പങ്കാളിത്ത
പെൻഷൻ പദ്ധതി സംബന്ധിച്ച് ശ്രീ എം കെ എം അഷ്രഫുമായി 'ത്രിശ്ശൂർക്കാർ' ഫേസ്
ബുക്ക് ഗ്രൂപ്പിൽ നടന്ന സംവാദത്തിന്റെ അവസാന ഭാഗം
വിശ്രമവേതനം എന്ന്
താങ്കൾ അത്ഭുതപ്പെടേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ഒരു തൊഴിലാളിയായി ജോലി
ചെയ്താൽ താങ്കളും മിക്കവാറും വിശ്രമിക്കുന്ന സമയത്തും (പെൻഷൻ അല്ല ) വേതനം
പറ്റിയിട്ടുണ്ടാകും - ലീവ് സമയത്ത് താങ്കൾ തൊഴിലുടമയ്ക്ക് വേണ്ടി പണി എടുക്കുകയാ
യിരുന്നില്ലല്ലൊ..
വേതനം (എത് പേരിലായാലും ) എന്നത് കൂലി ആണ്, കൊടുത്തേ തീരു. ഇനാം എന്നത് അങ്ങനെയല്ല. കൊടുക്കുന്ന ആൾക്ക് ഇഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതി. പെൻഷനെ താങ്കൾ ബോണസ് എന്നു വിളിക്കുമ്പോൾ അത് മുതലാളിക്ക് ഇഷ്ടമുണ്ടെങ്കിൽ കൊടുത്താൽ മതി എന്ന അർത്ഥം വരുന്നു. ഏത് രീതിയിൽ പരിശോധിച്ചാലും അതൊരു തൊഴിലാളി വിരുദ്ധ കാഴ്ച്ചപ്പാടാണെന്നു മാത്രമെ കാണാൻ കഴിയൂ.. ഒരു തൊഴിലാളിയായതുകൊണ്ട് തൊഴിലാളിത്തകാഴ്ച്ചപ്പാട് ഉണ്ടാവണമെന്ന് യാതൊരു നിർബന്ധവുമില്ല. എല്ലാ തൊഴിലാളികളും ഒന്നൊഴിയാതെ അനുകൂലിക്കുകയും പങ്കെടുക്കുകയും ചെയ്ത ചരിത്രം ഏതെങ്കിലും തൊഴിലാളി സമരങ്ങൾക്ക് ഉണ്ടായിരിക്കുമോ എന്നുള്ളത് സംശയമാണ്.
സർക്കാർ പെൻഷൻ കൊടുക്കുന്നു എന്ന് സാങ്കേതികമായി ശരിയാണ്.. പക്ഷെ അതാത് തൊഴിലാളി ഷേമനിധി ബോർഡിലേക്ക് തൊഴിലുടമകൾ വിഹിതം കൊടുക്കുന്നുണ്ട്. നിശ്ചിത ഏക്കറിൽ ( 5 ഏക്കർ എന്നാണോർമ്മ ) കൂടുതൽ കൃഷിഭൂമിയുള്ള ഭൂവുടമ , ഭൂനികുതിയോടൊപ്പം കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് വിഹിതം കൊടുക്കണം. ട്രാൻസ്പോർട്ട് വാഹന ഉടമകൾ, സർക്കാർ കോണ്‍ട്രാക്ടർമാർ ഇവരൊക്കെ അവർക്ക് കീഴിൽ വരുന്ന തൊഴിലാളികൾക്ക് വേണ്ടി അതാത് ക്ഷേമനിധി ബോർഡിൽ വിഹിതം അടയ്ക്കുന്നുണ്ട്. ആ തുകയോടൊപ്പം സർക്കാർ അനുവദിക്കുന്ന ഗ്രാന്റും കൂടി ചേർത്താണ് സർക്കാർ പെൻഷൻ കൊടുക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
വളരെ നിഷ്ക്കളങ്കമാണ് താങ്കളുടെ ചിന്തയും ചോദ്യവും.. പക്ഷെ, താങ്കൾക്ക് നേട്ടമില്ല എന്നുള്ളതുകൊണ്ട് താങ്കളുടെ കാഴ്ച്ചപ്പാട് നിഷ്പക്ഷമാണെന്ന് അംഗീകരിക്കാൻ വയ്യ. ഞാൻ ആദ്യമേ പറഞ്ഞല്ലോ, നേട്ടം ഉണ്ടായാലും ഇല്ലെങ്കിലും പക്ഷം എന്നൊന്നുണ്ട്.. താങ്കൾ ഏത് പക്ഷത്തു നിന്ന് ചിന്തിക്കുന്നു എന്നുള്ളതിന് പ്രാധാന്യം ഉണ്ട്.പെട്ടന്ന് തോന്നിയ ഒരുദാഹരണം പറയാം..അമേരിക്ക ഇറാക്കിൽ നടത്തിയ ഇടപാടുകളെ, തനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവുമില്ലെങ്കിലും ചിലർ അനുകൂലിക്കുന്നുണ്ടാവും. ഒപ്പം, തങ്ങൾക്ക് കോട്ടമൊന്നുമില്ലെന്നറിഞ്ഞിട്ടും അതിനെ അതിർക്കുന്ന നിലപാട് സ്വീകരിക്കുന്നവരിൽ അമേരിക്കക്കാരുമുണ്ടാവും.വ്യക്തിപരമായ നേട്ട കോട്ടങ്ങൾക്കപ്പുറം, ഓരോ പക്ഷത്തു നിന്നുള്ള ചിന്തയും ഇവിടെ വ്യക്തികളെ സ്വാധീനിക്കുന്നുണ്ട്.
പങ്കാളിത്ത പെൻഷൻ കൊണ്ടു വരുന്നതോടെ, കേരളത്തിലെ ഒരു വിഭാഗം ജനങ്ങൾക്ക് നേട്ടമുണ്ടായേക്കാം, ഒപ്പം തന്നെ മറ്റൊരു വിഭാഗം ജനങ്ങൾക്ക് നഷ്ടമുണ്ടാവുകയും ചെയ്യും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
മറ്റാര്‍ക്കും ഇല്ലാത്ത കുറെ അനുകൂലഘടകങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞാല്‍ അതിനു നിങ്ങള്‍
വ്യാഖ്യാനിക്കുന്ന അര്‍ത്ഥമൊന്നും ഇല്ല. അങ്ങിനെയായിരുന്നെങ്കില്‍ സമരം
ചെയ്യേണ്ടത് തന്നെയില്ലല്ലോ? ആ ഘടകങ്ങള്‍ ഉള്ളത് കൊണ്ട് മാത്രമാണ
് സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ സമരങ്ങളെല്ലാം വിജിയിച്ചതെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. മറ്റാരും
സമരം ചെയ്തു വിജയിച്ചിട്ടില്ല എന്നും ഞാന്‍ പറഞ്ഞിട്ടില്ല.
