Tuesday, March 12, 2019

'മീശ' വിവാദത്തിന്റെ സാഹചര്യത്തിൽ എഴുത്താളന്റെ സ്വാതന്ത്ര്യം

അമ്മയെ കാമിക്കുന്നവൻ 

അച്ഛനിൽ നിന്ന് ഗർഭം ധരിച്ചവൾ

സഹോദരിയെ പ്രണയിച്ചൻ

പെണ്ണിന്റെ നഖച്ചീളു കണ്ട് മോഹിച്ച് സ്ഖലനം സംഭവിച്ച രാജാവിന്റെ സ്ഖലിതം വിഴുങ്ങി ഗർഭം ധരിച്ച മത്സ്യം. 

കുന്നിൻമകളറിയാതെ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്ന മുക്കണ്ണൻ.

ആനകളുടെ രൂപമെടുത്ത് ഇണ ചേർന്ന ശിവപാർവ്വതിമാർക്ക് ആനത്തലയും മനുഷ്യന്റെ ഉടലുമായി ജനിച്ച വിഗ്നേശ്വരൻ.

എത്രയെത്ര ഭാവനകൾ !!!

ലിംഗപൂജ, യോനീപൂജ, തെറിപ്പാട്ട്, തവളക്കല്യാണം, കാമശാസ്ത്രം, കാമദേവൻ, രതീദേവി, നഗ്നസന്യാസിമാർ, മദ്യസേവ. !!!

മതവിദ്യാഭ്യാസത്തിനെത്തുന്ന കുട്ടിയെ ലൈംഗീകതാല്പര്യത്തിനിരയാക്കുന്ന ഉസ്താദ് !!

നിത്യപ്രാർത്ഥനയ്ക്കെത്തുന്ന ഭക്തയുമായി അവിഹിതബന്ധമുള്ള പൂജാരി. !!

കുംബസാരരഹസ്യം ആയുധമാക്കി വിശ്വാസിനിയെ ലൈംഗീകവേഴ്ച്ചയ്ക്കുപയോഗിക്കുന്ന ക്രിസ്ത്യൻ പുരോഹിതർ !!!

ഇതിലെല്ലാം പൂണ്ടുവിളയാടി പ്രാർത്ഥനാനിർവൃതിയിലലിയുന്ന മനുഷ്യർക്ക്,

പക്ഷേ ഒരു എഴുത്തുകാരന്റെ ഭാവന സഹിക്കാൻ വയ്യ !!!

നല്ല തമാശ !!

No comments:

Post a Comment