Wednesday, December 19, 2012

പങ്കാളിത്ത പെൻഷൻ സംവാദം ഭാഗം - 6

പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച് ശ്രീ എം കെ എം അഷ്രഫുമായി 'ത്രിശ്ശൂർക്കാർ' ഫേസ് ബുക്ക് ഗ്രൂപ്പിൽ നടന്ന സംവാദത്തിന്റെ ആറാം ഭാഗം
Viddi Man : ജോലി ചെയ്യുന്ന കാലയളവില്‍ കിട്ടുന്ന ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കും പുറമേ തന്റെയും തന്റെ ജീവിത പങ്കാളിയുടെയും ജീവിതാവസാനംവരെ പെന്‍ഷന്‍ കൊടുക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ് എന്നതിനോട് എനിക്ക് യോജിപ്പില്ല എന്ന് ഞാന്‍ നേരത്തെ വ
്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ആര്‍ക്കെങ്കിലും പെന്‍ഷന്‍ കൊടുക്കുന്നില്ലെങ്കില്‍ അതൊരു നിഷേധമായോ ചൂഷണമായോ ഞാന്‍ കാണുന്നില്ല; ആര്‍ക്കെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അതൊരു ബോണസാണ്. ഒരേ ജോലി ചെയ്യുന്നവര്‍ക്ക് ഒരു തരത്തിലും താരതമ്യം സാധ്യമല്ലാത്ത രണ്ടുത്തരം വേതനം ഒരു തൊഴിലുടമ, അത് സര്‍ക്കാരായാലും മറ്റാരെങ്കിലും ആയാലും, നല്‍കുന്നുണ്ടെങ്കില്‍ അത് ചൂഷണം തന്നെയാണ്. ഗസ്റ്റ് ലക്ചരര്‍മാരെയും മറ്റും നമ്മുടെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകതന്നെയാണ്. മുമ്പ് സൂചിപ്പിച്ച ത്രാണിയാല്ലായ്മ കൊണ്ടുതന്നെയാണ് അവര്‍ക്ക് ഇത്ര തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യേണ്ടി വരുന്നത്. ബോണസ്സായി കിട്ടുന്നതും ശമ്പളമായി കിട്ടുന്നതും രണ്ടാണ്. തങ്ങള്‍ക്കു പെന്‍ഷന്‍ എന്ന ബോണസ് സര്‍ക്കാരില്‍ നിന്നു കിട്ടില്ലെന്നറിഞ്ഞുകൊണ്ട്‌ ജോലിക്ക് കയറാന്‍ തയ്യാറാവുന്നവരെ കുറിച്ചാണ് ഞാന്‍ മുമ്പ് പരാമര്‍ശിച്ചത്. അല്ലാതെ, നിവര്‍ത്തികേട്‌കൊണ്ട്, കിട്ടുന്ന ശമ്പളത്തിന് ജോലിക്ക് കയറുന്ന നിസ്സഹായരെ കുറിച്ചല്ല.

ഭാവിയില്‍ സര്‍ക്കാര്‍ ജോലിക്കായി വരുന്നവരുടെ ഗുണത്തിന് വേണ്ടിയാണ് ഈ സമരം എന്ന അവകാശവാദത്തെ കാപട്ട്യമായെ എനിക്ക് തോന്നിയിട്ടുള്ളൂ എന്ന കമന്റ്‌ പ്രകോപനപരമായിപ്പോയോ എന്ന് സംശയിക്കുന്നു. വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കുക. നമ്മുടെ ഈ ചര്‍ച്ച ഒട്ടും വ്യക്തിപരമല്ല. സര്‍വീസ് സംഘടനകളുടെ സമരം ഒരാളുടെയും വ്യക്തിപരമായ തീരുമാനമാവില്ലല്ലോ? അതുകൊണ്ടാണ് അങ്ങനെ എഴുതിയത്.