സംഘടിച്ചു സമരം ചെയ്താണ് നുര്സ്മാരുടെ സമരം വിജയിച്ചതെന്ന് താങ്കള്‍ മുംബെഴുതിയിരുന്നല്ലോ. അങ്ങിനെ വ്യക്തമായ പ്ലാനിംഗ് നടത്തി സംഘടിച്ചു ശക്തി സംഭരിച്ചുകൊണ്ടുള്ള ഒരു സമരത്തിന്റെ വിജയമൊന്നും ആയിരുന്നില നേഴ്സുമാരുടെ കാര്യത്തില്‍ സംഭവിച്ചത്. നിസ്സഹായതയുടെ പാരമ്യതയിലെത്തി നില്ക്കുന്ന അവസ്ഥയിലെ ഒരു സ്പാര്‍ക്ക് ആയിരുന്നു ബോംബെയില്‍ ആ നേഴ്സ് ആത്മഹത്യ ചെയ്ത സംഭവം. അടച്ചിട്ട മുറിയില്‍ വെച്ചു പൂച്ചയെ തള്ളിയാലുള്ള അവസ്ഥ.
'പെന്ഷന് എന്നാല്‍ അടുത്തൂണ്‍, വാധക്യ കാല ശമ്പളമെന്നൊക്കെയാണ് നിഘണ്ടുവിലുള്ള അര്‍ത്ഥവും സാമാന്യ ജീവിതത്തിലുള്ള അനുഭവവും' എന്ന് താങ്കള്‍ എഴുതിയതിനു മറുപടിയായാണ് പെന്ഷന് വിശ്രമവേതനം എന്നും ഒരര്‍ത്ഥമുണ്ടെന്നു ഞാന്‍ എഴുതിയത്. പെന്‍ഷനെ ഒരു ബോണസ് ആയെ എനിക്ക് കാണാനാവൂ. അതവിടെ നില്ക്കട്ടെ. ഒരു തൊഴിലാളിക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍, അതിന്റെ പേരെന്താണ് എന്നത് പ്രശ്നമല്ല, അതെല്ലാം നല്ലത് തന്നയാണ്. തൊഴിലുടമക്ക് കൊടുക്കാന്‍ കഴിയുന്നതെല്ലാം കൊടുക്കുകയും വേണം.
നമ്മുടെ ചര്‍ച്ച വിഷയത്തില്‍ നിന്നും തെന്നിമാറിയിരിക്കുന്നു. പങ്കാളിത്ത പെന്‍ഷനാണ് വിഷയം. പങ്കാളിത്ത പെന്ഷന് അനിവാര്യമാണോ, അതോ ഇന്നത്തെ സ്റ്റേട്ട്യുട്ടറി പെന്ഷന് എല്ലാകാലത്തേക്കും തുടരാനാവുമോ എന്നതാണ് നമ്മുടെ വിഷയം. പങ്കാളിത്ത പെന്ഷന് അനിവാര്യമാണ്, സ്റ്റേട്ട്യുട്ടറി പെന്ഷന് എന്നത്തേക്കും തുടരുന്നത് അപ്രായോഗികമാണ് എന്ന് തന്നെയാണ് ഇപ്പോഴും എന്റെ അഭിപ്രായം.
കേരളത്തിലെ മൊത്തം ജനങ്ങളുടെയും പക്ഷത്തോടൊപ്പമാണ് എന്റെ ചിന്ത. നിഷ്പക്ഷം എന്നൊരു അവസ്ഥയില്ല എന്ന താങ്കളുടെ വാദത്തെ ആ അര്‍ത്ഥത്തില്‍ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍, സ്വന്തം താല്പര്യങ്ങള് ചിന്തയെ സ്വാധീനിക്കാന്‍ ഞാന്‍ അനുവദിച്ചിട്ടില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നു.
പങ്കാളിത്ത പെന്ഷന് കൊണ്ടുവരുന്നത് ആര്‍ക്കും നഷ്ടം ഉണ്ടാക്കില്ല. എന്നാല്‍ മൊത്തം കേരളത്തിനു ഗുണമാവുകയും ചെയ്യും.

ദേ പിന്നേം അതു തന്നെ
പറയുന്നു.. :)
പങ്കാളിത്ത പെൻഷൻ കൊണ്ടു വരുന്നത് ആർക്കും നഷ്ടം ഉണ്ടാക്കില്ല എന്നു പറഞ്ഞ താങ്കൾ തന്നെ കുറച്ചു മുമ്പ് സമ്മതിച്ചതാണ് അത് സർക്കാർ ജീവനക്കാർക്ക് ഗുണകരമല്ല എന്ന്..മാത്രമല്ല, ഭൂരിപക്ഷതീരുമാനങ്ങൾ എപ്പോഴും ശരിയാ

വണമെന്നില്ല എന്നും
മുമ്പ് സമ്മതിച്ചതാണ്.
കേരളത്തിലെ ജനങ്ങൾ ഭൂരിപക്ഷവും പങ്കാളിത്ത പെൻഷനു പിന്തുണ പ്രഖ്യാപിക്കുന്നവരായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ഇനിയിപ്പോൾ സർക്കാർ ജീവനക്കാർക്ക് പെൻഷനേ കൊടുക്കണ്ട എന്നു സർക്കാർ തീരുമാനിച്ചാലും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും അതിനൊപ്പമായിരിക്കും എന്നതിലും എനിക്ക് തർക്കമില്ല. ഞാൻ പറഞ്ഞത് ഇത്രേയുള്ളു ; ആ തീരുമാനം
ഒരു മുതലാളിത്തപക്ഷ കാഴ്ച്ചപ്പാടാണ്.
. ഒരു മുതലാളിക്ക് പ്രായോഗികമായി തോന്നുന്നത് ഒരു തൊഴിലാളിക്ക് തീർത്തും അപ്രായോഗികമായി തോന്നിയേക്കാം.. അനിവാര്യമാണ് എന്ന് ഭരണകർത്താവിന് തോന്നുന്നത്, ഭരിക്കപ്പെടുന്നവന് ഒട്ടും ബോധ്യപ്പെട്ടില്ലെന്നു വരാം..പക്ഷെ, അനിവാര്യത, പ്രായോഗികത തുടങ്ങിയവയെല്ലാം നാം ഏത് പക്ഷത്ത് നിൽക്കുന്നു എന്നതിനനുസരിച്ച് മാറി കൊണ്ടിരിക്കും.
