Wednesday, December 19, 2012

പങ്കാളിത്ത പെൻഷൻ സംവാദം ഭാഗം - 5

പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച് ശ്രീ എം കെ എം അഷ്രഫുമായി 'ത്രിശ്ശൂർക്കാർ' ഫേസ് ബുക്ക് ഗ്രൂപ്പിൽ നടന്ന സംവാദത്തിന്റെ അഞ്ചാം ഭാഗം
ചങ്ങാതീ, ഓണാഘോഷത്തിന്റെ തിരക്കിലായിരുന്നു.. താങ്കളും ഓണം നന്നായി ആഘോഷിച്ചുവെന്ന് കരുതുന്നു.
വിഷയത്തിലേക്ക് വരാം..

സർക്കാർ ജീവനക്കാരുടെ ശമ്പളം തങ്ങൾക്കും വേണം എന്ന് സ്വകാര്യമേഖലയിലും ഉള്ളവർ ആവശ്യപ്പെടില്ല എന്ന താങ്കളുടെ വാദം എനിക്ക് സ്വീകരി
ക്കാനാവുന്നില്ല. എന്റെ അനുഭവം അങ്ങിനെയല്ല.

സർക്കാർ ജോലി ലഭിക്കുന്നതിനു മുമ്പ്, ഞാനൊരു സ്വകാര്യ സാങ്കേതികവിദ്യാഭ്യാസസ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ( ഇൻഡ്സ്റ്റ്രിയൽ ട്രെയിനിങ്ങ് സെന്റർ ). ഒരു സംഘടന രൂപീകരിച്ചതിനു ശേഷം, സർക്കാർ മേഖലയിൽ (ഇൻഡ്സ്റ്റ്രിയൽ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് ) ഞങ്ങളുടെ അതേ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ ശമ്പളം വേണം എന്നാവശ്യപ്പെട്ടു തന്നെയാണ് ഞങ്ങളാദ്യം മാനേജന്മെന്റിനോടാവശ്യപ്പെട്ടതും സമരം തുടങ്ങിയതും. അപ്പോഴും അത് പൂർണ്ണമായും കിട്ടില്ല എന്നു ഞങ്ങൾക്ക് 100 % ഉറപ്പുണ്ടായിരുന്നു. പക്ഷെ അങ്ങനെ ഒരു മാതൃക ചൂണ്ടി കാണിക്കാനുണ്ട് എന്നുള്ളത് ഒരു വലിയ ഉത്തേജനമായിരുന്നു. സമരങ്ങളുടെ ഫലമായി ശമ്പളത്തിൽ കാര്യമായ വർദ്ധന നേടിയെടുക്കാനും ഞങ്ങൾക്ക് കഴിഞ്ഞു.

ഏതൊരാനുകൂല്യവും അതിന്റെ ഗുണഫലം അനുഭവിക്കേണ്ട വിഭാഗം അത് ചോദിച്ചു വാങ്ങാൻ തയ്യാറായില്ലെങ്കിൽ അവർക്ക് ലഭ്യമാവാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. നഴ്സുമാരുടെ കാര്യത്തിലും സ്വകാര്യവിദ്യാലയങ്ങളുടെ കാര്യത്തിലും മറ്റ് അസംഘടിത തൊഴിലാളി വിഭാഗങ്ങളിലും സംഭവിക്കുന്നത് മറ്റൊന്നല്ല. അത് തങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന ബോധ്യത്തോടെ ചോദിച്ചു വാങ്ങാനുള്ള ചങ്കൂറ്റവും ശേഷിയും അവർ പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അത് ലഭ്യമായി തുടങ്ങിയത് നാം കാണുന്നുണ്ടല്ലൊ.ഇടതു പക്ഷവും തൊഴിലാളി സംഘടനകളും വേണ്ടത്ര പിന്തുണ അവർക്ക് നൽകുന്നില്ല എന്നുള്ളത് മറ്റൊരു കാര്യം.
    • http://profile.ak.fbcdn.net/hprofile-ak-ash4/371649_100000042606207_2005625491_q.jpg
Sreejith V T Nandakumar നല്ല ചര്‍ച്ച; ആരോഗ്യമുള്ള സംവാദം എന്നൊക്കെയുള്ളതു ഇതാണ്. ഇടങ്കോല്‍ ഇടാന്‍ ഇല്ല, നടക്കട്ടെ:)
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
ഇനി മിനിമം കൂലിയെ കുറിച്ച്..