സ്ഥിരംഅധ്യാപകരെ നിയമിക്കണം എന്ന ആവശ്യത്തെ കാപട്യമായി കാണുമോ എന്നതരം ചോദ്യം ഞാന്‍ പ്രതീക്ഷിച്ചതല്ല. (സര്‍വീസ് സംഘടനകളുടെ ആ ആവശ്യം ആത്മാര്‍ത്ഥമായിരുന്നെങ്കില്‍ അത്നേടിയെടുക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു എന്നത് വേറെ കാര്യം) എന്തുകൊണ്ടാണ് കാപട്ട്യമെന്നു പറഞ്ഞതെന്ന് കാര്യകാരണസഹിതം ഞാന്‍ വ്യക്തമാക്കിയതാണ്. (ആഗസ്റ്റ്‌ 20 ലെ കമന്റുകള്‍ നോക്കുക)

ഭരണഘടനയില്‍ എഴുതിവെച്ചിരിക്കുന്നത് സ്വീകരിക്കാതിരിക്കാന്‍ എനിക്കെന്നല്ല ഇന്ത്യക്കാരനായ ഒരാള്‍ക്കും കഴിയില്ല. മാറ്റിവെക്കപ്പെട്ട ശമ്പളമാണ് പെന്‍ഷന്‍ എങ്കില്‍ ആ ശമ്പളം സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും ഒക്കെ ജോലി ചെയ്യുന്നവര്‍ക്ക് നിഷേധിക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് യുക്തിഭദ്രമായ ഒരു വിശദീകരണം നല്‍കാന്‍ താങ്കള്‍ക്ക് ആവുമെങ്കില്‍ സുപ്രീംകോടതിയുടെ ആ വ്യാഖ്യാനത്തെ എനിക്ക് അംഗീകരിക്കാനാവും. (ഇത് ഞാന്‍ മുമ്പും ആവശ്യപ്പെട്ടതാണെങ്കിലും മറുപടിയുണ്ടായില്ല)

തൊഴിലാളിയെന്നാല്‍ സര്‍ക്കാര്‍ ജോലിക്കാരന്‍ മാത്രമല്ലാത്തത് കൊണ്ട്, താങ്കളുടേത് ഒരു ഇടതുപക്ഷ തൊഴിലാളിപക്ഷ കാഴ്ച്ചപ്പാടായിക്കാണാന്‍ എനിക്ക് പറ്റുന്നില്ല.

പെന്‍ഷന്‍ എന്ന ഒറ്റകാര്യത്തിലൊഴിച്ച് കാതലായ മറ്റു കാര്യങ്ങളിലൊന്നും നമ്മള്‍ തമ്മില്‍ വലിയ അഭിപ്രയവിറ്റ്യാസം ഇല്ല. എന്നിട്ടും എന്റെത് മുതലാളിത്ത കാഴ്ച്ചപ്പാടാണെന്ന് താങ്കള്‍ക്ക് തോന്നാനുണ്ടായ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ദയവു ചെയ്തു വ്യക്തമാക്കിത്തരണം
September 1 at 5:17pm · Unlike · 2
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
താങ്കൾ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ല. മിക്കപ്പോഴും, തൊഴിലാളികൾ സംഘടിക്കുകയാണ് ആദ്യം സംഭവിക്കുന്നത്. സ്വാഭാവികമായും അവർ ആഭിമുഖ്യം പുലർത്തുന്ന ട്രേഡ് യൂണിയൻ ആ പ്രശ്നം ഏറ്റെടുക്കുന്നു..ചർച്ചകൾ , സമരം തുടങ്ങിയവ നടക്കുന്നു.. എന്നിട്ടും പ്രശ്
നം പരിഹരിക്കാതാവുമ്പോഴാണ് ആ ട്രേഡ് യൂണിയനോട് ആഭിമുഖ്യം പുലർത്തുന്ന രാഷ്ട്രീയ കക്ഷി പ്രശ്നം ഏറ്റെടുക്കുകയും അത് സമൂഹമധ്യേ അവതരിപ്പിക്കുകയും ചെയ്യുന്നത്.
വൈറ്റ് കോളർ ജോലി എന്നത് സാങ്കേതികമായി പറഞ്ഞതാണ്. നമ്മുടേ നാട്ടിൽ കുലിപ്പണിയ്ക്ക് കൂലി കുറവുള്ളതായി താങ്കൾക്ക് അഭിപ്രായമുണ്ടാവില്ലെന്ന് കരുതുന്നു. എന്നാൽ ആ ജോലി ചെയ്യാൻ ആരും തയ്യാറല്ല. പകരം ശമ്പളം കുറവുള്ള ജോലികൾ ( കച്ചവട സ്ഥാപനം എന്നു പറയുമ്പോൾ , പലചരക്കു കടയിൽ സാധനങ്ങൾ പൊതിഞ്ഞു കൊടുക്കുന്നവർ എന്നു മാത്രമായി കാണരുത്,,സ്റ്റേഷനറി ,മെഡിക്കൽ സ്റ്റോർ, റ്റെക്സ്റ്റയിൽസ്, മറ്റു വാണിജ്യസ്ഥാപനങ്ങൾ എന്നിവയിലെ വില്പനക്കാർ എന്നിവരൊക്കെ പെടും ) തയ്യാറായി മുന്നോട്ടു വരികയും ചെയ്യുന്നു. മറ്റൊന്നും കൊണ്ടല്ല, അത് അല്പം കൂടി മാന്യമായ ജോലിയായി അവർ കാണുന്നു. ആ കാഴ്ച്ചപ്പാടു വച്ചാണ് വൈറ്റ് കോളർ ജോലി എന്നു പറഞ്ഞത്. ഈ വിഭാഗത്തിൽ പെട്ടവരെയൊക്കെ ഏതെങ്കിലും ഒരു ട്രേഡ് യൂണിയനിൽ ചേരാനും സംഘടനാ പ്രവർത്തനം നടത്താനും താങ്കൾ ക്ഷണിച്ചു നോക്കൂ.. നിരാശയായിരിക്കും ഫലം. ഞാൻ മുമ്പെന്റെ അനുഭവം പറഞ്ഞിരുന്നല്ലൊ..സംഘടനയുടെ ആദ്യമീറ്റിങ്ങിന് സഹപ്രവർത്തകരെ എത്തിക്കാൻ പെട്ട പാട് എനിക്കും ഒന്നു രണ്ടു സുഹൃത്തുക്കൾക്കുമെ അറിയൂ..മാത്രമല്ല, അവസാന നിമിഷം ഒന്നു രണ്ടു പേർ മറുകണ്ടം ചാടുകയും ചെയ്തു.
താങ്കൾ പറഞ്ഞത് ശരിയാണ് ;കരുണാകരൻ നേതൃത്വം കൊടുത്ത ഐ.എൻ.ടി.യു.സി മാത്രമല്ല, ബി.എം.എസും, എച്ച്.എം.എസും അങ്ങിനെ പല തൊഴിലാളി സംഘടനകളും ഉണ്ട്. അവരെ വിട്ടു പോയി..

