Tuesday, March 12, 2019

അണ്ടിച്ചമ്മന്തി

അണ്ടി ചമ്മന്തി : 

കശുവണ്ടി – 10 എണ്ണം
പച്ചമുളക് – കാന്താരി – 3 എണ്ണം
കോല്പുളി – സ്വല്പം
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ – അര ടീസ്പൂൺ
കശുവണ്ടി കനലിൽ ചുട്ട് ഉടച്ച് പരിപ്പെടുക്കുക. ( വാങ്ങാൻ കിട്ടുന്ന പരിപ്പ് നേരിട്ട് ഉപയോഗിച്ചാൽ രുചിയുണ്ടാവില്ല ) മൊരി കളഞ്ഞ് അമ്മിയിൽ വെച്ച് വെള്ളം ചേർക്കാതെ മണൽ പാകത്തിൽ ചെറുതായി അരച്ചെടുക്കുക. ഇത് മൺചട്ടിയിൽ മറ്റു ചേരുവകളോടൊപ്പം ചേർത്ത് മരക്കയിലുകൊണ്ട് അരച്ചു ചേർക്കുക. ഉശിരൻ കശുവണ്ടി ചമ്മന്തി റെഡി.

അപാര ടേസ്റ്റാണ്. വിരലു കടിക്കും.

( ഫോട്ടോയ്ക്ക് കടപ്പാട് )

No comments:

Post a Comment