Wednesday, December 19, 2012

പങ്കാളിത്ത പെൻഷൻ സംവാദം ഭാഗം - 2

പങ്കാളിത്ത പെൻഷൻ പദ്ധതി സംബന്ധിച്ച് ശ്രീ എം കെ എം അഷ്രഫുമായി 'ത്രിശ്ശൂർക്കാർ' ഫേസ് ബുക്ക് ഗ്രൂപ്പിൽ നടന്ന സംവാദത്തിന്റെ  രണ്ടാം ഭാഗം
Mkm Ashraff ഉള്ള ആനുകൂല്യം പിന്‍വലിക്കുക എന്ന അവസ്ഥ ഇവിടെ ഉദിക്കുന്നേയില്ല. നിലവിലവിലുള്ള എല്ലാവര്ക്കും ഇപ്പോഴത്തെ സമ്പ്രദായം തുടരും എന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നുണ്ട്. അടുത്ത വര്ഷം ഏപ്രില്‍ മുതല്‍ പുതുതായി സര്‍ക്കാര്‍ സര്‍വീസില്‍ ചെരുന്നവര്‍ക്കെ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം ബാധകമാക്കൂ എന്നും ഉറപ്പു നല്‍കുന്നുണ്ട്.

നികുതിപിരിവ് ഊര്‍ജിതമാക്കി വരുമാനം വര്‍ദ്ധിപ്പിച്ച കാര്യത്തില്‍ തോമസ്‌ ഐസെക് ഒരു മാതൃക തന്നെയായിരുന്നു. ബാക്കി കാര്യങ്ങളിലൊക്കെ അദ്ദേഹവും ഇവിടെ ഉണ്ടായ മറ്റെല്ലാ ധനകാര്യ മന്ത്രിമാരെപോലെ തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ പ്രധാന പരാധിതന്നെ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കുന്നില്ല എന്നതായിരുന്നുവല്ലോ. പെന്‍ഷന്‍ ദിനം ഏകീകരിക്കുക എന്നൊരു വിചിത്ര തീരുമാനിആതിലൂടെ അദ്ദേഹം നിത്യചെലവിനു പണം കണ്ടെത്തിയതും നൂതന മാര്‍ഗമായിരുന്നു; ആ വിചിത്ര തീരുമാനം പെന്‍ഷന്‍ പ്രായം 56 ആയി ഉയര്‍ത്താന്‍ യു ഡി എഫിന് സഹായമായിത്തീരുകയും ചെയ്തു.

താങ്കള്‍ ചോദിച്ച ഉറപ്പ് എനിക്കെന്നല്ല ആര്‍ക്കും തരാന്‍ കഴിയില്ല. എന്നത്തേക്കും നടത്തിക്കൊണ്ടു പോകാന്‍ പറ്റും എന്ന ഉദ്ദേശത്തോടെതന്നെ ആയിരിക്കും സ്റ്റേട്ട്യുട്ടറി പെന്‍ഷന്‍ ആരംഭിച്ചിരുക്കുക. കുറെ കാലങ്ങള്‍ക്ക് ശേഷം അതുപ്രായോഗികമല്ലെന്നു തെളിഞ്ഞപ്പോള്‍ പ്രായോഗികമെന്ന് ഇപ്പോള്‍ തോന്നുന്ന മറ്റൊരുതരം പെന്‍ഷന്‍ സംബ്രതായം ആവിഷ്കരിച്ചു. ഒരുപക്ഷെ അത് പ്രായോഗികമല്ലെന്ന് നാളെ തെളിഞ്ഞാല്‍ അന്ന് മറ്റൊന്ന് ആവിഷ്കരിക്കേണ്ടി വരും.

'സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളല്ല' എന്ന രീതിയില്‍ ഞാന്‍ എപ്പോഴാണ് അഭിപ്രയപ്പെട്ടതെന്നു എത്ര ആലോചിച്ചിട്ടും ഒര്മാവരുന്നില്ല. അതൊന്നു വ്യക്തമാക്കിത്തരാമോ? ഒന്നര ശതമാനം മാത്രം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും കൊടുത്ത് ബാക്കിയുണ്ടെങ്കില്‍ മാത്രം നിത്യപട്ടിണിക്കാരും അര്‍ദ്ധപട്ടിണിക്കാരും ഭൂരിപക്ഷമുള്ള തൊണ്ണൂറ്റിഎട്ടര ശതമാനം സധാരക്കര്‍ക്കാരെന്റെ നിത്യജീവിതമടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി എന്നൊക്കെയാണോ താങ്കള്‍ പറയുന്നത് എന്ന തരത്തിലുള്ള എന്റെ ഒരു കമന്റിനുള്ള മറുപടിയിലാണ് ആര്ക്കുവേണമെങ്കിലും ടെസ്റ്റെഴുതി സര്‍ക്കാര്‍ ജീവനക്കാരനാവാം എന്നൊക്കെ താങ്കള്‍ എഴുതിയത്. (ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധമില്ലാത്ത ഒന്നായതുകൊണ്ട് ആ വിഷയം ദീര്‍ഘിപ്പിക്കുന്നില്ല)
August 20 at 5:58pm · Unlike · 2
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff ഇന്ത്യയില്‍, കേരളവും പശ്ചിമബംഗാളും ത്രിപുരയുമേ ഇനി പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കാന്‍ ബാക്കിയുള്ളൂ. മൂന്നും ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള സംസ്ഥാനങ്ങള്‍. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് ഇവിടങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാവാതിരുന്നതെന്ന് ആ പേരുകളില്‍ നിന്നുതന്നെ വ്യക്തമല്ലേ? (കേന്ദ്രസര്‍ക്കാരും രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കി. അതുകൊണ്ട്, കേന്ദ്രജീവനക്കാരുടെയും സംസ്ഥാനജീവനക്കാരുടെയും ശമ്പളം താരതമ്യം ചെയ്തുകൊണ്ടുള്ള താങ്കളുടെ വാദത്തിനു കഴമ്പില്ല. കേരളത്തിലാണ് ഏറ്റവും കുറഞ്ഞ ശമ്പളം ഉള്ളതെന്ന് താങ്കള്‍ പറയില്ലെന്ന് കരുതട്ടെ.)

