Tuesday, March 12, 2019

ഐ ദാഹമാല ( MAN-ON)

ഐ ദാഹമാല 
..............

കഥയിങ്ങനെ.

സായിപ്പൻമാർ കേരളത്തിലെത്തിത്തുടങ്ങിയ കാലം.

ഒരു സായിപ്പ് നാടുകാണാനിറങ്ങി.

സൂര്യ പീഢയിൽ ഭൂമി തളർന്നു മയങ്ങുന്ന സായംകാലം.
പട കഴിഞ്ഞു വന്ന നായർ ക്ഷീണിതനായിരുന്നു.
പക്ഷേ മുല്ലപ്പൂ ചൂടീയ നായർ സ്ത്രീ ഒരു കുതിരപ്പടയ്ക്കു തന്നെ തയ്യാറായിരുന്നു.
Ready to fight.
യുദ്ധം മുറുകി.
As usual,
അതിർത്തികളും അടവുകളും ഭേദിച്ച് ആയമ്മ എതിരാളിയെ മലർത്തിയടിച്ചു മെതിച്ചു തുടങ്ങി.
ആ സമയത്താണ് നമ്മടെ സായിപ്പ് അങ്കം കാണാനിട വന്നത്.

വിദ്യ ആദ്യമായി കാണുകയായിരുന്ന
വിക്ടോറിയൻ സദാചാരന്റെ
അന്തവും കുന്തവും കത്തി.

Hey.. MAN ON ! MAN ON !! " ധ്വര ആർത്തു വിളിച്ചു.

കേട്ടു വന്ന നാട്ടുകാർ കരുതി, സായിപ്പ് വീട്ടുകാർക്ക് എന്തോ പദവി സമ്മാനിക്കുകയാണെന്ന്.

അങ്ങനെ അവരും വിളിച്ചു.

ഇങ്ങനെയാണ് കേരളത്തിൽ മേനോൻ ജാതി പിറവി കൊണ്ടതെന്ന് കൊട്ടാരം വിട്ടിറങ്ങിയ ശങ്കണ്ണി പറയുന്നത്.

( നാടോടിയ കഥ )

@viddiman

No comments:

Post a Comment