ഇതെല്ലാം ഞാൻ മുമ്പു പറഞ്ഞതാണ്. താങ്കൾക്കും പറഞ്ഞത് ആവർത്തിക്കേണ്ടി വരുന്നു..പുതിയതായി ഒന്നും പറയാനില്ലെങ്കിൽ, നാമിത് അവസാനിപ്പിക്കുകയാണ് നല്ലതെന്ന് തോന്നുന്നു..

എന്റെ വാക്കകള്‍ക്ക്
താങ്കള്‍ ആഗ്രഹിക്കുന്ന അര്‍ത്ഥം വ്യഖ്യാനിച്ചെടുത്ത് അതിനനുസരിച്ചാണ് കമന്റുകള്‍
എഴുതുന്നത്. പലപ്പോഴും അതാവര്‍ത്തിക്കുകയും ഞാന്‍ തിരുത്തുകയും ചെയ്തതാണ്.
ഇപ്പോള്‍ ചെയ്യുന്നതും മറ്റൊന്നല്ല. 'പങ്കാളിത്ത പെന്ഷന്, സ്റ്റേട
്ട്യുട്ടറി പെന്ഷന്
സമ്പ്രദായത്തെ വെച്ച് നോക്കുമ്പോള്‍ ജീവനക്കാര്‍ക്ക് നഷ്ടമാണ്' എന്ന
സ്റ്റേറ്റ്മെന്റിനെ അംഗീകരിക്കുകയാണ് ഞാന്‍ ചെയ്തത്. ആ നിലപാടില്‍ മാറ്റമൊന്നും
ഇല്ല. നിലവിലെ ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകമാക്കിയാലെ അത്തരം
നഷ്ടത്തിന്റെ പ്രശ്നം ഉദിക്കുന്നുള്ളൂ. നിലവിലെ സേവന വേതന വ്യവസ്ഥകള്‍ക്ക്
അനുസരിച്ചാണ് അവരെല്ലാം സര്‍ക്കാര്‍ ജോലിക്ക് തയ്യാറായിട്ടുള്ളത്. അതുകൊണ്ട് ആ
വ്യവസ്ഥകളില്‍ ഏതു തരാം കുറവ് വരുത്തിയാലും അതവര്‍ക്ക് നഷ്ടമാണെന്ന് മാത്രമല്ല അത്
അനീതുയുമാണ്. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ജോലിക്ക് കയറുന്നവര്‍ക്ക് പെന്ഷന്
ഉണ്ടാവില്ല. തങ്ങള്‍ക്ക് പങ്കാളിത്ത പെന്‍ഷനെ ഉണ്ടാവൂ എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്
അവര്‍ ജോലിക്ക് കയറാന്‍ പോകുന്നത്. അതുകൊണ്ട് അവരുടെ കാര്യത്തില്‍ അതൊരു നഷ്ടമല്ല.
ജീവനക്കാരെ സംബന്ധിച്ചിടത്തോളം സ്റ്റേട്ട്യുട്ടറി പെന്ഷന് തന്നെയാണ് നല്ലതെന്ന അഭിപ്രായത്തില്‍ മാറ്റമൊന്നും ഇല്ല. സംസ്ഥാനത്തിന് അത് എന്നത്തേക്കും കൊടുത്തുകൊണ്ടിരിക്കാന്‍ സാധിക്കില്ല എന്നത് കൊണ്ടാണ് അത് നിര്‍ത്തണം എന്ന് പറയുന്നത്. അല്ലാതെ പങ്കാളിത്ത പെന്ഷന് മറ്റെതിനെക്കാലും മെച്ചമാണെന്നത് കൊണ്ടൊന്നുമല്ല.
ഭൂരിപക്ഷ അഭിപ്രായങ്ങള്‍ എപ്പോളും ശരിയായിക്കൊള്ളണമെന്നില്ല എന്ന അഭിപ്രായത്തിനും മാറ്റമില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് ഭൂരിപക്ഷ അഭിപ്രായത്തെ, അത് ശരിയായാലും തെറ്റായാലും, നിര്‍ബന്ധമായും അംഗീകരിച്ചേതീരൂ.
പെന്ഷന് എന്നത് ഒരു ബോണസ്സായെ ഞാന്‍ കാണുന്നുള്ളൂ. ഒരു തൊഴിലുടമ ബോണസ് കൊടുക്കുന്നത് തെറ്റാണെന്നോന്നും ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. സ്റ്റേട്ട്യുട്ടറി പെന്ഷന് ഒരിക്കലും പ്രായോഗികമല്ല. അതുകൊണ്ടുതന്നെയാണ് ലോകത്ത് ഒരിടത്തും സ്വകാര്യ മേഖലയില്‍ അത്തരം പെന്ഷന് ഇല്ലാത്തത്. നികുതി പിരിക്കാന്‍ അധികാരമുള്ളത് കൊണ്ട്, എന്നത്തേക്കും സാധ്യമാണെന്ന നിഗമനത്തില്‍ സര്‍ക്കാരുകള്‍ പെന്ഷന് കൊടുത്ത് തുടങ്ങി. അതിന്റെ അപ്രായോഗികത മനസ്സിലായി തുടങ്ങിയപ്പോള്‍ അതിനനുസരിച്ച മാറ്റങ്ങള്‍ അനിവാര്യമായി. അതാണിപ്പോള്‍ കേരളത്തിലും സംഭവിക്കുന്നത്)
നിലവിലെ ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷനെ എതിര്‍ക്കുന്നതിനു അവര്‍ പറയുന്ന പ്രധാന കാരണങ്ങള്‍ (ഞാന്‍ മനസ്സിലാക്കിയവ) ഇവയാണ് : 1) അമേരിക്കയുടെയും മറ്റു മുതലാളിത്ത രാജ്യങ്ങളുടെയും സമ്മര്‍ദ്ധത്തിനു വഴങ്ങി സ്വകാര്യകുത്തകകളുടെ താല്പര്യാര്ത്ഥം ഷെയര്‍ മാര്‍ക്കറ്റിലേക്ക് ജീവനക്കാരുടെ പണം ഒഴുക്കാനുള്ള പദ്ധതിയാണിത്. 2) ഒരു സര്‍ക്കാര്‍ ഓര്‍ഡറിലൂടെ ഏതു നിമിഷവും പങ്കാളിത്ത പെന്ഷന് തങ്ങള്‍ക്കും ബാധകമാക്കിയെക്കാം 3) ഭാവിയില്‍ ജോലിക്ക് കയറുന്നവര്‍ക്ക് വലിയ നഷ്ടം വരുത്തിവെക്കും.