തങ്ങള്‍ക്കു ഒരു നഷ്ടവും വരാനില്ലാത്ത ഒരു കാര്യത്തെയാണ് സര്‍ക്കാര്‍ ജോലിക്കാര്‍ എതിര്‍ക്കുന്നത്. (താങ്കളും ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ് എന്നാണെന്റെ ഊഹം) ഭാവിയിലെ ജീവനക്കാര്‍ക്ക് വേണ്ടിയാണ് ഈ ശ്രമമെന്ന് ആരങ്കിലും വിചാരിക്കുന്നെങ്കില്‍ അത് അങ്ങിനെ ചിന്തിക്കുന്നവരുടെ ശുദ്ധഗതിയുടെ പ്രതിഫലനം മാത്രമാണ്. പുതിയ സമ്പ്രദായത്തെ എതിര്‍ത്തുകൊണ്ട് ഇവര്‍ എഴുതുന്ന പല ലേഖനങ്ങളില്‍ നിന്നും അവരുടെ താല്പര്യം വായിച്ചെടുക്കാനാവും. പുതിയ പെന്‍ഷന്‍ സമ്പ്രദായത്തിനെതിരെയുള്ള പണിമുടക്കിന് കൊടുത്ത നോട്ടീസിനോടനുബന്ധിച്ചു മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇവരുടെ ഒരാവശ്യം പെന്‍ഷന്‍ പ്രായം അറുപതു വയസ്സാക്കണം എന്നയിരുന്നുവര്‍ത്രേ. ഇന്നലെ മാതൃഭുമി ഈ വിഷയവുമായി ബന്ധപ്പെട്ട മൂന്ന് കത്തുകള്‍ പ്രസിദ്ധീകരിച്ചിരുന്നു, മൂന്നും എതിര്‍ത്തുകൊണ്ടുള്ളവ, പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ആവശ്യം മൂന്നിലും ഉണ്ടുതാനും. എതിര്‍ക്കുന്നവരുടെ നിക്ഷിപ്ത താല്പര്യം ആ പ്രത്യേക ആവശ്യത്തില്‍ നിന്ന് വ്യക്തമല്ലേ? താടിക്ക് തീ പിടിച്ചോടുന്നവനോട് ബീടിക്കു തീ ചോതിക്കുന്ന നീചമനസ്ഥിതിയല്ലേ ഇത്?
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man ഉള്ള ആനുകൂല്യം ഇവിടെ പിൻവലിക്കുന്നില്ല എന്നുള്ളത്, നിലവിലുള്ള സർക്കാർ ജീവനക്കാരനെ സംബന്ധിച്ച് ശരിയാണ്. പക്ഷെ പുതുതായി ജോലിയിൽ കയറാൻ അപേക്ഷിച്ചിട്ടുള്ള, അല്ലെങ്കിൽ ജോലി പ്രതീക്ഷിക്കുന്ന എല്ലാ ചെറുപ്പക്കാരെയും സംബന്ധിച്ച് അതൊരു ആനുകൂല്യം നഷ്ടപ്പെടുക തന്നെയാണ്.
സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം, അടുത്ത ഘട്ടം, നിലവിലുള്ള ജീവനക്കാർക്കും പങ്കാളിത്ത പെൻഷൻ നടപ്പാക്കുകയായിരിക്കും ചെയ്യുക എന്നുറപ്പുണ്ട്. അതിനുപത്രങ്ങളിലൂടെയുള്ള ഉറപ്പ് കൊടുത്താൽ പോര. ജീവനക്കാരുമായി നടന്ന ചർച്ചയിൽ മുഖ്യമന്ത്രി മറുപടി പറയാതിരുന്ന ചില കാര്യങ്ങളൂണ്ട്. 1. നിലവിലുള്ള ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമാക്കില്ലെന്ന് ഉറപ്പു നൽകാമോ ? 2. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ മിനിമം പെൻഷൻ ഉറപ്പാക്കുമോ?3. പങ്കാളിത്ത പെൻഷൻ പദ്ധതി മികച്ചതാണെങ്കിൽ രാജ്യത്തെ സേനകൾക്ക് എന്തുകൊണ്ട് ഈ പദ്ധതി നടപ്പാക്കുന്നില്ല ? 4. പെൻഷൻ ഫണ്ടിൽ നിന്നു ലഭിക്കുന്ന പണം മ്യൂച്ചൽ ഫണ്ടുകളിലല്ലാതെ ബാങ്കുകളുലും എൽ. ഐ. സി പോലുള്ള സ്ഥാപനങ്ങളിലും നിഷേപിക്കാമോ ?
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff കിട്ടുന്നത് ഇല്ലാതാവുന്ന അവസ്ഥയില്ല. ഭാവി ജോലിക്കാരെ സംബന്ധിച്ച് അന്ന് കിട്ടാന്‍ സാധ്യതയുള്ളത് ഇല്ലാതാവും എന്നേയുള്ളൂ. നിലവില്‍ കേരളത്തില്‍ 43 ലക്ഷം തൊഴില്‍ അന്വേഷകരുണ്ടത്രേ. അവരിലെ എത്ര ചെറിയൊരു ശതമാനം ആളുകളുടെ പ്രശ്നമാണ് അതെന്നു താങ്കള്‍ത്തന്നെ ചിന്തിച്ചു നോക്കുക. അതെത്രയായാലും, നാളെ ജോലിക്ക് കയറാനുള്ളത്‌ ഇന്നത്തെ യുവജനങ്ങളാണ്. ഒരു യുവജന സംഘടനയും പങ്കാളിത്ത പെന്‍ഷന്‍ എന്നത് പ്രശ്നവിഷയമായെ കാണുന്നില്ല. ഇതിന്റെ പേരില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ആവരുടെ അവസരങ്ങള്‍ക്ക് കുറവ് വരുത്തുമോ എന്നതാണ് ആവരുടെ ഇപ്പോഴത്തെ ആശങ്ക. എതിര്‍ക്കുന്നത് ഇന്ന് സര്‍വീസില്‍ ഉള്ളവര്‍ മാത്രമാണ്. എതിര്‍ക്കുന്നതിന്നിടയിലും പെന്‍ഷന്‍ പ്രായം 60 ആക്കാനാവുമോ എന്ന് അവര്‍ അന്വേഷിക്കുന്നുമുണ്ട്. എങ്കില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാമെന്ന സൂചനയും നല്‍കുന്നുമുണ്ട്. വെറും സ്വാര്‍ത്ഥത മാത്രമാണ് ആ എതിര്‍പ്പിനു ആധാരം എന്ന് അതില്‍നിന്നു വ്യക്തമല്ലേ?