മിനിമം കൂലി നിശ്ചയിക്കുന്നതിൽ മുതലാളിത്ത സ്വാധീനമുണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം. അത് ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും. പക്ഷെ ഒന്നോർക്കണം, അത് മിനിമം ലഭിക്കേണ്ട കൂലി എന്ന സമീപനത്തോടെ വേണം കാണാൻ.അത
ിനെക്കാൾ കൂടുതൽ കൂലി സ്വകാര്യമേഖലയിൽ തന്നെ ലഭ്യമാവുന്നതിന് അസംഖ്യം ഉദാഹരണങ്ങളുണ്ട്. അങ്ങിനെ ലഭിക്കുന്നതിനുള്ള കാരണം തൊഴിലാളി സംഘടനകളുടേ സ്വാധീനവുമാണ്. അങ്ങിനെ മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകൾക്കു വേണ്ടി മുതലാളിമാരിൽ തൊഴിലാളികൾ ചെലുത്തുന്ന അതേ സ്വാധീനശ്രമങ്ങളെ ഞങ്ങൾ ഗവണ്മെന്റ് ജീവനക്കാർ ഞങ്ങളുടെ മുതലാളിയായ ഗവണ്മെന്റിലും ചെലുത്തുന്നുള്ളു. മറ്റു മുതലാളിമാരെപ്പോലെ ഗവണമെന്റും ഡയസ്നോൺ പോലുള്ള മാർഗ്ഗങ്ങളുപയോഗിച്ച് അത് ചെറുത്തു തോല്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തങ്ങള്‍ക്കും വേണം എന്ന് സ്വകാര്യ മേഖലയിലുള്ളവര്‍ ആവശ്യപ്പെടില്ല എന്നല്ല ഞാന്‍ പറഞ്ഞത്. എത്ര കിട്ടിയാലും ഇനിയും കിട്ടണം എന്ന ആഗ്രഹം മനുഷ്യന്റെ സഹജമായ സ്വഭാവത്തിന്റെ ഭാഗമാണല്ലോ. (മാവൂര്‍ ഗ്വളിയൂര്‍ റയോണ്‍സിന്റെ
കഥ ഓര്‍ക്കുക). സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളത്തിന് തുല്യമായ ശമ്പളം ആവശ്യപ്പെടാനുള്ള ത്രാണിയില്ല എന്നാണു ഞാന്‍ പറഞ്ഞത്. (അപവാദങ്ങള്‍ ഉണ്ടാവാം) അതിന്റെ ഒരുക്ലാസ്സിക് ഉദാഹരണമായാണ് നേഴ്സ്മാരുടെ കാര്യം എടുത്തു പറഞ്ഞത്. തങ്ങള്‍ ചെയ്യുന്ന ജോലി സര്‍ക്കാര്‍ സ്ഥാപങ്ങങ്ങളില്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്നതിന്റെ മൂന്നിലൊന്നുപോലും വരില്ല തങ്ങള്‍ക്കു മിനിമം വേതനമായി അതെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത് എന്ന് അവര്‍ക്കറിയാം. എന്നിട്ടും ആ മിനിമം വെതനമെങ്കിലും നേടിയെടുക്കാന്‍ ത്രാണിയില്ലാതെ തങ്ങള്‍ക്കു നിയമപ്രകാരം കിട്ടേണ്ടതിന്റെ മൂന്നില്‍ ഒന്ന് പോലും തികയാത്ത ശമ്പളത്തിന് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍ സര്‍ക്കാര്‍ ശമ്പളത്തെ കുറിച്ച് ചിന്തിക്കുമോ അതോ തങ്ങള്‍ക്കു കിട്ടുന്നത് ഇരട്ടിയെങ്കിലും ആയിക്കിട്ടിയെങ്കില്‍ എന്ന് ചിന്തിക്കുമോ? ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. താങ്കളുടെ അടുത്തുള്ള കടകളില്‍ ജോലി ചെയ്യുന്ന ആളുകളോട് അവരുടെ മാസ ശമ്പളം എത്രയാണെന്ന് അന്വേഷിച്ചിട്ടുണ്ടോ? അവര്‍ക്കായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള മിനിമം വേതനം എത്രയാണ് എന്നുപോലും മിക്കവര്‍ക്കും അറിയില്ല. അതാണ്‌ നമ്മുടെ നാട്ടുകാര്‍ക്ക് ഇക്കാര്യത്തിലുള്ള 'സാക്ഷരതയുടെ' അവസ്ഥ.