നേഴ്സുമാരുടെ സമരത്തിന്റെ വിജയം എന്നു പറഞ്ഞത് കോതമംഗലത്തെ സമരം മാത്രമല്ല. അതിനുമുമ്പ് തന്നെ കേരളത്തിനകത്തും പുറത്തുമായി എത്രയോ ആശുപത്രികൾക്ക് മുൻപിൽ സമരം നടക്കുകയും വിജയം നേടുകയും ചെയ്തു.മിക്കയിടത്തും രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ഉണ്ടായില്ല എന്നുള്ളതും ശ്രദ്ധേയം.സമരം ഏറ്റെടുക്കാനും പിന്തുണ നൽകാനും കഴിയാത്തത് ഇടതുപക്ഷത്തിന്റെയും ട്രേഡ് യൂണിയനുകളുടെയും വലിയ വീഴ്ച്ചയും തെറ്റുമായി ഞാൻ കാണുന്നു. കോൺഗ്രസ്സിൽ നിന്ന് ഞാനത് പ്രതീക്ഷിക്കുന്നില്ല, അതുകൊണ്ടു തന്നെ അവരെ ഒന്നും പറയുന്നുമില്ല. നമ്മുടെ മെട്രോപൊളിറ്റൻ ഹോസ്പിറ്റലിനു മുൻപിൽ ആഴ്ച്ചകളോളം നീണ്ട സമരവും വിജയത്തിലാണു കലാശിച്ചത്. ഒരു ദിവസം ഏതാനും മണിക്കൂറുകൾ സമരത്തിനു പിന്തുണ അറിയിച്ച് അവരോടൊപ്പം ഇരിക്കാനും എനിക്ക് സാധിച്ചു എന്ന് സന്തോഷത്തോടെ പറയട്ടെ..
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
പെൻഷനേയും ബോണസ്സിനെയും താങ്കൾ ഒന്നായി കാണരുത്. രണ്ടും രണ്ടാണ്. പെൻഷൻ എന്നാൽ അടുത്തൂൺ, വാർദ്ധക്യ കാല ശമ്പളം എന്നൊക്കെയാണ് നിഘണ്ടുവിലുള്ള അർത്ഥവും സാമാന്യ ജീവിതത്തിലുള്ള അനുഭവവും. ബോണസ് എന്നാൽ ലാഭവിഹിതം, ശമ്പളത്തിനു പുറമെ കൊടുക്കുന്ന സമ്മാനം
എന്നും.