താങ്കള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കൊക്കെ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞെന്നാണ് എന്റെ അറിവ്.

-നിലവിലുള്ള ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമാക്കില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. (അതിന് ഏതുതരത്തിലുള്ള ഉറപ്പുവേണമെങ്കിലും നേടിയെടുക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ട്. അതിനായി ഏതറ്റം വരെയും പോകാന്‍ ജീവനക്കാര്‍ക്ക് അവകാശവും ഉണ്ട്. കാരണം ആ പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും കണ്ടുകൊണ്ടാണ് അവരെല്ലാം സര്‍വീസില്‍ കയറിയിട്ടുള്ളത്‌)

- പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ മിനിമം പെന്‍ഷന്‍ ഉറപ്പുനല്‍കാനാവുമോ എന്നതും ഇപ്പോള്‍ സര്‍വീസിലുള്ളവര്‍ അന്വേഷിക്കണ്ട കാര്യമല്ല. (ഈ ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ മുമ്പില്‍ വെക്കാമെന്ന് പ്രസ്തുത ചര്‍ച്ചക്കിടയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി)

-പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സ്റ്റെട്ട്യുട്ടറി പെന്ഷനെക്കാള്‍ മികച്ചതാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ശുദ്ധ നുണയാണ്.

-പെന്‍ഷന്‍ ഫണ്ടിലെ പണത്തിന്റെ നിക്ഷേപം എവിടെയായിരിക്കും എന്നുള്ളത് ഇന്ന്ജോലിയിലുള്ളവരെ ബാധിക്കുന്ന പ്രശ്നമാല്ലാത്തത് കൊണ്ട് അവര്‍ അതെക്കുറിച്ച് വെവലാതിപ്പെടെണ്ടാതില്ല. (സര്‍ക്കാര്‍ ബോണ്ടുകളിലോ, വാണിജ്യ ബേങ്കുകളിലോ. ഓഹരി വിപണികളിലോ നിക്ഷേപിക്കാന്‍ അവസരമുണ്ടായിരിക്കുമെന്നും, ഇതില്‍ ഏത് വേണമെന്ന് ജീവനക്കാരന് തീരുമാനിക്കാം എന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.)
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man ഇടയ്ക്ക് ചില വിരുന്നുകാർ വന്നു..അതുകൊണ്ട് പൂർത്തിയാക്കാൻ പറ്റിയിരുന്നില്ല.
കടമെടുക്കാൻ പാടില്ല എന്നൊരു നയം താങ്കൾക്കുണ്ടോ എന്ന് വ്യക്തമാക്കണം. വികസിതമാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഏത് രാജ്യത്തിനും കടങ്ങളുണ്ടാകും. അതെടുക്കുന്നത് ചില കണക്കുകൂട്ടലുകൾ വേണം. അത്തരം കണക്കു കൂട്ടലുകൾ വച്ച്, ഉദാരമായ വ്യവസ്ഥകളുള്ള സ്ഥാപനത്തിൽ നിന്ന് കടമെടുക്കാൻ കേന്ദ്രസർക്കാരിന്റെ പിടിവാശി മൂലം കഴിയുന്നില്ല എന്നാണ് തോമസ് ഐസക് പരാതിപ്പെട്ടത്.