മിനിമം കൂലി നിശ്ചയിക്കുന്നതില്‍ മുതലാളിത്ത സ്വാധീനം ഉണ്ടെന്നു തന്നെയാണ് എന്റെയും വിശ്വാസം.

മിനിമം കൂലിയെ മിനിയം ലഭിക്കേണ്ട കൂലിയാണ് എന്നനിലക്ക്‌ കാണണം എന്നതു തൊഴിലാല്യെ സംബന്ധിച്ചിടത്തോളം കേള്‍ക്കാന്‍ സുഖമുള്ള കാര്യമാണ്. മുതലാളിമാരും അതെ നിലക്ക് തന്നെ കാണേണ്ടതുണ്ട് എന്നതാണ് പ്രശ്നം. അവര്‍ ശക്തരായത് കൊണ്ട് ആരുടെ താല്പര്യങ്ങള്‍ക്കാകും മുന്‍‌തൂക്കം കിട്ടുക? അതാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും, തൊഴിലാളി കൂലിക്കൂടുതലിനു വേണ്ടി സമരം ചെയ്യുന്നതിനെ ഞാന്‍ എതിര്‍ത്തിട്ടില്ല. അത് അവന്റെ അവകാശം. ഇന്നത്തെ രീതിയിലുള്ള സ്റ്റേട്ട്യുട്ടറി പെന്‍ഷന്‍ എന്നത്തേക്കും തുടരുന്നത് പ്രായോഗികമല്ല; പങ്കാളിത്ത പെന്‍ഷന്‍ അനിവാര്യമാണ് എന്നാണ് എന്റെ അഭിപ്രായം. അതിന്മേലാണ് നമ്മുടെ ചര്‍ച്ച. കിട്ടുന്നത് പോരെന്നു തോന്നിയാല്‍ നിങ്ങള്‍ക്ക് സമരം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. അത് ഈ ചര്‍ച്ചയുടെ ഭാഗമല്ല. പക്ഷെ, പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനത്തിനെതിരെ നിങ്ങള്‍ നടത്തുന്ന സമരത്തോട് എനിക്ക് യോജിക്കാനാവുന്നില്ല. കാരണം സര്‍ക്കാരിന്റെ ഈ തീരുമാനം കൊണ്ട് നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഭാവിയില്‍ സര്‍ക്കാര്‍ ജോലിക്കാരായി വരുന്നവരുടെ ഗുണത്തിന് വേണ്ടിയാണ് ഈ സമരം എന്ന അവകാശവാദത്തെ കാപട്യവുമായെ എനിക്ക് തോന്നിയിട്ടുള്ളൂ. ആ തോന്നലിനുള്ള കാരണങ്ങള്‍ നേരത്തെ വ്യക്തമാക്കിയതുമാണ്.
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff ശ്രീജിത്ത് : ഞങ്ങളുടെ ഈ ചര്‍ച്ച ശ്രദ്ധിക്കാന്‍ ആളുണ്ട് എന്നറിയുന്നത് സന്തോഷപ്രദമാണ്, പ്രോത്സാഹനവുമാണ്
    • http://profile.ak.fbcdn.net/hprofile-ak-snc7/369172_100002259062178_639029841_q.jpg
Rajeev Edamuttam ഒരു കേള്‍വിക്കാരന്‍ കൂടി ഉണ്ട് ട്ടാ.... ചര്‍ച്ച വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ട്.....നടക്കട്ടെ.....