താങ്കൾ ആവർത്തിക്കുന്നതുകൊണ്ട്
എനിക്കും ആവർത്തിക്കേണ്ടി വരുന്നു.. പാടു തന്നെ..എന്നാലും പറയാതെ വയ്യ... :)
ഭാവിയിൽ ജോലിയിൽ കയറാൻ പോകുന്നവർ അതംഗീകരിച്ചാണ് ജോലിയിൽ കയറുന്നത് എന്ന താങ്കളുടെ വാദം അംഗീകരിക്കുന്നു. എന്റെ കാഴ്ച്ചപ്പാടിൽ അവർ അതംഗീകര

ിക്കാൻ
നിർബന്ധിക്കപ്പെടുകയാണ്. അല്ലാതെ, നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്കുള്ള
മെച്ചപ്പെട്ട ആനുകൂല്യം തങ്ങൾക്ക് ലഭ്യമാവാതിരിക്കുന്നത് അവർ സന്തോഷത്തോടെ
സ്വീകരിക്കും എന്നു കരുതാൻ വയ്യ.( അത്തരം വ്യതാസം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ
വേറേയുമുണ്ട് ) അതുകൊണ്ട്, ഇനി സർക്കാർ ജോലിയിൽ കയറുന്ന എല്ലാ യുവജനങ്ങൾക്കും
അതൊരു നഷ്ടം തന്നെയാണ്.
മാത്രമല്ല, ഇതേ കാഴ്ച്ചപ്പാട് പ്ലസ്റ്റൂറ്റു വിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിച്ചപ്പോൾ താങ്കൾ എന്തുകൊണ്ടു പുലർത്തുന്നില്ല എന്നു വ്യക്തമാവുന്നില്ല. അവർ തങ്ങളുടെ ശമ്പളവും ജോലി സമയവും എല്ലാം അംഗീകരിച്ചല്ലേ ജോലിയിൽ കയറിയത് ? ഹോണറേറിയം കൈപ്പറ്റുന്നവർക്കും ഇത് ബാധമല്ലെ..?പിന്നെയെന്തിന് അവരെയൊക്കെയോർത്ത് താങ്കൾ വ്യാകുലപ്പെടുന്നു ?

ഇതില്‍ ഒന്നാമത്തെ
കാരണത്തില്‍ കഴമ്പുണ്ട് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. രണ്ടാമത്തെ
കാരണത്തില്‍ കഴമ്പില്ല. നിലവിലെ ജീവനക്കാര്‍ക്ക് ഇന്നത്തെ രീതിയിലുള്ള പെന്ഷന്
സമ്പ്രദായം തന്നെ തുടരും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ
പെന്ഷന് സമ്പ്രദായം
നിലനിര്‍ത്തിക്കിട്ടാന്‍ ഏത് തരം ഉറപ്പുകള്‍ നേടിയെടുക്കാനും അവര്‍ക്ക്
അവകാശമുണ്ടെന്ന എന്റെ അഭിപ്രായം മുമ്പേ വ്യക്തമാക്കിയതുമാണ്. മൂന്നാത്ത കാരണം
സത്യമാണെങ്കിലും, ഇന്നത്തെ ജീവനക്കാര്‍ അത് ഉന്നയിക്കുന്നതില്‍ ആത്മാര്‍ത്ഥതയില്ല.
പെന്ഷന് പോയിട്ട്, പുറത്തു പറയാന്‍ പോലും കൊള്ളാത്ത വേതനത്തിന് സര്കാരില്
തന്നെ ജോലിചെയ്യുന്നവര്‍ ഇന്നുമുണ്ട്. നിലവിലുള്ള സഹജോലിക്കാരുടെ പ്രശ്നത്തില്‍
തീര്‍ത്തും നിഷ്ക്രിയരായി ഇരുന്നവര്‍ നാളത്തെ സഹജോലിക്കാര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും
സമരം ചെയ്യുകയും ചെയ്യുമെന്ന് പറയുന്നത് എത്രമാത്രം അപഹാസ്യമാണ്? പങ്കാളിത്ത
പെന്‍ഷനെ കുറിച്ച് ചര്ച്ചചെയ്യുന്നതിന്നിടയില് തങ്ങളുടെ പെന്ഷന് പ്രായം അറുപതു
ആക്കിക്കിട്ടാനുള്ള ആവശ്യം മുന്നോട്ടുവെക്കുന്നതും സംശയത്തിന് ഇടം നല്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്ഷന് കൊടുക്കുന്നത് തുടരാന്‍ ഇനിയും പുതിയതോ വര്‍ദ്ധിപ്പിച്ചതോ ആയ നികുതികള്‍ പൊതുജനത്തിന്റെ ചുമലില്‍ അടിച്ചേല്‍പ്പിക്കുന്നതും അവരെ വീണ്ടും വീണ്ടും കടത്തിന്റെ പടുകുഴിയിലേക്ക് താഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥ അവസാനിപ്പിച്ചേ തീരൂ. ഈ അഭിപ്രായം ഉള്ളതിന്റെ പേരില്‍ ഞാന്‍ ഒരു മുതലാളിത്ത കാഴ്ച്ചപ്പാടുകാരനാണ് എന്ന് ആക്ഷേപിക്കപ്പെട്ടാലും അതിന്റെ കൂടെ നില്‍ക്കാനേ എനിക്കാവൂ. ഒന്നര ശതമാനം പൌരന്മാരുടെ ഗുണത്തിന് വേണ്ടി ബാക്കി തൊണ്ണൂറ്റിഎട്ടു ശതമാനത്തോട് അനീതി കാണിക്കണം എന്നതിനോട് ഒരുകാലത്തും എനിക്ക് യോജിക്കാനാവില്ല.
ചര്‍ച്ച നിര്‍ത്താറായെന്നു തന്നെയാണ് എനിക്കും തോന്നുന്നത്. താങ്കള്‍ എഴുതിയപോലെ, നാം ആവര്‍ത്തിക്കുകയാണ്. ഞാന്‍ മുംബെഴുതിയ പലതും മരന്നുകൊണ്ടോ ശ്രദ്ധിക്കാതെയോ ആണ് താങ്കളുടെ കമന്റുകള്‍ എന്ന് തോന്നുന്നത് കൊണ്ട്, എന്റെ നിലപാടുകള്‍ക്ക് ഒരു sum up
ആവശ്യമാണെന്ന് തോന്നി. അതുകൊണ്ട് ഇത് പൂര്‍ണമായും ആവര്‍ത്തനങ്ങളാണ്. ഇത്തരം ഒരു sum up താങ്കളുടെ ഭാഗത്ത് നിന്നുംകൂടി പ്രതീക്ഷിക്കുന്നു. പങ്കാളിത്ത പെന്‍ഷനെ കുറിച്ച് പല ടി വി ചര്‍ച്ചകളും കേട്ടു, ജനയുഗത്തിലടക്കം പല പത്രങ്ങളിലെയും ലഖനങ്ങള്‍ വായിച്ചു. നാം രണ്ടുപേരും ദിവസങ്ങളോളം ദീര്‍ഘമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇത്രയൊക്കെയായിട്ടും പങ്കാളിത്ത പെന്ഷന് നടപ്പാക്കിയാല്‍ നിലവിലെ ജീവനക്കാര്‍ക്ക് എന്തെങ്കിലും നഷ്ടമുണ്ടാവുമെന്ന് വിശ്വസിക്കാന്‍ എനിക്കാവുന്നില്ല. അതിനൊരു നിവാരണം താങ്കളുടെ sum up നല്‍കിയെങ്കിലോ എന്നൊരു ആഗ്രഹം കൂടി ഈ പ്രതീക്ഷയില്‍ ഉണ്ട്.