ഒരേ ജോലി ചെയ്യുന്നവർക്ക് രണ്ടു തരം വേതനം ഒരു തൊഴിലുടമ നൽകുന്നുണ്ടെങ്കിൽ അത് ചൂഷണമാണെന്ന് താങ്കൾ പറയുന്നു. ഇപ്പോൾ നിലവിലുള്ള ജീവനക്കാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ വഴി ഉയർന്ന പെൻഷനും 2003 ഏപ്രിലിനു ശേഷം ജോലിയിൽ കയറി പെൻഷനാകുന്നവർക്ക് പങ്കാളീത്ത പെൻഷൻ വഴി താഴ്ന്ന ശമ്പളവും എന്ന അവസ്ഥയല്ലെ ഇനി ഉണ്ടാകാൻ പോകുന്നത് ? അപ്പോൾ അത് ഭാവിയിൽ ജോലിയിൽ കയറാൻ പോകുന്നവരോടുള്ള ചുഷണമാകും. സ്വാഭാവികമായും സർക്കാർ അടുത്തതായി ചെയ്യുക ആ ചൂഷണം ഒഴിവാക്കാനെന്ന പേരിൽ നിലവിലുള്ള ജീവനക്കാർക്കും പങ്കാളിത്ത പെൻഷൻ ബാധകമാക്കുകയായിരിക്കും.

പെൻഷൻ എന്നാൽ മാറ്റി വെക്കപ്പെട്ട വേതനം ആണെന്ന് സുപ്രീം കോടതി വ്യാഖാനിക്കുമ്പോൾ,തൊഴിലുടമ അങ്ങനെ ശമ്പളം മാറ്റി വെക്കണം എന്നു തന്നെയാണ് അർത്ഥം. പക്ഷെ അതിനുള്ള നടപ്പാക്കേണ്ടത് സർക്കാരാണ്. കാലാകാലങ്ങളായി അതിനുള്ള പ്രവർത്തനങ്ങൾ വിവിധ സർക്കാരുകൾ നടത്തി വരികയാണ് എന്നും കാണാൻ കഴിയും. സ്വാതന്ത്ര്യം ലഭിക്കുമ്പോഴുള്ളതിനെക്കാൾ കർഷകതൊഴിലാളികൾ,ചുമട്ടു തൊഴിലാളികൾ, ചെത്തു തൊഴിലാളികൾ ഇങ്ങനെ എത്രയോ തൊഴിലാളി വിഭാഗങ്ങൾക്ക് ഇപ്പോൾ പെൻഷൻ ലഭ്യമാവുന്നുണ്ട്. കഴിയാവുന്നിടത്ത് തൊഴിലുടമകളിൽ നിന്നു തന്നെ സർക്കാർ വിഹിതം ശേഖരിക്കുന്നു,അല്ലാത്തിടത്ത് സർക്കാർ തന്നെ കൊടുക്കുന്നു. തീർച്ചയായും കൂടുതൽ തൊഴിലാളി വിഭാഗങ്ങൾ ഇനിയും ലഭ്യമാവാനുണ്ട് എന്നതിൽ യോജിക്കുന്നു. അത് ലഭ്യമാവാത്തതിനു മുഖ്യ കാരണം നേരത്തെ പറഞ്ഞ സംഘാടന ശേഷി ഇല്ലാത്തതു തന്നെയാണ്.
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
"ജോലി ചെയ്യുന്ന കാലയളവില്‍ കിട്ടുന്ന ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കും പുറമേ തന്റെയും തന്റെ ജീവിത പങ്കാളിയുടെയും ജീവിതാവസാനംവരെ പെന്‍ഷന്‍ കൊടുക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ് എന്നതിനോട് എനിക്ക് യോജിപ്പില്ല " എന്ന താങ്കളുടെ കാഴ്ച്ചപ്പാടാണ
് മുതലാളിത്ത പക്ഷമായി എനിക്കു തോന്നുന്നത്..