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff നന്ദി രാജീവ്‌. മറ്റാരും താല്പര്യം കാണിക്കാത്ത, ഞങ്ങളുടെ രണ്ടുപേരുടെ മാത്രം താല്‍പര്യത്തില്‍ മുന്നോട്ടു പോകുന്ന വെറുമൊരു ചര്‍ച്ച എന്ന വിശ്വാസമായിരുന്നു സത്യത്തില്‍ ഇതുവരെ ഉണ്ടായിരുന്നത്. ശ്രദ്ധിക്കാന്‍ ആളുണ്ടെന്നറിയുന്നത് കൂടുതല്‍ ഊര്‍ജം നല്‍കുന്നു.
August 30 at 10:58pm · Unlike · 3
    • http://profile.ak.fbcdn.net/hprofile-ak-snc7/369172_100002259062178_639029841_q.jpg
Rajeev Edamuttam ഞാന്‍ തുടക്കത്തില്‍ ദിവസവും വായിച്ചു നോക്കിയിരുന്നു...പിന്നെ മറ്റു പോസ്റ്റുകളുടെ പ്രളയത്തില്‍ ഇത് മുങ്ങി പോയി.....പിന്നെ ഇപ്പോള്‍ ആണ് കണ്ടു കിട്ടിയത്.....
    • http://profile.ak.fbcdn.net/hprofile-ak-ash4/273505_1455981013_1449357616_q.jpg
K.v. Thomas ey... angine alla.. vaayikkunnud.... charcha nadakkatte..!
    • http://profile.ak.fbcdn.net/hprofile-ak-snc6/211683_100001097903486_1052086179_q.jpg
Maji Kamal Mkm Ashraffആരും ശ്രദ്ധിക്കുന്നില്ല എന്നത് വെറും തോന്നല്‍ മാത്രമാണ് ..നമ്മുടെ ഓണാഘോഷ പരിപാടിയില്‍ നിങ്ങള്‍ മാത്രമായി നടത്തുന്ന ഈ ചര്‍ച്ചയെ പറ്റി പറയാനും ഒരു പാട് പേര്‍ ഉണ്ടായിരുന്നു ...
    • http://profile.ak.fbcdn.net/hprofile-ak-snc6/186813_100002079543193_8252316_q.jpg
Jaleel Areepurath നല്ല രീതിയിൽ നടക്കുന്ന ചർച്ച എടങ്ങേറാക്കണ്ടെന്ന് കരുതി ഇടപെടാഞ്ഞതാണ്... ഞാൻ വിഡ്ഡിമാന്റെ പക്ഷത്താണെന്ന് വ്യക്തമാക്കാനും ഈ അവസരം വിനിയോഗിക്കുന്നു,,,...
    • http://profile.ak.fbcdn.net/hprofile-ak-ash4/372177_100000053604397_383444530_q.jpg
Ramachandran Thandassery വളരെ ഗൌരവമായി തന്നെ ഈ വിഷയം ശ്രദ്ടിക്കുന്നുണ്ട്. ഓണാ ഘോഷത്തിനിടയില്‍ Viddi Man നു മായി എന്‍റെ concern പങ്ക് വക്കുകയും ചെയ്തു. ഇപ്പോഴത്തെ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ന്ന ഈ വിഷയത്തിനു അര്‍ഹമായ പിന്തുണ കിട്ടിയില്ല എന്നാണ് എനിക്ക് തോനുന്നത് പ്രവാസിക്ക് എന്ത് പെന്‍ഷന്‍? എന്നതുകൊണ്ട് ഒരു പക്ഷെ അത്ര പ്രാധാന്യിം കൊടുത്തുകാണില്ല. Mkm Ashraff
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
ശ്രദ്ധിക്കുന്നവർക്കെല്ലാം നന്ദി..ഇടയ്ക്ക് ഞങ്ങൾക്കോരോ സോഡ പറയാൻ കൂടി ഓർക്കണേ.. :)