'സർക്കാർ ജീവനക്കാരും ജനങ്ങളല്ലെ' എന്ന എന്റെ ചോദ്യത്തിന്' ജനം എന്നാല്‍ മുഴുവന്‍ ജനങ്ങളുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമാണ് ഉദ്ദേശിച്ചതെങ്കില്‍ അങ്ങിനെ തന്നെ പറയണം." എന്നു താങ്കൾ മറുപടി പറഞ്ഞാൽ, സർക്കാർ ജീവനക്കാർ ജനങ്ങളിൽപ്പെടാത്ത ഒരു വിഭാഗമാണ് എന്നാണു താങ്കൾ ഉദ്ദേശിച്ചത് എന്നാണ് എന്റെ ബുദ്ധി വച്ച് മനസ്സിലാക്കുന്നത്.
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man ഇടതുപക്ഷത്തിനു വേരോട്ടമുള്ളതുകൊണ്ട്, സർക്കാർ ജീവനക്കാർക്കു മാത്രമല്ല, എല്ലാ വിഭാഗം തൊഴിലാളികൾക്ക് കേരളത്തിൽ കൂലി കൂടുതൽ ലഭിക്കുന്നുണ്ട് എന്ന് താങ്കൾ കാണണം. ആരുടെയും ഔദാര്യം കൊണ്ട് നേടിയെടുത്തതല്ല ഇതൊന്നും. സംഘടിത ശേഷി കൊണ്ടു തന്നെ നേടിയെടുത്തതാണ്. സ്വാധീനിക്കാൻ കഴിയുന്ന എല്ലാ സന്ദർഭങ്ങളിലും ഏത് തൊഴിലാളി സംഘടനയും തോഴിലാളികളുടെ ക്ഷേമത്തിനു വേണ്ട നടപടികൾക്ക് സ്വാധീനം ചെലുത്തും. അത് സ്വാഭാവികമാണ്. തൊഴിലുടമയ്ക്ക് തൊഴിലാളിയുടെ ക്ഷേമമായിരിക്കില്ല പൊതുവെ ലക്ഷ്യം എന്നതു തന്നെ കാരണം.സർക്കാർ ജീവനക്കാർക്ക് അത്തരം സംഘടിത ശേഷി ഇല്ലാത്ത സംസ്ഥാനങ്ങളിലോ, ജീവിതചിലവ് കേരളത്തെക്കാൾ കുറവുള്ള സംസ്ഥാനങ്ങളീലോ ഇവിടത്തെക്കാൾ ശമ്പളം കുറവുണ്ടായിരിക്കും. അതിലൊരു സംശയവുമില്ല. പക്ഷെ അതാണോ വേണ്ടത് എന് നാലോചിക്കുക, ഒരു തൊഴിലാളിയുടെ പക്ഷത്തു നിന്നും.
തീർച്ചയായും ഞാനൊരു സർക്കാർ ജീവനക്കാരനാണ്. കേരളത്തിലെ/ഇന്ത്യയിലെ പട്ടിണിപാവങ്ങളെ കുറിച്ചും ബോധ്യമുണ്ട് . എന്നു കരുതി ഞാൻ സർക്കാർ ജീവനക്കാർക്ക് ശമ്പളമോ ആനുകൂല്യങ്ങളോ കൂടുതലാണ് എന്ന് പ്രസ്താവിക്കുന്നതെങ്ങനെ. ഇന്ത്യയിലെ/കേരളത്തിലെ എല്ലാവർക്കും എന്നെ ക്കാൾ കൂലി കൂടുതൽ കിട്ടിയിട്ടു മതി എനിക്ക് നല്ല ശമ്പളം, ആനുകൂല്യം അതുവരെ മിനിമം കൂലി മതി എന്നു പറയണോ , ശമ്പളം തരുന്നത് ഗവണ്മെന്റ് ആണെന്നുള്ളതുകൊണ്ട് ?