ഇടതു പക്ഷ , തൊഴിലാളി പക്ഷ കാഴ്ച്ചപ്പാട് പ്രകാരം, ഒരു മുതലാളി, തൊഴിലാളിയുടെ അദ്ധ്വാനശേഷി കാലങ്ങളോളം ചൂഷണം ചെയ്ത്, തനിക്കു ലാഭമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പണിയെടുപ്പിക്കുന്നു. അവന്റെ അദ്ധ്വാനശേഷി കുറഞ്ഞു എന്നു തോന്നുമ്പോൾ പറഞ്ഞു വിട്ട്, അദ്ധ്വാന ശേഷി കൂടുതലുള്ള മറ്റൊരുവനെ വിലയ്ക്ക് വാങ്ങുന്നു. എപ്പോഴും ലാഭം മാത്രമാണ് അയാളുടെ ലക്ഷ്യം. എന്നാൽ തനിക്കു വേണ്ടി അത്രയും നാൾ അദ്ധ്വാനിച്ച ആദ്യ തൊഴിലാളിയുടെ ജീവിതവും കുടുംബവും അതോടെ ആലംബമില്ലാതാവുകയാണ് എന്നതിനു നേരെ അയാൾ കണ്ണടയ്ക്കുകയാണ്. ഇത് മനുഷ്യത്വവിരുദ്ധമാണ്. അതുകൊണ്ടു തന്നെ, തന്നെ ആശ്രയിച്ച് അത്രയും നാൾ വരുമാനം കണ്ടെത്തിയിരുന്ന തൊഴിലാളിയ്ക്കും കുടുംബത്തിനും ( ഏറ്റവും കുറഞ്ഞത് തൊഴിലാളിക്കെങ്കിലും ) വാർദ്ധക്യകാലത്ത് ജീവിക്കാനുള്ള ശമ്പളം ( പെൻഷൻ) നൽകാൻ അയാൾ ബാധ്യസ്ഥനാണ്. അത് മുൻകൂട്ടി കണ്ട്, ആ ശമ്പളം അയാൾ ജോലിക്കു കയറുമ്പോൾ തന്നെ മുതലാളി മാറ്റി വച്ചു തുടങ്ങണം..
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
തൊഴിലാളി സംഘടനകള്‍ ഉണ്ടാവുന്നത് പ്രധാനമായും ഞാന്‍ മുമ്പ് പറഞ്ഞ തരത്തില്‍ തന്നെയാണ് എന്നാണെന്റെ അഭിപ്രായം. അതിനു ഉപോല്‍ബലകമായി നമുക്ക് നെഴ്സ്മാരുടെ പ്രശ്നം തന്നെ എടുക്കാം. ശക്തമായ രണ്ടു മുന്നണികള്‍ ഉള്ള കേരളത്തില്‍ രണ്ടു കൂട്ടരും മനപ്പൂര്‍
വമോ അല്ലാതെയോ അവഗണിച്ചിരുന്ന ഒരു മേഖലയാണ് സ്വകാര്യ ആശുപത്രി ജീവനക്കരുടെത്. ബി ജെ പി അവിടെയാണ് സ്പേസ് കണ്ടെത്തിയത്. കേരളത്തില്‍ അവര്‍ മാത്രമാണ് ഈ ജീവനക്കാരെ സംഘടിപ്പിക്കാന്‍ ആത്മാര്‍ഥതയോടെ ശ്രമിച്ചിട്ടുള്ള ഒരേ ഒരു പാര്‍ട്ടി. പാര്‍ട്ടി ബി ജെ പിയും സ്ഥലം കേരളവും ആയതു കൊണ്ടാവാം അവര്‍ ആഗ്രഹിച്ച വിജയം ഇവിടെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും കേരളത്തില്‍ ഈ രംഗത്തെ രാഷ്ട്രീയ ബന്ധമുള്ള വലിയ സംഘടന അവരുടെതാണ്. (നമ്മുടെ ചര്‍ച്ചയുമായി നേരിട്ട് ബന്ധമില്ലാത്ത വിഷയമായത് കൊണ്ട് ദീര്‍ഘിപ്പിക്കുന്നില്ല)\

പൊതുവായ ആവശ്യങ്ങള്‍ക്ക് ആളുകളെ സംഘടിപ്പിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യം തന്നെയാണ്. അത് ട്രേഡ് യൂണിയന്‍ രംഗത്താവുമ്പോള്‍ പ്രത്യേകിച്ചും. സര്‍ക്കാരിനോട് സമരം ചെയ്യുന്ന പോലെയല്ല സ്വകാര്യ തൊഴിലുടമയോട് സമരം ചെയ്യുന്നത്. ഉള്ളജോലിയും ഇല്ലാതാവുമോ എന്ന പെടിയുംകൂടി ഈ രംഗത്തെ തൊഴിലാളികല്‍ക്കുണ്ടാവും. ജോലി ഇല്ലാതാവുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല.