അവകാശങ്ങൾ ചോദിച്ചു വാങ്ങാനുള്ള ത്രാണി എങ്ങനെയാണൂണ്ടാകുന്നത് ? സംഘടിക്കണം, സമരം ചെയ്യണം, ബഹുജനപിന്തുണ നേടിയെടുക്കണം...അങ്ങനെ സംഘടിച്ചല്ലെ കേരളത്തിലെ കർഷകതൊഴില
ാളികളും ചുമട്ടുതൊഴിലാളികളും ചെത്തുതൊഴിലാളികളും സർക്കാർ ജീവനക്കാരും അദ്ധ്യാപകരും എല്ലാം അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുത്തത് നേടിയെടുത്തത് . ഇതിനൊക്കെ ഇറങ്ങി പുറപ്പെടാനും ബുദ്ധിമുട്ടാനും തയ്യാറല്ലാത്തവർക്ക് ആനുകൂല്യങ്ങൾ നേടിയെടുക്കാനും കഴിയുന്നില്ല. താങ്കൾ ഒരു കാര്യം ശ്രദ്ധിച്ചോ ? ഇന്നിങ്ങനെ വേണ്ടത്ര ശമ്പളവും കൂലിയും ലഭിക്കാതെ നിൽക്കുന്നവർ മിക്കവരും വൈറ്റ് കോളർ വിഭാഗത്തിൽ പെട്ട ജോലികൾ ചെയ്യുന്നവരാണ്.( സ്വകാര്യ സ്കൂൾ അദ്ധ്യാപകർ, നഴ്സുമാർ, കച്ചവടസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ.) സംഘടന, സമരം എന്നൊക്കെ പറഞ്ഞാൽ ഇവരിൽ പലർക്കും അലർജിയാണ്. ആ നിലപാട് മാറി അവർ സംഘടിക്കാനും സമരം ചെയ്യാനും തയ്യാറാവട്ടെ..അവർക്കും ആനുകൂല്യങ്ങൾ ലഭിക്കും. പക്ഷെ പ്രശ്നം എന്താണെന്നു വച്ചാൽ, പണ്ടൊക്കെ ഇത്തരം പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും സംഘാടനത്തിനും പ്രവർത്തനത്തിനും സമരത്തിനും പിന്തുണ കൊടുത്തിരുന്ന ഇടതുപക്ഷവും തൊഴിലാളി സംഘടനകളും ഈ മേഖലകളെ ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ്. എങ്കിൽ തന്നെയും , വലിയ സംഘടനാ ശേഷി ഉണ്ടെങ്കിൽ അതിനെയും അതിജീവിക്കാൻ കഴിയും. നഴ്സുമാരുടെ സമരത്തിന്റെ വിജയം അതല്ലെ കാണിച്ചു തരുന്നത് ..
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
സർക്കാരിന്റെ തീരുമാനം കൊണ്ട് ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്ന താങ്കളുടെ വാദത്തിനെ എന്തുകൊണ്ടാണെതിർക്കുന്നത് എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്.
എങ്കിൽ കൂടി താങ്കൾ ഉന്നയിച്ച ഒരു പ്രശ്നം വച്ച് വീണ്ടുമൊരു മറുപടി തരാൻ ശ്രമിക്കാം.
പ്സസ്ടൂ ആരംഭിച
്ചപ്പോൾ, ഗസ്റ്റ് അദ്ധ്യാപകരെ വച്ച് അദ്ധ്യയനം നടത്തിയിരുന്നതിനെ താങ്കൾ വിമർശിച്ചിരുന്നല്ലൊ. വേണ്ടത്ര ശമ്പളം കൊടുക്കാതെ അവരെ വലിയ ചൂഷണത്തിനു വിധേയരാക്കുകയായിരുന്നു എന്നും പറഞ്ഞിരുന്നു. പങ്കാളീത്ത പെൻഷൻ ഇപ്പോഴുള്ളവർക്ക് നഷ്ടം വരുത്തില്ല, ഭാവിയിൽ ജോലിയിൽ കയറുന്നവർ അത് അംഗീകരിച്ചാണ് ജോലിയിൽ കയറുന്നത് എന്ന താങ്കളുടെ വാദം ഇവിടെ മുൻപു പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ ? ഗസ്റ്റ് ആയാണ് ജോലി ലഭിക്കുക, ഇത്രയായിരിക്കും ശമ്പളം, ഇത്രമണിക്കൂർ പഠിപ്പിക്കണം ഇതൊക്കെ അറിഞ്ഞിട്ടു തന്നെയല്ലെ അന്നുള്ളവർ ജോലിക്ക് കയറിയത് ? അപ്പോൾ അതിനെ ചൂഷണം എന്നു പറയാമോ ?