ഇത്രയും കൂടി ഞാന്‍ നേരത്തെ പോസ്റ്റ്ചെയ്ത കമന്റില്‍ ഉണ്ടായിരുന്നു. ഒന്നിച്ച് പോസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്നപ്പോള്‍ രണ്ടു ഭാഗങ്ങളാക്കാന്‍ ശ്രമിച്ചു. ആദ്യ ഭാഗം പോസ്റ്റ് ചെയ്ത ശേഷം രണ്ടാമത്തെ ഭാഗം അബദ്ധത്തില്‍ ഡിലിറ്റ് ആയിപ്പോയി. അത് വീണ്ടു എഴുതിയുണ്ടാക്കേണ്ടി വന്നു. അതിന്നിടയില്‍ ആദ്യ ഭാഗത്തിനുള്ള താങ്കളുടെ കമന്റ് വന്നു കഴിഞ്ഞു. അതിനുള്ള മറുപടി പിന്നീടെഴുതാം.

താങ്കൾക്ക് പെൻഷനെ
ബോണസ്സായോ ദാനം കൊടുക്കുന്നതായോ എങ്ങനെ വേണമെങ്കിലും സങ്കല്പിക്കാം. അതൊക്കെ
താങ്കളുടെ ഇഷ്ടം.. അത് സമൂഹവും അംഗീകരിക്കണം എന്ന നിലപാടിലാണ് പ്രശ്നം.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പ്രായോഗികമല്ലാത്തതുകൊണ്ടല്ല സ്വകാര്യമേഖലയിൽ അത് വരാത്

തത്, അവർക്ക് എപ്പോഴും
ഊന്നൽ ലാഭം വർദ്ധിപ്പിക്കുക എന്നുള്ളതിലായതുകൊണ്ടാണ്.
ലോകമെമ്പാടും, സോഷ്യലിസത്തോടുള്ള ആഭിമുഖ്യം ഉയർന്നു വന്നതിനോടൊപ്പം, ക്ഷേമരാഷ്ട്രം എന്ന സങ്കല്പം നിലവിൽ വന്നതോടെയാണ് ക്ഷേമപെൻഷനുകൾ എന്ന ആശയം ശക്തിപ്രാപിച്ചതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഒപ്പം തൊഴിലാളി മുന്നേറ്റവും തങ്ങൾക്ക് ആവശ്യമായ പല ആനുകൂല്യങ്ങളും അനുവദിച്ചെടുപ്പിക്കുന്നതിൽ ഭരണകൂടങ്ങളെ സ്വാധീനിച്ചു.
നികുതി പിരിവും ഒരു ക്ഷേമസങ്കല്പമാണ്. ഉള്ളവനും ഇല്ലാത്തവനും ഉള്ള ഒരു രാജ്യത്തിൽ ഉള്ളവനിൽ നിന്ന് ഇല്ലാത്തവനിലേക്ക് ആനുകൂല്യങ്ങളും എത്തിക്കുന്നതിനുള്ള ഉപാധി. സ്വാഭാവികമായും അതിന്റെ അടിസ്ഥാനകാഴ്ച്ചപ്പാടു തന്നെ, ഇല്ലാത്തവനിൽ നിന്ന് പിഴിഞ്ഞെടുക്കുക എന്നല്ല, ഉള്ളവനിൽ നിന്നും, കൂടുതൽ ധനം ഉണ്ടാക്കുന്നവനിൽ നിന്നും വരുമാനം കണ്ടെത്തുക എന്നുള്ളതാവേണ്ടതാണ്. എന്നാൽ വലതുപക്ഷ കാഴ്ച്ചപ്പാടുള്ള ഭരണകൂടങ്ങൾ, ഉള്ളവരോട് ഉദാരമായ സമീപനം പുലർത്തുന്നു, നികുതി പിരിക്കാൻ വിമുഖത കാട്ടുന്നു എന്നുള്ളത് പോട്ടെ, പല നികുതികളും വിമുക്തമാക്കി കൊടുക്കുന്നു. (,കേരളത്തിലാവട്ടെ, ഇന്ത്യയിലാവട്ടെ, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി വരികയാണെന്നും വളരെ കുറഞ്ഞ ശതമാനമുള്ള ധനികരിലേക്ക് സമ്പത്ത് കുമിഞ്ഞു കൂടുകയാണെന്നുമുള്ള വസ്തുത താങ്കളും അംഗീകരിക്കുമെന്ന് കരുതുന്നു )സ്വാഭാവികമായും ഗവണ്മെന്റിന്റെ വരുമാനം കുറയുന്നു. അടുത്ത പടി, ചിലവ് ചുരുക്കുക എന്നുള്ളതാക്കുന്നു. കൂടുതൽ ആനുകൂല്യം ലഭിക്കുന്നവരെ കുറഞ്ഞ ആനുകൂല്യം ലഭിക്കുന്നവരെ കൊണ്ട് എതിരിടീപ്പിക്കുന്നു..
ഇതു തന്നെയാണ് മുതലാളിത്ത കാഴ്ച്ചപ്പാടുള്ള എല്ലാ ലോകരാഷ്ടങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്..

ഞാന്‍ ഇടക്കുകയറി ഒന്ന്
പറഞ്ഞോട്ടെ.. ഈയിടെ എന്റെ ഒരു സുഹുര്‍ത്ത് പറഞ്ഞതാണ്. അതായത് ഓരോ അഞ്ചു വര്‍ഷം
കൂടുമ്പോളും ഭരണം മാറി മാറി വരുന്നു എന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ കളിയാണ്. സര്‍ക്കാര്‍
മാറിമാറി വരുന്നതുകൊണ്ട് ഓരോ സര്‍ക്കാരില്‍ നിന്നും മാക്
സിമം മുതലെടുത്ത്
അടുത്ത ഭരണം അടുത്ത പാര്‍ടിക്ക് കൊടുക്കുന്നു. അങ്ങനെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍
മല്സരബുട്ടിയോടെ ആനുകൂലിയ്ങ്ങള് കൊടുക്കുന്നു. അങ്ങനെ പലര്‍ക്കും സ്വപ്നം കാണാന്‍
കഴിയാത്ത അത്ര ശംബളം ഇന്നു ലഭിക്കുന്നു. ഞാന്‍ ഇതിനോട് യോജിക്കുന്നില്ല. വെറും
അഞ്ചു ശതമാനം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ഒരു deciding
factor ആവാന്‍ പറ്റുമോ?