താങ്കള്‍ ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ തന്നെയാണ് വൈറ്റ്കോളര്‍ ജോലിക്കാര്‍ എന്ന പ്രയോഗത്തെ ഞാന്‍ മനസ്സിലാക്കിയിരുന്നത്. എന്നാല്‍ സമരം ചെയ്യാന്‍ മടിയുള്ള വൈറ്റ്കോളര്‍ ജോലിക്കാര്‍ എന്ന് താങ്കള്‍ പറഞ്ഞവരില്‍ ഏതൊക്കെ തരം ജോലിക്കാര്‍ ഉണ്ടെന്നതിന്റെ ഒരു സൂചന തരിക മാത്രമാണ് ഞാന്‍ ചെയ്തത്. മടികൂടാതെ സമരം ചെയ്ത് അവകാശങ്ങള്‍ നേടിയെടുത്തെന്നു താങ്കള്‍ പറഞ്ഞ ആളുകളുടെ കൂട്ടത്തിലെ മഹാഭൂരിപക്ഷം സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍, അധ്യാപകര്‍, ഐഡഡ് സ്കൂള്‍ അധ്യാപകര്‍, മിനിസ്ട്ടീരിയല്‍ സ്റ്റാഫ് തുടങ്ങിയവരാണ്. അവരാണോ അതോ താങ്കള്‍ വിവക്ഷിച്ചതരം ജോലിക്കാരാണോ സമരം ചെയ്യാന്‍ മടിച്ചു നില്‍ക്കുക എന്നത് സാമാന്യ ബുദ്ധിവെച്ചു ചിന്തിക്കാനായി ഒരു സൂചന തരികയാണ് ഞാന്‍ ചെയ്തത്.

സര്‍ക്കാര്‍ ജീവനക്കാരെ പോലെ സമരം ചെയ്തു വിജയിപ്പിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. മറ്റാര്‍ക്കും ഇല്ലാത്ത കുറെ അന്കൂല ഘടകങ്ങള്‍ അവര്‍ക്കുണ്ട്; പ്രധാനമായും :
- അവര്‍ക്ക് ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ട്, പിന്‍തുണയുമുണ്ട്
- അവരുടെ സമരം വലിയ വാര്‍ത്താ പ്രാധാന്യം നേടുന്നത് കൊണ്ട് കൊണ്ട് പൊതുജനാഭിപ്രായം തങ്ങള്‍ക്കെതിരാവുമെന്നു ഭയക്കുന്നു അഷ്ട്രീയക്കാര്‍ വലിയ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവുന്നു. സമരം ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന സമയവും അത്തരത്തിലുള്ളതാണ്
- സര്‍ക്കാരിന്റെ പദ്ധതികള്‍ വിജയിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹകരണം അത്യാവശ്യമായത് കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് അവരെ വെറുപ്പിക്കാനാവില്ല.
- തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍ നടത്തിയെടുക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ജീവനക്കാരുടെ സഹകരണം നിര്‍ബന്ധമാണ്‌