താങ്കൾ ഒരു പ്രവാസിയാണെന്ന് ഊഹിക്കുന്നു. താങ്കൾ ജോലി ചെയ്യുന്ന രാജ്യത്ത്, വളരെ മോശം സാഹചര്യത്തിൽ, വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന മനുഷ്യരുണ്ടായിരിക്കാം. ഒരു പക്ഷെ താങ്കൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനു കീഴിൽ തന്നെ ഉണ്ടാവും അത്തരം ജോലിക്കാർ. അവർക്കെല്ലാം ഉയർന്ന ശമ്പളവും ആനുകൂല്യവും നൽകിയിട്ടുമതി എനിക്ക് ഉയർന്ന ശമ്പളം എന്നു താങ്കൾ സമ്മതിക്കുമോ ? അങ്ങിനെയാണോ അവിടത്തെ പ്രവാസികൾ അവിടെ ജോലി ചെയ്യുന്നത് ?
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man പങ്കാളിത്ത പെൻഷൻ പദ്ധതി കൊണ്ട് നിലവിലുള്ള ഒരു ജീവനക്കാർക്കും ദോഷമൊന്നും വരാനില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് താങ്കൾ ഉയർത്തിപ്പിടിക്കുന്നതെന്ന് കരുതുന്നു.

സർക്കാർ മേഖലയിൽ കരാർ നിയമനം ഏർപ്പെടുത്തുന്നതിനെ താങ്കൾ എങ്ങിനെ കാണുന്നു ? നിലവിലുള്ളവർക്ക് യാതൊരു പ്രശ്നവും വരില്ല, ചെറുപ്പക്കാർക്കും പ്രശ്നമില്ല, സർക്കാരിനും ലാഭമല്ലെ ? അടുത്തത് അതായിരിക്കും, നല്ലതല്ലെ ?

സുഹൃത്തേ, ദീർഘവീക്ഷണമുള്ള ഒരു തൊഴിലാളി സംഘടന അപ്പോൾ അംഗമായ തൊഴിലാളികൾക്ക് വേണ്ടി മാത്രമല്ല, ഭാവിയിൽ ആ തൊഴിൽ ചെയ്യേണ്ടി വരുന്നവർക്ക് വേണ്ടിയും പ്രവർത്തിക്കും, ആവശ്യങ്ങളുന്നയിക്കും. അല്ലാതെ ഞങ്ങൾക്ക് ശേഷം എന്തു നരകമായാലും കുഴപ്പമില്ല എന്നു ചിന്തിക്കുന്നത് മനുഷ്യ സ്വഭാവമല്ല. അങ്ങിനെയെങ്കിൽ നാം പരിസ്ഥിതിയെ കുറിച്ചൊന്നും വേവലാതിപ്പെടണ്ടല്ലോ..ഇപ്പോഴത്തെ ജീവിതം അങ്ങ് പരമാവധി അടിച്ചുപൊളിച്ചാൽ പോരെ ?
പങ്കാളിത്ത പെൻഷൻ, പെൻഷൻ ഫണ്ട്, കരാർ നിയമനങ്ങൾ ഇതൊക്കെ തങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ളതല്ല എന്നു തൊഴിലാളികൾക്കറിയാം. എന്നു മാത്രമല്ല, ഇതൊക്കെ തങ്ങളെയും തങ്ങളുടെ സംഘടിതശേഷിയെയും ഇല്ലാതാക്കാനുള്ളതാണ് എന്നവർ തിരിച്ചറിയുന്നു..പ്രതികരിക്കുന്നു..
    • http://profile.ak.fbcdn.net/hprofile-ak-snc7/370687_1544762368_760074513_q.jpg
Viddi Man ഇനി റിട്ടയർമെന്റ് പ്രായം.. വെറുതെ ശമ്പളം വാങ്ങിക്കാനുള്ള കൊതി കൊണ്ടല്ല റിട്ടയർമെന്റ് പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെടുന്നത്. മലയാളികളുടെ ആയുർദൈർഘ്യം വർദ്ധിച്ചതുകൊണ്ടും 55 വയസ്സിൽ ശാരീരികശേഷിക്ക് കുറവു വരുന്നില്ല എന്നുള്ളതുകൊണ്ടുമാണ്. മാത്രമല്ല, അതുകൊണ്ട് കൊടുക്കേണ്ട പെൻഷനിൽ ലാഭമുണ്ടാവുകയും ചെയ്യുന്നു. ചെറുപ്പക്കാർക്ക് റിട്ടയർമെന്റ് പ്രായം എത്ര വർദ്ധിക്കുന്നോ അത്ര കാലം അപേക്ഷിക്കാവുന്ന തസ്തികകളുടെ എണ്ണം കുറയും എന്നുള്ളത് നേരു തന്നെ. പക്ഷെ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായം വർദ്ധിപ്പിച്ചാൽ ആ പ്രശ്നം തീരും. കാരണം, ജോലിയിൽ പ്രവേശിക്കുന്നതോടെ അവർക്കും ഉയർന്ന റിട്ടയർമെന്റ് പ്രായമാണല്ലൊ ബാധമമാകുന്നത്..
    • http://profile.ak.fbcdn.net/hprofile-ak-ash3/565196_100001548313006_1664550293_q.jpg
Mkm Ashraff കടമെടുക്കരുത്‌ എന്നൊരു അഭിപ്രായം എനിക്കില്ല. അത് നമ്മുടെ ചര്‍ച്ചയിലെ വിഷയമല്ല.