ഒന്നാമത്തെ കാരണത്തിൽ
കഴമ്പുണ്ടെന്നു പറഞ്ഞ നിലയ്ക്ക് അതു വിടുന്നു. :)
രണ്ടാമത്തെ കാരണം : കഴമ്പുണ്ട് . കാരണം. 1. പങ്കാളിത്ത പെൻഷൻ ഉള്ള ജീവനക്കാർ കൂടി സർവീസിൽ വരുന്നതോടെ ഒരേ ജോലി ചെയ്യുന്നവർക്ക് രണ്ടു തരം ആനുകൂല്യം എന്ന സ്ഥിതി വരും. ഈ അസമത്വം

ചോദ്യം ചെയ്യപ്പെടാൻ
സർവസാധ്യതയുണ്ട്.ഒപ്പം നിലവിൽ സ്റ്റാറ്റ്യൂട്ടറി പെൻഷനു വേണ്ടി നല്ലൊരു ശതമാനം തുക
ചിലവഴിക്കേണ്ടി വരുന്നു എന്ന് അല്പകാലം കഴിഞ്ഞ് വരുന്ന സർക്കാർ പറയും. പരിണത ഫലം,
നിലവിലുള്ളവർക്കും പങ്കാളിത്ത പെൻഷൻ തന്നെയായിരിക്കും. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാലും
അനുകൂല വിധിയുണ്ടാവാനുള്ള സാധ്യത കുറവാണ്. അതിനുള്ള നിയമങ്ങൾ ഇപ്പോഴെ നിലവിൽ വന്നു
കഴിഞ്ഞിരിക്കുന്നു.
മൂന്നാമത്തെ കാരണം :ആത്മാർത്ഥതയുണ്ട്. കാരണം, ഭാവിയിൽ ജോലിയിൽ കയറാൻ പോകുന്നത്, തങ്ങളും, തങ്ങളുടെ തന്നെ സുഹൃത്തുക്കളൂം ബന്ധുക്കളും സഹജീവികളും ആണെന്നുള്ള ബോധ്യവും പ്രതീക്ഷയും. താങ്കളുടെ മറ്റൊരു ചിന്ത തെറ്റാണ്. ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും സർവീസ് സംഘടനകൾ അത് ഭരണാനുകൂലമായവയായാൽ പോലും ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കിട്ടാറൊന്നുമില്ല. ചിലതൊന്ന് പരിഗണനയ്ക്കെടൂക്കുക കൂടിയില്ല. ഓരോ ശമ്പള പരിഷ്ക്കരണം വരുമ്പോഴും പല വിഭാഗങ്ങളും കടുത്ത അവഗണന നേരിടാറുണ്ട്.ശ്രദ്ധയിൽ പെടൂത്തിയാ ൽ തന്നെ പലതും പരിഗണിക്കപ്പെടാറില്ല.
( കേരളാ സർവീസ് റൂ ൾ അനുസരിച്ച് നിയമിക്കപ്പെടൂന്നവരെയാണ് സർക്കാർ ജീവനക്കാരായി കണക്കാക്കി വരുന്നത്..പുറത്ത് പറയാൻ പറ്റാത്ത വിധ ം കൂലി കുറവുള്ള സഹപ്രവർത്തകരെ കുറിച്ചറീയാൻ ആകാംഷയുണ്ട്.. വെല്ല്ലുവിളിയല്ല, അറിയാനാണ് )
പെൻഷൻ പ്രായം ഉയർത്തണമെന്ന് ഇപ്പോഴല്ല, അതിനെത്രയോ വർഷങ്ങൾക്കു മുമ്പെ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടു തുടങ്ങിയതാണ്. ഒരൊറ്റ ആവശ്യവുമായി സമരം സംഘടിപ്പിക്കുന്ന പതിവ് ഒരു സർവീസ് സംഘടനകൾക്കുമില്ല. പല ആവശ്യങ്ങളും ഉന്നയിക്കും, ചിലത് നേടിയെടുക്കാനാവും, ചിലത് പരിഗണനയ്ക്കെടൂക്കില്ല. പ്രധാനമായും പങ്കാളിത്ത പെൻഷനെതിരെയാണ് സമരമെങ്കിലും, ഒപ്പം, ജീവനക്കാർക്ക് അനുകൂലമായ മറ്റ് ആവശ്യങ്ങൾക്കു വേണ്ടിയും മുദ്രാവാക്യം ഉയർത്തും. ഞാനതിലൊരു തെറ്റും കാണുന്നില്ല. പെൻഷൻ പ്രായം ഉയർത്തണം എന്ന ആവശ്യം കൂടിയ ജീവിതദൈർഘ്യം എന്നതുമായി ബന്ധപ്പെടുത്തിയാണുന്നയിക്കുന്നത്. പങ്കാളിത്ത പെൻഷനു വേണ്ടി ലോകരാഷ്ട്രങ്ങളെയും മറ്റ് സംസ്ഥാനങ്ങളെയും ഉദ്ധരിക്കുന്ന താങ്കൾ, , കേരളത്തെക്കാൾ കുറഞ്ഞ ശരാശരി ആയുർദൈർഘ്യമുള്ള സംസ്ഥാനങ്ങളിൽ പോലും പെൻഷൻ പ്രായം ഇവിടത്തെക്കാൾ ഉയർന്നതാണ് എന്നുള്ളത് എന്തുകൊണ്ടു കാണുന്നില്ല ?

ഇനി മുമ്പ് പറഞ്ഞ
മറ്റൊരു കാരണം കൂടി ആവർത്തിക്കാം. സിവിൽ സർവീസിനെ അനാകർഷകമാക്കാനും ജീവനക്കാരുടെ
സംഘടിത ശേഷിയെയും നശിപ്പിക്കാനുള്ള നടപടീയു ടേ ആദ്യകാൽവയ്പാണ് പങ്കാളിത്ത പെൻഷൻ
എന്നാണ് ഞാൻ കാണൂന്നത്.അടുത്തത് പങ്കാളിത്ത പെൻഷൻ നിലവിലെ ജീവനക്കാർക്ക
ും
ബാധകമാക്കുകയെന്നതായിരിക്കും. പിന്നെ, കരാർ നിയമനങ്ങൾ വ്യാപകമാക്കും.. ( ഇപ്പോഴെ
അത് നടന്നു കൊണ്ടീരിക്കുന്നു..)