നേഴ്സ്മാരുടെ സമരം ഇന്ത്യയില്‍ ആകെയുള്ള ഒരു പ്രതിഭാസമായിരുന്നു. അതൊരു സംഘടനാരൂപത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതൊന്നുമല്ല. തുടക്കം ബോംബെയില്‍ ആയിരുന്നെന്നറിയാമല്ലോ. അതിനു വഴിവെച്ച ഒരു നേഴ്സിന്റെ ആത്മഹത്യ വലിയ വാര്‍ത്താ പ്രാധാന്യം നേടി. തുല്യദുഖിതരായ നിസ്സഹായര്‍ രാജ്യത്ത് എമ്പാടും ഉണ്ടല്ലോ. ഒരു പൊട്ടിത്തെറിക്ക്‌ ചെറിയൊരു സ്പാര്‍ക്ക് എവിടെയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു. അത് ബോംബെയില്‍ ഉണ്ടായി. അതിന്റെ അലയൊലി രാജ്യം മുഴുവന്‍ വ്യാപിക്കുകയും ചെയ്തു.
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
പെന്ഷന് വിശ്രമവേതനം (വിശ്രമിക്കുന്നവന് വേതനം?) എന്നും അര്‍ത്ഥമുണ്ട്. ബോണസിന് ശമ്പളത്തിന് പുറമേ കൊടുക്കുന്ന ഇനാം എന്നും അര്‍ത്ഥമുണ്ട്. ഈ രണ്ടാമത് പറഞ്ഞ തരം അര്‍ത്ഥത്തിലാണ് ഞാന്‍ പെന്ഷനെ കാണുന്നത് എന്നാണു മുമ്പ് പറഞ്ഞത്. (ആ അഭിപ്രായത്തിന് മാ
റ്റമില്ല.) അതുകൊണ്ടുതന്നെ പെന്‍ഷന്‍ ഏതെങ്കിലും തൊഴിലുടമ, അത് സര്‍ക്കാരായാലും, കൊടുക്കുന്നില്ലെങ്കില്‍ അത് നിഷേധമല്ല. പെന്‍ഷന്‍ വെതനമാല്ലാത്തത് കൊണ്ട് രണ്ടുതരം വേതനം എന്ന അവസ്ഥയുണ്ടാവുന്നില്ല.

പെന്‍ഷന്‍ നല്‍കാനായി ശമ്പളം മാറ്റിവെക്കുക എന്നത് തൊഴിലുടമയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രായോഗികമാണ്. കര്‍ഷക തൊഴിലാളികള്‍ക്കും മറ്റും ഇന്നുള്ള പെന്‍ഷന്‍ പങ്കാളിത പെന്‍ഷന്‍ ആണ്. അതെ പ്രായോഗികമാകൂ.

പെന്ഷന്റെ കാര്യത്തില്‍ ഒരാള്‍ക്ക്‌ വിട്ട്യസ്ഥ അഭിപ്രായം ഉണ്ടായാല്‍ അയാളെ മുതലാളിത്ത ചിന്താഗതികാരനായി മുദ്രകുത്തുന്നത് കടന്ന കയ്യാണ് എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ. ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്ന കാലത്ത് ഞാനും ഒരു മാസശംബളക്കാരനായ തൊഴിലാളിയായിരുന്നു. അല്ലാതെ മുതലാളിയായിരുന്നില്ല എന്ന് ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. എന്നിട്ടും എന്ന്നെ ഒരു മുതലാളിത്ത ചിന്താഗതിക്കാരനാക്കിയല്ലേ?.

സര്‍ക്കാരല്ലാതെ മറ്റേതെങ്കിലും തൊഴിലുടമ ലോകത്തെവിടെയെങ്കിലും പെന്‍ഷന്‍ നല്‍കുന്നുണ്ടോ എന്നെനിക്കറിയില്ല. ഉണ്ടാവില്ല, അത് പ്രായോഗികമല്ല എന്നാണു എന്റെ വിശ്വാസം. പെന്‍ഷന്‍ പദ്ധതികള്‍ ആവാം, പ്രായോഗികവും ആണ്.