'വരുമാനത്തിന്റെ 95 ശതമാനം ശമ്പളത്തിനും, പെന്‍ഷനും, പലിശക്കുമായാണ് ഇപ്പോള്‍ തന്നെ സംസ്ഥാനം ചിലവിടുന്നത്‌. കേരളത്തിന്റെ പൊതു കടം 88000 കോടി രൂപ. അതിനിയും കൂട്ടിക്കൊണ്ടു വരാം, ഇനിയും എത്രവേണമെങ്കിലും കടം കിട്ടും എന്നൊക്കെയാണോ സുഹൃത്ത്‌ വിചാരിക്കുന്നത്?' എന്ന് ഇതേ ചര്‍ച്ചയില്‍ ഞാന്‍ എഴുതിയതാണ്. പെന്‍ഷനും, ശമ്പളത്തിനും, പലിശയ്ക്കും വേണ്ടി ഇത്രയധികം ചെലവിടേണ്ടി വരുന്നത്കൊണ്ട്, ഒരു സര്‍ക്കാരിന്റെ ധര്‍മം എന്താണോ അതില്‍ കുറച്ചെങ്കിലും നിര്‍വഹിക്കാനായി സര്‍ക്കാരിന് കടമെടുക്കേണ്ടിവരുന്നു. മാത്രമല്ല കടം നാള്‍ക്കുനാള്‍ പെരുകിക്കൊണ്ടിരിക്കുകയും ആണ്. അതൊക്കെ കാരണമാണ് കൂടുതല്‍ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തതിനെ കുറിച്ചുള്ള തോമസ്‌ ഐസെകിന്റെ പരാതി ഞാന്‍ എടുത്തു പറഞ്ഞത്. താങ്കള്‍ പറഞ്ഞ 'നൂതന മാര്‍ഗങ്ങളിലൂടെ അത്രയൊക്കെ പണം സമാഹരിചിരുന്നെങ്കില്‍ ഇത്തരം ഒരു പരാതിക്ക് ഇടമുണ്ടാവുമായിരുന്നില്ല എന്നായിരുന്നു ഞാനാപറഞ്ഞതിന്റെ ധ്വനി.

താങ്കള്‍ ഉദ്ധരിച്ച എന്റെ വാചകങ്ങളില്‍ നിന്നും 'സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളല്ല' എന്ന ആശയമാണ് താങ്കള്‍ക്ക് കിട്ടിയതെങ്കില്‍ ഞാന്‍ തര്‍ക്കിക്കുന്നില്ല. ആ വാചകങ്ങളില്‍ അത്തരം അര്‍ഥം മേനഞ്ഞെടുക്കാനുള്ള ഒരു സാധ്യതയും ഇല്ല എന്നാണു ഇപ്പോഴും എന്റെ അഭിപ്രായം.

നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് പങ്കാളിത്ത പെന്ഷനെ കുറിച്ചാണ്. ഇടതുപക്ഷ സ്വാധീനം ഇല്ലായിരുന്നെങ്കില്‍ അവിടങ്ങളിലും ഇതിന്നിടെ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാവുമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രമാണ് ആ സ്വാധീനത്തെ കുറിച്ച് പറഞ്ഞത്. അല്ലാതെ ഇടതു പക്ഷസ്വാധീനം മോശമായ ഒന്നാണ് എന്ന അര്‍ത്ഥത്തില്‍ പറഞ്ഞതല്ല. ഇടതുപക്ഷങ്ങള്‍ ചെയ്യുന്നതും പറയുന്നതും മുഴുവന്‍ തെറ്റാണ് എന്നൊരു അഭിപ്രായം എനിക്കില്ല; മുഴുവന്‍ ശരിയാണ് എന്നും അഭിപ്രായമില്ല. ഇടതുപക്ഷസ്വാധീനമുള്ള ഇടങ്ങളില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ഉണ്ടായിട്ടുള്ള ഗുണങ്ങളെ കുറിച്ച് ഞാന്‍ ബോധവാനാണ്, അതെല്ലാം വിലമതിക്കുന്നവനുമാണ്. അതുപക്ഷേ മറ്റൊരു വിഷയം.

'തീര്‍ച്ചയായും ഞാനൊരു സര്‍ക്കാര്‍ ജീവനക്കാരനാണ്...' എന്ന് തുടങ്ങി താങ്കള്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് ഞാന്‍ കമന്റ്‌ ചെയ്യുന്നില്ല. താങ്കള്‍ ഇന്നത്‌ പറയണം എന്ന് ഞാന്‍ എങ്ങിനെയാണ് ആവശ്യപ്പെടുക? ഇന്നത്തെ രീതിയിലുള്ള പെന്‍ഷന്‍ സമ്പ്രദായം തുടരാന്‍ സാധ്യതയുണ്ടോ? എന്ന വിഷയം ഒരു നിഷ്പക്ഷമാതിയുടെ കണ്ണിലൂടെ നോക്കിക്കണ്ടുകൊണ്ടുള്ള എഭിപ്രയമാണ് എന്റേത്. അതല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത്? താങ്കള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ താല്പര്യം വെച്ചുകൊണ്ട് സംസാരിക്കുന്നു എന്നത് നിങ്ങളുടെ അവകാശമാണെങ്കിലും അതിനു യാഥാര്‍ത്ഥ്യവുമായി ബന്ധം ഉണ്ടായിക്കൊള്ളണമെന്നില്ല. പങ്കാളിത്ത പെന്‍ഷന്‍ ഇപ്പോളത്തെ ജീവനക്കാര്‍ക്ക് ഒരു നഷ്ടവും വരുത്തില്ല എന്ന് മുഖ്യ മന്ത്രിതന്നെ ഉറപ്പുതരുന്നുണ്ട്. (ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഏതുതരം ഉറപ്പു നേടിയെടുക്കാനും നിങ്ങള്ക്ക് അവകാശമുണ്ട്‌ എന്ന എന്റെ അഭിപ്രായം നേരത്തെ വ്യക്തമാക്കിയിരുന്നു) എന്നിട്ടും പങ്കാളിത്ത പെന്‍ഷന്‍കൊണ്ട് തങ്ങള്‍ക്കു വലിയ നഷ്ടമുണ്ടാക്കും എന്ന് വാദിച്ചുകൊണ്ട്‌ പെന്‍ഷന്‍ പ്രായം 60 ആക്കിക്കിട്ടാന്‍ അവസരം ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. അത് സ്വാര്‍ത്ഥതയാണ്, അതിനോട് യോജിക്കാനായില്ല; എതിര്‍പ്പുമാണ്.
August 21 at 8:01pm · Like  


മൂന്നാം ഭാഗം >>  http://vidivayaththam.blogspot.in/2012/12/3.html

No comments:

Post a Comment