താങ്കൾക്ക് പറ്റിയതു പോലെ ഒരു തവണ എനിക്കും പറ്റിയതാ.. പല്ല് കടീച്ചു പിടീച്ചിരുന്ന് രണ്ടാമതു ം ടൈപ്പ് ചെയ്തു..ഹൊ !

Viddi Man
സുഹൃത്ത് പറഞ്ഞതിൽ യാതൊരു ന്യായവുമില്ല, രാമേട്ടാ.. സർക്കാർ ജീവനക്കാർ വോട്ട്
ചെയ്യാൻ പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ കേൾക്കുമോ ? നല്ല കഥ ! പണ്ടേ കണ്ടു
കൂടാത്തവരാണ്..അടിച്ചോടിക്കും ജീവനക്കാരെ ..
Rajeev Edamuttam
അങ്ങനെ ''കണ്ടു കൂടാത്തവര്‍'' ആയതിനു കാരണം ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍
തന്നെയല്ലേ...?
Viddi Man
ഒരു വിഭാഗം അല്ല, നല്ലൊരു വിഭാഗം എന്നു പറയേണ്ടി വരും, രാജീവ് ഭായ്..പക്ഷെ
ഇവിടത്തെ ചർച്ചാ വിഷയം അതല്ലാത്തതുകൊണ്ടാണ് പറയാഞ്ഞത്..
ഭാവിയില്‍ ജോലിക്ക്
കയറാന്‍ സാധ്യതയുള്ളവര്‍ക്ക് എങ്ങിനെയെങ്കിലും ഒരു സര്‍ക്കാര്‍ജോലി കിട്ടിയാല്‍
മതി എന്ന ചിന്തയെ ഇപ്പോളുള്ളൂ. അതുകൊണ്ടാണ് പങ്കാളിത്ത പെന്‍ഷനെ ഒരു യുവജന സംഘടനയും
(അവരാണല്ലോ നാളെ ജോലിക്ക് കയറെണ്ടവര്‍) എതിര്‍ക്കാത്തത്. മാത്രമല്
ല, പങ്കാളിത്ത
പെന്‍ഷന്റെ പേരുംപറഞ്ഞ് നിലവിലുള്ളവര്‍ക്ക് പെന്ഷന് പ്രായം വര്‍ദ്ധിപ്പിച്ചു
കൊടുത്ത് ഇപ്പോഴുള്ള തൊഴിലന്വേഷകരുടെ അവസരത്തിന് സര്‍ക്കാര്‍ കുറവ് വരുത്തുമോ
എന്നപേടി അവര്‍ മറച്ചു വെക്കുന്നുമില്ല. (ജോലി കിട്ടിക്കഴിഞ്ഞാല്‍ പെന്‍ഷനുവേണ്ടി
അവര്‍ മുറവിളി കൂട്ടും എന്നത് മറ്റൊരു കാര്യം)
ഗസ്റ്റ് ലക്ചറര്‍ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ മുംബെഴുതിയത് അതുപോലെ കോപ്പി ചെയ്യുന്നു.
" ജോലി ചെയ്യുന്ന കാലയളവില്‍ കിട്ടുന്ന ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കും പുറമേ തന്റെയും തന്റെ ജീവിത പങ്കാളിയുടെയും ജീവിതാവസാനംവരെ പെന്ഷന് കൊടുക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ് എന്നതിനോട് എനിക്ക് യോജിപ്പില്ല എന്ന് ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ആര്‍ക്കെങ്കിലും പെന്ഷന് കൊടുക്കുന്നില്ലെങ്കില്‍ അതൊരു നിഷേധമായോ ചൂഷണമായോ ഞാന്‍ കാണുന്നില്ല; ആര്‍ക്കെങ്കിലും കിട്ടുന്നുണ്ടെങ്കില്‍ അതൊരു ബോണസാണ്. ഒരേ ജോലി ചെയ്യുന്നവര്‍ക്ക് ഒരു തരത്തിലും താരതമ്യം സാധ്യമല്ലാത്ത രണ്ടുത്തരം വേതനം ഒരു തൊഴിലുടമ, അത് സര്‍ക്കാരായാലും മറ്റാരെങ്കിലും ആയാലും, നല്കുന്നുണ്ടെങ്കില് അത് ചൂഷണം തന്നെയാണ്. ഗസ്റ്റ് ലക്ചരര്‍മാരെയും മറ്റും നമ്മുടെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകതന്നെയാണ്. മുമ്പ് സൂചിപ്പിച്ച ത്രാണിയാല്ലായ്മ കൊണ്ടുതന്നെയാണ് അവര്‍ക്ക് ഇത്ര തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യേണ്ടി വരുന്നത്. ബോണസ്സായി കിട്ടുന്നതും ശമ്പളമായി കിട്ടുന്നതും രണ്ടാണ്. തങ്ങള്‍ക്കു പെന്ഷന് എന്ന ബോണസ് സര്‍ക്കാരില്‍ നിന്നു കിട്ടില്ലെന്നറിഞ്ഞുകൊണ്ട് ജോലിക്ക് കയറാന്‍ തയ്യാറാവുന്നവരെ കുറിച്ചാണ് ഞാന്‍ മുമ്പ് പരാമര്‍ശിച്ചത്. അല്ലാതെ, നിവര്ത്തികേട്കൊണ്ട്, കിട്ടുന്ന ശമ്പളത്തിന് ജോലിക്ക് കയറുന്ന നിസ്സഹായരെ കുറിച്ചല്ല."
എന്റെ അഭിപ്രായങ്ങളോട് താങ്കള്‍ യോജിച്ചാലും ഇല്ലെങ്കിലും, ഗസ്റ്റ് അധ്യാപകരെ പോലെയുള്ള നിസ്സഹായരെ കുറിച്ചുള്ള എന്റെ നിലപാട് ഇതില്കൂടുതല് വ്യക്തമാക്കിത്തരാന്‍ എനിക്ക് കഴിവില്ല.
പെന്ഷന് ഒരു ബോണസ്സാണ് എന്ന സ്വന്തം അഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ അത് സമൂഹം അംഗീകരിക്കണം എന്ന നിലപാടാവുമോ? ഞാനോ താങ്കളോ പറയുന്ന ഒരു കാര്യം സമൂഹം അംഗീകരിക്കണം എന്ന് വാശിപിടിച്ചാല്‍ സമൂഹം അതംഗീകരിച്ചു തരുമോ? എന്റെ അഭിപ്രായം താങ്കളുടെതില്‍ നിന്ന് വിഭിന്നമായത്കൊണ്ടോ താങ്കള്‍ക്ക് ഇഷ്ടപ്പെടാത്ത അഭിപ്രയമായത്കൊണ്ടോ ആയിരിക്കും അങ്ങിനെ തോന്നുന്നത്.
ഒരേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ എത്തിയ ഈ ചര്‍ച്ച തുടരുന്നതില്‍ വലിയ കഴമ്പില്ല എന്ന അഭിപ്രായം രണ്ടു പേര്‍ക്കും ഉള്ളത് കൊണ്ട് താങ്കളുടെ മാറ്റ് കമെന്റുകള്‍ക്കൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല.

ഒരേ കാര്യങ്ങള്‍ തന്നെ
ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ എത്തിയ ഈ ചര്‍ച്ച തുടരുന്നതില്‍ വലിയ
കഴമ്പില്ല എന്ന അഭിപ്രായം രണ്ടു പേര്‍ക്കും ഉള്ളത് കൊണ്ട് താങ്കളുടെ മാറ്റ്
കമെന്റുകള്‍ക്കൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല. എങ്കിലും താങ്കള്‍ ഉന
്നയിച്ച ഒരു സംശയം തീര്‍ത്തു
തെരെണ്ടാതുണ്ടല്ലോ. പുറത്തു പറയാന്‍ പോലും കൊള്ളാത്ത വേതനത്തിന് ജോലി ചെയ്യുന്നവര്‍
എന്ന് ഞാന്‍ വിവക്ഷിച്ചത് ഗസ്റ്റ് ലക്ചറര്‍, അംഗന്‍വാടി വര്‍ക്കര്‍
തുടങ്ങിയവരെയാണ്. കെ എസ് ആറിന്റെ പരിധിയില്‍ വന്നാലും ഇല്ലെങ്കിലും അവര്‍
ചെയ്യുന്ന ജോലിയും സര്‍ക്കാര്‍ ജോലിയാണ്. (ആവര്‍ത്തനമായത് കൊണ്ടാണ് കഴിഞ്ഞ തവണ
വ്യക്തമാക്കഞ്ഞത്)
എങ്ങനെയെങ്കിലും ജോലി
കിട്ടിയാൽ മതി എന്ന ചിന്തയല്ലേ ഗസ്റ്റ് ആയി നിയമനം കിട്ടിയവർക്കും അംഗൻവാടി
വർക്കർമാർക്കും ഉണ്ടായിരിക്കുക. ? ആ വികാരത്തെ ചൂഷണം ചെയ്യുകയല്ലെ സർക്കാർ
ചെയ്യുന്നത്. അതേ അവസ്ഥ തന്നെയല്ലെ പങ്കാളിത്ത പെൻഷൻ അംഗീകരിച്ച് ജോലിയിൽ കയറ
ാൻ പോകുന്ന
യുവജനങ്ങൾക്കും. അംഗീകരിക്കാൻ നിർബന്ധിതരാവുന്നു എന്നുള്ളതും സന്തോഷപൂർവം
അംഗീകരിക്കുന്നതും രണ്ടായി തന്നെ കാണണ്ടെ ?
ശരിയാണ്.എനിക്കു തെറ്റി. പെൻഷൻ എന്നുള്ളത് ബോണസ്സ് ആയി കണ്ടാൽ മതി എന്നുള്ളത് സമൂഹം അംഗീകരിക്കണം എന്ന് ഒരിടത്തും താങ്കൾ ആവശ്യപ്പെട്ടിട്ടില്ല. അതൊരു വ്യക്തിപരമായ അഭിപ്രായം മാത്രമായി കാണുന്നു.
അംഗൻവാടി സർക്കാർ ശമ്പളം പറ്റുന്നുണ്ടെങ്കിലും അവർ സർക്കാർ ജീവനക്കാർ എന്ന വിഭാഗത്തിൽ പെടില്ല.കേരള സർവീസ് റൂൾസ് അനുസരിച്ചല്ല അവർ നിയമിക്കപ്പെടുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. തികച്ചും പ്രാദേശികമായ അടിസ്ഥാനത്തിൽ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഴിയാണ് അവർക്ക് നിയമനം ലഭിക്കുന്നത് ( പി.എസ്. സി വഴി അല്ല ) എങ്കിലും അവർക്ക് മതിയായ വേതനം ലഭ്യമാക്കണമെന്ന് ഉന്നയിച്ച് നടത്തുന്ന സമരങ്ങൾക്ക് ഇടതുപക്ഷ സർവീസ് സംഘടനകൾ പിന്തുണ നൽകിയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

Mkm Ashraff
രാമചന്ദ്രന് : അസംബന്ധം, എന്നെ താങ്കളുടെ സുഹൃത്തിന്റെ അഭിപ്രായത്തെ
വിശേഷിപ്പിക്കാനാവൂ. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണം
ഈ സംവാദം ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അനുവാദം തന്ന ശ്രീ എം കെ എം അഷ്റഫിനു പ്രത്യേക നന്ദി..
ReplyDeleteഅഷ്രഫ് ഇക്ക എന്നെക്കാൾ പ്രായത്തിനു മുതിർന്ന ആളാണെന്ന് പിന്നീടാണറിഞ്ഞത്. പ്രായത്തിനു നിരക്കാത്ത സംബോധനകൾ എന്നിൽ നിന്നുണ്ടായിട്ടുള്ളതിൽ മാപ്പു ചോദിക്കുന്നു അഷ്രഫ് ഇക്കാ
സുഹൃത്തെ,
Deleteബ്ലോഗ് പ്രസിദ്ധീകരിക്കുമ്പോള്‍ പ്രത്യേകമായ അറിയിപ്പുതരാം എന്ന വാഗ്ദാനം പാലിച്ചതിനു നന്ദി.
രണ്ടുപേരുടെയും അഭിപ്രായം തീര്‍ത്തും വിരുദ്ധമായിരുന്നിട്ടും, fb യിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ നിലവാരത്തീക്കു താഴാതെ, വളരെ ആരോഗ്യപരവും സംസ്കാര ഭദ്രവുമായിരുന്നു നമ്മുടെ ചര്‍ച്ച എന്നാണ് എന്റെ അഭിപ്രായം. അതിന്നിടയില്‍ ഒരിക്കല്‍ പോലും എനിക്ക് മനോവിഷമം ഉണ്ടാവാവുന്നതോ എന്റെ പ്രായത്തിനു യോജിക്കാത്തതോ ആയ ഒരു പരാമര്‍ശവും താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടായതായി ഓര്‍ക്കുന്നില്ല. അത്തരം പരാമര്‍ശങ്ങള്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ഓര്‍ക്കുനില്ല; ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.
ആശംസകളോടെ
അശ്രഫ്ക്ക
ആരോഗ്യപരമായ ചർച്ച.. സംവാദങ്ങൾ എന്നിട്ടും തീരുന്നില്ല..
ReplyDelete