ഇക്കാര്യത്തിലുള്ള എന്റെ ചിന്താഗതി സ്വതന്ത്രവും നിഷ്പക്ഷവുമാണ് എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഈ അഭിപ്രയത്തിറെ അടിസ്ഥാനം ഇവയോക്കയാണ് :
- എന്റെ അഭിപ്രായമനുസരിച്ച് കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ അതുകൊണ്ട് എനിക്ക് വ്യക്തിപരമായോ ഞാന്‍ ഉള്‍പെട്ട ഒരു ഗ്രൂപിന് മാത്രമായോ ഒന്നും നേടാനില്ല. നേടാനുള്ളത് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുമാണ്. (സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ നാടിനു ഗുണകരമാണെന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം)
- എന്റെ ഉമ്മയും ഒരു പെന്ഷനറാന്. അവര്‍ക്ക് പെന്‍ഷന്‍ ഇല്ലായിരുന്നെങ്കില്‍ അവരുടെ എല്ലാ ചെലവുകളും ഞങ്ങള്‍ മക്കള്‍ നോക്കണമായിരുന്നു. എനിക്ക് ഗുണമുള്ള കാര്യമായിട്ടും പെന്ഷനെതിരെയുള്ള അഭിപ്രായം എന്നില്‍ രൂപപ്പെട്ടത് എന്റെ ചിന്തകള്‍ക്ക് ബാഹ്യ സ്വാധീനം അനുവദിക്കാത്തത് കൊണ്ടാണ്.
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
താങ്കളുടെ ധാരണ തെറ്റാണ് എന്നു തന്നെയാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്..
ഗവണ്മെന്റ് ജീവനക്കാരും അദ്ധ്യാപകരും മാത്രമൊന്നുമല്ല സമരങ്ങളിലൂടെ അവകാശം നേടിയെടുത്തിട്ടുള്ളത്. കേരളത്തിന്റെ കർഷകതൊഴിലാളികളുടെ നീണ്ട സമരചരിത്രം താങ്കൾ മനസ്സിലാക്കിയിട്ടി
ല്ലെന്നു വേണം കരുതാൻ. പട്ടിണി കിടന്നും ജന്മിമാരുടെയും പോലീസുകാരുടെയും കിരാതമർദ്ദനം ഏറ്റുവാങ്ങിയാണ് ഓരോരോ അവകാശങ്ങളും പണ്ടവർ നേടിയെടുത്തത്. അതിൽ നിന്നും വലിയ മാറ്റമൊന്നുമില്ല ഇവിടത്തെ ചുമട്ടുതൊഴിലാളികളുടെയും ചെത്തുതൊഴിലാളീകളുടെയും എല്ലാം അവകാശസമരങ്ങൾ. ഇവരുടെയൊന്നും തൊഴിലുടമകൾ സർക്കാരും ആയിരുന്നില്ല. കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും അത്ര നല്ല ജീവിതസാഹചര്യമൊന്നുമല്ല ഒരു അമ്പതോ അറുപതോ വർഷം പുറകോട്ടു പോയാൽ ഉണ്ടായിരുന്നത്. അവരും ഒരുപാട് സമരങ്ങളിലൂടെ തന്നെയാണ് ഓരോ അവകാശങ്ങൾ നേടിയെടുത്തത്..
സർക്കാരിന് ജീവനക്കാരെ വെറുപ്പിച്ചാൽ കാര്യങ്ങൾ നടത്താനാവില്ല എന്നു താങ്കൾ പറയുന്നു. എന്നിട്ട് ജീവനക്കാരുടേ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് അവരെ കൈയ്യിലെടുക്കുന്ന ഒരു സർക്കാരിനെ താങ്കൾക്ക് കാണിച്ചു തരാമോ ? ആന്റണി ഭരിച്ചിരുന്നപ്പോൾ ഇങ്ങനെ കൈയ്യിലെടുക്കേണ്ട ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുകയും സമരം ചെയതവരെ ജയിലടക്കുകയും ചെയ്ത ചരിത്രമുണ്ടായിട്ടുണ്ട്..അതുകൊണ്ട് ഞങ്ങൾ അങ്ങോട്ടാവശ്യപ്പെടുമ്പോഴേക്കും ഇങ്ങോട്ട് ആനുകൂല്യങ്ങൾ നൽകാൻ തയ്യാറല്ല ഒരു സർക്കാരും എന്ന് ദയവായി മനസ്സിലാക്കുക..

താങ്കൾ പറഞ്ഞപോലെയുള്ള സ്പാർക്ക് ഓരോ തൊഴിൽ മേഖലയിലും ഉണ്ടാവുമ്പോഴാണ് അതാത് തൊഴിൽ മേഖലയിലെ തൊഴിലാളികൾ സംഘടിക്കുന്നത്..ഉള്ളിലെ അമർഷം പൊട്ടിത്തെറിച്ച് എല്ലാവരും പുറത്തേക്കിറങ്ങുന്ന ഒരു വലിയ സംഭവം സാധാരണ എല്ലാ വിപ്ളവങ്ങളുടെയും പിന്നിലുണ്ടായിരിക്കും..
September 2 at 9:49pm · Like · 2


അവസാന ഭാഗം >> http://vidivayaththam.blogspot.in/2012/12/7.html

No comments:

Post a Comment