സ്ഥിരം അദ്ധ്യാപകരെ നിയമിക്കണം എന്ന് അന്നത്തെ അദ്ധ്യാപക സംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഗവണ്മെന്റിനു നഷ്ടം വരുത്തി വെക്കുന്ന അത്തരമൊരാവശ്യം അന്നുന്നയിച്ചത് കാപട്യമായി താങ്കൾക്ക് തോന്നുന്നുണ്ടോ ?

ഭരണഘടനയിൽ എഴുതി വച്ചിരിക്കുന്നതും സുപ്രീം കോടതി വ്യാഖാനിച്ചതും എല്ലാം താങ്കൾക്ക് സ്വീകരിക്കാതിരിക്കാം..
താങ്കളുടെ ഭാഗത്താണ് ന്യായമെന്ന് വിശ്വസിക്കാം, പ്രചരിപ്പിക്കാം..അതിനൊന്നും യാതൊരു വിരോധവുമില്ല.
പക്ഷെ താങ്കളുടെ നിലപാട് നിഷ്പക്ഷമാണ് എന്നതിനോടു മാത്രമാണ് വിയോജിപ്പ്. എന്റെ കാഴ്ച്ചപ്പാടിൽ താങ്കൾ പുലർത്തുന്ന ഒരു മുതലാളിത്ത പക്ഷ കാഴ്ച്ചപ്പാടാണ്.
എന്റെ നിലപാട് നിഷ്പക്ഷമാണെന്ന് ഞാനൊരിക്കലും അവകാശപ്പെടില്ല. പകരം, ഞാനിതൊരു ഇടതുപക്ഷ, തൊഴിലാളിപക്ഷ കാഴ്ച്ചപ്പാടായി കാണുന്നു.
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff മാജി കമാല്‍ : ഓണാഘോഷത്തിന്നിടയില്‍ ഇതൊരു ചര്‍ച്ചയായെന്നറിയിച്ചതിനു നന്ദി. വിവരമറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നുന്നു.
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff രാമചന്ദ്രന്‍ തണ്ടാശ്ശേരി : താങ്കള്‍ പറയുന്നത് ശരിയാണ്. ഫേസ്ബുക്ക്‌ ഗ്രൂപ്പുകളില്‍ പ്രവാസികള്‍ക്ക് വലിയ ഭൂരിപക്ഷമുണ്ട്. അതുകൊണ്ട്, രാഷ്ട്രീയം മാറ്റിനിര്‍ത്തിയാല്‍, അവരുടെ പ്രശ്നങ്ങള്‍ക്കാണ് പ്രാമുഖ്യംകിട്ടാറ്.
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Viddi Man : സര്‍ക്കാര്‍ ജോലിക്കാരായാലും, ഫേക്ടറി ജോലിക്കാരായാലും മറ്റേതു രംഗത്തെ സംഘടിത ജോലിക്കാരായാലും, അവരൊന്നും സ്വയം സംഘടിച്ചതല്ല. രാഷ്ട്രീയക്കാര്‍ നേതൃത്തം കൊടുത്താണ് അവരുടെയെല്ലാം സംഘടനകള്‍ രൂപംകൊണ്ടത്‌. അതുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ
ിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ മാത്രമായി സംഘടനകള്‍. സര്‍ക്കാരില്‍ ക്ലാര്‍ക്ക്മാരായും, അധ്യാപകരായും, ഡോക്ടര്‍മാരായും ഒക്കെ ജോലിചെയ്യുന്നവരെക്കാള്‍ വൈറ്റ്കോളര്‍ ജോലിയാണ് പീടികയില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കാനും സ്വകാര്യ ആശുപത്രികളില്‍ നെഴ്സുമാരായും (നെഴ്സ്മാര്‍ എന്ന് പറഞ്ഞെങ്കിലും സ്വകാര്യ ആശുപത്രികളിലെ ജോലിക്കാരില്‍ തൂപ്പുകാര്‍വരെയുണ്ട്‌) ഒക്കെ ജോലി ചെയ്യുന്നവര്‍ എന്നാണു താങ്കള്‍ പറയുന്നത്. (താങ്കള്‍ പറയുന്ന പോലെ ഇടതു പക്ഷം മാത്രമല്ല സംഘടനകള്‍ക്ക് മുന്‍കൈ എടുത്തത്. മരിക്കുന്നത് വരെ ഇടതുപക്ഷത്തെ എതിര്‍ത്ത നമ്മുടെ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് നേതാവായത് എന്നറിയാമല്ലോ). നേഴ്സുമാരുടെ വിജയം എന്നുദ്ദേശിച്ചത് കോതമംഗലത്തെ കാര്യമാണ് കരുതുന്നു. അവിടെ നേഴ്സുമാരുടെ സമരം വിജയിച്ചത് സംഘടനാ ശേഷികൊണ്ടൊന്നുമല്ല. നൂറിലധികം ദിവസം സമരം ചെയ്ത് വിജയിക്കാതെ വന്നപ്പോള്‍, മറ്റൊരു മാര്‍ഗവും ഇല്ലെന്നുകണ്ട് മരണം വരിക്കാന്‍ മൂന്നു പെണ്‍കുട്ടികള്‍ തയ്യാറായപ്പോള്‍ മാത്രം മാധ്യമങ്ങള്‍ ശ്രദ്ധിച്ചു; അതൊരു വലിയ വാര്‍ത്തയായി. ഇനിയും നിഷ്ക്രിയരായിരുന്നാല്‍ പൊതുജന അഭിപ്രായം തങ്ങള്‍ക്കെതിരാവും എന്നുഭയന്ന രാഷ്ട്രീയ നേതൃത്വത്തിന് ഇടപെടുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരിന്നു. അതാണ്‌ വിജയത്തില്‍ കലാശിച്ചത്. (ആ പാവം നെഴ്സ്മാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ താല്പര്യമുണ്ടെങ്കില്‍ യുട്യുബിലെ ഈ വീഡിയോ കാണുക http://www.youtube.com/watch?feature=player_embedded&v=ZhEzYQmyvHw)
കേരളസമൂഹത്തെ ഇളക്കി മറിച്ചതാണ് കോതമംഗലത്ത് നടന്ന നേഴ്‌സുമാരുടെ സമരം. ജീവന്‍ സമരാ...See More

No comments:

Post a Comment