‍ഷന്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിയുടെ മഹിമ തന്നെ നഷ്ട്ടപ്പെട്ടു.

  ReplyDelete
 2. എനിയ്ക്ക് ജോലീമില്ല പെന്‍ഷനുമില്ല
  പങ്കാളിത്തപെന്‍ഷന്‍ എന്താണെന്നും അറിയില്ല

  ReplyDelete